Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.0631 INR
ukmalayalampathram.com
Fri 10th Jul 2026
 
 
സിനിമ
  Add your Comment comment
കീമോതെറാപ്പി ഉടന്‍ തന്നെ ആരംഭിക്കും: നല്ല വേദനയുണ്ട്, പ്രാര്‍ഥിക്കണം - രേണു സുധി ആശുപത്രിയില്‍
Text By: UK Malayalam Pathram
കാന്‍സര്‍ രോഗത്തിന്റെ ആദ്യഘട്ട ചികിത്സകള്‍ ആരംഭിച്ച വിവരം പങ്കുവെച്ച് അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. ആശുപത്രിയില്‍ പോയി പിക് ലൈന്‍ (Peripherally Inserted Central Catheter - PICC) ഇട്ടുവെന്നും കീമോതെറാപ്പി ഉടന്‍ തന്നെ ആരംഭിക്കുമെന്നും രേണു ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. നിലവില്‍ നല്ല രീതിയില്‍ ശാരീരിക വേദന അനുഭവപ്പെടുന്നുണ്ടെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ കൂടെയുണ്ടാകണമെന്നും രേണു വികാരാധീനയായി പറഞ്ഞു.
രേണുവിന്റെ പോസ്റ്റിന് താഴെ നടി തെസ്‌നി ഖാന്‍ അടക്കം നിരവധി സുഹൃത്തുക്കളും ആരാധകരുമാണ് ആശ്വാസവാക്കുകളുമായി എത്തുന്നത്. 'ദൈവം എപ്പോഴും കൂടെയുണ്ടാകും, കൈവിടില്ല' എന്ന് തെസ്‌നി ഖാന്‍ കുറിച്ചപ്പോള്‍, രോഗത്തെ ധീരമായി നേരിടാനുള്ള പിന്തുണയുമായി ഒട്ടനവധി പേര്‍ കമന്റ് ബോക്‌സില്‍ പ്രാര്‍ത്ഥനകള്‍ പങ്കുവെക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് തനിക്ക് കാന്‍സര്‍ ബാധിച്ച വിവരം രേണു ആദ്യമായി വെളിപ്പെടുത്തുന്നത്. നിലവില്‍ രോഗം മൂന്നാം സ്റ്റേജിലാണെന്നും, സ്തനത്തില്‍ നിന്നാരംഭിച്ച കാന്‍സര്‍ ഹൃദയത്തിലെ മസിലുകളിലേക്കും ശ്വാസകോശത്തിലേക്കും വ്യാപിച്ചതിനാല്‍ ആരോഗ്യാവസ്ഥ അല്പം ഗുരുതരമാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
 
Other News in this category

 
 




 
Close Window