Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
അസോസിയേഷന്‍
  04-03-2024
ലിമയുടെ ഈസ്റ്റര്‍, വിഷു, ഈദ് ആഘോഷം ഏപ്രില്‍ 20ന്: സ്‌നേഹം പങ്കുവച്ച് കൈനീട്ടം, കലാവിരുന്ന്

യുകെയില്‍ ആയിരക്കണക്കിന് മലയാളികള്‍ താമസിക്കുന്ന തുറമുഖ നഗരമായ ലിവര്‍പൂളില്‍ മതമൈത്രിയുടെ ശംഖോലി നാദം മുഴക്കി കൊണ്ട് ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ലിമയുടെ മാനവീയം ഏപ്രില്‍ 20ന്. സേവനത്തിന്റെ 24 വര്‍ഷങ്ങള്‍ പിന്നിടുന്ന ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ലിമയുടെ ഈ വര്‍ഷത്തെ ഈസ്റ്റര്‍, വിഷു, ഈദ് ആഘോഷങ്ങള്‍ ഏപ്രില്‍ 20ന് മാനവീയം എന്നാണ് പ്രോഗ്രാമിന് സഘാടകര്‍ പേര് നല്‍കിയിരിക്കുന്നത്. യുകെയിലെ ആദ്യകാല മലയാളി അസോസിയേഷനുകളില്‍ ഒന്നാണ് ലിമ. വിഷു കണി, 10 വയസ്സ് വരെ ഉള്ള എല്ലാ കുട്ടികള്‍ക്കും ഓരോ പൗണ്ട് വീതം വിഷു കൈനീട്ടം, കുട്ടികള്‍ക്കായി രാധ, കൃഷ്ണ മത്സരം, വിവിധങ്ങളായ നൃത്തങ്ങള്‍, അനുഗ്രഹീത ഗായകരുടെ ഗാനങ്ങള്‍, ഡിജെ, കൂടാതെ മറ്റ് കലാ പരിപാടികള്‍, കൂടാതെ വിഭവ സമൃദ്ധമായ ഭക്ഷണവും

 
  28-02-2024
എസെക്സ് ഹിന്ദു സമാജത്തിന്റെ ശിവരാത്രി ആഘോഷം സൗത്തെന്റ് ഓണ്‍ സീയില്‍ മാര്‍ച്ച് 17ന്

എസെക്സ് ഹിന്ദു സമാജം സംഘടിപ്പിക്കുന്ന ശിവരാത്രി ആഘോഷം മാര്‍ച്ച് 17ന് ഞായറാഴ്ച സൗത്തെന്റ് ഓണ്‍ സീയില്‍ നടക്കും. സെന്റ് എയ്ഡന്‍സ് ഹാളില്‍ വൈകിട്ട് 3.30ന് തുടങ്ങുന്ന ആഘോഷം 8.30 വരെയാണ് നീണ്ടു നില്‍ക്കുക. ആരതി, ഭജന, കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍, ഭക്ഷണം തുടങ്ങി വിവിധ പരിപാടികള്‍ ഉള്‍ക്കൊള്ളുന്നതാണ് ശിവരാത്രി ആഘോഷം. പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചുവടെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക Divyasree (07514452896) Nidheesh (07467205095)

 
  21-02-2024
നോര്‍ത്താംപ്ടണ്‍ ഹിന്ദു സമാജം വിഷു ആഘോഷം ഏപ്രില്‍ 20ന്

വിഷുക്കണിയും വിഷുക്കൈനീട്ടവും ഒരുക്കി നോര്‍ത്താംപ്ടണ്‍ ഹിന്ദു സമാജം ഏപ്രില്‍ 20ന് ശനിയാഴ്ച വിഷു ആഘോഷിക്കുന്നു. ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് ആഘോഷങ്ങള്‍. വിഭവ സമൃദ്ധമായ വിഷു സദ്യയും അതേ തുടര്‍ന്ന് മുതിര്‍ന്നവരുടെയും കുട്ടികളുടെയും വിവിധങ്ങളായ കലാപരിപാടികളും ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്. എല്ലാവരെയും സമാജത്തിന്റെ വിഷു ആഘോഷത്തിലേക്ക് കുടുംബസമേതം ക്ഷണിച്ചുകൊള്ളുന്നു. കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ താല്‍പര്യമുള്ളവര്‍ നേരത്തെ തന്നെ കമ്മിറ്റിയെ അറിയിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. സ്ഥലത്തിന്റെ വിലാസം St Albans Parish Hall, NN3 2RA കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക Manoj: 07886189533 Amalraj: 07737457300 Sathyn: 07958106310

