|
|
|
|
|
| യുകെയിലെ ഹോട്ടല് മുറിയില് ഒളിക്യാമറ വച്ച് മലയാളി യുവാവ് പകര്ത്തിയത് നിരവധി ദമ്പതികളുടെ കിടപ്പറ ദൃശ്യങ്ങള് |
|
യുകെയിലെ ഹോട്ടല് മുറിയില് ഒളിക്യാമറ വച്ച് അതിഥികളുടെ കിടപ്പറ ദൃശ്യങ്ങള് പകര്ത്തിയ മലയാളിയെ നാടു കടത്തും. നിര്മല് വര്ഗീസ് എന്നയാളാണു പ്രതി. ഇയാള് കൊളറൈനിലെ ജെയിംസ് സ്ട്രീറ്റിലാണു താമസിച്ചിരുന്നത്. മുന്കൂര് റിപ്പോര്ട്ട് തയ്യാറാക്കാന് സമയം അനുവദിച്ചിരിക്കുകയാണ് ജഡ്ജി ഫിലിപ്പ് ഗില്പിന്. റിപ്പോര്ട്ട് കിട്ടിയ ശേഷം വിധി പ്രഖ്യാപിക്കും. ഇന്നലെ ഇയാളെ ആന്ട്രിം ക്രൗണ് കോടതിയില് ഹാജരാക്കി. പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളിലെ 40 ലധികം വീഡിയോകള് ഉദ്യോഗസ്ഥര് കണ്ടെത്തി. കുറ്റപത്രത്തില് 18-ാം വകുപ്പ് കൂടി ചേര്ത്തിട്ടുണ്ടെന്ന് പ്രോസിക്യൂഷന് അഭിഭാഷകന് മാര്ക്ക് ഫാരെല് സൂചിപ്പിച്ചു. നാടു കടത്തുമെന്ന് ഇതോടെ ഉറപ്പായി. കഴിഞ്ഞ വര്ഷം ഫെബ്രുവരി 17 നും ജൂലൈ 11 നും ഇടയിലുള്ള |
|
Full Story
|
|
|
|
|
|
|
| യുകെയില് പൊതുതെരഞ്ഞെടുപ്പ് നടന്നാല് കണ്സര്വേറ്റീവുകളുടെ നിലനില്പ്പ് അപകടത്തില് |
ലണ്ടന്: യുകെയില് ഇപ്പോള് പൊതുതെരഞ്ഞെടുപ്പ് നടന്നാല് കണ്സര്വേറ്റീവ് പാര്ട്ടി അപ്രസക്തമാകുമെന്ന മുന്നറിയിപ്പ് ഉയര്ന്നിരിക്കുകയാണ്. പാര്ട്ടി ആസ്ഥാനത്ത് നിന്നും ചോര്ന്ന സര്വേ ഫലങ്ങള് പ്രകാരം ടോറികളുടെ നില വളരെ മോശമാണെന്ന് വ്യക്തമായിട്ടുണ്ട്. പൊതുജനങ്ങള് വോട്ടെടുപ്പില് എഴുത്തിത്തള്ളിയാല് പാര്ട്ടിയുടെ നിലനില്പ്പിനുതന്നെ ഭീഷണിയാണെന്ന് പുതിയ റിസര്ച്ച് ചൂണ്ടിക്കാണിക്കുന്നു.
- റിഫോം യുകെയുടെ ഉയര്ച്ച
ടെലിഗ്രാഫ് പുറത്തുവിട്ട പ്രവചനങ്ങള് പ്രകാരം റിഫോം യുകെ ഭൂരിപക്ഷത്തിലേക്ക് എളുപ്പത്തില് എത്തും. കണ്സര്വേറ്റീവ് പാര്ട്ടി ചരിത്രത്തിന്റെ |
|
Full Story
|
|
|
|
|
|
|
| ക്രിസ്മസ് സീസണില് യുകെയില് റെയില് സമരം; യാത്രക്കാര്ക്ക് തിരിച്ചടി |
ലണ്ടന്: ക്രിസ്മസ് സീസണില് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ലക്ഷക്കണക്കിന് ആളുകള് യാത്ര ചെയ്യുന്ന സമയത്ത് റെയില് സേവനങ്ങളില് വലിയ പ്രതിസന്ധി ഉണ്ടാകാനാണ് സാധ്യത. റെയില്, മാരിടൈം & ട്രാന്സ്പോര്ട്ട് യൂണിയന് (RMT) ക്രിസ്മസ് കാലയളവില് തുടര്ച്ചയായി നാല് ശനിയാഴ്ചകളില് പണിമുടക്കുമെന്ന് പ്രഖ്യാപിച്ചു.
