Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
അസോസിയേഷന്‍
  18-01-2024
യുകെയിലെ ബാന്‍ബറി മലയാളി അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ബാന്‍ബറി മലയാളി അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് - ജിസ്‌മോന്‍ സേവ്യര്‍, വൈസ് പ്രസിഡന്റ് - ബിന്ദുബെന്നി, സെക്രട്ടറി - ജിനേഷ് കുന്നേല്‍, ജോയിന്റെ സെക്രട്ടറി - ജെയ്‌നി ജേക്കബ്ബ്, ട്രഷറര്‍ - സനോജ് തോമസ്, പ്രതീഷ് വാണിയന്‍ (സ്‌പോര്‍ട്‌സ് കോ-ഓര്‍ഡിനേറ്റര്‍), ശൈലേഷ് കുമാര്‍, ജിന്‍സി ജോസഫ്, ബിക്കു എബ്രഹാം, (പ്രോഗ്രാം കോ-ഓര്‍ഡിനേറ്റേഴ്‌സ്), ചാര്‍ലി മാത്യു, സജിമോന്‍ സേത്തൂ (യുക്മ പ്രതിനിധി),ബോസ് ജോസ്, സജുസ്‌കറിയ, വിജില്‍ വില്‍സണ്‍, ടോണി ജോസഫ്, (കമ്മിറ്റിയംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു.

 
  16-01-2024
ലിങ്ക്ന്‍ഷെറിലെ സ്ലീഫോഡില്‍ മലയാളി കൂട്ടായ്മയായ സ്ലീഫോര്‍ഡ് മലയാളി അസോസിയേഷന്‍ ക്രിസ്മസും പുതുവത്സരവും ആഘോഷിച്ചു

ഔര്‍ ലേഡി ഓഫ് ഗുഡ് കൗണ്‍സില്‍ കത്തോലിക്ക പള്ളി പാരിഷ് ഹാളിലാണ് ആഘോഷം സംഘടിപ്പിച്ചത്. പുതിയതായി വന്നവരും വളരെ കുറച്ചു മാത്രം ഉണ്ടായിരുന്ന പഴയ മലയാളികളും കൂടി. ജനുവരി 13ന് വൈകിട്ട് ആറു മണിമുതല്‍ 11 മണിവരെയാണ് ആഘോഷ പരിപാടികള്‍ നടത്തിയത്. ആദ്യ ഭരണസമിതി തിരങ്ങെടുപ്പില്‍ സ്ലീഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആദ്യ പ്രസിഡന്റ് ആയി നിതിന്‍ കുമാര്‍ നോബിളിനെയും ജനറല്‍ സെക്രട്ടറിയായി സോണിസ് ഫിലിപ്പിനെയും ട്രഷററായി ഷൈനി മോന്‍സിയെയും മറ്റ് അഞ്ച് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു. നാട്ടില്‍ നിന്നും വിസിറ്റിംഗ് എത്തിയ ഒരംഗത്തിന്റെ മാതാവ് ജയമ്മ എബ്രഹാം കേക്ക് മുറിച്ചു പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍, ഗെയിംസ്, റാഫിള്‍ ഡ്രോ

 
  11-01-2024
വെസ്റ്റേണ്‍ സൂപ്പര്‍ മേയറിലെ എഫ്.വൈ.ഐ കമ്മ്യൂണിറ്റി ക്രിസ്മസ് - ന്യൂ ഇയര്‍ ആഘോഷിച്ചു

എഫ്.വൈ.ഐ കമ്മ്യൂണിറ്റി വെസ്റ്റേണ്‍ സൂപ്പര്‍ മേയര്‍ ക്രിസ്മസ് - ന്യൂ ഇയര്‍ ആഘോഷിച്ചു. വെസ്റ്റേണ്‍ ഫുട്ബോള്‍ ക്ലബിലായിരുന്നു ആഘോഷം. ജനുവരി 7ന് വൈകുന്നേരം ആറു മണിക്ക് ആഘോഷം ആരംഭിച്ചു. വാന്‍സ് ഡയറക്ടര്‍ ഡേവിഡ് ക്രോസ്മാന്‍ ആഘോഷം ഉദ്ഘാടനം ചെയ്തപ്പോള്‍ റേസ് ക്വാളിറ്റി നോര്‍ത്ത് സോമര്‍സെറ്റിന്റെ പ്രതിനിധികള്‍ സ്റ്റേജില്‍ സന്നിഹിതര്‍ ആയിരുന്നു. തുടര്‍ന്ന് നടന്ന സംഗീത നിര്‍ത്ത സന്ധ്യയില്‍ കേരളത്തിലെ അറിയപ്പെടുന്ന ഫോക്സ് ഗായകന്‍ അതുല്‍ നറുകരയും പാടിത്തുടങ്ങിയപ്പോള്‍ തന്നെ ജനം ഇളകി മറഞ്ഞു. ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ വിജയി ജിന്‍സ് ഗോപിനാഥും എത്തിയതോടെ പുതുവത്സര വരവേല്‍പ്പ് ആഘോഷത്തിമിര്‍പ്പില്‍ ജനം ആറാടി. മാതൃ സംഘടനായ എഫ്.വൈ.ഐ കമ്മ്യൂണിറ്റി നടത്തിയ പരിപാടിയില്‍