 
  11-02-2024
ട്രാഫോര്‍ഡ് മലയാളി അസോസിയേഷന് പുതിയഭാരവാഹികള്‍

യുകെയിലെ ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ (ടിഎംഎ) പുതിയ ഭാരവാഹികളെ തെരെഞ്ഞടുത്തു. മാഞ്ചസ്റ്റര്‍ കേന്ദ്രീകരിച്ച് പത്തൊന്‍പത് വര്‍ഷമായി കര്‍മ്മനിരതമായി പ്രവര്‍ത്തിച്ച് വരുന്ന സംഘടനയാണ് ടിഎംഎ. ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ (ടിഎംഎ) പുതിയ ഭാരവാഹികള്‍ : - ജോര്‍ജ് തോമസ് (പ്രസിഡന്റ്), സ്റ്റാന്‍ലി ജോണ്‍ (സെക്രട്ടറി), ആദര്‍ശ് സോമന്‍ (ട്രഷറര്‍), ഗ്രെയിസണ്‍ കുര്യാക്കോസ് (വൈസ് പ്രസിഡന്റ്), ബിബിന്‍ ബേബി (ജോയിന്റ് സെക്രട്ടറി). പ്രോഗ്രാം കോര്‍ഡിനേറ്റേഴ്സ് : - ഡാലിയ ഡോണി, റ്റൈബി കുര്യാക്കോസ്, റോഷ്ണി സജിന്‍, സരിക ശ്രീകാന്ത് യൂത്ത് കോര്‍ഡിനേറ്റേഴ്സ്: - ക്രിസ് കുര്യാക്കോസ്, അലിന സ്റ്റാന്‍ലി.

 
  08-02-2024
എക്സിറ്റര്‍ മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍

യുകെയിലെ എക്സിറ്റര്‍ മലയാളി അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചെയര്‍മാന്‍ മോഹന്‍കുമാറിന്റെ അധ്യക്ഷതയില്‍ എക്സിറ്റര്‍ സെന്റ്. ലോറന്‍സ് ചര്‍ച്ച് കമ്മ്യൂണിറ്റി ഹാളിലാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ആദ്യ മീറ്റിങ് നടത്തിയത്. ജിബു ജോസ് (പ്രസിഡന്റ്), ജസ്റ്റിന്‍ ജെയിംസ് (സെക്രട്ടറി), ജോബി തോമസ് (വൈസ് പ്രസിഡന്റ്), ആനന്ദ് ഉണ്ണി & ഐശ്വര്യ നിഖില്‍ (ജോയിന്റ് സെക്രട്ടറി), ബിജോയ് വറുഗീസ് (ട്രെഷറര്‍), ജോയി ജോണ്‍ (PRO), ജോണ്‍ റോബര്‍ട്ട്, പ്രദീപ് കുമാര്‍, പ്രദീപ് (ഹോസ്പിറ്റാലിറ്റി), ബിനു റോഷന്‍, രതീഷ് രവീന്ദ്രന്‍, ജിഷ മാത്യു (പ്രോഗ്രാം കോര്‍ഡിനേറ്റര്‍സ്), ജയദേവ് സോജ് (യൂത്ത് കോര്‍ഡിനേറ്റര്‍) എന്നിവരെയാണ് ഭാരവാഹികളായി തിരഞ്ഞെടുത്തത്. യുക്മ പ്രതിനിധികളായി ജോബി തോമസ്, ബിജോയി വറുഗീസ്, ജോയി

 
  07-02-2024
ഡെറം ഇന്ത്യന്‍ കൂട്ടായ്മ വിമന്‍സ് ഫോറം രൂപീകരിച്ചു ഉദ്ഘാടനം ചെയ്തു.

