Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.329 INR  1 EURO=108.672 INR
ukmalayalampathram.com
Mon 23rd Mar 2026
UK Special
  21-10-2025
ബ്രിട്ടനില്‍ ജിസിഎസ്ഇ പാസാകുന്നവര്‍ക്ക് പുതിയ പഠനമാര്‍ഗം: വി-ലെവല്‍ കോഴ്സുകള്‍ വരുന്നു

ലണ്ടന്‍: ബ്രിട്ടനില്‍ പത്താം തരത്തിനു തുല്യമായ ജിസിഎസ്ഇ കോഴ്സ് പാസാകുന്ന വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ പഠനമാര്‍ഗങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നു. 16 വയസ്സ് പൂര്‍ത്തിയായ വിദ്യാര്‍ഥികള്‍ക്കായി വിവിധ സാങ്കേതികവിദ്യകളില്‍ പരിശീലനം നല്‍കുന്ന വി-ലെവല്‍ കോഴ്സുകള്‍ ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം.

നിലവില്‍ ജിസിഎസ്ഇ പാസാകുന്നവര്‍ പ്ലസ് ടുവിന് തുല്യമായ എ-ലെവല്‍ കോഴ്സുകള്‍ പൂര്‍ത്താക്കി ഡിഗ്രി പഠനത്തിലേക്ക് കടക്കുകയാണ്. ഇതിനു സാധിക്കാത്തവര്‍ ലെവല്‍-3 ബിടെക് കോഴ്സുകള്‍ (ടി-ലെവല്‍) വഴി പഠനം തുടരാന്‍ കഴിയും. എന്നാല്‍ ഈ രണ്ട് മാര്‍ഗങ്ങളിലൂടെയും മുന്നേറാനാകാത്തവര്‍ക്കായി

Full Story
  20-10-2025
ബ്രിട്ടനില്‍ ചൈനീസ് ഹാക്കര്‍മാര്‍ സൈബര്‍ ആക്രമണത്തിലൂടെ പൗരന്മാരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയതായി ആരോപണം

ലണ്ടന്‍: ബ്രിട്ടനിലെ പൗരന്മാരുടെയും സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തിഗത വിവരങ്ങള്‍ ചൈനീസ് ഹാക്കര്‍മാര്‍ സൈബര്‍ ആക്രമണത്തിലൂടെ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. പ്രമുഖ ബ്രിട്ടീഷ് പത്രങ്ങളാണ് ഈ വിവരം പുറത്തുവിട്ടത്. വര്‍ഷങ്ങളായി ലക്ഷക്കണക്കിന് പൗരന്മാരുടെ ബാങ്ക് വിവരങ്ങള്‍, ആരോഗ്യ രേഖകള്‍, തൊഴില്‍ വിവരങ്ങള്‍, തെരഞ്ഞെടുപ്പ് ഡാറ്റ തുടങ്ങിയവ ചോര്‍ത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്.

സ്നോ ഫ്ലെക് എന്ന ഡേറ്റാ പ്ലാറ്റ്ഫോമിലൂടെ ഹാക്കര്‍മാര്‍ സര്‍ക്കാര്‍ സംവിധാനത്തിലേക്ക് കടന്നുകയറിയതായാണ് സംശയം. സംഭവത്തെ ദേശീയ സുരക്ഷാ ഏജന്‍സികള്‍ ഗൗരവമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

Full Story

  20-10-2025
യുകെയിലെ ഇന്ത്യന്‍ വോട്ടര്‍മാര്‍ വലതുപക്ഷത്തിലേക്ക് നീങ്ങുന്നു; റീഫോം യുകെയ്ക്കുള്ള പിന്തുണ മൂന്നിരട്ടിയായി

ലണ്ടന്‍: യുകെയിലെ ഇന്ത്യന്‍ വംശജര്‍ പരമ്പരാഗതമായി ലേബര്‍ പാര്‍ട്ടിയെ പിന്തുണച്ചിരുന്നുവെങ്കിലും, കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാരിന്റെ നയങ്ങള്‍ വലിയ അതൃപ്തിയുണ്ടാക്കിയതോടെ വലതുപക്ഷ പാര്‍ട്ടിയായ റീഫോം യുകെയിലേക്കാണ് ഇന്ത്യന്‍ വോട്ടര്‍മാര്‍ അടുക്കുന്നത്. നിജല്‍ ഫാരേജ് നയിക്കുന്ന റീഫോം പാര്‍ട്ടിയ്ക്കുള്ള പിന്തുണ മൂന്നിരട്ടിയായി വര്‍ധിച്ചിട്ടുണ്ടെന്ന് ഓക്‌സ്‌ഫോര്‍ഡ് അധ്യാപകരുടെ സംഘമായ 1928 ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനം വ്യക്തമാക്കുന്നു.

