Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
സിനിമ
  Add your Comment comment
ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ കൈകോര്‍ത്ത് മോഹല്‍ലാല്‍: ഇനിമുതല്‍ 'തൂഫാന്‍ വാരിയര്‍'
Text By: UK Malayalam Pathram
ലഹരിമുക്ത കേരളം എന്ന ലക്ഷ്യവുമായി സംസ്ഥാന ആഭ്യന്തര വകുപ്പും കേരള പോലീസും നടപ്പിലാക്കുന്ന 'ഓപ്പറേഷന്‍ തൂഫാന്‍- ദ നാര്‍ക്കോ ഹണ്ട്' ദൗത്യത്തിന് പൂര്‍ണ പിന്തുണയുമായി ലാലേട്ടന്‍. ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ കൈകോര്‍ത്ത താരം ഇനിമുതല്‍ ഔദ്യോഗികമായി ഒരു 'തൂഫാന്‍ വാരിയര്‍' കൂടിയാണ്.
ഇതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ദൗത്യത്തിന്റെ നോഡല്‍ ഓഫീസറായ ഐ ജി പുട്ട വിമലാദിത്യ എന്നിവരുമായി മോഹന്‍ലാല്‍ പ്രത്യേക കൂടിക്കാഴ്ച നടത്തി. സമൂഹത്തിന്റെ എല്ലാ മേഖലകളെയും ഒന്നിപ്പിക്കുന്ന ഒരു ജനകീയ മുന്നേറ്റമാണ് ഓപ്പറേഷന്‍ തൂഫാന്‍ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ലഹരി മാഫിയക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിക്കുന്ന ആഭ്യന്തര മന്ത്രിയെയും കേരള പൊലീസിനെയും താരം അഭിനന്ദിക്കുകയും ചെയ്തു.
 
Other News in this category

 
 




 
Close Window