Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.9688 INR  1 EURO=107.7586 INR
ukmalayalampathram.com
Fri 20th Mar 2026
UK Special
  02-03-2026
ക്രാന്‍ഫീല്‍ഡ് സര്‍വകലാശാല ഗവേഷകന്റെ കൊലപാതക കേസ് ദുരൂഹതയില്‍

ലണ്ടന്‍: ഇംഗ്ലണ്ടിലെ ബെഡ്ഫോര്‍ഡിലെ വീട്ടില്‍ വച്ചാണ് ക്രാന്‍ഫീല്‍ഡ് സര്‍വകലാശാലയിലെ എയറോസ്‌പേസ് ഗവേഷകനായ ഡോ. മിംഗുക്ക് സിയോയെ 2022 ജനുവരി 25ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭാര്യയും സഹഗവേഷകയുമായ ബ്യോങ് ജു ജിയോണ്‍യെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ബ്യോങ് ജു ജിയോണ്‍ അതേ സര്‍വകലാശാലയില്‍ റിസര്‍ച്ച് ഫെലോ ആയിരുന്നു. ഇരുവരും ചേര്‍ന്ന് ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഭര്‍ത്താവിന്റെ കൊലക്കുറ്റം ചുമത്തിയിരുന്ന ജിയോണ്‍ 2022 മേയ് 3ന് ആത്മഹത്യ ചെയ്തതോടെ കേസില്‍ ദുരൂഹത ഏറി.

വര്‍ഷങ്ങളോളം ഡോ. മിംഗുക്ക് സിയോ ഗാര്‍ഹിക പീഡനത്തിനിരയായിരുന്നുവെന്ന് തേംസ് വാലി

Full Story
  02-03-2026
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ബ്രിട്ടന്‍ ആരംഭിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാദൗത്യം

ലണ്ടന്‍/ദുബായ്: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഗള്‍ഫ് മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള ദൗത്യവുമായി ബ്രിട്ടന്‍ രംഗത്തിറങ്ങി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ബ്രിട്ടന്‍ നടത്തുന്ന ഏറ്റവും വലിയ രക്ഷാദൗത്യമായിരിക്കും ഇതെന്ന് നയതന്ത്ര വിദഗ്ധര്‍ വിലയിരുത്തുന്നു.

യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള 94,000-ലധികം ബ്രിട്ടിഷ് പൗരന്മാരാണ് നാട്ടിലേക്ക് മടങ്ങാന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് വ്യോമപാതകള്‍ തുറക്കാന്‍ വൈകുകയാണെങ്കില്‍, കുടുങ്ങിക്കിടക്കുന്നവരെ ബസ്സുകളില്‍ സൗദി അറേബ്യയില്‍

Full Story
  02-03-2026
ലേബര്‍ പാര്‍ട്ടി എംപി ജോഷ് സൈമണ്‍സ് രാജിവച്ചു

ലണ്ടന്‍: പ്രധാനമന്ത്രി കിയ സ്റ്റാമറിന്റെ നിര്‍ദേശപ്രകാരം എത്തിക്‌സ് ഉപദേഷ്ടാവ് അന്വേഷണം ആരംഭിച്ചതിനെ തുടര്‍ന്ന് ലേബര്‍ പാര്‍ട്ടിയിലെ എംപി ജോഷ് സൈമണ്‍സ് കാബിനറ്റ് ഓഫിസ് മന്ത്രിസ്ഥാനത്തില്‍ നിന്ന് രാജിവച്ചു. 32 വയസ്സുകാരനായ സൈമണ്‍സ് എംപിയാകുന്നതിന് മുന്‍പ് നയിച്ചിരുന്ന ലേബര്‍ ടുഗെതര്‍ സംഘടന ബ്രിട്ടനിലെ മാധ്യമപ്രവര്‍ത്തകരുടെ പശ്ചാത്തലം അന്വേഷിക്കാന്‍ റിപ്പോര്‍ട്ട് തയാറാക്കാന്‍ നിര്‍ദേശിച്ചതാണ് വിവാദത്തിന് വഴിവച്ചത്.

