|
|
|
|
|
| വലിയ വാഹനങ്ങള്‍ക്ക് അധിക പാര്‍ക്കിങ് ഫീസ്: കാര്‍ഡിഫ് കൗണ്‍സിലിന്റെ പുതിയ തീരുമാനം യുകെയില്‍ ആദ്യമായി |
കാര്‍ഡിഫ്: പാര്‍ക്കിങ് ഫീസ് സംബന്ധിച്ച് യുകെയില്‍ തന്നെ ആദ്യമായുള്ള വ്യത്യസ്തമായ തീരുമാനമെടുത്ത് കാര്‍ഡിഫ് കൗണ്‍സില്‍. 2400 കിലോഗ്രാമിലേറെ ഭാരമുള്ള വാഹനങ്ങള്‍ക്ക് അധിക പാര്‍ക്കിങ് ഫീസ് ഈടാക്കാനാണ് കൗണ്‍സില്‍ തീരുമാനിച്ചത്. ഇലക്ട്രിക് അല്ലാത്ത വാഹനങ്ങള്‍ക്ക് ഈ പരിധി പിന്നീട് 2000 കിലോഗ്രാമായി കുറയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചു.
വലിയ വാഹനങ്ങള്‍ കൂടുതല്‍ സ്ഥലം ഉപയോഗിക്കുന്നതിനാലാണ് ഇത്തരമൊരു നീക്കം സ്വീകരിച്ചതെന്ന് കൗണ്‍സില്‍ വിശദീകരിക്കുന്നു. റോഡുകളിലുടനീളം എസ്യുവികളുടെ എണ്ണം വര്‍ധിക്കുന്നതും ഈ തീരുമാനത്തിന് പിന്നിലുണ്ട്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ വലിയ വാഹനങ്ങളുടെ പങ്ക് 3 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി |
|
Full Story
|
|
|
|
|
|
|
| ജീവിതച്ചെലവ് കുറയ്ക്കാന്‍ ശ്രമം: എനര്‍ജി ബില്ലും റെയില്‍ നിരക്കും കുറയ്ക്കാന്‍ ചാന്‍സലര്‍ തയ്യാറാകുന്നു |
ലണ്ടന്‍: ബജറ്റില്‍ ദുരിതം സമ്മാനിക്കുന്ന നികുതി വര്‍ദ്ധനവുകള്‍ ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ, ബ്രിട്ടീഷ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് എനര്‍ജി ബില്ലുകളും റെയില്‍ യാത്രാ നിരക്കുകളും കുറച്ച് ജനങ്ങള്‍ക്ക് അല്‍പ്പം ആശ്വാസം നല്‍കാന്‍ തയ്യാറാകുന്നതായി റിപ്പോര്‍ട്ടുകള്‍. പണപ്പെരുപ്പം കുറയ്ക്കുന്നതിനാണ് ഇത്തരം പ്രഖ്യാപനങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് റീവ്‌സ് വ്യക്തമാക്കി.
വില നിയന്ത്രണത്തില്‍ സര്‍ക്കാര്‍ ഇടപെടും
വില നിയന്ത്രിക്കാന്‍ കഴിയുന്ന മേഖലകളില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകുമെന്ന് ചാന്‍സലര്‍ വ്യക്തമാക്കി. ''ജനങ്ങള്‍ നേരിടുന്ന ചെലവ് കുറയ്ക്കാനാണ് ഞങ്ങളുടെ ശ്രമം. |
|
Full Story
|
|
|
|
|
|
|
| യുദ്ധ മേഖലകളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ മരണനിരക്ക് അഞ്ചിരട്ടിയായി; ഐ.സി.സി നടപടികള്‍ക്ക് ബ്രിട്ടീഷ് മെഡിക്കല്‍ സംഘടനകളുടെ പിന്തുണ |
ലണ്ടന്‍: യുദ്ധ മേഖലകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ യുദ്ധ കുറ്റകൃത്യങ്ങളായി പരിഗണിച്ച് പ്രോസിക്യൂഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് മെഡിക്കല്‍ രംഗത്തെ പ്രമുഖ സംഘടനകള്‍ മുന്നോട്ടുവന്നു. റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് (RCN)യും ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ (BMA)യും ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോര്‍ട്ടിന്റെ (ICC) നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കണമെന്ന് ബ്രിട്ടീഷ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സംഘര്‍ഷ മേഖലകളില്‍ മരണമടഞ്ഞ ഹെല്‍ത്ത് വര്‍ക്കര്‍മാരുടെ എണ്ണം അഞ്ചിരട്ടിയായി വര്‍ദ്ധിച്ചതാണ് ഈ ആവശ്യം ശക്തമാകാന്‍ |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടനില്‍ ഫ്‌ലൂവും കോവിഡ് വകഭേദങ്ങളും അതിവേഗം വ്യാപിക്കുന്നു; ആരോഗ്യ വിദഗ്ധര്‍ ജാഗ്രത നിര്‍ദ്ദേശിക്കുന്നു |
ലണ്ടന്‍: ശൈത്യകാലത്തിനു മുന്നോടിയായി ബ്രിട്ടനില്‍ ഫ്‌ലൂയും കോവിഡ് വകഭേദങ്ങളും അതിവേഗം വ്യാപിക്കുന്നതായി യു.കെ. ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (UKHSA) റിപ്പോര്‍ട്ട് ചെയ്തു. ആഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 18 വരെയുള്ള കാലയളവില്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിച്ചവരുടെ എണ്ണം 60 ശതമാനം വര്‍ധിച്ചതായി ആശുപത്രി രേഖകള്‍ വ്യക്തമാക്കുന്നു.
