Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.329 INR  1 EURO=108.672 INR
ukmalayalampathram.com
Mon 23rd Mar 2026
UK Special
  22-10-2025
എന്‍എച്ച്എസിലെ സ്വാധീനശക്തിയുള്ള 50 ന്യൂനപക്ഷ നേതാക്കള്‍ക്കുള്ള പട്ടികയില്‍ മലയാളി നഴ്‌സിന് അംഗീകാരം

ലണ്ടന്‍: യുകെ ആരോഗ്യ സേവനമായ എന്‍എച്ച്എസിലെ (NHS) ഏറ്റവും സ്വാധീനമുള്ള 50 കറുത്തവര്‍ഗ്ഗ, ഏഷ്യന്‍, ന്യൂനപക്ഷ (BAME) നേതാക്കളുടെ പട്ടികയില്‍ മലയാളി നഴ്‌സായ സജന്‍ സത്യന്‍ ഇടം നേടി. ഹെല്‍ത്ത് സര്‍വീസ് ജേണല്‍ (HSJ) പ്രസിദ്ധീകരിച്ച പട്ടികയില്‍ എയര്‍ഡേല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റിലെ ഡെപ്യൂട്ടി ചീഫ് നഴ്സും 'അലയന്‍സ് ഓഫ് സീനിയര്‍ കേരള നഴ്സസ്' (ASKeN) സ്ഥാപകനുമായ സജന്‍ സത്യന്‍ ഉള്‍പ്പെട്ടത് മലയാളികള്‍ക്കിടയില്‍ അഭിമാനമായി.

ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍, ഇമിഗ്രേഷന്‍ മന്ത്രി സീമ മല്‍ഹോത്ര, റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍സ് പ്രസിഡന്റ് മുംതാസ് പട്ടേല്‍ തുടങ്ങിയ പ്രമുഖരും ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Full Story

  21-10-2025
യുകെയിലെ റോഡുകളില്‍ ഡ്രൈവര്‍ ഇല്ലാത്ത കാറുകള്‍ 2026ല്‍ സര്‍വീസ് തുടങ്ങും: സര്‍വീസ് നടത്തുന്നത് അമേരിക്കയിലെ വോമോ കമ്പനി
വേമോ (Waymo) എന്ന കമ്പനി, 2026 ല്‍ ലണ്ടനില്‍ പൂര്‍ണ്ണമായും സ്വയം നിയന്ത്രിതമായ ടാക്‌സി സേവനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ബ്രിട്ടനില്‍ ഡ്രൈവര്‍ ഇല്ലാത്ത കാറുകള്‍ പ്രതീക്ഷിച്ചതിലും നേരത്തെ നിരത്തില്‍ ഇറങ്ങും. ഡ്രൈവര്‍ ഇല്ലാതെ യാത്ര ചെയ്യാം എന്ന വാഗ്ദാനവുമായി കമ്പനി മുന്നോട്ട് വരുമ്പോള്‍, ഇത് ബ്രിട്ടനിലെ ഗതാഗത രംഗത്ത് വലിയ മാറ്റത്തിന് വഴിവെക്കും. യു എസിലെ സാന്‍ഫ്രാന്‍സിസ്‌കോ ഉള്‍പ്പെടെ നാല് പ്രധാന നഗരങ്ങളില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണു വേമോ.
യുകെ സര്‍ക്കാര്‍ തന്നെ ഇത്തരം വാഹനങ്ങളുടെ നിയമാനുസൃത പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ പദ്ധതികള്‍ തയ്യാറാക്കുകയാണ്. എന്നാല്‍ നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും സംബന്ധിച്ച അന്തിമ തീരുമാനം ഇനിയും പുറത്തു വന്നിട്ടില്ല.

മറ്റു നഗരങ്ങളെ
Full Story
  21-10-2025
5 വര്‍ഷത്തിനിടെ എന്‍എച്ച്എസില്‍ മരിച്ചത് 56 കുഞ്ഞുങ്ങള്‍: പ്രസവശുശ്രൂഷയില്‍ വന്‍ പിഴവ്: അന്വേഷണത്തിന് ഉത്തരവ്
അഞ്ച് വര്‍ഷത്തിനിടെ ലീഡ്‌സ് ടീച്ചിംഗ് ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിലെ പ്രസവശുശ്രൂഷാ വിഭാഗങ്ങളില്‍ 56 കുഞ്ഞുങ്ങളുടെയും രണ്ട് അമ്മമാരുടെയും മരണങ്ങള്‍ ഒഴിവാക്കാമായിരുന്നു എന്ന് അന്വേഷണ റിപ്പോര്‍ട്ട്. പിഴവുകളെ' കുറിച്ച് സ്വതന്ത്ര അന്വേഷണത്തിന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ഉത്തരവിട്ടു.
ലീഡ്‌സ് ജനറല്‍ ഇന്‍ഫര്‍മറിയിലെയും സെന്റ് ജെയിംസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെയും പ്രസവശുശ്രൂഷാ യൂണിറ്റുകളില്‍ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം ആവശ്യമാണെന്ന് ആരോഗ്യ സെക്രട്ടറി പറയുന്നു. ബിബിസി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ട 70-തിലധികം കുടുംബങ്ങള്‍ അവരുടെ ദുരനുഭവങ്ങള്‍ പങ്കുവെച്ചു.