2015-ല്‍ ലേബര്‍ പാര്‍ട്ടിയിലെ വിവിധ വിഭാഗങ്ങളെ ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംഘടന പിന്നീട് ജെറമി കോര്‍ബിന്റെ നേതൃത്വത്തെ എതിര്‍ക്കുന്നതിലേക്ക് ശ്രദ്ധ തിരിച്ചു. 2020-ലെ നേതൃത്വ

Full Story
  01-03-2026
ഇറാനെതിരായ ആക്രമണത്തിന്റെ പ്രത്യാഘാതം: എണ്ണവില ഉയരാന്‍ സാധ്യത

ലണ്ടന്‍: യുഎസ്, ഇസ്രയേല്‍ ഇറാനെതിരായ സൈനിക നടപടികള്‍ ബ്രിട്ടനിലെ ചില ഭാഗങ്ങളില്‍ ആഹ്ലാദപ്രകടനത്തിന് കാരണമായെങ്കിലും, ഇതിന്റെ സാമ്പത്തിക പ്രത്യാഘാതം രാജ്യത്തെ കുടുംബങ്ങളെ തന്നെ ബാധിക്കുമെന്ന ആശങ്ക ഉയരുന്നു. പ്രധാനമായും എണ്ണവിലയാണ് പ്രതിസന്ധി. ഇറാനെതിരായ ആക്രമണം എണ്ണവിപണിയെ ബാധിക്കുകയും ക്രൂഡ് ഓയില്‍ വില ഉയരുകയും ചെയ്യും. ഇതോടെ പെട്രോള്‍ വില വര്‍ധിക്കുകയും, പണപ്പെരുപ്പം കുതിക്കുകയും ചെയ്യും. പലിശ നിരക്കുകള്‍ ഉടന്‍ കുറയുമെന്ന പ്രതീക്ഷയും തകരാന്‍ സാധ്യതയുണ്ട്.

യുഎസ് നേവല്‍ ശക്തിയെ മിഡില്‍ ഈസ്റ്റിലേക്ക് അയച്ചതോടെ വിപണിയില്‍ ആശങ്ക ഉയര്‍ന്നിരുന്നു. കഴിഞ്ഞ ആഴ്ച മുതല്‍ ഇന്ധനവില ഉയരാന്‍ തുടങ്ങിയിട്ടുണ്ട്. തിങ്കളാഴ്ച

Full Story
  01-03-2026
ഡബ്ലിനില്‍ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി

ഡബ്ലിന്‍: കാണാതായ മലയാളി യുവതി അശ്വതി രാജശേഖരന്‍ (ബാംഗ്ലൂര്‍ സ്വദേശിനി) മരിച്ച നിലയില്‍ കണ്ടെത്തി.

ചെറിവുഡില്‍ താമസിച്ചിരുന്ന അശ്വതിയുടെ മൃതദേഹം ബ്രേ കടല്‍ത്തീരത്തില്‍ നിന്നാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച ഓഫിസില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം കടല്‍ത്തീര പ്രദേശത്തേക്ക് പോയതെന്തിനെന്നത് ദുരൂഹമായി തുടരുന്നു.

ഡബ്ലിന്‍ ഗ്രാഫ്റ്റണ്‍ സ്ട്രീറ്റിലെ ഹേയ്സ് കണ്‍സള്‍ട്ടന്‍സിയില്‍ ഐ.ടി. ഉദ്യോഗസ്ഥയായിരുന്ന അശ്വതിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് ഗാര്‍ഡ അന്വേഷണം ആരംഭിച്ചിരുന്നു. ജോലി സംബന്ധമായി ലെറ്റര്‍കെനിയിലേക്ക് സ്ഥലംമാറ്റം ലഭിച്ചതിനാല്‍ അവിടെ എത്തേണ്ടതായിരുന്നു. വെള്ളിയാഴ്ച

Full Story
  01-03-2026
ഗ്രീന്‍സ് പാര്‍ട്ടി വിജയത്തിനിടയിലും കുടിയേറ്റ നയം കര്‍ശനമായി തുടരും

ലണ്ടന്‍: ഗോര്‍ടണ്‍ & ഡെന്റണ്‍ ഉപതിരഞ്ഞെടുപ്പില്‍ ഗ്രീന്‍സ് പാര്‍ട്ടി നേടിയ വിജയം കുടിയേറ്റ നയങ്ങളില്‍ മാറ്റം വരുത്തുമെന്ന വിലയിരുത്തലുകള്‍ക്ക് വിരാമം കുറിച്ച് ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് വ്യക്തമാക്കി.

ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ സൗഹൃദ നിലപാടുകള്‍ തെരഞ്ഞെടുപ്പില്‍ സഹായിച്ചുവെന്ന വിലയിരുത്തലുകള്‍ ഉണ്ടായിരുന്നെങ്കിലും, നിലവിലെ കുടിയേറ്റ നയങ്ങളില്‍ മാറ്റമില്ലെന്ന് ഷബാന മഹ്‌മൂദ് ഉറപ്പിച്ചു. ''അനധികൃത കുടിയേറ്റം രാജ്യത്ത് കടുത്ത സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു. ജനങ്ങളുടെ സുരക്ഷയും സമാധാനവും മുന്‍ഗണനയാണ്. അതിനാല്‍ സര്‍ക്കാര്‍ നയത്തില്‍ മാറ്റമുണ്ടാകില്ല'' എന്നാണ് അവരുടേതായ നിലപാട്.

Full Story
  01-03-2026
ജര്‍മ്മനിയില്‍ ആമസോണ്‍ സേവനങ്ങള്‍ക്ക് വന്‍ സാങ്കേതിക തടസ്സം

ബര്‍ലിന്‍: ലോകപ്രശസ്ത ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായ ആമസോണ്‍ വെള്ളിയാഴ്ച രാത്രിയോടെ ജര്‍മ്മനിയിലുടനീളം ഭാഗികമായി പ്രവര്‍ത്തന തടസ്സം നേരിട്ടു.

ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ തിരഞ്ഞെടുക്കാനും കാര്‍ട്ടില്‍ ചേര്‍ക്കാനും സാധിച്ചെങ്കിലും, പണമടച്ച് ഓര്‍ഡര്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ആയിരക്കണക്കിന് ഉപഭോക്താക്കള്‍ പരാതിപ്പെട്ടപ്പോള്‍, ''ക്ഷമിക്കണം, സാങ്കേതിക തകരാര്‍ സംഭവിച്ചിരിക്കുന്നു. ഞങ്ങള്‍ ഇത് പരിഹരിക്കാനുള്ള ശ്രമത്തിലാണ്'' എന്ന സന്ദേശമാണ് ഓര്‍ഡര്‍ ശ്രമിക്കുന്നവര്‍ക്ക് ലഭിച്ചത്.

ജര്‍മ്മനിയിലെ തടസ്സത്തിന് മുമ്പ് ബ്രിട്ടനിലും സമാനമായ രീതിയില്‍

Full Story
  01-03-2026
ലണ്ടനില്‍ തീപിടിത്തത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

ലണ്ടനിലെ സൗത്ത് ലണ്ടന്‍ ക്രൊയ്ഡനില്‍ വാടക വീട്ടില്‍ ഉണ്ടായ തീപിടിത്തത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ജീവന്‍ നഷ്ടപ്പെട്ടു.

ഫെബ്രുവരി 23-നാണ് സംഭവം നടന്നത്. നിസാമബാദ് (തെലങ്കാന) സ്വദേശിയായ കമിനേനി സായ് ശ്രീകര്‍ (26), ആന്ധ്രപ്രദേശിലെ കാകിനഡ സ്വദേശിയായ ഗന്‍ഡി അഭിഷേക് എന്നിവരാണ് മരിച്ചത്.

വീട്ടില്‍ താമസിച്ചിരുന്ന മൂന്ന് പേരും ഗുരുതരമായി പൊള്ളലേറ്റു. ഇവരെ ക്രൊയ്ഡന്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ ശ്രീകറിന് മസ്തിഷ്‌കമരണം സംഭവിക്കുകയും പിന്നീട് അന്ത്യം സംഭവിക്കുകയും ചെയ്തു. എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ ശേഷം ശ്രീകര്‍

Full Story
[10][11][12][13][14]
 
-->




 
Close Window