Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2505 INR  1 EURO=108.2954 INR
ukmalayalampathram.com
Tue 24th Mar 2026
UK Special
  30-08-2025
യുകെയില്‍ സൈനിക പരിശീലനത്തിനിടെ കാട്ടുതീകള്‍ പടരുന്നു

ലണ്ടന്‍: ഇംഗ്ലണ്ടിലെ ഗ്രാമപ്രദേശങ്ങളില്‍ 2023 മുതല്‍ സജീവ സൈനിക പരിശീലനങ്ങള്‍ മൂലം നൂറുകണക്കിന് കാട്ടുതീകള്‍ ഉണ്ടായിട്ടുണ്ട്. പലപ്പോഴും പൊട്ടിത്തെറിക്കാത്ത ഷെല്ലുകള്‍ കാരണം തീ നിയന്ത്രിക്കാന്‍ പോലും കഴിയാത്ത സാഹചര്യമുണ്ടാകുന്നു. ഈ മാസം നോര്‍ത്ത് യോര്‍ക്ഷയറിലെ വലിയ മൂര്‍ലാന്‍ഡ് തീ നിയന്ത്രിക്കാന്‍ ശ്രമിച്ച അഗ്‌നിശമന സേന രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബുകളും ടാങ്ക് ഷെല്ലുകളും പൊട്ടിത്തെറിച്ചതിനാല്‍ തടസ്സം നേരിട്ടു.

ബിബിസി ലഭിച്ച വിവരങ്ങള്‍ പ്രകാരം 2023 ജനുവരിയില്‍ മുതല്‍ കഴിഞ്ഞ മാസം വരെ ഭൂമിയില്‍ ഉണ്ടായ 439 കാട്ടുതീകളില്‍ 385 എണ്ണം ഇപ്പോഴത്തെ സൈനിക പരിശീലനങ്ങള്‍ മൂലമാണ് ഉണ്ടായത്.

Full Story

  30-08-2025
കാറിന്റെ ചില്ല് തുടയ്ക്കാന്‍ 2300 രൂപ ആവശ്യപ്പെടുന്ന ഇന്ത്യന്‍ വിദ്യാര്‍ഥിനി

ലണ്ടന്‍: ബര്‍മിംഗ്ഹാമില്‍ നിന്നുള്ള ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു കാറിന്റെ ചില്ലുകള്‍ തുടച്ചതിന് യുവതി കാര്‍ ഉടമയോട് 20 പൗണ്ട് ഏകദേശം 2300 രൂപ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. വീഡിയോ വൈറലായതോടെ സംഭവത്തിന്റെ ആധികാരികതയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ ഭാഗത്തുനിന്ന് സംശയങ്ങള്‍ ഉയര്‍ന്നു. വീഡിയോ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണോ അതോ സോഷ്യല്‍ മീഡിയ പ്രശസ്തിക്കുവേണ്ടി ബോധപൂര്‍വ്വം കെട്ടിച്ചമച്ചതാണോ എന്നുമായിരുന്നു വീഡിയോ കണ്ടവര്‍ ഉയര്‍ത്തിയ ചോദ്യം. ഇന്‍സ്റ്റാഗ്രാമില്‍ വ്യാപകമായി പങ്കിട്ട വീഡിയോയില്‍, കാറിന്റെ ഗ്ലാസ് വൃത്തിയാക്കിയതിന്

Full Story
  30-08-2025
പാന്‍മസാല ചവച്ചുതുപ്പിയ ലണ്ടന്‍ തെരുവുകള്‍

ലണ്ടന്‍: വളരെക്കാലമായി രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് ആളുകളുടെ പാന്‍മസാല ഉപയോഗം. ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഇത്തരം ഉത്പന്നങ്ങള്‍ പല സ്ഥലങ്ങളിലും നിരോധിച്ചിട്ടുണ്ടെങ്കിലും, ഇന്നും വിവിധ പേരുകളിലായി രാജ്യത്ത് ലഭ്യമാണ്. റോഡുകളിലും ട്രെയിനുകളിലും പൊതു സ്ഥലങ്ങളിലും ഒരുമടിയും ഇല്ലാതെ ഇവ ചവച്ചുതുപ്പുന്നത് പൗരബോധമില്ലായ്മയുടെ ലക്ഷണങ്ങളിലൊന്നായി കണക്കാക്കാം.

