Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2505 INR  1 EURO=108.2954 INR
ukmalayalampathram.com
Tue 24th Mar 2026
UK Special
  02-09-2025
വര്‍ധിപ്പിച്ച സൗജന്യ ചൈല്‍ഡ് കെയര്‍ സേവനങ്ങള്‍ ഇന്നു മുതല്‍

ലണ്ടന്‍: യുകെയില്‍ വര്‍ധിപ്പിച്ച സൗജന്യ ചൈല്‍ഡ്കെയര്‍ സേവനങ്ങള്‍ ഇന്നുമുതല്‍ ലഭ്യമാകും. ജോലി ചെയ്യുന്ന മാതാപിതാക്കളടെ ഒന്‍പത് മാസത്തിലേറെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്കാണ് ആഴ്ചയില്‍ 30 മണിക്കൂര്‍ സൗജന്യ ചൈല്‍ഡ് കെയര്‍ ലഭ്യമാകുക. നേരത്തെ ഇത് 13 മണിക്കൂറായിരുന്നു. അതേസമയം, സൗജന്യ സേവനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനാല്‍ ഡിമാന്‍ഡ് ഉയരുന്നതിനൊപ്പം ജോലിക്കാരെ കണ്ടെത്തുന്നത് എളുപ്പമാകില്ലെന്ന് നഴ്സറികള്‍ക്കുള്ള മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. കുറഞ്ഞ വരുമാനമാണ് നഴ്സറി ജീവനക്കാര്‍ക്ക് ലഭിക്കുന്നതെന്നതാണ് പ്രധാന പ്രതിസന്ധി. മിനിമം വേജിലും ചെറിയ വര്‍ധനവില്‍ വരുമാനമുള്ള ജോലിക്ക് ആളെ റിക്രൂട്ട് ചെയ്യുന്നത് എളുപ്പമാകില്ലെന്ന് നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍

Full Story
  02-09-2025
യുവാവിന്റെ ലണ്ടന്‍ യാത്ര മുടങ്ങി, പൊലീസ് ഉദ്യോഗസ്ഥയ്ക്ക് രണ്ടു ലക്ഷം പിഴ

ലണ്ടന്‍: ഇന്ത്യന്‍ വംശജനായ യുകെ പൗരന്റെ ലണ്ടന്‍ യാത്ര മുടങ്ങിയ സംഭവത്തില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കര്‍ണാടക മനുഷ്യാവകാശ കമ്മീഷന്‍. ബെംഗളൂരു പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെയാണ് നടപടി. യുകെ പൗരനായ കൃഷ്ണ പ്രസാദിനെ തെറ്റായി കസ്റ്റഡിയിലെടുത്തതാണ് നടപടിക്ക് കാരണം. 2019 ഫെബ്രുവരി 19 നാണ് നടപടിക്ക് ആധാരമായ സംഭവം. ലണ്ടനിലേക്കുള്ള വിമാനത്തില്‍ യാത്ര ചെയ്യാനായി എത്തിയ കൃഷ്ണ പ്രസാദിനെ ബെംഗളൂരു പൊലീസിന്റെ ലുക്ക്ഔട്ട് നോട്ടീസിന്റെ അടിസ്ഥാനത്തില്‍ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. 2016 ലുണ്ടായ ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ടായിരുന്നു ലുക്ക്ഔട്ട് നോട്ടീസ്.

സംഭവത്തില്‍

Full Story
  02-09-2025
യുകെയില്‍ പെണ്‍കുട്ടികളും സ്ത്രീകളും പ്രതികളാകുന്ന ആക്രമണ സംഭവങ്ങള്‍ വര്‍ധിക്കുന്നു

ലണ്ടന്‍: യുകെയില്‍ പെണ്‍കുട്ടികളും സ്ത്രീകളും പ്രതികളാകുന്ന ആക്രമണ സംഭവങ്ങള്‍ വര്‍ധിച്ചു വരുന്നതായി റിപോര്‍ട്ട്. പലപ്പോഴും ഇത്തരം ആക്രമണങ്ങള്‍ നേരിടുന്നത് കുട്ടികളും പ്രായമുള്ളവരുമാണ്. പൊലീസിനെയും ഇത്തരക്കാര്‍ ആക്രമിക്കുന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗത്ത് ഈസ്റ്റേണ്‍ റെയില്‍ സര്‍വീസില്‍ വച്ച് പ്രായമുള്ളവരെ ആക്രമിച്ച പെണ്‍കുട്ടികളുടെ ചിത്രം ബ്രിട്ടിഷ് ട്രാന്‍സ്പോര്‍ട്ട് പൊലീസ് പുറത്തുവിട്ടത് കഴിഞ്ഞയാഴ്ചയാണ്. തെക്കന്‍ ലണ്ടനിലൂടെ പോകുന്ന റൂട്ടുകളില്‍ മണിക്കൂറിനുള്ളില്‍ അടുത്തടുത്തായി നടന്ന ഈ സംഭവങ്ങള്‍ ഒരേ സംഘമാണ് നടത്തിയതെന്നാണ് കരുതുന്നത്. വെസ്റ്റ് സസെക്‌സ് ഗ്രാമത്തില്‍ 'അക്രമാസക്തരായ' പെണ്‍കുട്ടികളുടെ സംഘം

