|
|
|
|
|
| യുകെയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങുന്ന പ്രൊഫഷണലുകളുടെ എണ്ണം വര്‍ധിക്കുന്നു |
ലണ്ടന്‍: വിദേശത്ത് നിന്ന് വന്‍തോതില്‍ പ്രൊഫഷണലുകള്‍ കേരളത്തിലേക്ക് മടങ്ങുന്നതായി റിപ്പോര്‍ട്ട്. യു എ ഇയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പ്രൊഫഷണുലുകള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 9,800-ലധികം പ്രൊഫഷണലുകള്‍ യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയെന്നും കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്) സംഘടിപ്പിച്ച സ്‌കില്‍ കേരള ഗ്ലോബല്‍ സമ്മിറ്റില്‍ പ്രസിദ്ധീകരിച്ച ലിങ്ക്ഡ്ഇന്‍ ടാലന്റ് ഇന്‍സൈറ്റ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. യു എ ഇ കഴിഞ്ഞാല്‍ സൗദി അറേബ്യ, യുകെ (1,600 വീതം), ഖത്തര്‍ (1,400), യുഎസ് (1,200) എന്നിവിടങ്ങളില്‍ നിന്നും വലിയ തോതില്‍ പ്രൊഫഷണലുകള്‍ സ്വന്തം മണ്ണില്‍ തിരിച്ചെത്തി. |
|
Full Story
|
|
|
|
|
|
|
| കാറിനുള്ളില്‍ നിന്ന് കണ്ടെത്തിയ ഇന്ത്യന്‍ യുവതിയുടെ മൃതദേഹത്തില്‍ അന്വേഷണം എങ്ങുമെത്തിയില്ല |
ലണ്ടന്‍: കാറിനുള്ളില്‍ നിന്ന് 24 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയതിന്റെ നടുക്കത്തിലാണ് നോര്‍ത്താംപ്ടണ്‍ഷര്‍ പൊലീസ് നവംബര്‍ 14ന് കേസ് അന്വേഷണം ആരംഭിക്കുന്നത്. മൃതദേഹം ഇന്ത്യന്‍ വംശജയായ ഹര്‍ഷിത ബ്രെല്ലയുടേതാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തുഞെരിച്ചാണ് കൃത്യം നടത്തിയതെന്നും കണ്ടെത്തി. പിന്നാലെ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന, അന്ന് 23 വയസ്സുണ്ടായിരുന്ന യുവതിയുടെ ഭര്‍ത്താവും ഇന്ത്യന്‍ വംശജനുമായ പങ്കജ് ലാംബയ്ക്കായി വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. പക്ഷേ സംഭവം നടന്നിട്ട് രണ്ട് വര്‍ഷം ആകാറായിട്ടും പൊലീസിന് ഇതുവരെ പ്രതിയെ പിടികൂടാന്‍ സാധിച്ചിട്ടില്ല. പ്രതി ഇന്ത്യയിലേക്ക് നാടുവിട്ടതായിട്ടാണ് നോര്‍ത്താംപ്ടണ്‍ഷര്‍ |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ വച്ച് ഭാര്യയെ ഗുരുതരമായി പരുക്കേല്‍പ്പിച്ച മലയാളി റിമാന്‍ഡില്‍ |
ലണ്ടന്‍: യുകെയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ ആലപ്പുഴ ജില്ലയിലെ മാന്നാര്‍ സ്വദേശി ഷിബു മാത്യൂസ് (51) റിമാന്‍ഡില്‍. വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് കത്തി കൊണ്ട് ഭാര്യയെ തുടരെ തുടരെ കുത്തുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നതെന്ന് ലിങ്കണ്‍ഷെയര്‍ പൊലീസ് അറിയിച്ചു. ഗുരുതര പരുക്കുകളോടെ നോട്ടിങ്ഹാം ഹോസ്പിറ്റലില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കിയ വനിത ഇപ്പോള്‍ ഗുരുതരാവസ്ഥ തരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ദുബായില്‍ നിന്നും രണ്ട് വര്‍ഷം മുന്‍പാണ് ഷിബുവും കുടുംബവും യുകെയില്‍ എത്തിയത്.
