|
|
|
|
|
| മലയാളി തനിമയുടെ നേര്‍ക്കാഴ്ചയായി ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) സംഘടിപ്പിച്ച ഈസ്റ്റര്‍ -വിഷു- ഈദ് ആഘോഷം |
ലോകമെങ്ങും ജാതി-മത-വര്‍ഗ്ഗീയ ചിന്തകള്‍ മനുഷ്യരെ ഭിന്നിപ്പിക്കുമ്പോള്‍, ജാതിക്കും മതത്തിനും വര്‍ണ്ണത്തിനും മുകളില്‍ മനുഷ്യത്വം എന്ന ഉദാത്തമായ സന്ദേശമുയര്‍ത്തി ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (LIMA) സംഘടിപ്പിച്ച ഈസ്റ്റര്‍-വിഷു -ഈദ് ആഘോഷത്തില്‍ മേഴ്സിസൈഡിലെ മലയാളികള്‍ ജാതി-മത ഭേദമന്യേ ഒറ്റക്കെട്ടായി ഒത്തുചേര്‍ന്നപ്പോള്‍ അത് പ്രവാസ മണ്ണിലെ മതമൈത്രിയുടെയും ഐക്യത്തിന്റെയും നേര്‍ക്കാഴ്ചയായി മാറി. ഏപ്രില്‍ 18 വൈകുന്നേരം 5 മണിക്ക് ലിവര്‍പൂള്‍ കാര്‍ഡിനല്‍ ഹീനന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ആരംഭിച്ച പരിപാടിയില്‍ ലിവര്‍പൂളിലെയും പരിസര പ്രദേശങ്ങളിലെയും നൂറുകണക്കിന് മലയാളികള്‍ പങ്കെടുത്തു. ലിമ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ പ്രസിഡന്റ് ബിജു ജോര്‍ജ് ഭദ്രദീപം തെളിച്ചു |
|
|
|
|
|
|
|
|
| ഓം യുകെയുടെ പുതിയ ചുവട് വെയ്പ്, 'രാമായണോത്സവം 2026': പോസ്റ്റര്‍ പ്രകാശനം |
വോര്‍സസ്സ്റ്റര്‍: ഓം യുകെ (Organisation of Hindu Malayalees UK)യുടെ ആഭിമുഖ്യത്തില്‍ ജൂലൈ 11-ന് വോര്‍സസ്സ്റ്ററിലെ Tudor Grange Academy യില്‍ സംഘടിപ്പിക്കുന്ന ''രാമായണോത്സവം 2026'' ന്റെ പോസ്റ്റര്‍ പ്രകാശനം ചിദാനന്ദപുരി സ്വാമികള്‍ നിര്‍വഹിച്ചു. പോസ്റ്റര്‍ പ്രകാശനം നിര്‍വ്വഹിച്ച് നല്‍കിയ അനുഗ്രഹ സന്ദേശത്തില്‍ പരിപാടിയ്ക്ക് എല്ലാവിധ മംഗളാശംസകളും സ്വാമിജി അറിയിച്ചു. യുകെയിലെ വിവിധ ഹിന്ദു സമാജങ്ങളെ ഒരുമിപ്പിക്കുന്നതിനും, കുട്ടികളിലും യുവജനങ്ങളിലും ആത്മീയ മൂല്യങ്ങളും സാംസ്‌കാരിക പൈതൃകവും വളര്‍ത്തുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഉത്സവം സംഘടിപ്പിക്കുന്നത്. 2016 മുതല്‍ യുകെയിലെ ഹിന്ദു സമൂഹത്തിനിടയില്‍ ആത്മീയ, സാംസ്‌ക്കാരിക, സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന സംഘടനയായ ഓം യുകെ കുട്ടികള്‍ക്കായുള്ള ബാലഭാരതി, |
|
|
|
|
|
|
|
|
| ഇംഗ്ലണ്ടിലെ മാര്‍ക്കറ്റ് & ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ ആയ കെറ്ററിംഗിലെ മലയാളി വെല്‍ഫെയര്‍ അസോസിയേഷന് നവ നേതൃത്വം. |
