Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.329 INR  1 EURO=108.672 INR
ukmalayalampathram.com
Mon 23rd Mar 2026
UK Special
  19-10-2025
അയര്‍ലന്‍ഡില്‍ ആശുപത്രി ഉദ്യോഗസ്ഥനായ അങ്കമാലി സ്വദേശി പെരിയാറില്‍ മരിച്ച നിലയില്‍

ആലുവ (എറണാകുളം): അയര്‍ലന്‍ഡില്‍ ആശുപത്രി ഉദ്യോഗസ്ഥനായി ജോലി ചെയ്തിരുന്ന അങ്കമാലി തച്ചില്‍ സ്വദേശി ലിസോ ദേവസ്സി (48) പെരിയാറില്‍ ഉളിയന്നൂര്‍ കടവില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടാഴ്ച മുന്‍പാണ് അദ്ദേഹം നാട്ടിലെത്തിയത്. ബുധനാഴ്ച ഉച്ചയ്ക്കു ശേഷം കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ദേവസ്സിയുടെയും മേരിയുടെയും മകനാണ്. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 3 മണിക്ക് അങ്കമാലി സെന്റ് ജോര്‍ജ് ബസിലിക്കയില്‍ നടക്കും. ഭാര്യ: ചുള്ളി തിരുതനത്തില്‍ ലിന്‍സി (നഴ്‌സ്, അയര്‍ലന്‍ഡ്). മക്കള്‍: നിഖിത, പാട്രിക്.

Full Story
  19-10-2025
രാജകുടുംബത്തിന് പേരുദോഷം ഒഴിവാക്കാന്‍ ആന്‍ഡ്രു രാജകുമാരന്‍ രാജകീയ പദവികള്‍ ഉപേക്ഷിച്ചു

ലണ്ടന്‍: ബ്രിട്ടന്‍ രാജാവ് ചാള്‍സിന്റെ സഹോദരനും എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ മകനുമായ ആന്‍ഡ്രു രാജകുമാരന്‍ (65) രാജകീയ പദവികള്‍ ഉപേക്ഷിച്ചു. യോര്‍ക്ക് പ്രഭു പദവിയും രാജകുടുംബത്തിലെ ഔദ്യോഗിക സ്ഥാനങ്ങളും ഉപേക്ഷിച്ചെങ്കിലും 'രാജകുമാരന്‍' എന്ന പദവി തുടര്‍ന്നും നിലനില്‍ക്കും. ജോര്‍ജ് അഞ്ചാമന്‍ രാജാവ് 1917-ല്‍ പുറത്തിറക്കിയതും, എലിസബത്ത് രാജ്ഞി 2012-ല്‍ പുതുക്കിയതുമായ ലെറ്റേഴ്‌സ് പേറ്റന്റ് പ്രകാരമാണ് ഈ പദവി നിലനില്‍ക്കുന്നത്.

ആന്‍ഡ്രുവിന്റെ മുന്‍ഭാര്യ സാറാ ഫെര്‍ഗൂസന് പ്രഭ്വി പദവി നഷ്ടമാകുമ്പോഴും മക്കളായ ബിയാട്രീസ്, യൂജിനി എന്നിവര്‍ക്ക് രാജകുമാരിമാര്‍ എന്ന പദവി തുടരും. ആന്‍ഡ്രുവിനും കുടുംബത്തിനും വിന്‍ഡ്‌സറിലെ

Full Story
  19-10-2025
ഇന്ത്യന്‍ വ്യോമസേനാ ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് യുകെ യുദ്ധവിമാന പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കാന്‍ അവസരം

ലണ്ടന്‍: യുകെയുടെ റോയല്‍ എയര്‍ഫോഴ്‌സിന്റെ (ആര്‍എഎഫ്) യുദ്ധവിമാന പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കാന്‍ ഇന്ത്യന്‍ വ്യോമസേനയുടെ രണ്ട് ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് അവസരം. 2026 ഒക്ടോബറിനു ശേഷമാകും ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടി ആരംഭിക്കുക. വെയില്‍സിലെ ഫ്‌ലൈയിങ് ട്രെയിനിങ് സ്‌കൂളില്‍ ആര്‍എഎഫ് എയര്‍ക്രൂ ഓഫിസര്‍മാരെയാണ് ഇന്ത്യന്‍ ഇന്‍സ്ട്രക്ടര്‍മാര്‍ പരിശീലിപ്പിക്കുക.