സംഭവത്തെ തുടര്‍ന്ന് ഉടന്‍ തന്നെ അറസ്റ്റ് ചെയ്ത പ്രതിയെ ലിങ്കണ്‍ |
|
Full Story
|
|
|
|
|
|
|
| നികുതിഭാരം താങ്ങാനാവുന്നില്ല; ലണ്ടന്‍ വിട്ട് ഇന്ത്യയിലേക്കു പോവുകയാണെന്ന് യുകെയിലെ വനിതാ വ്യവസായി |
|
ഇന്ത്യയിലേക്ക് മടങ്ങുകയാണെന്ന് യുകെയിലെ വ്യവസായിയും ഇന്‍ഫ്‌ലുവന്‍സറുമായ പല്ലവി ഛിബ്ബര്‍ പ്രഖ്യാപിച്ചിരിക്കുന്നു. നികുതി അടച്ച് സമ്പാദ്യം മുഴുവന്‍ ഇല്ലാതായെന്നാണ് പല്ലവി പറയുന്നത്. 42 ശതമാനമാണ് പ്രത്യക്ഷ നികുതി. ശമ്പളത്തിന്റെ 50 ശതമാനവും ടാക്‌സിനത്തില്‍ തന്നെ ചെലവഴിക്കേണ്ടി വരുന്നു. പരോക്ഷ നികുതി കൂടിയാകുമ്പോള്‍ താങ്ങാനാവുന്നില്ല. പത്തുവര്‍ഷമായി ലണ്ടനില്‍ താമസിക്കുന്നു. ഇനി ഇവിടെ തുടരാന്‍ വയ്യ. ഇവിടം വിട്ടു പോവുകയാണ് - പല്ലവി കുറിച്ചു.
ലണ്ടനില്‍ ആളുകള്‍ക്ക് ശുഭകരമായ ഭാവിയുണ്ടെന്ന് കരുതാന്‍ പ്രയാസമാണെന്നാണ് പല്ലവിയുടെ വാദം. കുടുബത്തോടൊപ്പം താന്‍ യു.കെയിലെ ഇന്ത്യന്‍ റസ്റ്റൊറന്റായ ഡിഷൂമില്‍ പോയിരുന്നുവെന്നും വളരെ കുറച്ച് ഭക്ഷണം വാങ്ങിയപ്പോള്‍ തന്നെ 80 പൗണ്ട് (ഏകദേശം 8500 രൂപ) നല്‍കേണ്ടി |
|
Full Story
|
|
|
|
|
|
|
| ലണ്ടനിലെ റോഡുകളില്‍ പാന്‍മസാല ചവച്ചു തുപ്പുന്നത് ഇന്ത്യക്കാരോ? വൈറല്‍ വീഡിയോയെ തുടര്‍ന്ന് അന്വേഷണം |
|
ഓണ്‍ലൈനില്‍ വൈറലായ ഫൂട്ടേജുകളില്‍ ലണ്ടന്‍ ബറോ ഓഫ് ഹാരോയിലെ ചവറ്റുകുട്ടകളിലും റോഡുകളിലും ചുവന്ന കറകള്‍. ലണ്ടനിലെ തെരുവുകളില്‍ പാന്‍ കറകള്‍ പടരുന്നത് കാണിക്കുന്ന ഒരു വീഡിയോയാണിത്. ഇതു പ്രതിഷേധത്തിന് കാരണമായി. കുടിയേറ്റ സമൂഹങ്ങളില്‍ ചിലരാണ് റോഡരികില്‍ പാന്‍മസാല ചവച്ചു തുപ്പുന്നതെന്ന് ആളുകള്‍ കമന്റ് ചെയ്തു.
ഹാരോ ഓണ്‍ലൈന്‍ പങ്കിട്ട റിപ്പോര്‍ട്ട് പറയുന്നത്, റെയ്നേഴ്സ് ലെയ്നിലും നോര്‍ത്ത് ഹാരോയിലുമാണ് ഈ കറകള്‍ കൂടുതലായി കാണപ്പെടുന്നത് എന്നാണ്. ചവയ്ക്കുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും ടേക്ക്അവേ റെസ്റ്റോറന്റുകള്‍ക്കും പുറത്ത് ഈ കറകള്‍ സാധാരണമായി മാറിയിരിക്കുന്നുവെന്ന് പ്രദേശവാസികള്‍ അവകാശപ്പെട്ടു. ''ഹാരോയില്‍ പാന്‍ തുപ്പല്‍ ഒരു വലിയ പ്രശ്നമായി മാറുകയാണ് - |
|
Full Story
|
|
|
|
|
|
|
| കൂടെ ജോലി ചെയ്യുന്നയാളെ കണ്ണുരുട്ടി വര്‍ത്തമാനം പറഞ്ഞതിന് 25,000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ് |
|
സഹപ്രവര്‍ത്തകരെ തുറിച്ചു നോക്കുകയോ കണ്ണുരുട്ടി കാണിക്കുകയോ ചെയ്യുന്നതു കുറ്റകരമെന്നു യുകെയിലെ ഒരു ട്രീബ്യൂണല്‍ വിധിയെഴുതി. സഹജീവനക്കാരി വര്‍ത്തമാനം പറയുന്നതിനിടെ കണ്ണുരുട്ടി കാണിച്ചതായ പരാതിയില്‍ 25,000 പൗണ്ട് നഷ്ടപരിഹാരം നല്‍കാനാണ് ട്രിബ്യൂണല്‍ നിര്‍ദ്ദേശം നല്‍കിയത്.
