Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4548 INR  1 EURO=108.5305 INR
ukmalayalampathram.com
Thu 18th Jun 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
എസി വാങ്ങണമെന്ന് ഭാര്യ പറഞ്ഞു: ഭര്‍ത്താവ് സമ്മതിച്ചില്ല: പിറ്റേന്ന് ഭാര്യ മരിച്ച നിലയില്‍
Text By: UK Malayalam Pathram
എസി വാങ്ങുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ യുവതിയെ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് തിരുവള്ളൂരാണ് സംഭവം. തിരുവള്ളൂര്‍ സ്വദേശി ആകാശിന്റെ ഭാര്യ മോനിക (25) ആണ് മരിച്ചത്.
മരിക്കുന്നതിന് തലേദിവസം രാത്രി മോനികയും ആകാശും തമ്മില്‍ എസി വാങ്ങുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. രാത്രിയിലെ കടുത്ത ചൂട് കാരണം വീട്ടില്‍ എയര്‍ കണ്ടീഷണര്‍ വാങ്ങണമെന്ന് മോനിക്ക ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആകാശ് വിസമ്മതിക്കുകയായിരുന്നു. ഇതിന്റെ പേരിലാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. പിന്നാലെ ആകാശും അച്ഛനമ്മമാരും സഹോദരനും ടെറസില്‍ പോയികിടന്നുറങ്ങി. അടുത്ത ദിവസം മുറിയിലെത്തി നോക്കിയപ്പോഴാണ് മോനികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൂന്ന് വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. തിരുവള്ളൂരിലെ ഒരു ടെക്‌സ്‌റ്റൈല്‍ കടയിലെ ജീവനക്കാരനാണ് ആകാശ്. മോനികയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നി?ഗമനം. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
 
Other News in this category

 
 




 
Close Window