|
|
|
|
|
| ബ്രിട്ടനില്‍ പണപ്പെരുപ്പം അപ്രതീക്ഷിതമായി താഴ്ന്നു; കുടുംബങ്ങള്‍ക്ക് ആശ്വാസം |
ലണ്ടന്‍: യുദ്ധവും ആഗോള സാമ്പത്തിക അനിശ്ചിതത്വവും മൂലം പണപ്പെരുപ്പം കുതിച്ചുയരുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനിടെ ബ്രിട്ടനില്‍ കഴിഞ്ഞ മാസം പണപ്പെരുപ്പം അപ്രതീക്ഷിതമായി കുറഞ്ഞു. പ്രതീക്ഷിച്ചതിലും താഴ്ന്ന നിലയിലേക്ക് വിലക്കയറ്റ നിരക്ക് എത്തിയതോടെ കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. ഏപ്രില്‍ മാസത്തില്‍ ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും വിലക്കയറ്റം അളക്കുന്ന പണപ്പെരുപ്പം രണ്ട് ദശാംശം എട്ട് ശതമാനമായി കുറഞ്ഞതായി ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസ് സ്ഥിരീകരിച്ചു. മാര്‍ച്ചില്‍ ഇത് മൂന്ന് ദശാംശം മൂന്ന് ശതമാനമായിരുന്നു. സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചതിനേക്കാള്‍ താഴ്ന്ന നിരക്കാണിത്. ഗ്യാസ്, വൈദ്യുതി വിലകള്‍ കുറഞ്ഞതാണ് പണപ്പെരുപ്പം താഴാന്‍ പ്രധാന |
|
Full Story
|
|
|
|
|
|
|
| ഇറാന്‍ സംഘര്‍ഷത്തിന്റെ പ്രതിഫലനം ബ്രിട്ടീഷ് തൊഴില്‍ വിപണിയിലും; തൊഴിലില്ലായ്മ അഞ്ചു ശതമാനമായി |
ലണ്ടന്‍: ഇറാന്‍ സംഘര്‍ഷത്തിന്റെ ആഗോള സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ബ്രിട്ടനിലെ തൊഴില്‍ വിപണിയിലും പ്രകടമാകുന്നതായി പുതിയ കണക്കുകള്‍. ബ്രിട്ടനിലെ തൊഴിലില്ലായ്മ നിരക്ക് അപ്രതീക്ഷിതമായി അഞ്ചു ശതമാനമായി ഉയര്‍ന്നു. ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരം വ്യക്തമാക്കുന്നത്. ഫെബ്രുവരിയില്‍ അവസാനിച്ച മൂന്ന് മാസക്കാലയളവില്‍ തൊഴിലില്ലായ്മ നിരക്ക് നാല് ദശാംശം ഒന്‍പത് ശതമാനമായിരുന്നു. ഈ നിരക്കില്‍ മാറ്റമുണ്ടാകില്ലെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ മാര്‍ച്ചില്‍ അവസാനിച്ച മൂന്ന് മാസത്തെ കണക്കുകളില്‍ തൊഴിലില്ലായ്മ ഉയര്‍ന്നതായി കണ്ടെത്തി.
തൊഴില്‍ മേഖലയിലും വലിയ |
|
Full Story
|
|
|
|
|
|
|
| അയര്‍ലന്‍ഡ് ഭരണകക്ഷിയുടെ ദേശീയ എക്‌സിക്യൂട്ടീവില്‍ പാലാക്കാരി മഞ്ജുദേവി |
പാലാ: അയര്‍ലന്‍ഡ് ഭരണകക്ഷിയായ ഫ്യാനഫോയ്ല്‍ പാര്‍ട്ടിയുടെ പതിനഞ്ചംഗ ദേശീയ എക്‌സിക്യൂട്ടീവില്‍ പാലാക്കാരി മഞ്ജുദേവി തിരഞ്ഞെടുക്കപ്പെട്ടു. അയര്‍ലന്‍ഡില്‍ നഴ്‌സായി ജോലി ചെയ്യുന്ന പാലാ വിളക്കുമാടം സ്വദേശിനി എം. ബി. മഞ്ജുദേവിയാണ് ചരിത്രനേട്ടം കൈവരിച്ചത്. അയര്‍ലന്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയില്‍ നിന്നുള്ള ഒരാള്‍ ഭരണകക്ഷിയുടെ സുപ്രധാന ദേശീയ സമിതിയില്‍ അംഗമാകുന്നത്. ദേശീയതലത്തില്‍ നടന്ന തിരഞ്ഞെടുപ്പിലൂടെയാണ് മഞ്ജുദേവി ഈ നേട്ടത്തിലെത്തിയത്. നേരത്തെ അയര്‍ലന്‍ഡ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും അവര്‍ മത്സരിച്ചിരുന്നു. ആയിരത്തി തൊള്ളായിരത്തി ഇരുപത്തിയാറില്‍ രൂപീകരിച്ച ഫ്യാനഫോയ്ല്‍ പാര്‍ട്ടിയുടെ പ്രസിഡന്റാണ് നിലവിലെ അയര്‍ലന്‍ഡ് |
