Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2505 INR  1 EURO=108.2954 INR
ukmalayalampathram.com
Tue 24th Mar 2026
UK Special
  14-09-2025
ബ്രിട്ടനില്‍ സര്‍ക്കാര്‍ മാറ്റ് അനിവാര്യമെന്ന് മസ്‌ക്

ലണ്ടന്‍: കുടിയേറ്റക്കാര്‍ യുകെ കയ്യടക്കുന്നുവെന്ന് ആരോപിച്ച് ലണ്ടനില്‍ നടക്കുന്ന പ്രതിഷേധത്തെ അഭിസംബോധന ചെയ്ത് ടെസ്ല സിഇഒയും എക്സ് ഉടമയുമായ ഇലോണ്‍ മസ്‌ക്. 'ആക്രമണം അടുത്തെത്തി, ഒന്നുകില്‍ നിങ്ങള്‍ക്ക് പോരാടാം അല്ലെങ്കില്‍ മരിക്കാം' എന്നു പറഞ്ഞ മസ്‌ക് ബ്രിട്ടനില്‍ സര്‍ക്കാര്‍ മാറ്റം അനിവാര്യമാണെന്നും വിഡിയോ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.

'ഇപ്പോള്‍ സംഭവിക്കുന്നത് ബ്രിട്ടന്റെ നാശമാണ്. ആക്രമണം നിങ്ങളുടെ അടുത്തെത്തി. നിങ്ങള്‍ക്ക് മറ്റു മാര്‍ഗങ്ങളില്ല. നിങ്ങള്‍ ആക്രമണം തിരഞ്ഞെടുത്താലും ഇല്ലെങ്കിലും, അത് നിങ്ങളുടെ അടുത്തേക്ക് വരും. ഒന്നുകില്‍ പോരാടുക, അല്ലെങ്കില്‍ മരിക്കുക. ബ്രിട്ടനില്‍ ഒരു സര്‍ക്കാര്‍

Full Story
  14-09-2025
ലണ്ടനില്‍ വമ്പന്‍ കുടിയേറ്റ വിരുദ്ധ റാലി, പങ്കെടുത്തത് ഒരു ലക്ഷത്തിലേറെ പേര്‍

ലണ്ടന്‍: കുടിയേറ്റക്കാര്‍ രാജ്യം കയ്യടക്കുന്നു എന്നാരോപിച്ച് ലണ്ടന്‍ തെരുവുകളില്‍ പ്രതിഷേധം കനക്കുന്നു. തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റ് ടോമി റോബിന്‍സണ്‍ ശനിയാഴ്ച സംഘടിപ്പിച്ച റാലിയില്‍ ഒരു ലക്ഷത്തിലേറെ ആളുകളാണ് പങ്കെടുത്തത്. 'യുണൈറ്റ് ദ് കിങ്ഡം' എന്ന പേരില്‍ സംഘടിപ്പിച്ച റാലിയില്‍ അനധികൃത കുടിയേറ്റത്തിനെതിരെയും അവരെ പ്രോല്‍സാഹിപ്പിക്കുന്ന സര്‍ക്കാരിനെതിരെയുമുള്ള മുദ്രാവാക്യങ്ങളാണ് ഉയര്‍ന്നത്. ഇപ്പോള്‍ സംഭവിക്കുന്നത് ബ്രിട്ടന്റെ നാശമാണ്. തുടക്കത്തില്‍ മന്ദഗതിയിലുള്ള മണ്ണൊലിപ്പായി തോന്നും, എന്നാല്‍ വന്‍തോതിലുള്ള അനിയന്ത്രിതമായ കുടിയേറ്റത്തിലൂടെ ബ്രിട്ടന്‍ നാശത്തിലേക്ക് പോവും.'' റോബിന്‍സണ്‍ ജനക്കൂട്ടത്തോട് പറഞ്ഞു.