 
  10-01-2024
കോള്‍ചെസ്റ്റെര്‍ മലയാളി കമ്മ്യൂണിറ്റി ക്രിസ്തുമസ് ആഘോഷം വര്‍ണ്ണാഭമായി

ജനൂവരി ആറാം തീയതി കോള്‍ചെസ്റ്ററിന് സമീപമുള്ള നൈലന്റ് വില്ലേജ് ഹാളില്‍ വെച്ച് നടന്ന ക്രിസ്തുമസ് ആഘോഷത്തില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ സ്റ്റേജില്‍ അരങ്ങേറി. മുന്‍ നിശ്ചയിച്ച പ്രകാരം കൃത്യം അഞ്ചരമണിക്ക് തന്നെ കുട്ടികളുടെ നേറ്റിവിറ്റിയോടു കൂടി ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഇടവേളകളില്ലാതെ വിവിധ കലാരൂപങ്ങള്‍ ഒന്നിടവിട്ട് അരങ്ങ് തകര്‍ത്തപ്പോള്‍ ക്രിസ്തുമസ് ആഘോഷങ്ങളുടെ നേര്‍ക്കാഴ്ചയാണ് കോള്‍ചെസ്റ്റര്‍ മലയാളികള്‍ക്ക് സമ്മാനിച്ചത്. കൊച്ചുകുട്ടികളുടെ ക്രിസ്തുമസ് ഡാന്‍സുകള്‍ ഉള്‍പ്പടെ വിവിധ കലാപരിപാടികളുടെ ദൃശ്യ വിരുന്ന് കാണികളുടെ മനം കുളിര്‍ത്തു. ഭദ്രം സ്‌കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിച്ച 'ചിലപ്പതികാരം' ഡാന്‍സ് ഡ്രാമ മുതല്‍ തമിഴ്

 
  08-01-2024
'സര്‍ഗം സ്റ്റീവനേജ്' ക്രിസ്തുമസ്- ന്യൂ ഇയര്‍ ആഘോഷം 13 ന്: കരോള്‍, നൃത്ത സംഗീത ഹാസ്യ വിരുന്ന്, ഗ്രാന്‍ഡ് ഡിന്നര്‍
പ്രമുഖ മലയാളി കൂട്ടായ്മയായ സര്‍ഗം സ്റ്റീവനേജ് സംഘടിപ്പിക്കുന്ന ക്രിസ്തുമസ്-ന്യൂ ഇയര്‍ ആഘോഷം ശനിയാഴ്ച്ച നടത്തപ്പെടും. രണ്ടു പതിറ്റാണ്ട് പിന്നിടുന്ന മലയാളി കൂട്ടായ്മയുടെ ഏറ്റവും വര്‍ണ്ണാഭമായ ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സര്‍ഗം ഭാരവാഹികള്‍ അറിയിച്ചു.


തിരുപ്പിറവിയോട് അനുബന്ധിച്ച് മലയാളി കൂട്ടായ്മയെ ആവേശഭരിതമാക്കിയ ക്രിസ്തുമസ് കരോളിന്റെയും കൂടാതെ പുല്‍ക്കൂട്, ക്രിസ്തുമസ് ട്രീ, വീടലങ്കാരം എന്നീ വിഭാഗങ്ങളിലെ മത്സര ജ്വരം പകര്‍ന്ന ദിനങ്ങളുടെയും പിന്നാലെ ആഘോഷത്തിന്റെ കലാശക്കൊട്ടിന് വേദിയുയരുകയാണ്.


സര്‍ഗം സ്റ്റീവനേജ് സംഘടിപ്പിക്കുന്ന തിരുപ്പിറവി-നവവത്സര ആഘോഷം ഈമാസം 13ന് ശനിയാഴ്ച, സ്റ്റീവനേജ് ബാണ്‍വെല്‍ അപ്പര്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് രണ്ടരക്ക്
 
  08-01-2024
ഡര്‍ഹാം മലയാളി അസോസിയേഷന്‍ ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷത്തിന് അതിഥിയായി ഡര്‍ഹാം മേയര്‍