|
Full Story
|
|
|
|
|
|
|
| അനൂപ് ജേക്കബിന് അഭിനന്ദനവുമായി സ്‌കോട്‌ലന്‍ഡ് എംപി മാര്‍ട്ടിന്‍ ഡേ |
ലണ്ടന്‍: കേരള മന്ത്രിസഭയില്‍ വീണ്ടും അംഗമായ അനൂപ് ജേക്കബിന് അഭിനന്ദനവുമായി സ്‌കോട്‌ലന്‍ഡ് എംപി മാര്‍ട്ടിന്‍ ഡേ. അനൂപ് ജേക്കബിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചാണ് മാര്‍ട്ടിന്‍ ഡേ ആശംസകള്‍ അറിയിച്ചത്. മാര്‍ട്ടിന്‍ ഡേയുടെ ഭാര്യ നിധിന്‍ ചന്ദ് മലയാളിയാണ്. പിറവം മണ്ഡലത്തിലെ പാമ്പാക്കുട സ്വദേശികളായ കെ. എന്‍. ചന്ദ്രന്റെയും രാജമ്മ ചന്ദ്രന്റെയും മകളാണ് നിധിന്‍. നിധിന്റെ മാതാവ് രാജമ്മ ചന്ദ്രന്‍ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന്റെ പ്രതിനിധിയായി പാമ്പാക്കുട ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. അന്നുമുതല്‍ തുടങ്ങിയ കുടുംബബന്ധമാണ് പിന്നീട് മാര്‍ട്ടിന്‍ ഡേയും നിധിനും കേരളത്തിലെത്തുമ്പോള്‍ അനൂപ് ജേക്കബിന്റെ കുടുംബവുമായി |
|
Full Story
|
|
|
|
|
|
|
| വിസ നിയമങ്ങള്‍ കടുക്കുന്നു; ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പുതിയ ലക്ഷ്യമായി ഫ്രാന്‍സ്, പക്ഷേ പഠനച്ചെലവ് ഉയരും |
പാരിസ്: കാനഡ, ബ്രിട്ടന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ വിസ നിയമങ്ങള്‍ കടുപ്പിച്ചതോടെ ഉപരിപഠനത്തിനായി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഫ്രാന്‍സിലേക്ക് കൂടുതല്‍ തിരിയുന്നു. വേഗത്തിലുള്ള വിസ അനുമതി, ഇംഗ്ലീഷ് മാധ്യമത്തിലുള്ള കോഴ്സുകളുടെ വര്‍ധന, പഠനശേഷമുള്ള മികച്ച തൊഴിലവസരങ്ങള്‍ എന്നിവയാണ് ഫ്രാന്‍സിനെ വിദ്യാര്‍ഥികളുടെ പുതിയ പ്രിയപ്പെട്ട പഠനകേന്ദ്രമാക്കുന്നത്. എന്നാല്‍, ഫ്രാന്‍സ് കൂടുതല്‍ അവസരങ്ങള്‍ തുറന്നിടുമ്പോഴും വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തികഭാരം കൂടുമെന്നതാണ് പുതിയ ആശങ്ക. യൂറോപ്യന്‍ യൂണിയന് പുറത്തുനിന്നുള്ള വിദ്യാര്‍ഥികളുടെ പഠനഫീസ് രണ്ടായിരത്തി ഇരുപത്തിയാറ്-ഇരുപത്തിയേഴ് അധ്യയന വര്‍ഷം മുതല്‍ വര്‍ധിപ്പിക്കാനാണ് ഫ്രഞ്ച് സര്‍ക്കാരിന്റെ തീരുമാനം. |
|
Full Story
|
|
|
|
|
|
|
| ഉപരോധ നിലപാടില്‍ അയവ്; റഷ്യന്‍ എണ്ണ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ബ്രിട്ടന്‍ നീക്കം |