- സമര തീയതികള്
ഡിസംബര് 6, 13, 20, 27 തീയതികളിലാണ് ക്രോസ്കണ്ട്രി റെയില് ഓപ്പറേറ്ററിലെ ജോലിക്കാര് ശമ്പള തര്ക്കവുമായി ബന്ധപ്പെട്ട് സമരത്തിന് ഇറങ്ങുന്നത്.
- പ്രധാന പ്രശ്നങ്ങള്
ശമ്പള |
|
Full Story
|
|
|
|
|
|
|
| യുകെയിലെ വിദേശ വിസ അപേക്ഷകളില് വലിയ ഇടിവ് |
ലണ്ടന്: കോവിഡ് മഹാമാരിക്ക് ശേഷം വിദേശ രാജ്യങ്ങളിലേക്ക് പഠനത്തിനും ജോലിക്കും പോകുന്നവരുടെ എണ്ണം വര്ധിച്ചിരുന്നെങ്കിലും, ഇപ്പോള് പല രാജ്യങ്ങളിലും അതില് കുറവ് രേഖപ്പെടുത്തുകയാണ്. യുകെയില് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്ട്ടുകള് പ്രകാരം, 2025 ഒക്ടോബറില് വിദേശികളുടെ വരവ് ഗണ്യമായി കുറഞ്ഞതായി വ്യക്തമാകുന്നു.
- ആരോഗ്യ മേഖലയില് ഇടിവ്
യുകെയില് ഏറ്റവും കൂടുതല് വിദേശികളെ റിക്രൂട്ട് ചെയ്യുന്ന മേഖലയാണ് ആരോഗ്യ പരിപാലനം. എന്നാല് ഇപ്പോള് ഈ മേഖലയിലും ആവശ്യക്കാര് കുറവാണ്. 2024 ഒക്ടോബറില് 15,800 അപേക്ഷകള് ലഭിച്ചിരുന്നപ്പോള്, 2025 ഒക്ടോബറില് അത് 11,300 ആയി കുറഞ്ഞു. മുന് വര്ഷത്തെ |
|
Full Story
|
|
|
|
|
|
|
| ബി.ബി.സി.യില് നിന്ന് ഷുമീത് ബാനര്ജിയുടെ രാജി |
ലണ്ടന്: ഇന്ത്യന് വംശജനുമായ ടെക് വ്യവസായ നിക്ഷേപകന് ഷുമീത് ബാനര്ജി ബി.ബി.സി.യുടെ നോണ് എക്സിക്യൂട്ടീവ് അംഗത്വത്തില് നിന്ന് രാജിവെച്ചു.
2021-ല് യു.എസ്. പ്രസിഡന്റ് ഡോണള്ഡ് ട്രംപിന്റെ പ്രസംഗത്തിന്റെ വിവാദപരമായ എഡിറ്റിനെത്തുടര്ന്ന് ബി.ബി.സി.യില് വലിയ മാറ്റങ്ങള് നടന്നിരുന്നു. ഡയറക്ടര് ജനറല് ടിം ഡേവിയും വാര്ത്താവിഭാഗം മേധാവി ഡെബോറ ടര്ണസും രാജിവെച്ചപ്പോള് ചെയര്മാന് സമീര് ഷാ മാപ്പുപറഞ്ഞിരുന്നു. എന്നാല്, ഇതിനെക്കുറിച്ച് തനിക്കൊന്നും ആലോചിച്ചില്ലെന്ന നിലപാടിലാണ് ഷുമീത് ബാനര്ജിയുടെ രാജി വന്നതെന്ന് റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നു. |
|
Full Story
|
|
|
|
|
|
|
| ഡയാനയുടെ 'റിവഞ്ച് ഡ്രസ്' പ്രതിമ പാരിസില് |
പാരിസ്: ബ്രിട്ടീഷ് രാജകുമാരി ഡയാനയുടെ ലോകപ്രശസ്തമായ 'റിവഞ്ച് ഡ്രസ്' ധരിച്ച നിലയിലുള്ള ജീവന്തുടിക്കുന്നപോലുള്ള മെഴുകുപ്രതിമ പാരിസിലെ ഗ്രെവിന് മ്യൂസിയത്തില് അനാവരണം ചെയ്തു. ലണ്ടനിലെ മദാം തുസോയുമായി താരതമ്യം ചെയ്യപ്പെടുന്ന ഈ മ്യൂസിയത്തില് നേരത്തെ തന്നെ രാജാവ് ചാള്സ് മൂന്നാമന്റെയും അന്തരിച്ച എലിസബത്ത് രാജ്ഞിയുടെയും പ്രതിമകള് സ്ഥാപിച്ചിട്ടുണ്ടായിരുന്നു.
