Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 31st Oct 2026
UK Special
  20-05-2026
റിയാലിറ്റി ഷോയ്‌ക്കെതിരെ ഗുരുതര ലൈംഗികാതിക്രമ ആരോപണം; എപ്പിസോഡുകള്‍ നീക്കി

ലണ്ടന്‍: യുകെയിലെ സ്വകാര്യ ടെലിവിഷന്‍ ചാനല്‍ സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോയായ 'മാരീഡ് അറ്റ് ഫസ്റ്റ് സൈറ്റ് യുകെ'യ്‌ക്കെതിരെ ഗുരുതര ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉയര്‍ന്നു. ഷോയുടെ ചിത്രീകരണത്തിനിടെ രണ്ട് സ്ത്രീകള്‍ ലൈംഗിക പീഡനത്തിന് ഇരയായെന്നും മറ്റൊരാള്‍ അനുമതിയില്ലാത്ത ലൈംഗിക പ്രവൃത്തിക്ക് വിധേയയായെന്നും പ്രമുഖ ചാനല്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ യുകെയുടെ സംസ്‌കാര, മാധ്യമ വകുപ്പ് ഗുരുതര ആശങ്ക രേഖപ്പെടുത്തി. കുറ്റകൃത്യം നടന്നതായി കണ്ടെത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വകുപ്പ് വ്യക്തമാക്കി. വിവാദം ശക്തമായതോടെ ഷോയുടെ എല്ലാ എപ്പിസോഡുകളും സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളില്‍

Full Story
  19-05-2026
ട്യൂബ് റെയില്‍ ഡ്രൈവര്‍മാര്‍ സമരം ഉപേക്ഷിച്ചു: പ്രശ്‌നം പരിഹരിക്കാമെന്ന് അധികൃതര്‍ വാക്ക് നല്‍കിയെന്ന് യൂണിയന്‍
ലണ്ടന്‍ ഭൂഗര്‍ഭ റെയില്‍ ഡ്രൈവര്‍മാരുടെ ഇന്ന് മുതല്‍ തുടങ്ങാനിരുന്ന സമരം വേണ്ടെന്ന് വെച്ചതായി ആര്‍ എം ടി യൂണിയന്‍ അറിയിച്ചു. ഇന്ന് (ചൊവ്വാഴ്ച്ച) ഉച്ച മുതല്‍ 24 മണിക്കൂര്‍ നേരത്തെ സമരമായിരുന്നു ആര്‍ എം ടി പ്രഖ്യാപിച്ചിരുന്നത്. സമരം ഉണ്ടായിരുന്നെങ്കില്‍ ഈയാഴ്ച്ച കുറഞ്ഞത് നാല് ദിവസത്തോളം യാത്രാ തടസ്സങ്ങള്‍ ഉണ്ടാകുമായിരുന്നു എന്നാണ് കണക്കാക്കിയിരുന്നത്. തങ്ങള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഗണിക്കാമെന്ന് ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ ഉറപ്പ് നല്‍കിയതിനാലാണ് അവസാന നിമിഷം സമരം പിന്‍വലിക്കുന്നതെന്നും യൂണിയന്‍ വക്താവ് അറിയിച്ചു.
Full Story
  19-05-2026
തിരുവല്ല സ്വദേശി യുകെയില്‍ കുഴഞ്ഞുവീണു മരിച്ചു: വിട പറഞ്ഞത് 41 വയസ്സുകാരന്‍ അജയ് പോള്‍ വര്‍ഗീസ്
യുകെയില്‍ മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു. തിരുവല്ല വളഞ്ഞവട്ടം സ്വദേശി അജയ് പോള്‍ വര്‍ഗീസ് (41) ആണ് മരിച്ചത്. ജോലിക്കിടെ അസ്വസ്ഥത തോന്നി വീട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങവേയാണ് കുഴഞ്ഞുവീണത്.

