Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=109.9263 INR
ukmalayalampathram.com
Sat 06th Jun 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാന്‍ ശ്രമിച്ച് ചെറിയാന്‍ ഫിലിപ്പ്: ബിന്ദു ഒഴിഞ്ഞു മാറി; വീഡിയോ വൈറല്‍
Text By: UK Malayalam Pathram
നിയുക്ത എംഎല്‍എ ബിന്ദു കൃഷ്ണയെ ആലിം?ഗനം ചെയ്യാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പിന്റെ വീഡിയോ വൈറല്‍. കോണ്‍?ഗ്രസ് നിയമസഭാ കക്ഷിയോഗം ചേരുന്നതിനിടെ വെള്ളയമ്പലം ഇന്ദിരാഭവന് മുന്നില്‍ വച്ചാണ് സംഭവം നടന്നത്. മാദ്ധ്യമങ്ങളുടെയും മറ്റ് കോണ്‍?ഗ്രസ് നേതാക്കളുടെയും മുന്നില്‍ വച്ചാണ് ബിന്ദുകൃഷ്ണയെ ആലിംഗനം ചെയ്യാന്‍ ചെറിയാന്‍ ഫിലിപ്പ് ശ്രമിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ആലിംഗനം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ പലതവണ ബിന്ദുകൃഷ്ണ എതിര്‍ക്കുകയും കൈതട്ടിമാറ്റുകയും ചെയ്തിരുന്നു. ബിന്ദുകൃഷ്ണയെ കടന്നുപോകാന്‍ അനുവദിക്കാതെ മുന്നില്‍ നിന്ന് ചെറിയാന്‍ ഫിലിപ്പ് ആലിംഗനം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ശേഷം ബിന്ദുകൃഷ്ണ കൈതട്ടിമാറ്റി, കൈകൂപ്പി മുന്നോട്ട് നീങ്ങി.
 
Other News in this category

 
 




 
Close Window