Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
അസോസിയേഷന്‍
  29-10-2023
ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യുണിറ്റിയുടെ ദീപാവലി ആഘോഷങ്ങള്‍ വിതിംഗ്ടണില്‍

ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യുണിറ്റിയുടെ ഈ വര്‍ഷത്തെ ദീപാവലി ആഘോഷങ്ങള്‍ നവംബര്‍ 11ന് ശനി വൈകിട്ട് 5.30 മുതല്‍ ഒന്‍പതു വരെ രാധാകൃഷ്ണ മന്ദിറില്‍ (ഗാന്ധിഹാള്‍) വിതിംഗ്ടണില്‍ വച്ച് ഭക്ത്യാദരപ്പൂര്‍വ്വം നടത്തുകയാണ്. അന്നേദിവസം കുടുംബ ഐശ്വര്യ ലക്ഷ്മി പൂജയും അര്‍ച്ചനയും തുടര്‍ന്ന് അന്നദാനവും ഉണ്ടായിരിക്കുന്നതാണ്. ദീപാവലിക്ക് പിന്നില്‍ പല ഐത്യഹ്യങ്ങളും പറയുന്നുണ്ടെങ്കിലും പ്രധാനമായും കേട്ട് വരുന്നത് പതിനാല് വര്‍ഷത്തെ വനവാസവും കഴിഞ്ഞ് അയോധ്യയില്‍ തിരിച്ചെത്തുന്ന ശ്രീരാമനേയും സീതയേയും സ്വീകരിച്ച് ആനയിക്കുന്നതിന്റെ ഓര്‍മ്മപുതുക്കാനായി ശ്രീരാമഭക്തര്‍ എല്ലാ വര്‍ഷവും രാമയണത്തിലെ യുദ്ധകണ്ഡത്തിന്റെ അവസാനഭാഗങ്ങളിലൊന്നായ അയോദ്ധ്യാപ്രവേശത്തില്‍ വിശദമായി

 
  27-10-2023
പത്തനംതിട്ടയിലെ അടൂരില്‍ നിന്നു യുകെയില്‍ എത്തിയ മലയാളികള്‍ കൂട്ടായ്മ നടത്തി

കേംബ്രിഡ്ജ്ഷെയറില്‍ ഉള്‍പ്പെട്ട പീറ്റര്‍ബറോയിലാണ് അടൂര്‍ നിവാസികള്‍ ഒത്തു ചേര്‍ന്നത്. രാവിലെ 11 മണിക്ക് ആരംഭിച്ച ഔദ്യോഗിക മീറ്റിങ്ങില്‍ റെജി തോമസ്, സാമൂവല്‍ യോഹന്നാന്‍, ജോണ്‍ മാത്യു, മാസ്റ്റര്‍. ഇമ്മാനുവേല്‍ ചെറിയാന്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. സൈമണ്‍ ചെറിയാന്‍ സ്വാഗതം ആശംസിച്ചു. റെജി തോമസ് സന്നിഹിതരായ കുടുംബങ്ങളെ പരിചയപ്പെടുത്തി ഒപ്പം ഏവരും പരസ്പരം പ്രവാസ ജീവിതത്തിലെ അനുഭവങ്ങളും ജന്മനാടായ അടൂരിലെ മധുരതരമായ ഓര്‍മകളും പങ്കുവെക്കുകയും ചെയ്തു. ഉച്ചഭക്ഷണത്തിനും അംഗങ്ങളുടെ ആകര്‍ഷകമായ നിരവധി കലാപരിപാടികള്‍ക്കും ശേഷം അജി പാപ്പച്ചന്‍ നന്ദി രേഖപ്പെടുത്തി. ദേശീയ ഗാനത്തോട് കൂടി ഈ വര്‍ഷത്തെ അടൂര്‍ സംഗമത്തിനു തിരശീല വീണു. അടൂര്‍

 
  25-10-2023
യുകെയിലെ ലിവര്‍പൂളില്‍ ലിവര്‍പൂളിലെ തേജസിനി ഡാന്‍സ് സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ വിദ്യാരംഭം നടത്തി

ലിവര്‍പൂളില്‍ ആദ്യമായി നടത്തപെട്ട വിദ്യാരംഭം ചടങ്ങ് വമ്പന്‍ ജനാവലിയെ ആകര്‍ഷിച്ചു. തേജസ്സിനി ഡാന്‍സ് സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപെട്ട വിദ്യാരംഭത്തില്‍ നിരവധി പേരാണ് പങ്കെടുത്തത്. ചടങ്ങില്‍ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോയി അഗസ്തി, ലിംക പ്രസിഡന്റ് തോമസ് കുട്ടി ഫ്രാന്‍സിസ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ലിവര്‍പൂളില്‍ ഇദപ്രഥമമായി നടത്തിയ വിദ്യാരംഭ ചടങ്ങില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു വിദ്യാരംഭം കുറിച്ചു. മേഴ്‌സി സൈഡില്‍ അറിയപ്പെടുന്ന നൃത്ത അധ്യപകരായ കൃഷ്ണ പ്രിയയും റിയയും ചേര്‍ന്നാണ് ലിവര്‍ പൂളിലെ പ്രശസ്തമായ തേജസ്സിനി ഡാന്‍സ് സ്‌കൂള്‍ നടത്തുന്നത്.