Full Story

  14-09-2025
ടിവി റിമോട്ടിനെച്ചൊല്ലി തര്‍ക്കം: അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ യുവാവിന് ജീവപര്യന്തം

ബര്‍മിങ്ങാം: ടെലിവിഷന്‍ റിമോട്ട് കണ്‍ട്രോളിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് സ്വന്തം അമ്മയെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ വംശജന് ജീവപര്യന്തം തടവ്. ബര്‍മിങ്ങാം ക്രൗണ്‍ കോടതിയാണ് സുര്‍ജിത് സിങ്(39) എന്ന യുവാവിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. കുറഞ്ഞത് 15 വര്‍ഷത്തെ തടവ് ശിക്ഷക്ക് ശേഷമേ പരോള്‍ പരിഗണിക്കുകയുള്ളു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. ബര്‍മിങ്ങാമിലെ സോഹോ പ്രദേശത്തെ വീട്ടില്‍ വച്ചാണ് സുര്‍ജിത് തന്റെ 76-കാരിയായ അമ്മ മൊഹീന്ദര്‍ കൗറിനെ മാരകമായി മര്‍ദ്ദിച്ചത്. ടിവി റിമോട്ടിനെ കുറിച്ചുണ്ടായ തര്‍ക്കവും മദ്യപാനത്തെ ചൊല്ലി അമ്മ വഴക്ക് പറഞ്ഞതുമാണ് ആക്രമണത്തിലേക്ക് നയിച്ചത്.

Full Story

  14-09-2025
ജീവനക്കാര്‍ക്കും പൈലറ്റുമാര്‍ക്കും വിലക്കുമായി ബ്രിട്ടീഷ് എയര്‍വേയ്‌സ്

ലണ്ടന്‍: യൂണിഫോമിലായിരിക്കുമ്പോള്‍ പൊതുസ്ഥലങ്ങളില്‍ കാപ്പി, ചായ, സോഡ എന്നിവ കുടിക്കുന്നതിന് ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനത്തിലെ ജീവനക്കാര്‍ക്കും പൈലറ്റുമാര്‍ക്കും വിലക്ക്. ജീവനക്കാര്‍ പൊതുസ്ഥലങ്ങളില്‍ വെള്ളമൊഴികെ മറ്റൊന്നും കുടിക്കാന്‍ പാടില്ലെന്നാണ് ബ്രിട്ടീഷ് എയര്‍വെയ്‌സ് നല്‍കിയ നിര്‍ദേശം. കാപ്പിയും മറ്റ് പാനീയങ്ങളും സ്റ്റാഫ് റൂമുകളോ കാന്റീനുകളോ പോലുള്ള പ്രത്യേക സ്ഥലങ്ങളില്‍ മാത്രമേ കുടിക്കാവൂ എന്നും നിര്‍ദേശമുണ്ട്.

വിമാന കമ്പനിയുടെ പ്രൊഫഷണല്‍ നിലവാരം നിലനിര്‍ത്താന്‍ വേണ്ടിയാണ് ഈ പുതിയ നിയമങ്ങളും മാര്‍ഗനിര്‍ദേശങ്ങളും കൊണ്ടുവന്നതെന്നാണ് റിപ്പോര്‍ട്ട്. പാനീയങ്ങള്‍ക്ക് പുറമെ, ജീവനക്കാരുടെ നഖം,