യുകെയിലെ ഡര്‍ഹാം മലയാളി അസോസിയേഷന്‍ പത്താം വാര്‍ഷികവും ക്രിസ്തുമസ്-ന്യൂ ഇയര്‍ ആഘോഷവും നടത്തി. ബ്രാന്‍ടണ്‍ കമ്മ്യൂണിറ്റി ഹാളില്‍ വച്ച് ശനിയാഴ്ചയാണ് അതിവിപുലമായ പരിപാടി സംഘടിപ്പിച്ചത്. ഡര്‍ഹാം മേയര്‍ ലെസ്ലി മാവിന്‍ ഉദ്ഘാടനം ചെയ്തു. സ്നേഹോപഹാരമായി മേയര്‍ക്ക് സ്വര്‍ണ പീലി വിരിച്ച മയിലിനെ സമ്മാനിച്ചു. നിറസന്തോഷത്തോടെ മേയര്‍ ഈ സമ്മാനം സ്വീകരിച്ചു. ഡിഎംഎയുടെ സേവനങ്ങളെ മേയര്‍ ലെസ്ലി മാവിന്‍ അഭിനന്ദിച്ചു. തുടര്‍ന്ന് ഡര്‍ഹാം മലയാളികളോട് സംസാരിക്കുകയും സ്റ്റേജ് പരിപാടികള്‍ കാണുകയും സ്വാദിഷ്ടമായ കേരള വിഭവങ്ങള്‍ ആസ്വദിക്കുകയും ചെയ്തു. നേറ്റിവിറ്റി, ഡാന്‍സ്, പാട്ടുകള്‍, റാഫിള്‍ സമ്മാനങ്ങള്‍, ഡിജെ തുടങ്ങി വിവിധ പരിപാടികളും ഡിന്നറും എല്ലാവരും ആസ്വദിച്ചു. ഇരുന്നൂറോളം ആളുകള്‍

 
  29-12-2023
കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡല പൂജ ഈ വര്‍ഷവും ഭക്തിപുരസ്സരം നടത്തപ്പെടുന്നു.
കെന്റിലെ ജില്ലിങ്ങമിലുള്ള സ്‌കൗട്ട്‌സ് സമ്മേളന കേന്ദ്രത്തില്‍ (Scouts Hall, Castlemaine Avenue, Gillingham, Kent, ME7 2QE) വച്ചാണ് മണ്ഡല പൂജ ഡിസംബര്‍ 30 ശനിയാഴ്ച വൈകുന്നേരം 6:00 മണി മുതല്‍ 09:00 മണി വരെ നടത്തപ്പെടുന്നത്.

അയ്യപ്പപൂജയോടനുബന്ധിച്ചു ഭജന, വിളക്കുപൂജ, സഹസ്രനാമാര്‍ച്ചന, അഷ്ടോത്തര അര്‍ച്ചന, ശനിദോഷ പരിഹാരം (നീരാഞ്ജനം), ദീപാരാധന, പടിപൂജ, ഹരിവരാസനം, പ്രസാദവിതരണം, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. വിളക്കുപൂജയില്‍ പങ്കെടുക്കുന്നവര്‍ നിലവിളക്കും നാളികേരവും പൂജാപുഷ്പങ്ങളും കൊണ്ടുവരേണ്ടതാണ്. നീരാഞ്ജനം ചെയ്യുന്ന ഭക്തര്‍ ഒരു നാളികേരം കൊണ്ടുവരേണ്ടതാണ്.

കെന്റ് അയ്യപ്പ ക്ഷേത്രത്തിലെ മുഖ്യ പൂജാരി ശ്രീ അഭിജിത്താണ് പൂജകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നത്. ജാതിമതവര്‍ണ്ണഭാഷാഭേദമെന്യേ ഏവരെയും സാദരം ക്ഷണിക്കുന്നതായി
 
  20-12-2023
വാട്ടര്‍ഫോര്‍ഡ് വൈക്കിംഗ്‌സ് ഇനി മുതല്‍ വാട്ടര്‍ഫോര്‍ഡ് വൈക്കിംഗ്‌സ് സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബ് എന്ന് അറിയപ്പെടും.

വാട്ടര്‍ഫോര്‍ഡ് വൈക്കിംഗ്‌സ് സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബ് ഔദ്യോഗികമായി അയര്‍ലണ്ടിലെ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത സന്തോഷ വാര്‍ത്ത പങ്കുവച്ച് ഭാരവാഹികള്‍. ഫേസ് ബുക്ക് കുറിപ്പിലാണ് ഈ വിവരം പങ്കുവച്ചിട്ടുള്ളത്. ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം: - വാട്ടര്‍ഫോര്‍ഡ് വൈക്കിംഗ്‌സ് സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബ് ഔദ്യോഗികമായി അയര്‍ലണ്ടിലെ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തു. വളരെ സന്തോഷത്തോടെ നിങ്ങളെ അറിയിക്കുകയാണ്. *രജി നമ്പര്‍ 754468* . ഏറെക്കാലത്തെ പരിശ്രമത്തിന്റെ ഫലമായാണ് നമുക്ക് ഇത് നേടാനായത്.കണക്കുകള്‍ സുതാര്യമായി അവതരിപ്പിക്കുന്നതിലും അത് ഗവണ്‍മെന്റിന്റെ മുന്നില്‍ വസ്തുനിഷ്ഠമായി വെക്കുവാന്‍ സാധിച്ചതിനാലും അതോടൊപ്പം തന്നെ ക്ലബ്ബിന്റെ

 
[1][2][3][4][5]
 
-->




 
Close Window