ഫാഷന് ലോകത്തെ പ്രമുഖരായ ഷോണ് പോള് ഗോട്ടിയേ, ഷാന്റല് തോമസ്, ഫ്രഞ്ച് രാജ്ഞി മേരി ആന്റോനെറ്റ് എന്നിവരുടെ പ്രതിമകള്ക്കൊപ്പം, മ്യൂസിയത്തിലെ താഴികക്കുടത്തിന് കീഴിലാണ് ഡയാനയുടെ പ്രതിമയും സ്ഥാപിച്ചത്. നവംബര് 20-നാണ് പ്രതിമ അനാവരണം ചെയ്തത്. കൃത്യം 30 വര്ഷം |
|
Full Story
|
|
|
|
|
|
|
| യുകെയില് ക്രിസ്മസ് സീസണില് സമരം നടത്താന് റെയില്, മാരിടൈം & ട്രാന്സ്പോര്ട്ട് യൂണിയന് |
|
തുടര്ച്ചയായി നാല് ശനിയാഴ്ചകളില് പണിമുടക്കുമെന്ന് യൂണിയന് പ്രഖ്യാപിച്ചു. റെയില് ഓപ്പറേറ്റര് ക്രോസ്കണ്ട്രിയിലെ ജോലിക്കാരാണ് അടുത്ത മാസം ശമ്പളത്തര്ക്കത്തില് സമരത്തിന് ഇറങ്ങുന്നത്.
ഡിസംബര് 6, 13, 20, 27 തീയതികളില് അംഗങ്ങള് പണിമുടക്കുമെന്ന് ആര്എംടി വ്യ.ക്തമാക്കി. ശമ്പളവിഷയത്തിന് പുറമെ സ്റ്റാഫിംഗ് സംബന്ധിച്ച ആവശ്യങ്ങളും പരിഹരിക്കപ്പെടാതെ കിടക്കുന്നത് പ്രതിസന്ധിയാണ്. ക്രിസ്മസിന് മുന്പുള്ള ശനിയാഴ്ച പരമ്പരാഗതമായി ഏറ്റവും കൂടുതല് ആളുകള് ബന്ധുക്കളെ കാണാനായി യാത്ര ചെയ്യുന്ന ദിവസം കൂടിയാണ്.
ക്രിസ്മസിന് ശേഷമുള്ള ആദ്യ ശനിയാഴ്ചയും ട്രെയിന് യാത്രകള്ക്ക് തിരക്ക് അനുഭവപ്പെടുന്ന ദിവസമാണ്. ക്രിസ്മസ്, ബോക്സിംഗ് ഡേ ദിനങ്ങളില് യാത്ര ചെയ്യാന് കഴിയാതെ പോയവര് ഈ ദിവസമാണ് പൊതുവെ ഇതിന് |
|
Full Story
|
|
|
|
|
|
|
| ലണ്ടനില് നിന്നു നാട്ടിലെത്തിയ മലയാളി യുവതി അന്തരിച്ചു; വിട പറഞ്ഞത് സരോജ |
|
യുകെയില് നിന്നു നാട്ടിലെത്തിയതിനു പിന്നാലെ തിരുവനന്തപുരം സ്വദേശിനി അന്തരിച്ചു. തിരുവനന്തപുരം പുല്ലുവിള സ്വദേശി സരോജ(41)യാണ് മരിച്ചത്. മൂന്നുവര്ഷം മുമ്പാണ് സരോജയും ഭര്ത്താവും യുകെയില് എത്തിയത്. കാന്സര് ബാധിച്ച് ചികിത്സയിലായിരുന്നു. ലണ്ടനില് ചികിത്സയിലായിരുന്ന സരോജം ദിവസങ്ങള്ക്ക് മുമ്പാണ് നാട്ടിലേക്ക് പോയത്. നാട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട സന്തോഷം മായും മുമ്പേ വിധി ഇവരെ തട്ടിയെടുക്കുകയായിരുന്നു. യുകെയില് ന്യൂഹാം ഹോസ്പിറ്റലില് അഡ്മിറ്റായിരുന്നു സരോജ.
മുന്നോട്ട് കൂടുതലായി ചെയ്യാനൊന്നുമില്ലെന്ന് ആശുപത്രി പറഞ്ഞതോടെ ഇവര് രണ്ട് ദിവസം മുമ്പേ നാട്ടിലേക്ക് പ്രിയപ്പെട്ടവരെ കാണാനായി പോവുകയായിരുന്നു. നാട്ടിലെത്തി അച്ഛനെയെയും അമ്മയെയും കണ്ടതിന് പിന്നാലെയാണ് സരോജക്ക് മരണം |
|
Full Story
|
|
|
|
| |