Full Story
  13-09-2025
ലെസ്റ്ററിലെ വര്‍ഗീസ് അച്ചായന്റെ മൃതദേഹ സംസ്‌കാരം 17ന് നടക്കും; അന്ത്യവിശ്രമം ഗില്‍റോസ് സെമിത്തേരിയില്‍
ലെസ്റ്ററില്‍ ഓണാഘോഷത്തില്‍ പങ്കെടുത്തു മടങ്ങി മണിക്കൂറുകള്‍ക്കകം മരണത്തിനു കീഴടങ്ങിയ വര്‍ഗീസ് വര്‍ക്കിയെന്ന വര്‍ഗീസ് അച്ചായ(70)ന്റെ പൊതുദര്‍ശനവും സംസ്‌കാരവും 17ന് നടക്കും. ബുധനാഴ്ച മദര്‍ ഓഫ് ഗോഡ് ചര്‍ച്ചില്‍ വച്ചാണ് ഫ്യൂണറല്‍ സര്‍വ്വീസുകള്‍ നടക്കുക. രാവിലെ 9.20ന് പൊതുദര്‍ശനം ആരംഭിക്കും. പത്തു മണിയ്ക്ക് ദേവാലയ ശുശ്രൂഷകളും. തുടര്‍ന്ന് രണ്ടു മണിയോടെയാണ് ഗില്‍റോസ് സെമിത്തേരിയില്‍ സംസ്‌കാരം നടക്കുക. ദേവാലത്തിലേക്കും സെമിത്തേരിയിലേക്കും എത്തുന്നവര്‍ക്ക് പാര്‍ക്കിംഗ് സൗകര്യങ്ങളും ഏര്‍പ്പെടുത്തും.

കഴിഞ്ഞ ശനിയാഴ്ച നടന്ന ലെസ്റ്റര്‍ കേരള കമ്മ്യുണിറ്റിയുടെ ഓണാഘോഷത്തിലെ പതിവുകാരനും സംഘാടകനും ഒക്കെയായിരുന്നു വര്‍ഗീസ് അച്ചായന്‍. തൊട്ടടുത്ത ദിവസം രാവിലെ വീട്ടില്‍ പ്രഭാത ഭക്ഷണ വേളയിലാണ്
Full Story
  13-09-2025
ലണ്ടന്‍ നഗരത്തില്‍ മലയാളി പെണ്‍കുട്ടിക്കു നേരേ വെടിയുതിര്‍ത്തയാള്‍ക്ക് 34 വര്‍ഷം ജയില്‍: പരോള്‍ നല്‍കരുതെന്ന് കോടതി
മലയാളി കുടുംബത്തിലെ പെണ്‍കുട്ടിയെ ലണ്ടനിലെ റസ്റ്റൊറന്റില്‍ വച്ച് വെടിവച്ച കേസില്‍ പ്രതിയ്ക്ക് പരോള്‍ ഇല്ലാത്ത 34 വര്‍ഷത്തെ ജീവപര്യന്തം. പെണ്‍കുട്ടിയ്ക്ക് വെടിയേറ്റ കേസില്‍ യുകെ പൗരന്‍ ജാവോണ്‍ റൈലിക്ക് പരോളില്ലാതെ ജീവപര്യന്തം ശിക്ഷ അനുഭവിക്കണം. പ്രതി കുറ്റക്കാരനെന്ന് കഴിഞ്ഞ മാസം കണ്ടെത്തിയിരുന്നു. 33 കാരനായ പ്രതി ഇനി പുറത്തിറങ്ങണമെങ്കില്‍ 77 വയസ്സുവരെ കാത്തിരിക്കണം.

ലണ്ടനില്‍ കുടുംബ സുഹൃത്തിനെ കാണാന്‍ പുറപ്പെട്ട മലയാളി കുടുംബം റസ്റ്റൊറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് സംഭവം. രണ്ട് ടര്‍ക്കിഷ് സംഘങ്ങളുടെ ആക്രമണത്തിന് കുട്ടി ഇരയാവുകയായിരുന്നു.

