Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.329 INR  1 EURO=108.672 INR
ukmalayalampathram.com
Mon 23rd Mar 2026
 
 
UK Special
  Add your Comment comment
ചാന്‍സലറുടെ ബജറ്റ് പ്രഖ്യാപനങ്ങള്‍: യു.കെ. ഭവന വിപണിയില്‍ ആശങ്ക, നികുതി മാറ്റങ്ങള്‍ പ്രതീക്ഷ
reporter

ലണ്ടന്‍: നവംബര്‍ 26ന് ചാന്‍സലര്‍ റേച്ചല്‍ റീവ്സ് അവതരിപ്പിക്കാന്‍ പോകുന്ന ബജറ്റില്‍ പ്രോപ്പര്‍ട്ടി ടാക്സില്‍ അടിമുടി മാറ്റങ്ങള്‍ വരുമെന്ന ആശങ്കയോടെ യു.കെ. ഭവന വിപണി അനിശ്ചിതത്വത്തിലേക്ക്. നികുതികളുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ ആഗസ്റ്റ് അവസാനം മുതല്‍ പരക്കാന്‍ തുടങ്ങിയതോടെ വീട് വാങ്ങാനെത്തിയവരില്‍ 20 ശതമാനം പേര്‍ പിന്‍വലിച്ചതായി എസ്റ്റേറ്റ് ഏജന്റുമാര്‍ സ്ഥിരീകരിക്കുന്നു.

500,000 പൗണ്ടിന് മുകളിലുള്ള വീടുകള്‍ക്ക് നിലവിലുള്ള സ്റ്റാമ്പ് ഡ്യൂട്ടി പിന്‍വലിച്ച് പകരം വാര്‍ഷിക നികുതി ഏര്‍പ്പെടുത്താനുള്ള പദ്ധതിയിലാണ് ചാന്‍സലര്‍. കൂടാതെ 1.5 മില്ല്യണ്‍ പൗണ്ടിന് മുകളിലുള്ള വീടുകള്‍ക്കും, വീട് വിറ്റ് ലാഭം നേടുന്നവര്‍ക്കും ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്സ് വര്‍ദ്ധിപ്പിക്കുമെന്നതും പ്രതീക്ഷിക്കപ്പെടുന്നു.

കൗണ്‍സില്‍ ടാക്സിലും മാറ്റങ്ങള്‍ വരാനാണ് സാധ്യത. വാടകയിലൂടെ വരുമാനം നേടുന്ന ലാന്‍ഡ്ലോര്‍ഡ്‌സിനോട് നാഷണല്‍ ഇന്‍ഷുറന്‍സ് അടപ്പിക്കാനുള്ള നീക്കവും ചര്‍ച്ചയിലുണ്ട്.

ഈ അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തില്‍ 500,000 പൗണ്ടിന് മുകളിലുള്ള വീടുകളെക്കുറിച്ച് അന്വേഷിക്കുന്നവരുടെ എണ്ണം കഴിഞ്ഞ മാസം നാല് ശതമാനം കുറവായതായി സൂപ്ല റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രിസ്മസിന് മുമ്പ് പുതിയ വീട് സ്വന്തമാക്കാന്‍ ശ്രമിക്കുന്നവരാണ് ഇപ്പോള്‍ വിപണിയുടെ പ്രധാന പ്രതീക്ഷ.

 
Other News in this category

 
 




 
Close Window