ലണ്ടന്‍: യുക്രെയ്നിനെതിരായ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയ്ക്കെതിരെ യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും ഏര്‍പ്പെടുത്തിയ ഉപരോധങ്ങളില്‍ അയവ് വരുന്നതായി സൂചന. ആഗോള ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് റഷ്യയുമായി ബന്ധപ്പെട്ട ഡീസലും ജെറ്റ് ഇന്ധനവും വാങ്ങാന്‍ ബ്രിട്ടന്‍ നീക്കം തുടങ്ങി. എണ്ണവില നിയന്ത്രണാതീതമായി ഉയര്‍ന്നതോടെയാണ് നിലപാടില്‍ താല്‍ക്കാലിക മാറ്റത്തിന് ബ്രിട്ടന്‍ തയ്യാറായത്. ആഗോള എണ്ണവിലയിലെ കുതിപ്പിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ എണ്ണ വാങ്ങുന്നതിലുള്ള ഉപരോധ ഇളവ് അമേരിക്ക കഴിഞ്ഞ ദിവസം നീട്ടിയിരുന്നു. ഊര്‍ജക്ഷാമം നേരിടുന്ന രാജ്യങ്ങളെ പിന്തുണയ്ക്കുന്നതിനായി കടല്‍മാര്‍ഗം റഷ്യന്‍ എണ്ണ വാങ്ങുന്നതിന് അനുവദിച്ച ഇളവുകളാണ് |
|
Full Story
|
|
|
|
|
|
|
| വീഗന്‍ ഭക്ഷണരീതിയുമായി ബന്ധപ്പെട്ട പോഷകക്കുറവ്; വിദ്യാര്‍ഥിനിയുടെ മരണത്തില്‍ നിര്‍ണായക കണ്ടെത്തല്‍ |
എസെക്‌സ്: പരിസ്ഥിതിയെക്കുറിച്ചുള്ള കടുത്ത ആശങ്കകള്‍ക്കിടെ സര്‍വകലാശാല വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍, വീഗന്‍ ഭക്ഷണരീതിയുമായി ബന്ധപ്പെട്ട പോഷകക്കുറവും കാരണമായതായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. എസെക്‌സിലെ സാഫ്രോണ്‍ വാര്‍ഡില്‍ താമസിച്ചിരുന്ന ഇരുപത്തിയൊന്നുകാരിയായ ജോര്‍ജിന ഓവന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍. സ്വാന്‍സി സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയായ ജോര്‍ജിന രണ്ടായിരത്തി പത്തൊന്‍പത് സെപ്റ്റംബറിലാണ് ജീവനൊടുക്കിയത്. മരണാനന്തരമാണ് കഴിഞ്ഞ ആറുമാസത്തിലധികമായി അവര്‍ ബി പന്ത്രണ്ട് സപ്ലിമെന്റ് കഴിച്ചിരുന്നില്ലെന്ന് കുടുംബം കണ്ടെത്തിയത്. വീഗന്‍ ഭക്ഷണരീതിയിലൂടെ ബി പന്ത്രണ്ട് ആവശ്യത്തിന് ലഭിക്കുക പ്രയാസകരമാണെന്നും |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടനില്‍ തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നു; ഒഴിവുകള്‍ അഞ്ചു വര്‍ഷത്തിനിടയിലെ താഴ്ന്ന നിലയില്‍ |
ലണ്ടന്‍: ബ്രിട്ടനില്‍ തൊഴിലില്ലായ്മ നിരക്ക് ഗണ്യമായി ഉയര്‍ന്നതായി പുതിയ കണക്കുകള്‍. അതേസമയം, തൊഴിലവസരങ്ങളുടെ എണ്ണം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഇറാന്‍ യുദ്ധത്തിന്റെ സാമ്പത്തിക ആഘാതം ബ്രിട്ടനിലെ സ്ഥാപനങ്ങള്‍ നേരിടാന്‍ തുടങ്ങിയതിന്റെ ആദ്യ സൂചനകളായാണ് സാമ്പത്തിക വിദഗ്ധര്‍ ഈ കണക്കുകളെ വിലയിരുത്തുന്നത്. ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസ് പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, മാര്‍ച്ച് വരെയുള്ള മൂന്ന് മാസത്തിനിടെ തൊഴിലില്ലായ്മ നിരക്ക് അഞ്ചു ശതമാനമായി ഉയര്‍ന്നു. അതിന് മുന്‍പുള്ള മൂന്ന് മാസങ്ങളില്‍ ഇത് നാല് ദശാംശം ഒന്‍പത് ശതമാനമായിരുന്നു. ഹോട്ടല്‍, ഭക്ഷണശാല, ചില്ലറ വില്‍പന മേഖലകളിലാണ് ഒഴിവുകളുടെ കുറവ് കൂടുതല്‍ പ്രകടമായത്. |
|
Full Story
|
|
|
|
| |