അതേസമയം, വെടിവയ്പ്പ് നടത്തിയ മുഖ്യ പ്രതിയെ ഇപ്പോഴും മെട്രോ പൊളിറ്റന്‍ പൊലീസിന് കണ്ടെത്താനായിട്ടില്ല. അറസ്റ്റിലായപ്രതികളില്‍ ഒരാളായ
Full Story
  13-09-2025
യുകെയിലെത്തുന്ന ആദ്യ ഇന്ത്യന്‍ സൗന്ദര്യവര്‍ധക ബ്രാന്‍ഡായി കേ ബ്യൂട്ടി

ലണ്ടന്‍: നടി കത്രീന കൈഫിന്റെ സൗന്ദര്യവര്‍ദ്ധക ബ്രാന്‍ഡായ കേ ബ്യൂട്ടിയെ യുകെയില്‍ അവതരിപ്പിച്ച് സ്പേസ് എന്‍കെ. ലോകമെമ്പാടുമുള്ള വൈവിധ്യമാര്‍ന്ന ആഡംബര, നിഷ് മേക്കപ്പ്, ചര്‍മ്മസംരക്ഷണ, വെല്‍നസ് ബ്രാന്‍ഡുകള്‍ തിരഞ്ഞെടുത്ത് വില്‍ക്കുന്ന യുകെ ആസ്ഥാനമായുള്ള ഒരു ഓണ്‍ലൈന്‍, റീട്ടെയില്‍ സ്റ്റോറാണ് സ്പേസ് എന്‍കെ. ബ്രാന്‍ഡിനും, ലോഞ്ചിന് ആതിഥേയത്വം വഹിക്കുന്ന സ്പേസ് എന്‍കെയ്ക്കും ഒരു നാഴികക്കല്ലാണിത്. ആദ്യമായാണ് ഈ ബ്രിട്ടീഷ് ലക്ഷ്വറി ബ്യൂട്ടി റീട്ടെയിലര്‍ ഒരു ഇന്ത്യന്‍ സ്ഥാപകന്റെ ബ്രാന്‍ഡ് വിപണിയിലെത്തിക്കുന്നത്. യുകെയിലെ വൈവിധ്യമാര്‍ന്ന സൗന്ദര്യ സമൂഹത്തിന്റെ പ്രാതിനിധ്യത്തിലെ ഒരു മുന്നേറ്റമായാണ് ഈ അരങ്ങേറ്റത്തെ കാണുന്നത്. ലോഞ്ചിന് ശേഷം, കത്രീന ഈ വാര്‍ത്ത

Full Story
  13-09-2025
നിങ്ങള്‍ക്ക് ഇവിടെ താമസിക്കാന്‍ അവകാശമില്ല, പുറത്തേക്ക് പോകുക, പിന്നാലെ പീഡനം, യുകെയില്‍ യുവതിക്ക് നേരേ വംശീയാക്രമണം

ലണ്ടന്‍: യുകെയിലെ ബെര്‍മിങ്ങാമിന് സമീപമുള്ള ഓള്‍ഡ്ബറിയില്‍ ഇരുപതുകാരിയായ സിഖ് യുവതിയെ രണ്ടംഗ സംഘം വംശീയമായി ആക്രമിച്ച് പീഡിപ്പിച്ചു.സംഭവം വംശീയ കുറ്റമായി പരിഗണിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ 8.30 നാണ് ടെയിം റോഡില്‍ യുവതിക്ക് നേരെ ആക്രമണം നടന്നത്. പ്രതികളായ രണ്ട് തദ്ദേശീയര്‍ക്കായി വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് പൊലീസ് അന്വേഷണം തുടങ്ങി. ഇരുവരും വെളുത്ത നിറക്കാരും ഒരാള്‍ തല മൊട്ടയടിച്ച് കറുത്ത സ്വെറ്റ്ഷര്‍ട്ട്, ഗ്ലൗസ് എന്നിവ ധരിച്ചിരുന്നതായും പൊലീസ് പറഞ്ഞു. രണ്ടാമന്‍ വെള്ളി സിപ്പ് ഉള്ള ചാരനിറത്തിലുള്ള ടോപ്പ് ആണ് ധരിച്ചിരുന്നത്.

ആക്രമണത്തിനിടെ ''നിങ്ങള്‍ക്ക് ഈ രാജ്യത്ത് താമസിക്കാന്‍ അവകാശമില്ല, പുറത്തേക്ക്

Full Story
[133][134][135][136][137]
 
-->




 
Close Window