400ല്‍ അധികം കുടുംബങ്ങള്‍ വസിക്കുന്ന ഇംഗ്ലണ്ടിലെ മാര്‍ക്കറ്റ് & ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ ആയ കെറ്ററിംഗിലെ മലയാളി വെല്‍ഫെയര്‍ അസോസിയേഷന് നവ നേതൃത്വം. പുതുമുഖങ്ങളും പരിചയസമ്പന്നരും ഇടകലര്‍ന്ന നവ നേതൃത്വം മലയാളി വെല്‍ഫെയര്‍ അസോസിയേഷന് പുത്തന്‍ ദിശാബോധം നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല. മറ്റു പല സ്ഥലങ്ങളിലും ഒന്നിലധികം മലയാളി അസോസിയേഷനുകള്‍ ഉണ്ടെങ്കിലും കെറ്ററിംഗില്‍ ആരംഭ കാലം മുതല്‍ ഒത്തൊരുമയുടെയും സൗഹാര്‍ദ്ദത്തിന്റെയും പ്രതീകമായി മറ്റുള്ളവര്‍ക്ക് മാതൃകയായി ഒരൊറ്റ അസോസിയേഷന്‍ മാത്രമുള്ള സ്ഥലമാണ്. വിവിധങ്ങളായ കലാകായിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കെറ്ററിംഗ് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ ജനറല്‍ബോഡിയില്‍ നിന്നും 35 അംഗ കമ്മിറ്റിയെ ആദ്യം തെരഞ്ഞെടുത്തു. |
|
|
|
|
|
|
|
|
| ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന 2026-ലെ വിഷു മഹോത്സവം |
മാഞ്ചസ്റ്റര്‍: ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ (GMMHC) ആഭിമുഖ്യത്തില്‍ നടത്തുന്ന 2026-ലെ വിഷു മഹോത്സവം ഏപ്രില്‍ 18 ശനിയാഴ്ച ആഘോഷിക്കും. ഹാന്‍ഡ്‌ഫോര്‍ത്തിലെ മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ട് സ്റ്റാന്‍ലി ഹോട്ടലില്‍ (Stanley Road, SK9 3LD) വെച്ചാണ് വര്‍ണ്ണാഭമായ ആഘോഷ പരിപാടികള്‍ അരങ്ങേറുന്നത്. നാടിന്റെ തനിമ വിളിച്ചോതുന്ന വിഷു കണി, വിഷു സ്പെഷ്യല്‍ ഭജന്‍ വിവിധ കലാപരിപാടികള്‍, സാംസ്‌കാരിക സമ്മേളനം, വിഷു സദ്യ എന്നിവ ആഘോഷത്തിന്റെ ഭാഗമായി നടക്കും. ടിക്കറ്റ് ബുക്കിംഗ് ഇപ്പോള്‍ സജീവമായി നടന്നു വരികയാണ്. പരിമിതമായ സീറ്റുകള്‍ മാത്രം ബാക്കിയുള്ളതിനാല്‍ ഏപ്രില്‍ 5-നകം ടിക്കറ്റുകള്‍ ബുക്ക് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. ഏപ്രില്‍ 5-ന് ടിക്കറ്റ് വില്‍പ്പന അവസാനിക്കും.വിഷു |
|
|
|
|
|
|
|
|
| ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘം സംഘടിപ്പിച്ച മീനഭരണി ആഘോഷങ്ങള്‍ക്ക് ഭക്തിസാന്ദ്രമായ സമാപനമായി. |
തോണ്ടന്‍ ഹീത്തിലുള്ള വെസ്റ്റ് തോണ്ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചാണ് മീനഭരണി ആഘോഷ ചടങ്ങുകള്‍ നടത്തപ്പെട്ടത്. അന്നേ ദിവസം പൊങ്കാല സമര്‍പ്പണം, ഭഗവതി സേവ, പുഷ്പാഞ്ജലി, നാരങ്ങ വിളക്ക്, നാമസങ്കീര്‍ത്തനം, താലപ്പൊലി തുടര്‍ന്ന് ദീപാരാധനയും ശേഷം അന്നദാനവും നടന്നു. പൂജകള്‍ക്ക് താഴൂര്‍ മന ഹരിനാരായണന്‍ നമ്പിടിശ്വര്വര്‍ കര്‍മികത്വം വഹിച്ചു ലണ്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ധാരാളം ഭക്തര്‍ ഈ പുണ്യ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചു. |
|
|
|
|
|
|
|
|
| സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ ആദ്യമായി അരങ്ങേറുന്ന വൃന്ദാവന്‍ ഭജന്‍സിന്റെ നാദാര്‍പ്പണ സന്ധ്യ മെയ് രണ്ടിന് ന്യൂകാസിലില്‍ |