നോട്ടിംഗ്ഹാം ക്വീന്‍സ് മെഡിക്കല്‍ സെന്ററിലെ ജീവനക്കാരനായ അജയ് പോള്‍ വര്‍ഗീസിന് നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുമ്പോള്‍ ഇന്ന് രാവിലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങുവാന്‍ പാര്‍ക്കിങ്ങിലേക്ക് എത്തുമ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഒറ്റയ്ക്ക് മടങ്ങാതെ ഇരിക്കുവാന്‍ സഹപ്രവര്‍ത്തകര്‍ ഭാര്യയെയും ജോലി സ്ഥലത്തേക്ക് വിളിച്ചു വരുത്തിയിരുന്നു. ഉടന്‍ തന്നെ അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക
Full Story
  19-05-2026
യുകെയിലെ ഭവനവിപണിയില്‍ പ്രതിസന്ധി രൂക്ഷം; വീട് വിറ്റഴിക്കാന്‍ വില കുത്തനെ കുറച്ച് ഉടമകള്‍

ലണ്ടന്‍: യുകെയിലെ ഭവനവിപണി കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക അനിശ്ചിതത്വവും ഉയര്‍ന്ന പലിശനിരക്കുകളും കാരണം വീട് വാങ്ങാന്‍ ആളുകളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാകുന്ന സാഹചര്യത്തില്‍, വീടുകള്‍ വിറ്റഴിക്കാന്‍ ഉടമകള്‍ വന്‍തോതില്‍ വില കുറയ്ക്കാന്‍ തയ്യാറാകുന്നതായാണ് പ്രോപ്പര്‍ട്ടി ലിസ്റ്റിംഗ് സ്ഥാപനമായ Rightmove വ്യക്തമാക്കുന്നത്. വീട് വില്‍പ്പനയ്ക്കായി ലിസ്റ്റ് ചെയ്യുമ്പോള്‍ അമിത ആത്മവിശ്വാസത്തോടെ ഉയര്‍ന്ന വില നിശ്ചയിക്കുന്നതാണ് വില്‍പ്പന വൈകാന്‍ കാരണമാകുന്നതെന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു. ഒടുവില്‍ ആവശ്യപ്പെട്ട വിലയില്‍നിന്ന് ശരാശരി 32 ശതമാനം വരെ കുറച്ച് നല്‍കിയാണ് പലരും വില്‍പ്പന പൂര്‍ത്തിയാക്കുന്നത്.

Full Story
  19-05-2026
യുകെയിലെ പുതിയ കുടിയേറ്റ നിയന്ത്രണങ്ങള്‍; വിദേശ വിദ്യാര്‍ഥികളുടെ അപേക്ഷയില്‍ കുത്തനെ ഇടിവ്

ലണ്ടന്‍: യുകെയിലെ പുതിയ കുടിയേറ്റ നിയന്ത്രണങ്ങളും പഠനശേഷമുള്ള തൊഴില്‍ സാധ്യതകളിലെ അനിശ്ചിതത്വവും വിദേശ വിദ്യാര്‍ഥികളെ പിന്നോട്ടടിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. പഠനത്തിനും ജോലിക്കും യുകെയിലേക്ക് എത്തുന്നവരെ ബാധിക്കുന്ന തരത്തിലുള്ള കര്‍ശന കുടിയേറ്റ നയങ്ങളാണ് ലേബര്‍ സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നതെന്ന ആശങ്ക വിദ്യാഭ്യാസ രംഗത്ത് ശക്തമാകുകയാണ്. ഹോം ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഏപ്രില്‍ മാസത്തില്‍ സ്റ്റഡി വിസ അപേക്ഷകളില്‍ 40 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. യുകെയില്‍ പഠനത്തിനായി അപേക്ഷ സമര്‍പ്പിച്ചത് 8,900 അന്താരാഷ്ട്ര വിദ്യാര്‍ഥികളാണ്. മുന്‍വര്‍ഷം ഇതേ മാസത്തില്‍ 14,800 അപേക്ഷകളായിരുന്നു ലഭിച്ചിരുന്നത്.

