Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.329 INR  1 EURO=108.672 INR
ukmalayalampathram.com
Mon 23rd Mar 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ സ്‌കില്‍ഡ് ജോലികള്‍ക്കുള്ള വീസാ നിബന്ധനകള്‍ കര്‍ശനമാകുന്നു; ഇംഗ്ലീഷ് പ്രാവീണ്യവും മിനിമം ശമ്പളവും നിര്‍ബന്ധം
reporter

ലണ്ടന്‍: ബ്രിട്ടനില്‍ നൈപുണ്യം ആവശ്യമുള്ള ജോലികള്‍ക്കുള്ള സ്‌കില്‍ഡ് വീസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഇനി കൂടുതല്‍ കഠിനമായ ഇംഗ്ലീഷ് ഭാഷാ പരീക്ഷ പാസാകേണ്ടതായിരിക്കും. ഹോം ഓഫിസ് ചുമതലപെടുത്തുന്ന സെക്യൂര്‍ ഇംഗ്ലിഷ് ലാംഗ്വേജ് ടെസ്റ്റില്‍ വിജയിച്ചവര്‍ക്കേ 2026 ജനുവരി 8 മുതല്‍ അപേക്ഷിക്കാനാവൂ. ഇംഗ്ലീഷ് സംസാരിക്കല്‍, കേള്‍വിയ്ക്കല്‍, വായന, എഴുത്ത് എന്നിവയില്‍ ബ്രിട്ടനിലെ 12-ാം ക്ലാസ് എ-ലവല്‍ പരിജ്ഞാനം നിര്‍ബന്ധമാകും.

പഠനാനന്തര ജോലിക്കാലം കുറയും; ജീവിതച്ചെലവിനുള്ള തുക വര്‍ധിക്കും

ബിരുദതല പഠന വീസയുള്ളവര്‍ക്ക് പഠനശേഷം ജോലി കണ്ടെത്തുന്നതിനുള്ള കാലാവധി നിലവിലെ 2 വര്‍ഷത്തില്‍നിന്ന് 18 മാസമായി കുറയ്ക്കും. ഈ വ്യവസ്ഥ 2027 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും. പിഎച്ച്ഡി വിദ്യാര്‍ത്ഥികള്‍ക്ക് ഈ കാലാവധി 3 വര്‍ഷമായി തുടരും.

വിദ്യാര്‍ത്ഥി വീസയുള്ളവര്‍ക്ക് ജീവിതച്ചെലവിനായി ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിക്കേണ്ട തുക ലണ്ടനില്‍ താമസിക്കുന്നവര്‍ക്ക് മാസം 1483 പൗണ്ടില്‍നിന്ന് 1529 പൗണ്ടായി വര്‍ധിപ്പിച്ചു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളവര്‍ക്ക് ഇത് 1136 പൗണ്ടില്‍നിന്ന് 1171 പൗണ്ടായി ഉയര്‍ത്തിയിട്ടുണ്ട്.

തൊഴില്‍ദാതാക്കള്‍ക്കും കര്‍ശന വ്യവസ്ഥകള്‍

തൊഴില്‍ദാതാക്കള്‍ നല്‍കേണ്ട ഇമിഗ്രേഷന്‍ സ്‌കില്‍സ് ചാര്‍ജ് 32% വര്‍ധിപ്പിച്ചിട്ടുണ്ട്. ഭാഷാ പ്രാവീണ്യത്തിനൊപ്പം പ്രതിവര്‍ഷം കുറഞ്ഞത് £41,700 ശമ്പളം ലഭിക്കുന്ന ജോലിക്കേ ഹൈ സ്‌കില്‍ഡ് വീസ അനുവദിക്കൂ. കൂടാതെ, തൊഴിലുടമകള്‍ സര്‍ക്കാര്‍ അംഗീകാരമുള്ള സ്ഥാപനങ്ങളായിരിക്കണം.

ഹൈ പൊട്ടന്‍ഷ്യല്‍ ഇന്‍ഡിവിജ്യുവല്‍ വീസയ്ക്ക് 5 വര്‍ഷം അവസരം

ഗ്രാജ്യുവേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് അതിനുശേഷം 5 വര്‍ഷം വരെയാണ് ഹൈ പൊട്ടന്‍ഷ്യല്‍ ഇന്‍ഡിവിജ്യുവല്‍ വര്‍ക്ക് വീസയ്ക്ക് അപേക്ഷിക്കാനാവുക.

മൈഗ്രേഷന്‍ നിയന്ത്രണ ലക്ഷ്യത്തോടെ കനത്ത നടപടികള്‍

ഇത്തരം കനത്ത നടപടികളിലൂടെ ബ്രിട്ടനിലേക്ക് വരുന്ന വിദേശ ജോലിക്കാരുടെ എണ്ണം വര്‍ഷംതോറും 100,000 ആയി പരിമിതപ്പെടുത്താനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ രാജ്യത്തെ നെറ്റ് മൈഗ്രേഷന്‍ 2024-ല്‍ 431,000 ആയി കുറഞ്ഞിട്ടുണ്ട്. 2003-ല്‍ ഇത് 906,000 ആയിരുന്നു.

 
Other News in this category

 
 




 
Close Window