 
  25-10-2023
ടോണ്ടന്‍ മലയാളി അസോസിയേഷന് (ടിഎംഎ) പുതിയ ഭരണസമിതി നിലവില്‍ വന്നു

ടോണ്ടനിലെ മലയാളിക്കൂട്ടായ്മകളില്‍ നിറസാന്നിദ്ധ്യമായി പ്രവര്‍ത്തിച്ചു വരുന്ന ടിഎംഎ നിരവധി സാംസ്‌കാരിക-കലാപ്രവര്‍ത്തനങ്ങളും നടത്തി വരുന്നു. നിരവധിയായ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഇക്കഴിഞ്ഞ കാലയളവില്‍ സ്തുത്യര്‍ഹമായി ചെയ്യാന്‍ കഴിഞ്ഞത് എടുത്ത് പറയേണ്ടതാണ്. നൃത്തപരിശീലനം, കായികപരിശീലനങ്ങള്‍ തുടങ്ങിയവയും ടിഎംഎയ്ക്ക് നടത്തുവാന്‍ സാധിക്കുന്നു. ജിജി ജോര്‍ജ്ജ് (വൈസ് പ്രസിഡന്റ്), ബിജു ഇളംതുരുത്തില്‍ (ജോയിന്റ് സെക്രട്ടറി), അരുണ്‍ ധനപാലന്‍ (ട്രെഷറര്‍), എന്നിവരെ കൂടാതെ ഡെന്നിസ് വീ ജോസ്, റോജി ജോസഫ്, അജി തോമസ് മാങ്ങാലി, ജയേഷ് നെല്ലൂര്‍, ദീപക് കുമാര്‍, സജിന്‍ ജോര്‍ജ്ജ് തോമസ് തുടങ്ങിയവര്‍ കമ്മിറ്റി അംഗങ്ങളായും ചുമതലയേറ്റു. മുന്‍കാലങ്ങളില്‍ ഉപരിയായി സന്നദ്ധപ്രവര്‍ത്തനങ്ങളിലും

 
  17-10-2023
യുകെയിലെ ചെംസ്‌ഫോര്‍ഡില്‍ വിജയദശമി ആഘോഷം 24ന്; ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത് പൂജാരി പ്രസാദ് ഭട്ട്

ഈ വര്‍ഷത്തെ ദസറ വിജയദശമി ആഘോഷം ഈമാസം 24ന് ചൊവ്വാഴ്ച രാവിലെ 7:30 മുതല്‍ 10 മണി വരെ ചെംസ്‌ഫോര്‍ഡില്‍ നടക്കും. കുട്ടികള്‍ക്ക് വിദ്യാരംഭം കുറിക്കുന്നതിനോ അല്ലെങ്കില്‍ മുതിര്‍ന്നവര്‍ക്ക് മുടക്കം വന്നു പോയ പഠനങ്ങള്‍ വീണ്ടും തുടങ്ങുന്നതിനോ ഉള്ള മികച്ച അവസരമാണിത്. ചടങ്ങില്‍ ബര്‍മിംഗ്ഹാം ബാലാജി ക്ഷേത്രത്തിലെ മുന്‍ പൂജാരി പ്രസാദ് ഭട്ടിന്റെ നേതൃത്വത്തില്‍ വിദ്യാഗോപാല മന്ത്ര അര്‍ച്ചന നടത്താനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് തടസ്സങ്ങള്‍ നീക്കാനും പഠനം മെച്ചപ്പെടുത്താനും സഹായിക്കുന്നതാണ് വിദ്യാ ഗോപാല മന്ത്ര അര്‍ച്ചന. അരങ്ങേറ്റം നടത്താനുള്ള അവസരവും ഉണ്ടായിരിക്കും. തികച്ചും സൗജന്യമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍

 
  17-10-2023
വെസ്റ്റ് വെയില്‍സ് മലയാളി അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