സ്റ്റോക്കിലെ കലാകാരന്മാരോടൊപ്പം യുകെയിലെ പ്രൊഫഷണല്‍ ട്രൂപ്പുകളിലെ സ്ഥിരസാന്നിധ്യങ്ങളായ കലാകാരന്മാരും അണിനിരക്കുന്ന സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ ആദ്യമായി അരങ്ങേറുന്ന വൃന്ദാവന്‍ ഭജന്‍സിന്റെ നാദാര്‍പ്പണ സന്ധ്യ ഈ വരുന്ന മെയ് രണ്ടിന് ന്യൂകാസിലിലെ ഹോളി ട്രിനിറ്റി ചര്‍ച്ച് ഹാളില്‍ വച്ച് വൈകിട്ട് ആറു മണിയ്ക്ക് നടക്കും. യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ഓഫ് നോര്‍ത്ത് സ്റ്റോഫോര്‍ഡ്ഷെയര്‍ ചാരിറ്റിയ്ക്ക് വേണ്ടിയാണ് ഈ പരിപാടി നടത്തുന്നത്.ബ്രിട്ടന്‍ യാത്രകള്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 07796968620, 07951587257 |
|
|
|
|
|
|
|
|
| ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു |
പ്രവാസി മലയാളി കൂട്ടായ്മകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (LIMCA) 2026-2027 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫെബ്രുവരി 28ന് വെസ്റ്റ് ഡെര്‍ബി ഓര്‍ത്തഡോക്സ് പാരിഷ് ഹാളില്‍ വെച്ച് നടന്ന പൊതുയോഗത്തിലാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. 'സംസ്‌കാരത്തിന്റെ വേരുകള്‍ തേടി, ഒരുമയുടെ കരുത്തുമായി ലിംകയോടൊപ്പം' എന്ന ആപ്തവാക്യമുയര്‍ത്തിക്കൊണ്ട് നിയുക്ത ഭരണസമിതി ഏപ്രില്‍ ഒന്നു മുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്നതാണ്. ഭാരവാഹികള്‍: ചെയര്‍പേഴ്സണ്‍: ഡൂയി ഫിലിപ്പ് സെക്രട്ടറി: റീന ബിനു ട്രഷറര്‍: അന്‍സി സ്‌കറിയ വൈസ് ചെയര്‍പേഴ്സണ്‍: റാണി ജേക്കബ് ജോയിന്റ് സെക്രട്ടറി: മനോജ് വടക്കേടത്ത് ജോയിന്റ് ട്രഷറര്‍: ബിനു മൈലപ്ര പി.ആര്‍.ഒ: വിബിന്‍ |
|
|
|
|
|
|
|
|
| ''ചെമ്മീന്‍'' എന്ന പ്രശസ്ത കൃതിയുടെ നാടകാവിഷ്‌കാരം മാര്‍ച്ച് 14 ശനിയാഴ്ച ലിവര്‍പൂളില്‍ |
മലയാളികളുടെ ഹൃദയങ്ങളില്‍ പതിറ്റാണ്ടുകളായി ചിരപ്രതിഷ്ഠ നേടിയ തകഴി ശിവശങ്കരപ്പിള്ളയുടെ പ്രശസ്ത നോവലും പിന്നീട് സിനിമയായും മലയാളി മനസ്സുകളില്‍ അമര്‍ന്നുനില്‍ക്കുന്ന കൃതിയുമായ ''ചെമ്മീന്‍'' ഇനി നാടകവേദിയിലേക്ക്. ഈ പ്രശസ്ത കൃതിയുടെ നാടകാവിഷ്‌കാരം മാര്‍ച്ച് 14 ശനിയാഴ്ച ലിവര്‍പൂളില്‍ അരങ്ങേറും. മലയാളി സമൂഹം കലാഭവന്‍ ലണ്ടനും Liverpool Malayali Cultural Association (LIMCA)യും സംയുക്തമായി സംഘടിപ്പിക്കുന്ന 'Malayalee Got Talent' എന്ന പരിപാടിയുടെ ഭാഗമായാണ് ഈ നൃത്തസംഗീത നാടക അവതരണം നടക്കുന്നത്. മലയാളികളുടെ മനസ്സില്‍ ഇന്നും മായാത്ത സാന്നിധ്യമായി നിലകൊള്ളുന്ന കറുത്തമ്മ, പരീക്കുട്ടി, പളനി, ചെമ്പന്‍ കുഞ്ഞ്, ചക്കി, പഞ്ചമി എന്നീ കഥാപാത്രങ്ങളെ പുതുമയാര്‍ന്ന അവതരണത്തിലൂടെ വേദിയില്‍ അവതരിപ്പിക്കും. അഭിനയരംഗത്ത്: ബാഡ്വിന്‍ സൈമണ്‍, |
|
|
|
|
|
| |