Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഉടുമുണ്ടഴിച്ച് നല്‍കി ഒരു യുവതിയുടെ നഗ്നത മറച്ച ഷാജിയാണ് ഇന്നത്തെ താരം: അപകടരംഗത്ത് ഹീറോ ആയി എത്തിയത് ചായക്കടക്കാരന്‍
Text By: UK Malayalam Pathram
വാഹനാപകടത്തില്‍പെട്ട് വസ്ത്രങ്ങള്‍ പൂര്‍ണ്ണമായും കീറിപ്പോയ സ്ത്രീക്ക് താന്‍ ഉടുത്തിരുന്ന മുണ്ടഴിച്ചു നല്‍കി മാതൃകയായി ഒരു ചായക്കച്ചവടക്കാരന്‍. കിഴക്കേക്കോട്ട മരട്ടിപ്പറമ്പില്‍ സ്വദേശിയായ എം.ആര്‍ ഷാജിയാണ് ദുരന്തമുഖത്ത് അസാധ്യമായ മാനവികത ഉയര്‍ത്തിപ്പിടിച്ചത്. തൃപ്പൂണിത്തുറ സ്റ്റാച്യു ജങ്ഷനില്‍ വച്ചായിരുന്നു സംഭവം.

സ്ത്രീയെ വസ്ത്രം ധരിപ്പിച്ച ശേഷം സമീപത്തെ കടയില്‍ നിന്നാണ് ഷാജി മറ്റൊരു മുണ്ട് വാങ്ങി ഉടുത്തത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്‍മുന്നില്‍ കണ്ട അപകടത്തില്‍ പതറാതെ, മാനുഷിക മൂല്യങ്ങള്‍ക്ക് വിലനല്‍കിയ ഷാജിക്ക് വലിയ രീതിയിലുള്ള പ്രശംസയാണ് നാട്ടുകാരില്‍ നിന്നും ലഭിക്കുന്നത്.
 
Other News in this category

 
 




 
Close Window