അടുത്ത തലമുറ യുദ്ധവിമാന പൈലറ്റുമാര്‍ക്ക് ബിഎഇ ഹോക്ക് ടിഎംകെ2 വിമാനത്തില്‍ പരിശീലനം നല്‍കുന്ന ഈ സ്‌കൂളില്‍ ടൈഫൂണ്‍, എഫ്-35 പോലുള്ള ആധുനിക യുദ്ധവിമാനങ്ങളില്‍ പരിശീലനം നേടുന്നവരാണ് പങ്കെടുപ്പിക്കുന്നത്. വിദേശ പരിശീലകരുടെ കീഴില്‍

Full Story
  18-10-2025
യുകെയില്‍ നഴ്സുമാരുടെ രജിസ്‌ട്രേഷന്‍ ഫീസ് വര്‍ദ്ധിപ്പിക്കാന്‍ എന്‍എംസി നീക്കം; യൂണിയനുകള്‍ പ്രതിഷേധവുമായി രംഗത്ത്

ലണ്ടന്‍: യുകെയിലെ നഴ്സുമാര്‍, മിഡ്വൈഫുകള്‍, നഴ്സിംഗ് അസോസിയേറ്റുകള്‍ എന്നിവരുടെ രജിസ്‌ട്രേഷന്‍ ഫീസ് വര്‍ദ്ധിപ്പിക്കാന്‍ നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ (എന്‍എംസി) നീക്കം തുടങ്ങി. ഒക്ടോബര്‍ 15-ന് പ്രഖ്യാപിച്ച നിര്‍ദേശപ്രകാരം, കഴിഞ്ഞ ഒരു ദശാബ്ദമായി വര്‍ദ്ധിപ്പിക്കാതിരുന്ന ഫീസാണ് കുത്തനെ കൂട്ടാന്‍ എന്‍എംസി ആലോചിക്കുന്നത്.

പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന വിദേശ നഴ്സുമാരോടൊപ്പം നിലവില്‍ എന്‍എംസിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നഴ്സുമാരെയും ഈ ഫീസ് വര്‍ദ്ധനവ് ബാധിക്കുമെന്ന് ആരോഗ്യപ്രവര്‍ത്തകരുടെ വിവിധ യൂണിയനുകള്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ അന്താരാഷ്ട്ര നഴ്സുമാര്‍ക്ക് പൂര്‍ണ്ണ രജിസ്‌ട്രേഷന്‍

Full Story
  18-10-2025
ടാല്‍ക്കം പൗഡറുമായി ബന്ധപ്പെട്ട് ജോണ്‍സണ്‍ & ജോണ്‍സനെതിരെ യുകെയില്‍ നിയമനടപടി; മൂവായിരത്തിലധികം പരാതികള്‍ ഹൈക്കോടതിയില്‍

 ലണ്ടന്‍: ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ജോണ്‍സണ്‍ & ജോണ്‍സനെതിരെ മൂവായിരത്തിലധികം ആളുകള്‍ യുകെയില്‍ നിയമനടപടി ആരംഭിച്ചു. ആസ്ബസ്റ്റോസ് മാലിന്യം കലര്‍ന്ന ടാല്‍ക്കം പൗഡര്‍ വര്‍ഷങ്ങളോളം വില്‍പന നടത്തിയതിന്റെ ഫലമായി ഒവേറിയന്‍ കാന്‍സറും മെസോതെലിയോമ പോലുള്ള രോഗങ്ങളും ബാധിച്ചുവെന്നുമാണ് പരാതിക്കാരുടെ ആരോപണം. ലണ്ടനിലെ ഹൈക്കോടതിയിലാണ് പരാതികള്‍ സമര്‍പ്പിച്ചിരിക്കുന്നത്.

വ്യാപാരാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന ടാല്‍ക്കിന്റെ ഖനികളില്‍ പലതും ആസ്ബസ്റ്റോസ് അടങ്ങിയവയാണെന്നും, ഈ വിവരം കമ്പനി അറിഞ്ഞിരുന്നിട്ടും ഉപഭോക്താക്കള്‍ക്ക് മറച്ചുവെച്ചുവെന്നും അഭിഭാഷകന്‍ മൈക്കല്‍ റോളിന്‍സണ്‍ കെ സി കോടതിയില്‍

Full Story
  18-10-2025
സ്‌കോട്ട്‌ലന്‍ഡില്‍ മലയാളി സേഫ്റ്റി എന്‍ജിനീയര്‍ അന്തരിച്ചു; മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുപോകും

എഡിന്‍ബറോ (യുകെ): സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബറോയില്‍ മലയാളി സേഫ്റ്റി എന്‍ജിനീയര്‍ ഷബിന്‍ അരയാന്‍തോപ്പില്‍ (45) അന്തരിച്ചു. കോഴിക്കോട് സ്വദേശിയായ ഷബിന്‍, ടോണ്‍സിലൈറ്റിസ് മൂലമുണ്ടായ കടുത്ത അണുബാധയെ തുടര്‍ന്ന് എഡിന്‍ബറോ റോയല്‍ ഇന്‍ഫെര്‍മറി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം.