ദീപാവലി ദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 4 ശതമാനമായിരുന്ന റീഫോം പാര്‍ട്ടിയ്ക്കുള്ള ഇന്ത്യന്‍ വോട്ടര്‍മാരുടെ

Full Story
  20-10-2025
യുകെയില്‍ ഭവന ഉടമകള്‍ക്ക് അധിക നികുതി ഭാരം; പുതിയ കൗണ്‍സില്‍ ടാക്‌സ് ബാന്‍ഡുകള്‍ വരുന്നു

ലണ്ടന്‍: അടുത്തമാസത്തെ ബജറ്റില്‍ ഉയര്‍ന്ന മൂല്യമുള്ള വീടുകളെ ലക്ഷ്യമിട്ട് പുതിയ കൗണ്‍സില്‍ ടാക്‌സ് ബാന്‍ഡുകള്‍ അവതരിപ്പിക്കാന്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്സ് തയ്യാറാകുന്നതായി റിപ്പോര്‍ട്ട്. ആയിരക്കണക്കിന് ഭവന ഉടമകള്‍ക്ക് അധിക നികുതി ബാധകമാകുന്ന ഈ നീക്കം ലേബര്‍ സര്‍ക്കാരിന്റെ കണക്കുപുസ്തകം സന്തുലിതമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.

ലണ്ടനിലും സൗത്ത് ഈസ്റ്റിലും ഉയര്‍ന്ന മൂല്യമുള്ള വീടുകളുള്ളവരാണ് പ്രധാനമായും ഈ നികുതി ഭാരത്തിന് ഇരയാകുക. ട്രഷറിയെ ഉദ്ധരിച്ച് മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, പുതിയ ബാന്‍ഡുകള്‍ വഴി മെച്ചപ്പെട്ട വരുമാനമുള്ളവരില്‍ നിന്ന് കൂടുതല്‍ നികുതി വരുമാനം നേടാനാകും എന്നതാണ്

Full Story
  20-10-2025
യുകെയില്‍ ഗ്രീന്‍ എനര്‍ജി പദ്ധതിയിലൂടെ 4 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍; പ്ലംബര്‍മാര്‍ക്കും ഇലക്ട്രീഷ്യന്‍മാര്‍ക്കും വലിയ ആവശ്യകത

ലണ്ടന്‍: ഗ്രീന്‍ എനര്‍ജി മേഖലയിലൂടെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 4 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് യുകെ സര്‍ക്കാര്‍. ഫോസില്‍ ഇന്ധന മേഖലയില്‍ നിന്ന് മാറുന്ന തൊഴിലാളികള്‍ക്കും, തൊഴില്‍രഹിതര്‍ക്കും, മുന്‍സൈനികര്‍ക്കും, തടവുകാര്‍ക്കും പ്രത്യേക പരിശീലനവും അവസരങ്ങളും നല്‍കുമെന്ന് എനര്‍ജി സെക്രട്ടറി എഡ് മിലിബാന്‍ഡ് അറിയിച്ചു.

പ്ലംബര്‍മാര്‍, ഇലക്ട്രീഷ്യന്‍മാര്‍, വെല്‍ഡര്‍മാര്‍ തുടങ്ങിയവര്‍ക്കാണ് ഏറ്റവും കൂടുതല്‍ ആവശ്യകത ഉണ്ടാകുക. 2030ഓടെ മാത്രം 8,000 മുതല്‍ 10,000 വരെ അധിക പ്ലംബര്‍മാരെ ആവശ്യമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കാര്‍പെന്റര്‍മാര്‍ക്കും വെല്‍ഡര്‍മാര്‍ക്കും

Full Story
  20-10-2025
യുകെയില്‍ മലയാളി യുവാവ് ലൈംഗിക അതിക്രമക്കേസില്‍ അറസ്റ്റില്‍; നവംബര്‍ 14ന് തുടര്‍ വിചാരണ