ഫിയോണ വിന്‍സര്‍-റാം, ഡാന്‍ റാം എന്നിവര്‍ക്ക് 2020-ല്‍ ജനിച്ച മകള്‍ അല്യോണയുടെ മരണം
Full Story
  21-10-2025
ജിസിഎസ്ഇ കോഴ്‌സ് ജയിച്ചാല്‍ വി-ലെവല്‍ കോഴ്‌സുകള്‍: യുകെയില്‍ പഠന സമ്പ്രദായത്തില്‍ വലിയ മാറ്റം
ജിസിഎസ്ഇ കോഴ്‌സ് പാസാകുന്ന വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ പഠന സാധ്യതകള്‍ ഒരുങ്ങുന്നു. വി-ലെവല്‍ കോഴ്‌സുകള്‍ ആരംഭിക്കാന്‍ പദ്ധതിയിടുകയാണ് സര്‍ക്കാര്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍, യുകെയില്‍ പത്താം തരത്തിനു തുല്യമായ ജിസിഎസ്ഇ പാസാകുന്നവര്‍ പ്ലസ് ടുവിന് തുല്യമായ എ-ലെവല്‍ പാസായി ഡിഗ്രി കോഴ്‌സുകള്‍ക്ക് ചേരുകയാണ് ചെയ്യുന്നത്.ഇതിനു മാറ്റം വരുത്തുകയാണ് പുതിയ നയം.

ഇതിനു സാധിക്കാത്തവര്‍ക്ക് ലെവല്‍-3 ബിടെക് കോഴ്‌സുകള്‍ക്ക് (ടി-ലെവല്‍) ചേര്‍ന്ന് പഠനം തുടരാം. എന്നാല്‍ ഇതിനു രണ്ടിനും സാധിക്കാത്തവര്‍ക്ക് മൂന്നാമതൊരു മാര്‍ഗം എന്ന നിലയിലാണ് 16 വയസ് പൂര്‍ത്തിയായ വിദ്യാര്‍ഥികള്‍ക്കായി വിവിധ സാങ്കേതിക വിദ്യയില്‍ പരിശീലനം ലഭിക്കുന്ന വി- ലെവല്‍ കോഴ്‌സുകള്‍ ആരംഭിക്കുന്നത്. ഭാവിയില്‍ നിലവിലെ ബിടെക്കും ഈ
Full Story
  21-10-2025
വിദേശ വിദ്യാര്‍ത്ഥികളുടെ കുറവ്; യുകെ യൂണിവേഴ്സിറ്റികള്‍ പ്രതിസന്ധിയില്‍ - ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കാന്‍ ലേബര്‍ സര്‍ക്കാര്‍ നീക്കം

ലണ്ടന്‍: വിദേശ വിദ്യാര്‍ത്ഥികളുടെ വരവ് കുറഞ്ഞതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലായ യുകെ യൂണിവേഴ്സിറ്റികള്‍ക്ക് ആശ്വാസമായി ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കാന്‍ ലേബര്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. പണപ്പെരുപ്പത്തിന് അനുസൃതമായി അടുത്ത രണ്ട് വര്‍ഷത്തേക്ക് ഫീസ് വര്‍ധിപ്പിക്കുമെന്ന് എഡ്യൂക്കേഷന്‍ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സണ്‍ ഹൗസ് ഓഫ് കോമണ്‍സില്‍ പ്രഖ്യാപിച്ചു.

നിലവില്‍ 9535 പൗണ്ടാണ് വാര്‍ഷിക ട്യൂഷന്‍ ഫീസ്. ഇതിന് മുകളില്‍ ചാര്‍ജ് ചെയ്യാന്‍ യൂണിവേഴ്സിറ്റികള്‍ക്ക് ഇനി സാധിക്കുമെന്ന് ഫിലിപ്സണ്‍ വ്യക്തമാക്കി. ട്യൂഷന്‍ ഫീ ലോണുകളും മെയിന്റനന്‍സ് ലോണുകളും ഓരോ അക്കാഡമിക് വര്‍ഷത്തിലും പണപ്പെരുപ്പം അനുസരിച്ച്

Full Story
  21-10-2025
ബ്രിട്ടനില്‍ റോഡ് നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു; 1 മൈല്‍ അധിക വേഗത്തിനും പിഴ

ലണ്ടന്‍: റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി ബ്രിട്ടന്‍ സര്‍ക്കാര്‍ പുതിയ കര്‍ശന നിയമങ്ങള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്നു. പുതിയ നിയമപ്രകാരം നിശ്ചിത വേഗപരിധിയെക്കാള്‍ 1 മൈല്‍ മാത്രം അധികമായി വാഹനമോടിച്ചാലും പിഴ ചുമത്താനാകും. ചെറിയ നിയമലംഘനങ്ങള്‍ക്കുപോലും കനത്ത പിഴ ഈടാക്കാനാണ് നീക്കം.