ഫ്‌ലൂവിന്റെ ഏറ്റവും അപകടകാരിയായ വകഭേദമായ ഇന്‍ഫ്ലുവന്‍സ എയും രാജ്യത്ത് സജീവമായതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ വാക്‌സിനേഷന്‍ പദ്ധതി ആരംഭിക്കുന്നതിന് മുന്‍പേ തന്നെ വൈറസുകള്‍ വ്യാപനം തുടങ്ങിയത് ആരോഗ്യവിദഗ്ധര്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ശ്വാസകോശ രോഗങ്ങള്‍ക്ക് |
|
Full Story
|
|
|
|
|
|
|
| ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ ബജറ്റ് നീക്കം: എനര്‍ജി ബില്ലുകളില്‍ വാറ്റ് കുറയ്ക്കും, മറ്റ് മേഖലകളില്‍ നികുതി വര്‍ധന സാധ്യത |
ലണ്ടന്‍: ബ്രിട്ടീഷ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് അവതരിപ്പിച്ച പുതിയ ബജറ്റ് നീക്കങ്ങള്‍ ജീവിതച്ചെലവ് പ്രതിസന്ധിയിലായ ജനതയ്ക്ക് ചെറിയ ആശ്വാസം നല്‍കുമെങ്കിലും, സമഗ്രമായി നോക്കുമ്പോള്‍ കടുത്ത സാമ്പത്തിക നടപടികളിലേക്ക് രാജ്യത്തെ നയിക്കാനാണ് സാധ്യത. വരുമാനം കൂട്ടാതെ ജനരോഷം തണുപ്പിക്കാന്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ച റീവ്‌സ്, കുടുംബ ബജറ്റുകളില്‍ നേരിയ ഇളവുകള്‍ അനുവദിക്കുകയാണ്.
ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സഹായമായി ഇന്ധന ബില്ലുകളില്‍ നിലവിലുള്ള 5% വാറ്റ് ഒഴിവാക്കാനാണ് റീവ്‌സിന്റെ പദ്ധതി. ഈ നീക്കം കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം ശരാശരി 86 പൗണ്ട് ലാഭം നല്‍കുമെന്നാണ് കണക്ക്. എന്നാല്‍ ഇത് നടപ്പാക്കാന്‍ |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ മിഠായി രൂപത്തില്‍ നിക്കോട്ടിന്‍ ഉല്‍പന്നങ്ങള്‍: കുട്ടികളെ വലയില്‍ വീഴ്ത്താന്‍ മാഫിയാസംഘം |
|
കുട്ടികളുടെ പ്രിയപ്പെട്ട മിഠായി ബ്രാന്‍ഡുകളെ അനുകരിച്ച് ആണ് നിക്കോട്ടിന്‍ കലര്‍ന്ന ഉല്‍പന്നങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. ഗ്ലാസ്‌ഗോയിലെ ഒരു കടയില്‍ നിന്ന് വാങ്ങിയ ഓറഞ്ച് മില്ല്യണ്‍സ് എന്ന് നാമകരണം ചെയ്തിരുന്ന ഒരു പൗച്ച് വാങ്ങിയപ്പോള്‍ അതില്‍ 100 മില്ലിഗ്രാം നിക്കോട്ടിന്‍ ഉണ്ടെന്ന് വില്‍പനക്കാരന്‍ വെളിപ്പെടുത്തിയതാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരാന്‍ ഇടയാക്കിയത്. പരിശോധനയില്‍ 17 മില്ലിഗ്രാം നിക്കോട്ടിന്‍ മാത്രമാണുണ്ടായിരുന്നത് എങ്കിലും അത് 'എക്സ്ട്രാ സ്‌ട്രോംഗ്' വിഭാഗത്തില്‍ പെടുന്നതാണ്.