ലണ്ടന്‍/തിരുവനന്തപുരം: യുകെയിലെ സമര്‍സെറ്റ് ടോണ്ടനില്‍ 29 കാരനായ മലയാളി യുവാവ് ലൈംഗിക അതിക്രമക്കേസില്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശിയായ മനോജ് ചിന്താതിരയെ സമര്‍സെറ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 11ന് ടോണ്ടനിലെ വിക്ടോറിയ പാര്‍ക്കില്‍ സ്ത്രീക്കെതിരെ ലൈംഗിക അതിക്രമം നടന്നതായാണ് പൊലീസ് റിപ്പോര്‍ട്ട്.

സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പീഡനക്കുറ്റം ഉള്‍പ്പെടെ രണ്ട് കേസുകളാണ് ചുമത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. പ്രതിയെ നോര്‍ത്ത് സമര്‍സെറ്റ് കോടതിയില്‍ ഹാജരാക്കിയതിനു ശേഷം റിമാന്‍ഡ് ചെയ്തു. തുടര്‍ വിചാരണ നവംബര്‍ 14ന് നടക്കും.

ഒക്ടോബര്‍ 11ന് പുലര്‍ച്ചെ

Full Story
  19-10-2025
ലണ്ടനില്‍ മൊബൈല്‍ ഫോണ്‍ മോഷണം വ്യാപകമാകുന്നു; രാജ്യാന്തര കുറ്റകൃത്യ ശൃംഖലയുടെ പങ്ക് കണ്ടെത്തി

ലണ്ടന്‍: വില കൂടിയ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെടുന്നത് ലണ്ടനില്‍ സാധാരണ സംഭവമായി മാറിയതായി റിപ്പോര്‍ട്ട്. മലയാളികള്‍ അടക്കം നിരവധി വിനോദസഞ്ചാരികള്‍ തങ്ങളുടെ ഫോണുകള്‍ മോഷ്ടിക്കപ്പെട്ട ദുരനുഭവങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം യുകെയുടെ തലസ്ഥാനത്ത് 80,000 ഫോണുകളാണ് മോഷണം പോയത്.

നഗരമധ്യത്തില്‍ മുഖംമൂടി ധരിച്ചും ഇലക്ട്രിക് ബൈക്കുകളില്‍ സഞ്ചരിച്ചും വരുന്ന കള്ളന്മാര്‍ പട്ടാപ്പകല്‍ വിനോദസഞ്ചാരികളില്‍ നിന്ന് ഫോണുകള്‍ തട്ടിയെടുത്ത് നിമിഷനേരം കൊണ്ട് രക്ഷപ്പെടുന്നതാണ് പതിവ്. ഇത്തരം കേസുകള്‍ക്ക് നേരത്തെ പൊലീസ് വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല. അമിത ജോലി ഭാരം കാരണം ഫോണ്‍

Full Story
  19-10-2025
എന്‍ഡിടിവി ഉച്ചകോടിയില്‍ മോദിയെ കണ്ടതില്‍ സന്തോഷം: ഋഷി സുനക്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന എന്‍ഡിടിവി ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടതില്‍ സന്തോഷമുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ''എന്റെ പഴയ സുഹൃത്തായ മോദിയെ വീണ്ടും കണ്ടതില്‍ സന്തോഷം. അടുത്ത ദശകങ്ങളില്‍ ലോകത്തെ രൂപപ്പെടുത്താന്‍ പോകുന്ന വെല്ലുവിളികളും അവസരങ്ങളും സംബന്ധിച്ച് ഞങ്ങള്‍ സംസാരിച്ചു,'' - സുനക് പറഞ്ഞു.

എഐ മുതല്‍ അടിസ്ഥാനസൗകര്യവികസനം വരെ, ആഗോള വളര്‍ച്ച മുതല്‍ സാമ്പത്തിക അതിജീവനം വരെ വിവിധ വിഷയങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ചയായതായി അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ ഊര്‍ജ്ജവും അതിന്റെ അഭിലാഷങ്ങളും കണിശമാണെന്നും, പുതിയ ആശയങ്ങളും വ്യവസായങ്ങളും ഇന്ത്യയില്‍ രൂപപ്പെടുമ്പോള്‍

Full Story
[107][108][109][110][111]
 
-->




 
Close Window