സ്പീഡ് ക്യാമറ നിരീക്ഷണത്തില്‍ വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും, സീറോ ടോളറന്‍സ് നയമാണ് ഇനി പ്രാബല്യത്തില്‍ വരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ ചില പോലീസ് വിഭാഗങ്ങള്‍ 10% വരെ 'ലീ വേ' അനുവദിച്ചിരുന്നെങ്കിലും, ഇത് പൂര്‍ണമായും ഒഴിവാക്കാനാണ് തീരുമാനം. ഉദാഹരണമായി, 30 മൈല്‍ പരിധിയുള്ള പ്രദേശങ്ങളില്‍ 31 മൈല്‍ വേഗത്തില്‍

Full Story
  21-10-2025
ചുരുങ്ങിയ കാലം കൊണ്ട് നികുതി വര്‍ധനയില്‍ റെക്കോര്‍ഡ് നേട്ടത്തിലേക്ക് റേച്ചല്‍ റീവ്സ്; കുടുംബങ്ങള്‍ക്ക് വലിയ സാമ്പത്തിക ഭാരം

ലണ്ടന്‍: ബ്രിട്ടനിലെ ചാന്‍സലര്‍ റേച്ചല്‍ റീവ്സ് ചുരുങ്ങിയ കാലം കൊണ്ട് നികുതികള്‍ കുത്തനെ കൂട്ടിയതിലൂടെ മുന്‍ ചാന്‍സലര്‍ ഗോര്‍ഡന്‍ ബ്രൗണിന്റെ റെക്കോര്‍ഡ് മറികടക്കാനാണ് സാധ്യത. ട്രഷറിയുടെ ചുമതലയില്‍ 10 വര്‍ഷക്കാലം സേവനമനുഷ്ഠിച്ച ബ്രൗണ്‍ 1997 മുതല്‍ 2007 വരെ 59 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി വരുമാനമാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ റീവ്സ് കഴിഞ്ഞ ഒക്ടോബറിലെ ബജറ്റില്‍ മാത്രം 44 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി വര്‍ധനയാണ് നടപ്പാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

നവംബര്‍ 26ന് അടുത്ത ബജറ്റ് അവതരണം നടക്കാനിരിക്കെ, ബ്രൗണിന്റെ റെക്കോര്‍ഡ് റീവ്സ് അനായാസം മറികടക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ 22

Full Story
  21-10-2025
ലണ്ടനിലേക്ക് താമസം മാറ്റിയതിന്റെ കാരണം വിശദീകരിച്ച് വിരാട് കോഹ്ലി; ക്രിക്കറ്റില്‍ ഇനി വലിയ ലക്ഷ്യങ്ങളില്ലെന്ന് സൂചന

ലണ്ടന്‍: ടെസ്റ്റ്, ടി20 ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലി, ലണ്ടനിലേക്ക് താമസം മാറ്റിയതിന്റെ പിന്നിലെ കാരണം വിശദീകരിച്ചു. ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിന മത്സരത്തിന് മുന്നോടിയായി മുന്‍ ഇന്ത്യന്‍ താരം രവി ശാസ്ത്രിയും മുന്‍ ഓസീസ് താരം ആദം ഗില്‍ക്രിസ്റ്റും പങ്കെടുത്ത ടോക്ക് ഷോക്കിടെയാണ് കോഹ്ലി തന്റെ പുതിയ ജീവിതഘട്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

''ഇതൊരു പ്രത്യേക ജീവിതഘട്ടമാണ്. സ്വതന്ത്രമായി ജീവിക്കാനാണ് ഇഷ്ടം. ഇന്ത്യയില്‍ ചില പരിമിതികളുണ്ട്, അതുകൊണ്ടാണ് ലണ്ടന്‍ തിരഞ്ഞെടുത്തത്,'' എന്ന് കോഹ്ലി പറഞ്ഞു. നിലവില്‍ കുടുംബത്തോടും കുട്ടിയോടുമൊപ്പമുള്ള നിമിഷങ്ങള്‍ ആസ്വദിക്കുകയാണ് താരം.

Full Story
[106][107][108][109][110]
 
-->




 
Close Window