രണ്ട് വര്‍ഷം മുന്‍പ് കുവൈത്തില്‍ നിന്നാണ് ഷബിനും കുടുംബവും യുകെയിലേക്ക് എത്തിയത്. എഡിന്‍ബറോയിലെ പ്രഫഷനല്‍ ബാഡ്മിന്റണ്‍ കോച്ചും കൈരളി യുകെ എഡിന്‍ബറോ യൂണിറ്റിന്റെ സജീവ അംഗവുമായിരുന്നു. ഭാര്യ രേഖ ടിസിഎസില്‍ പ്രോജക്ട് മാനേജറായി ജോലി ചെയ്യുന്നു. മക്കള്‍: ആദി,

Full Story
  18-10-2025
ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക: ഇന്ത്യക്ക് അഞ്ച് സ്ഥാനങ്ങള്‍ പിന്നോട്ടു; 85-ാം സ്ഥാനത്ത്

ലണ്ടന്‍: ആഗോള പാസ്പോര്‍ട്ട് ശക്തി റാങ്കിംഗായ ഹെന്‍ലി പാസ്പോര്‍ട്ട് സൂചികയില്‍ ഇന്ത്യക്ക് അഞ്ച് സ്ഥാനങ്ങള്‍ പിന്നോട്ടു. കഴിഞ്ഞ വര്‍ഷം 80-ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ, ഈ വര്‍ഷം 85-ാം സ്ഥാനത്താണ് എത്തിയത്. നിലവില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 57 രാജ്യങ്ങളിലേക്കാണ് വിസ രഹിതമായി യാത്ര ചെയ്യാന്‍ കഴിയുന്നത്. കഴിഞ്ഞ വര്‍ഷം ഈ എണ്ണം 62 ആയിരുന്നു.

199 രാജ്യങ്ങളുടെ പാസ്പോര്‍ട്ടുകളും 227 യാത്രാ ലക്ഷ്യസ്ഥാനങ്ങളും അടിസ്ഥാനമാക്കിയാണ് സൂചിക തയാറാക്കിയിരിക്കുന്നത്. 2006-ല്‍ ഇന്ത്യ 71-ാം സ്ഥാനത്തായിരുന്നു. പുതിയ റാങ്കിംഗിന്റെ അടിസ്ഥാനത്തില്‍, ആഗോളതലത്തില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് യാത്രാ നിയന്ത്രണങ്ങള്‍ നേരിടേണ്ടി വരുമെന്ന

Full Story
  18-10-2025
റോഡ് വൃത്തിയാക്കുന്ന വാഹനമിടിച്ച് ബ്രിട്ടീഷ് സിഖ് നേതാവിന് ദാരുണാന്ത്യം; 63കാരന്‍ അറസ്റ്റില്‍

ലെസ്റ്റര്‍ (യുകെ): റോഡ് വൃത്തിയാക്കുന്ന വാഹനമിടിച്ച് ബ്രിട്ടീഷ് സിഖ് നേതാവായ 87കാരന്‍ ജോഗീന്ദര്‍ സിങ്ങിന് ദാരുണാന്ത്യം. ലെസ്റ്ററിലെ ഒരു ഗുരുദ്വാരയ്ക്ക് സമീപം നടന്ന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജോഗീന്ദര്‍ സിങ്ങിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അപകടം നടന്നത് ലെസ്റ്റര്‍ സിറ്റി കൗണ്‍സിലിന്റെ റോഡ് വൃത്തിയാക്കുന്ന വാഹനമാണ്. ഗുരുദ്വാരയുടെ സ്ഥാപകരിലൊരാളും വൈസ് പ്രസിഡന്റുമായിരുന്ന ജോഗീന്ദര്‍ സിങ്, ലെസ്റ്ററിലെ സിഖ് സമൂഹത്തില്‍ ഏറെ പ്രിയങ്കരനായിരുന്നു.

അപകടത്തെ തുടര്‍ന്ന് ലെസ്റ്റര്‍ഷയര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടം എങ്ങനെ

Full Story
[108][109][110][111][112]
 
-->




 
Close Window