Full Story

  19-05-2026
ബ്രിട്ടനില്‍ തൊഴിലില്ലായ്മ ഉയര്‍ന്നു; തൊഴില്‍ അവസരങ്ങള്‍ അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍

ലണ്ടന്‍: ബ്രിട്ടനിലെ തൊഴിലില്ലായ്മ നിരക്ക് വീണ്ടും ഉയര്‍ന്നതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. തൊഴിലവസരങ്ങളുടെ എണ്ണവും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്കെത്തിയതോടെ ജോലി തേടുന്നവര്‍ക്കിടയില്‍ ആശങ്ക വര്‍ധിക്കുകയാണ്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2026 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ തൊഴിലില്ലായ്മ നിരക്ക് 5 ശതമാനമായി ഉയര്‍ന്നു. ഏപ്രിലിലെ 4.9 ശതമാനത്തില്‍നിന്നാണ് ഈ വര്‍ധന. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 0.5 ശതമാനം വര്‍ധനയും രേഖപ്പെടുത്തി.

അതേസമയം, കഴിഞ്ഞ മാസം വേതന പട്ടികയിലുള്ള തൊഴിലാളികളുടെ എണ്ണത്തില്‍ 0.3 ശതമാനത്തിന്റെ

Full Story
  19-05-2026
യുകെയിലെ മലയാളി കുടുംബങ്ങളില്‍ വര്‍ധിക്കുന്ന ഗാര്‍ഹിക പീഡനം; തകരുന്നത് സ്വപ്നങ്ങളും കുടുംബങ്ങളും

ലണ്ടന്‍: യുകെയിലേക്ക് കുടിയേറുന്ന മലയാളി കുടുംബങ്ങള്‍ക്കിടയില്‍ ഗാര്‍ഹിക പീഡന കേസുകളും കുടുംബ തകര്‍ച്ചകളും വര്‍ധിക്കുന്നതായി സാമൂഹിക പ്രവര്‍ത്തകരും നിയമ വിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നു. കുടുംബ തര്‍ക്കങ്ങള്‍, സാമ്പത്തിക സമ്മര്‍ദം, സോഷ്യല്‍ മീഡിയ ബന്ധങ്ങള്‍, ഏകാന്തത, ജോലി സാഹചര്യങ്ങള്‍ എന്നിവയെല്ലാം പല കുടുംബങ്ങളെയും ഗുരുതര പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതായാണ് വിലയിരുത്തല്‍. നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ഭാര്യയെ മര്‍ദിച്ച കേസില്‍ മലയാളി യുവാവ് അറസ്റ്റിലായ സംഭവം അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു. വീട്ടില്‍ നിന്നുണ്ടായ ബഹളത്തെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ യുവാവിനെ കൈവിലങ്ങണിയിച്ച് പൊലീസ്

Full Story
  19-05-2026
യുകെയില്‍ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ലണ്ടന്‍/തിരുവല്ല: യുകെയില്‍ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തിരുവല്ല വളഞ്ഞവട്ടം സ്വദേശി അജയ് പോള്‍ വര്‍ഗീസ് (41) ആണ് മരിച്ചത്. ജോലിക്കിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നതിനിടെയാണ് ദാരുണ സംഭവം ഉണ്ടായത്. നോട്ടിങ്ങാമിലെ ക്വീന്‍സ് മെഡിക്കല്‍ സെന്ററിലെ ജീവനക്കാരനായ അജയ് പോള്‍ വര്‍ഗീസ്, നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുന്നതിനിടെ ഇന്ന് രാവിലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങുന്നതിനായി പാര്‍ക്കിങ് സ്ഥലത്തേക്ക് എത്തിയപ്പോഴാണ് കുഴഞ്ഞുവീണത്. ഒറ്റയ്ക്ക് മടങ്ങാതിരിക്കാന്‍ സഹപ്രവര്‍ത്തകര്‍ ഭാര്യയെയും ജോലി സ്ഥലത്തേക്ക് വിളിച്ചുവരുത്തിയിരുന്നു. ഉടന്‍ തന്നെ അടിയന്തര ചികിത്സ

Full Story
[118][119][120][121][122]
 
-->




 
Close Window