Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.9688 INR  1 EURO=107.7586 INR
ukmalayalampathram.com
Fri 20th Mar 2026
 
 
UK Special
  Add your Comment comment
അവര്‍ മനപ്പൂര്‍വം ഓണ്‍ലൈന്‍ റേറ്റിങ് മോശമാക്കുന്നു; ലണ്ടനിലെ ഇന്ത്യന്‍ റെസ്റ്റൊറന്റ് പൂട്ടുകയാണെന്ന് ഉടമ.
Text By: UK Malayalam Pathram
ലണ്ടനിലെ ഇന്ത്യന്‍ റെസ്റ്റൊറന്റ് പൂട്ടുകയാണെന്ന് ഉടമ. മോശം അനുഭവങ്ങള്‍ കൊണ്ട് തളര്‍ന്നുവെന്നും ഇനി തുടരാനാകില്ലെന്നും രംഗ് രേസ് റസ്റ്റൊറന്റ് ഉടമ ഹര്‍മന്‍സിങ് കപൂര്‍ പറയുന്നു. 16 വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷമാണ് ഈ കടുത്ത തീരുമാനം. പാക്കിസ്ഥാനികള്‍ ഓണ്‍ലൈനിലൂടെ മനപൂര്‍വം റേറ്റിങ് മോശമായി നല്‍കുന്നുവെന്നും തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്നും സിങ് പറഞ്ഞു.

മോശം തീരുമാനം എടുക്കരുതെന്ന് പലരും ഉപദേശിച്ചെങ്കിലും തീരുമാനത്തില്‍ മാറ്റമില്ലെന്ന് സിങ് പറഞ്ഞു. പാക് വംശജരാണ് ഭക്ഷണത്തെ പറ്റി മോശം പറയുന്നത്. യുകെ പൊലീസില്‍ നിന്ന് യാതൊരു പിന്തുണയുമില്ല. ഓണ്‍ലൈന്‍ ആക്രമണം മാത്രമല്ല തന്റെ വാഹനത്തിന് നേരെയും അക്രമം ഉണ്ടായിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

പോസ്റ്റിന് പിന്നാലെ ഹര്‍മന്‍സിങ് മുസ്ലീങ്ങള്‍ക്കെതിരെ നടത്തിയ പരാമര്‍ശം വിവാദമായി. തന്റെ റസ്റ്റൊറന്റില്‍ ഹലാല്‍ മാംസം വില്‍ക്കാത്തതിനാലാണ് മുസ്ലീങ്ങള്‍ തന്നെ ലക്ഷ്യം വയ്ക്കുന്നതെന്ന് സിങ് പറഞ്ഞു. തന്റെ ബിസിനസ് തകര്‍ന്നതില്‍ ആശങ്കയില്ലെന്നും റെസ്റ്റൊറന്റ് സ്വയം പൂട്ടാന്‍ തീരുമാനിച്ചതാണെന്നും ഇനി മുഴുവന്‍ സമയം പൊതുപ്രവര്‍ത്തനത്തിനിറങ്ങുകയാണെന്നും സിങ് പറഞ്ഞു.

ലണ്ടന്‍ മേയര്‍ സാദിഖ് ഖാനെയും സിങ് വിമര്‍ശിച്ചു. ലണ്ടനില്‍ പാക്കിസ്ഥാനികള്‍ ആധിപത്യം നടത്താന്‍ കാരണം ലണ്ടന്‍ മേയറാണെന്ന് സിങ് രോപിച്ചു. ഹലാല്‍ മാംസം വിളമ്പാത്തതില്‍ അഭിമാനിക്കുന്നുവെന്നും യുകെയില്‍ ഹലാല്‍ നിരോധിക്കണമെന്നും അദ്ദേഹം സോഷ്യല്‍മീഡിയയില്‍ കുറിച്ചു.
 
Other News in this category

 
 




 
Close Window