ഡെറം സെന്റ് എയ്ഡന്‍സ് ഹാളില്‍ പ്രഥമ സമ്മേളനം നടത്തി. വിമന്‍സ് ഫോറത്തിന്റെ ഔപചാരികമായ ഉദ്ഘാടന കര്‍മ്മം, വിനോദിന്റെ നാട്ടില്‍ നിന്നും എത്തിയ മാതാവ് കണ്ണൂര്‍ പറശ്ശിനിക്കടവില്‍ കമല ഉണ്ണികൃഷ്ണന്‍, ജെയ്സണിന്റെ നാട്ടില്‍ നിന്നും എത്തിയ മാതാവ് കോട്ടയം കാഞ്ഞിരത്താനത്ത് പാളി തോട്ടത്തില്‍ അന്നാമ്മ ജോണ്‍ (പെണ്ണമ്മ) യും ചേര്‍ന്ന് നിര്‍വഹിച്ചു. കൂട്ടായ്മയിലെ വനിതകളുടേതായ കലാ -സാഹിത്യ -കായിക കഴിവുകളെ കണ്ടെത്തുവാനും വേണ്ട പ്രോത്സാഹനം നല്‍കുന്നതിനോടൊപ്പം വര്‍ക്ക് പ്ലെയ്സിലും മറ്റും ഉണ്ടാകുന്ന പലതരത്തിലുള്ള മാനസിക പിരിമുറുക്കങ്ങള്‍ക്ക് ഒരു പരിഹാരം കാണുവാനും ആശ്വാസം കണ്ടെത്തുവാനും വേണ്ടിയുള്ള ഒരു വേദി എന്ന നിലയില്‍ ആണ് വനിതകള്‍ക്ക് മാത്രം ആയി ഈ ഫോറം രൂപീകരിച്ചിട്ടുള്ളത്. ഡെറം

 
  04-02-2024
ഇപ്സ്വിച്ച് മലയാളി അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഇപ്സ്വിച് മലയാളി അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബാബു മങ്കുഴിയില്‍ വരണാധികാരിയായി പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഐ എം എ യുടെ സ്ഥാപക നേതാവും ഏവര്‍ക്കും പ്രിയങ്കരനുമായ ജോജോ തോമസ് പേട്രന്‍ ആയിട്ടുള്ള പുതിയ കമ്മിറ്റിയുടെ നേതൃത്വം സേവനത്തിന്റെ 17വര്‍ഷം പിന്നിടുന്ന ഐ എം എ യുടെ പ്രവര്‍ത്തനത്തിന് ആക്കം കൂട്ടും എന്നതില്‍ സംശയമില്ല. അദ്ദേഹത്തോടൊപ്പം നെവിന്‍ മാനുവല്‍ പ്രസിഡന്റ്, അരുണ്‍ പൗലോസ് വൈസ് പ്രസിഡന്റ്, ഷിബി വൈറ്റസ് സെക്രട്ടറി, അഖില പ്രവീണ്‍ ജോയിന്റ് സെക്രട്ടറി, ബാബു റ്റി സി ട്രഷറര്‍, ബാബു മങ്കുഴിയില്‍ പിആര്‍ഒ എന്നിവരെയും ആര്‍ട്സ് കോര്‍ഡിനേറ്റര്‍സ് ആയി അഞ്ചു പേരടങ്ങുന്ന ഒരു ടീമിനെയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്, യഥാക്രമം ജയരാജ് കെ ജി, ധന്യ രാജേഷ്, ആന്‍സി ജെലിന്‍,

 
  01-02-2024
ലിവര്‍പൂള്‍ മലയാളി അസോസിയേഷന് (LIMA) പുതിയ ഭാരവാഹികള്‍

യുകെയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളില്‍ ഒന്നായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ലിമക്ക് ശക്തമായ നവ നേതൃതം. ലിവര്‍പൂളില്‍ വച്ചു നടത്തപെട്ട ലിമയുടെ വാര്‍ഷിക പൊതുയോഗത്തില്‍ വച്ചു ലിവര്‍പൂളിലെ സെബാസ്റ്റ്യന്‍ ജോസഫിനെ പ്രസിഡന്റ് ആയും ആതിര ശ്രീജിത്തിനെ സെക്രട്ടറി ആയും ലിമ പൊതുയോഗം തെരഞ്ഞെടുത്തു. ട്രഷററായി ജോയിമോന്‍ തോമസും പിആര്‍ഒ ആയി എല്‍ദോസ് സണ്ണിയും തുടരും. പുതിയ തലമുറക്കാര്‍ക്കും, പഴയ തലമുറക്കാര്‍ക്കും, വനിതകള്‍ക്കും അര്‍ഹിക്കുന്ന പ്രധാന്യം നല്‍കിയാണ് ഇരുപത്തി നാലാമത്തെ വര്‍ഷത്തിലെ ലിമയുടെ പുതിയ കമ്മിറ്റിയെ പൊതുയോഗം തിരഞ്ഞെടുത്തത്. ലിമയുടെ പുതിയ വൈസ് പ്രസിഡന്റ് ബ്ലെസ്സന്‍ രാജനും, ജോയിന്റ് സെക്രട്ടറി അനില്‍ ഹരിയും ആണ്. ആര്‍ട്സ് ക്ലബ് കോഓഡിനേറ്റര്‍സ് രജിത്

 
[1][2][3][4][5]
 
-->




 
Close Window