Full Story
  02-09-2025
ലണ്ടന്‍ ഗേളാണ്, പക്ഷേ മടങ്ങുകയാണ്

ലണ്ടന്‍: വിദേശത്ത് കഴിയുന്നവര്‍ക്കൊക്കെ ജീവിതം സുഖമാണ് എന്ന് പലരും പറയാറുണ്ടെങ്കിലും അങ്ങനെ ജീവിക്കുന്നവര്‍ക്കുമുണ്ട് അതിന്റേതായ കഷ്ടപ്പാടുകള്‍. അതില്‍ ഒരു പ്രധാന പ്രശ്‌നമാണ് ജീവിതച്ചിലവ്. ശമ്പളം കൂടുതല്‍ കിട്ടുന്നു എന്നതുപോലെ തന്നെ ചിലവും പല രാജ്യങ്ങളിലും കൂടുതലാണ്. അതുപോലെ വര്‍ഷങ്ങളോളം ലണ്ടനില്‍ താമസിച്ച ശേഷം ലണ്ടന്‍ വിടാനുള്ള കാരണങ്ങളെ കുറിച്ച് പറയുകയാണ് ഒരു ഇന്ത്യന്‍ യുവതി. പത്ത് വര്‍ഷത്തെ യുകെ വാസത്തിന് ശേഷം താനും കുടുംബവും യുകെ വിടുകയാണെന്നാണ് ഇന്ത്യന്‍ സംരംഭകയായ യുവതി പറയുന്നത്. വര്‍ദ്ധിച്ചുവരുന്ന ചെലവുകളും കരിയറിലടക്കമുള്ള വളര്‍ച്ചയില്ലായ്മയും പോലെയുള്ള കാരണങ്ങളാണ് പല്ലവി ചിബ്ബര്‍ ഇന്‍സ്റ്റാഗ്രാം വീഡിയോയില്‍ വിശദീകരിക്കുന്നത്. ഏകദേശം

Full Story
  02-09-2025
യുകെയില്‍ കോട്ടയം സ്വദേശിയായ യുവാവിനെ നായ്ക്കള്‍ ആക്രമിച്ചു

വെയില്‍സ്: യുകെയില്‍ മലയാളി യുവാവിനെ വീടിന് മുന്നില്‍ നായ്ക്കള്‍ ആക്രമിച്ചു. ആക്രമണത്തില്‍ നിന്ന് യുവാവിന്റെ ജീവനോടെ രക്ഷപ്പെട്ടത് സാഹസികമായാണ് എന്നാണ് സിസിടിവി ദൃശ്യങ്ങള്‍ നല്‍കുന്ന സൂചന. വെയില്‍സിലെ റെക്‌സ്ഹാമിലാണ് 'ബുള്‍ഡോഗ്' ഇനത്തില്‍പ്പെട്ട രണ്ട് നായ്ക്കളുടെ ആക്രമണം യുവാവിന് നേരെ ഉണ്ടായത്. തുടലില്ലാത്ത നിലയില്‍ ഉടമയായ സ്ത്രീയുടെ സമീപത്ത് നില്‍ക്കുകയായിരുന്ന നായ്ക്കള്‍ അതുവഴി പോയ സൈക്കിള്‍ യാത്രക്കാരനായ ഒരാളെ ആക്രമിച്ച ശേഷമാണ് യുവാവിനെ ആക്രമിച്ചത്. വീടിന് സമീപമുള്ള മറ്റൊരു വീട്ടില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിവരവേ രാത്രി 11 മണിയോടെ നായ്ക്കള്‍ ആക്രമിച്ചത്. ഏകദേശം ഇരുപതോളം വീടുകള്‍ നില്‍ക്കുന്ന പ്രദേശത്ത് നായ്ക്കളുമായി