ഈ ഉല്‍പന്നങ്ങള്‍ കുട്ടികളില്‍ ആകര്‍ഷണം ഉളവാക്കുന്ന രീതിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നതെന്നും, പാക്കേജിംഗ് സ്വീറ്റ്‌സ് പോലെയായതിനാല്‍ അപകടകരമാണെന്നും ട്രേഡിംഗ് |
|
Full Story
|
|
|
|
|
|
|
| ദീപാവലി വരും മുന്‍പേ ദീപാവലി ആഘോഷിച്ചോ ലണ്ടന്‍ നഗരം? ദീപാവലി ആഘോഷിക്കുന്ന ഫോട്ടോ പങ്കുവച്ച് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ |
|
ലണ്ടനില്‍ നിന്നുള്ള ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് മേയര്‍ സാദിഖ് ഖാന്‍. ലണ്ടന്‍ ദീപാവലി കമ്മിറ്റിയുമായി സഹകരിച്ച് മേയര്‍ സാദിഖ് ഖാന്‍ ആണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. നഗരത്തിലെ ഹിന്ദു, സിഖ്, ജൈന സമൂഹങ്ങളില്‍ നിന്നുള്ളവര്‍ വൈവിധ്യമാര്‍ന്ന പ്രകടനങ്ങളും അവതരിപ്പിച്ചു. പങ്കിട്ട മൂല്യങ്ങളുടെയും സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യങ്ങളുടെയും പ്രതിഫലനം കൂടിയായിരുന്നു ഈ ആഘോഷം.
ഒക്ടോബര്‍ 12-ന് ലണ്ടനിലെ പ്രമുഖ ദീപാവലി ആഘോഷപരിപാടിയായ സ്‌ക്വയര്‍ 2025-ല്‍ പങ്കെടുക്കാനായി ട്രാഫല്‍ഗര്‍ സ്‌ക്വയറില്‍ ആളുകള്‍ ഒത്തുകൂടിയതിന്റെ ചിത്രങ്ങളാണ് അദ്ദേഹം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ പങ്കിട്ടത്. ആഘോഷം സംഘടിപ്പിക്കുന്നതിന്റെ അഭിമാനവും ആളുകളോടുള്ള നന്ദിയും അദ്ദേഹം |
|
Full Story
|
|
|
|
|
|
|
| യുകെ ബജറ്റില്‍ ധനികര്‍ക്ക് നികുതി വര്‍ദ്ധന; റേച്ചല്‍ റീവ്‌സ് സ്ഥിരീകരിച്ചു |
ലണ്ടന്‍: യുകെയിലെ അടുത്ത മാസത്തെ ബജറ്റില്‍ ധനികര്‍ക്ക് മേല്‍ നികുതി വര്‍ദ്ധന ഉള്‍പ്പെടുമെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് സ്ഥിരീകരിച്ചു. ഐഎംഎഫ് വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാനായി വാഷിംഗ്ടണില്‍ എത്തിയ റീവ്‌സ്, ചെലവ് ചുരുക്കല്‍ നടപടികളിലേക്ക് തിരിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതോടെ കൂടുതല്‍ നികുതി വര്‍ദ്ധനവുകള്‍ ബജറ്റില്‍ പ്രതീക്ഷിക്കാവുന്നതാണ്.
ധനികര്‍ക്ക് എതിരായ നികുതി നടപടികള്‍ സാമ്പത്തിക വിപത്ത് സൃഷ്ടിക്കുമെന്ന ഭയപ്പാട് വിമര്‍ശകര്‍ ഉയര്‍ത്തിയെങ്കിലും, പൊതുജന സേവനങ്ങള്‍ മെച്ചപ്പെടുത്താനുള്ള പദ്ധതികളില്‍ മാറ്റമില്ലെന്ന് റീവ്‌സ് വ്യക്തമാക്കി. ഓഫീസ് ഫോര്‍ ബജറ്റ് |
|
Full Story
|
|
|
|
| |