കണ്ണുരുട്ടി സംസാരിക്കുന്നത് ബുള്ളിയിംഗും, എംപ്ലോയ്മെന്റ് നിയമങ്ങളുടെ ലംഘനവുമാണെന്നാണ് ട്രിബ്യൂണല്‍ വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ലണ്ടനിലെ ഡെന്റല്‍ നഴ്‌സായിരുന്ന മൗറീന്‍ ഹോവിസനാണ് ജോലിസ്ഥലത്ത് അപമാനം നേരിട്ടതായി കാണിച്ച് പരാതി സമര്‍പ്പിച്ചത്. ഇന്ത്യന്‍ വംശജയായ ജിസ്നാ ഇഖ്ബാലാണ് പ്രതി സ്ഥാനത്തുള്ളത്. ജിസ്‌നാ ഇഖ്ബാലിന്റെ ഭാഗത്തു നിന്നുണ്ടായ കണ്ണുരുട്ടല്‍ പെരുമാറ്റം മോശവും, ഒറ്റപ്പെടുത്തുന്നതും, |
|
Full Story
|
|
|
|
|
|
|
| ഡയാന രാജകുമാരി ഈ ലോകത്തു നിന്നു യാത്രയായിട്ട് 28 വര്‍ഷം: പീപ്പിള്‍സ് പ്രിന്‍സസിന്റെ ടൈം ക്യാപ്‌സ്യൂള്‍ 35 വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്നു |
|
ജനങ്ങളുടെ രാജകുമാരി എന്നാണ് അറിയപ്പെട്ടിരുന്നത്. ദയയുടേയും ഗ്ലാമറിന്റെയും സൗന്ദര്യത്തിന്റെയും പ്രതീകം. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വക്താവായിരുന്ന ഡയാനയുടെ തുറന്നുപറച്ചിലുകള്‍ സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന അവഗണന ചര്‍ച്ച ചെയ്യാനിടയാക്കി. ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തും സജീവമായിരുന്നു ഡയാന.
പീപ്പിള്‍സ് പ്രിന്‍സസ് എന്നറിയപ്പെട്ടിരുന്ന, ലോകപ്രശസ്തയായ ഡയാന രാജകുമാരിയുടെ മണ്ണില്‍ അടക്കം ചെയ്തിരുന്ന ടൈം ക്യാപ്‌സ്യൂള്‍ 35 വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്നു. 1991-ല്‍ അടക്കം ചെയ്ത രഹസ്യപേടകമാണ് തുറന്നത്. ലണ്ടനിലെ ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലില്‍ (ഏീവെ) കുട്ടികളുടെ കാന്‍സര്‍ സെന്റര്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായാണ് പേടകം പുറത്തെടുത്തത്. ഒരു കൈലി മിനോഗ് സിഡി, ഒരു പോക്കറ്റ് ടിവി, |
|
Full Story
|
|
|
|
|
|
|
| ലണ്ടന്‍ നഗരത്തിന്റെ വലിയൊരു ഭാഗം അറബ് വംശജരുടെ ഉടമസ്ഥതയിലെന്ന് റിപ്പോര്‍ട്ട്: ചാള്‍സ് രാജാവിനെക്കാള്‍ പണക്കാര്‍ അവരെന്ന് നിരീക്ഷകര്‍ |
|
ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ സ്വകാര്യ സ്വത്തിനേക്കാള്‍ ആസ്തി ലണ്ടനിലെ അറബ് നിക്ഷേപകരായ അല്‍ത്താനിമാര്‍ക്കുണ്ടെന്ന് ഇംഗ്ലീഷ് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്. ലോകത്തെ പല വ്യവസായികള്‍ക്കും ലണ്ടനില്‍ സ്വന്തമായി വസ്തുകവകകളുണ്ട്. മലയാളി വ്യവസായി എംഎ യൂസഫലിയും ഇതില്‍പ്പെടും. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിക്ക് മാത്രമല്ല, അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കും ലണ്ടനില്‍ സ്വത്തുക്കളുണ്ടെന്നാണ് ജിബി ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലണ്ടനിലെ മെയ്ഫയര്‍ ഏരിയ കുറച്ചുകാലമായി ചെറിയ ദോഹ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
ബെര്‍ക്കെലെ, ക്ലാരിഡ്ജ്, കൊണാട്ട് എന്നി ആഡംബര ഹോട്ടലുകളുടെ ഉടമസ്ഥര്‍ ഖത്തറില്‍ നിന്നുള്ളവരാണ്. മെയ്ബൗണ്‍ |
|
Full Story
|
|
|
|
| |