വെസ്റ്റ് വെയില്‍സ് മലയാളി അസോസിയേഷന്‍ (WWMA) 2023 ഒക്ടോബര്‍ എട്ടിന് കാര്‍മാര്‍ത്തെന്‍ കാത്തലിക് ചര്‍ച്ച് ഹാളില്‍ കൂടിയ വാര്‍ഷിക യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കാര്‍മാര്‍ത്തെനില്‍ നിന്നുള്ള ഡോക്ടര്‍ ബിജയ് കുര്യന്‍ തോമസ് പ്രസിഡന്റും, സിബി ജോസഫ് വൈസ് പ്രസിഡന്റും, ബിനോയ് ജോസഫ് സെക്രെട്ടറിയും, സേവിയര്‍ ജെയിംസ് ജോയിന്റ് സെക്രട്ടറിയും, കാര്‍ഡിഗനില്‍ നിന്നും ജാസില്‍ ജോണ്‍ ട്രഷററും ആബെറിസ്റ്വിത്തില്‍ നിന്നും ജിജോ മാനുവല്‍ ജോയിന്റ് ട്രഷറര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി വെസ്റ്റ് വെയില്‍സിലെ കാര്‍മാര്‍ത്തെന്‍, ആബെറിസ്റ്വിത്ത്, കാര്‍ഡിഗന്‍, ഹാവര്‍ഫോര്‍ഡ് വെസ്റ്റ്, റ്റെന്‍ബി, ലംപീറ്റര്‍ തുടങ്ങിയ ടൗണുകളിലെ മലയാളികളുടെ സാമൂഹിക

 
  12-10-2023
കലാഭവന്‍ ലണ്ടന്‍ ഓള്‍ യുകെ തിരുവാതിരകളി മത്സരം: ഒന്നാം സമ്മാനം 1000 പൗണ്ടും ട്രോഫിയും നേടിയത് ടീം തനിമ നോര്‍ത്താംപ്ടണ്‍

കലാഭവന്‍ ലണ്ടന്‍ ഒക്ടോബര്‍ 7 ശനിയാഴ്ച്ച ലണ്ടനില്‍ സംഘടിപ്പിച്ച 'ആരവം 2023' ഓള്‍ യുകെ തിരുവാതിരകളി മത്സരത്തില്‍ യുകെയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ 21 ടീമുകളാണ് മാറ്റുരച്ചത്. മത്സരത്തില്‍ ഒന്നാം സ്ഥാനം അര്‍ഹമായ ആയിരം പൗണ്ടും ട്രോഫിയും നേടിയത് ടീം തനിമ നോര്‍ത്താംപ്ടണ്‍ (ചെസ്റ്റ് നമ്പര്‍ 103). രണ്ടാം സ്ഥാനത്തിന് അര്‍ഹമായ അഞ്ഞൂറ് പൗണ്ടും ട്രോഫിയും നേടിയത് ടീം ജ്വാല KCWA ക്രോയ്‌ഡോണ്‍(ചെസ്റ്റ് നമ്പര്‍ 118), മൂന്നാം സ്ഥാനത്തിന് അര്‍ഹമായ ഇരുനൂറ്റി അന്‍പതു പൗണ്ടും ട്രോഫിയും നേടിയത് ടീം ഗുരുപ്രഭ ശ്രീനാരായണ ഗുരുമിഷന്‍ ഈസ്റ്റ് ഹാം(ചെസ്റ്റ് നമ്പര്‍ : 109) എന്നീവരാണ്. വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡുകള്‍ സ്‌പോണ്‍സര്‍ ചെയ്തത് PAUL JOHN AND CO SOLICITORS, LONDON, എന്‍എന്‍ സിവില്‍ എഞ്ചിനീയറിംഗ് ലിമിറ്റഡ്

 
  12-10-2023
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കലാമേള ശനിയാഴ്ച; കലാമേള ഒരുക്കങ്ങളെല്ലാം അവസാന ഘട്ടത്തില്‍

യുക്മ നോര്‍ത്ത് വെസ്റ്റ് റീജണല്‍ കലാമേളയുടെ അവസാനഘട്ട തയ്യാറെടുപ്പുകള്‍ ബോള്‍ട്ടനിലെ തോണ്‍ലി സലേഷ്യന്‍ കോളേജില്‍ നടന്നുവരികയാണ്. മറ്റന്നാള്‍ 14-ാം തീയതി ശനിയാഴ്ചയാമ് കലാമേള. പരിപാടിയുടെ വിജയത്തിനായി ആതിഥേയത്വം വഹിക്കുന്ന ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സ്വാഗതസംഘം വിവിധ ഗ്രൂപ്പുകളിലായി പ്രവര്‍ത്തിച്ചുവരുന്നു. നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡന്റ് ബിജു പീറ്റര്‍ ചെയര്‍മാന്‍ ആയും ബോള്‍ട്ടണ്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് അനിയന്‍കുഞ്ഞ് സക്കറിയ വൈസ് ചെയര്‍മാനും ആയ കമ്മിറ്റിയില്‍ റീജിയണല്‍ കലാമേള കോഡിനേറ്റര്‍ സനോജ് വര്‍ഗീസ് കോഡിനേറ്ററായും ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ സെക്രട്ടറി അബി അജയ് അസിസ്റ്റന്റ് കോഡിനേറ്റര്‍ ആയും

 
[3][4][5][6][7]
 
-->




 
Close Window