Full Story
  01-09-2025
ചൈല്‍ഡ് ബെനിഫിറ്റ് വേണമെങ്കില്‍ യുകെയില്‍ താമസം തുടരണം: വിദേശത്തു പോയി ആനുകൂല്യം ചോദിക്കരുതെന്ന് നിര്‍ദേശം
ചൈല്‍ഡ് ബെനഫിറ്റ് പേയ്മെന്റ് അവകാശപ്പെടുന്നവരുടെ അപേക്ഷകള്‍ നിരാകരിക്കുമെന്ന് മന്ത്രിമാര്‍. ഇതിനോടകം തന്നെ യുകെയിലെ താമസം ഉപേക്ഷിച്ചുപോയ, എന്നാല്‍ ചൈല്‍ഡ് ബെനഫിറ്റ് ക്ലെയിം ചെയ്യുന്ന 2,600 പേരെ ക്ഷേമ പദ്ധതിയില്‍ നിന്നും നീക്കം ചെയ്തതായും സര്‍ക്കാര്‍ അറിയിച്ചു. പതിനായിരക്കണക്കിന് ആളുകളാണ്, യുകെയില്‍ താമസമില്ലെങ്കില്‍ കൂടി ചൈല്‍ഡ് ബെനഫിറ്റ് ക്ലെയിം ചെയ്യുന്നതെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു. ഇത്തരക്കാര്‍ക്കുള്ള പെയ്മെന്റ് നിര്‍ത്തലാക്കുന്നതിനുള്ള നടപടികളാണ് ഇപ്പോള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്.ലണ്ടന്‍: ഇതുവഴി അടുത്ത അഞ്ച് വര്‍ഷത്തേക്ക് സംസ്ഥാന ഖജനാവിലേക്ക് 350 മില്യണ്‍ പൗണ്ട് ലാഭിക്കാനാവുമെന്നു കണക്കുകൂട്ടുന്നു.

അബദ്ധവശാലും തട്ടിപ്പ് കാണിച്ചും ചൈല്‍ഡ് ബെനഫിറ്റ്
Full Story
  01-09-2025
ശവാസനം കണ്ട് മൃതദേഹങങ്ങളെന്ന് തെറ്റിദ്ധരിച്ചു, പൊലീസിനെ വിളിച്ചുവരുത്തി ദമ്പതികള്‍

ലണ്ടന്‍: യോഗാസനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ശവാസനം. മറ്റ് യോഗാസനങ്ങള്‍ക്കൊടുവില്‍ ശരീരത്തിന് വിശ്രമം നല്‍കാനാണ് സാധാരണയായി ശവാസനം ചെയ്യുന്നത്. എന്നാല്‍, ശവാസനം ചെയ്യുന്നവരെ കണ്ട്, അവ ശരിക്കും ശവങ്ങളാണെന്ന് തെറ്റിദ്ധരിച്ചാലോ? സംഭവമറിഞ്ഞ് യാഥാര്‍ത്ഥ്യമറിയാന്‍ പോലീസ് എത്തിയാലോ? കേള്‍ക്കുമ്പോള്‍ കൗതുകകരമായി തോന്നുന്ന സംഭവം നടന്നത് ഇന്ത്യയിലല്ല, യു.കെയിലാണ്. സെപ്റ്റംബറിലാണ് കൗതുകമുണര്‍ത്തുന്ന സംഭവം അരങ്ങേറിയത്. പതിവുപോലെ ലിങ്കണ്‍ഷെയറിലുള്ള സീസ്‌കേപ് കഫേയില്‍ യോഗാപരിശീലനത്തിന് നേതൃത്വം നല്‍കുകയായിരുന്നു 22-കാരിയായ മില്ലി ലോസ്. യോഗ അഭ്യസിക്കുന്നതിനായി ഏഴ് വിദ്യാര്‍ഥികളാണ് അന്ന് ക്ലാസിനുണ്ടായിരുന്നത്. ക്ലാസ് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി

Full Story
  01-09-2025
രണ്ടേകാല്‍ കോടി രൂപയുടെ സ്‌കോളര്‍ഷിപ്പുമായി മലയാളി യുവാവ് യുകെ

ലണ്ടന്‍: ഗവേഷണം ഒരു ഹരമായി മാറിയപ്പോള്‍ ഏബന്റെ യാത്ര ചെന്നു നിന്നത് യുകെയിലെ ലീഡ്‌സ് സര്‍വകലാശാലയുടെ മുറ്റത്ത്. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശിയായ ഏബന്‍ റെജി എബ്രഹാമിന് ഫിസിക്‌സിനോട് ചെറുപ്പം മുതലേ ഇഷ്ടം കൂടുതല്‍ ആയിരുന്നു. ബിരുദവും ബിരുദാനനന്തര ബിരുദവും ഫിസിക്‌സില്‍ പൂര്‍ത്തിയാക്കിയ ഏബന്‍, കോവിഡ് കാലത്താണ് നാനോ ടെക്‌നോളജിയുടെ ലോകത്തേക്ക് ചുവടുവച്ചത്. എംജി സര്‍വകലാശാലയില്‍ നാനോ ടെക്‌നോളജിയില്‍ എംടെക് പൂര്‍ത്തിയാക്കിയതിന് ശേഷം ഐഎസ്ആര്‍ഒയുടെ കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് സ്‌പേസ് ആന്‍ഡ് ടെക്‌നോളജിയില്‍ പോളിമര്‍ സംബന്ധമായ ഗവേഷണത്തിന് ചേര്‍ന്നു. ഗവേഷണത്തില്‍ കൂടുതല്‍ താല്‍പര്യം തോന്നിയതും ഇക്കാലത്താണ്. പിന്നീട് നടത്തിയ

Full Story
[142][143][144][145][146]
 
-->




 
Close Window