ഇപ്പോഴിതാ, സമാനമായി ലണ്ടന്‍ തെരുവുകളില്‍ പാന്‍മസാലയുടെ കറകള്‍ ചൂണ്ടിക്കാണിക്കുന്ന ഒരു ഇന്ത്യക്കാരന്റെ വീഡിയോ ആണ് സാമൂഹികമാധ്യമങ്ങളില്‍ വൈറല്‍. @pandeyjipardesi എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയില്‍ ഒരു കാറിനടുത്തുള്ള

Full Story
  30-08-2025
യുകെ പ്രതിരോധ വകുപ്പിന്റെ അന്താരാഷ്ട്ര എക്‌സിബിഷനില്‍ ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ക്ക് വിലക്ക്

ലണ്ടന്‍: യുകെ പ്രതിരോധ വകുപ്പിന്റെ കീഴില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന അന്താരാഷ്ട്ര എക്സിബിഷനില്‍ ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ക്ക് വിലക്ക്. ഇസ്രായേലി കമ്പനികളുടെ യുകെ അനുബന്ധ സ്ഥാപനങ്ങള്‍ വിലക്ക് ബാധകമല്ല. എന്നാല്‍ ഇസ്രായേല്‍ സര്‍ക്കാരിന്റെ പ്രതിനിധികള്‍ക്ക് ഡിഫന്‍സ് ആന്‍ഡ് സെക്യൂരിറ്റി എക്യുപ്മെന്റ് ഇന്റര്‍ നാഷണല്‍ ഷോയിലേക്ക് ക്ഷണമില്ല. ഗസ്സയിലെ ദുരിതങ്ങള്‍ പരിഹരിക്കാന്‍ ഇസ്രായേല്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ യുകെ അത് ചെയ്യുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന സൂചനയും ബ്രിട്ടീഷ് പ്രധാനമന്ത്രി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രായേല്‍

Full Story
  29-08-2025
യുകെയിലെ യോവില്‍ താമസിക്കുന്ന ചങ്ങനാശേരി സ്വദേശി നാട്ടില്‍വച്ച് അന്തരിച്ചു
യുകെയിലെ സോമര്‍സെറ്റ് യോവില്‍ താമസിക്കുന്ന കോട്ടയം സ്വദേശി അന്തരിച്ചു. ചങ്ങനാശേരി പയ്യമ്പള്ളി പെരുന്ന അമൃതവര്‍ഷിണിയില്‍ വിശാഖ് മേനോനാണു (46) മരിച്ചത്. ഭാര്യ: രശ്മി നായര്‍. മകന്‍ - അമല്‍. നാട്ടില്‍ വച്ചാണ് മരണം സംഭവിച്ചത്. യോവില്‍ ഹിന്ദു സമാജത്തിന്റെ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗമായിരുന്നു വിശാഖ് മേനോന്‍.
Full Story
  29-08-2025
ഒരു പൗണ്ട് മാറിയാല്‍ 119.08 രൂപ; ഒരു ഡോളറിന് 88 രൂപ വിനിമയ നിരക്ക്: പ്രവാസികള്‍ പലവഴികളിലൂടെ നാട്ടിലേക്ക് പണം അയയ്ക്കുന്നു
ഡോളറിനെതിരെ രൂപയുടെ മൂല്യം 88.29. ഒരു പൗണ്ട് മാറിയാല്‍ ഇന്ത്യന്‍ രൂപ 119.08 ലഭിക്കും. പ്രവാസികള്‍ നാട്ടിലേക്ക് പണം അയയ്ക്കുന്നതിന് വേഗം കൂട്ടി. ഇതേസമയം, ഇന്ത്യന്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലെത്തിയിരിക്കുകയാണ്. ട്രംപിന്റെ തീരുവ രാജ്യാന്തര വ്യാപാര രംഗത്ത് ഇന്ത്യയ്ക്ക് കോട്ടംതട്ടുമെന്ന വിലയിരുത്തല്‍ ശക്തമാണ്. ചൈനീസ് യുവാന് രൂപയ്ക്കുമേല്‍ കൂടുതല്‍ കരുത്ത് പ്രാപിച്ചു.

അമേരിക്ക ഇന്ത്യയ്ക്കുമേല്‍ ചുമത്തിയ 50 ശതമാനം ഇറക്കുമതി തീരുവയെത്തുടര്‍ന്ന് വിപണിയില്‍ രൂപപ്പെട്ട ആശങ്കകളാണ് മൂല്യത്തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത്. എണ്ണ കമ്പനികളില്‍ നിന്ന് ഡോളറിന് ഡിമാന്‍ഡ് കൂടിയതും മൂല്യം ഇടിയാന്‍ കാരണമായി. ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപം കൊഴിയുന്നതും രൂപയുടെ മൂല്യം ഇടിയാന്‍
Full Story
  29-08-2025
യുകെയില്‍ നഴ്‌സുമാര്‍ക്ക് ജീനോമിക്‌സില്‍ പരിശീലനം നല്‍കാന്‍ നീക്കം: കാത്തിരുപ്പു സമയം കുറയുമെന്നു പ്രതീക്ഷ
നഴ്‌സുമാരുടെ വൈദഗ്ധ്യവും നൈപുണ്യവും ഡിഎന്‍എ പരിശോധനകളിലും ഗവേഷണങ്ങളിലും ഉപയോഗിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞതായി റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് (ആര്‍ സി എന്‍).
നഴ്‌സുമാര്‍ക്ക് ജീനോമിക്‌സില്‍ പരിശീലനം നടത്തി തദ്ദേശ സമൂഹത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ഒരുക്കും. പരിശോധനകള്‍ എളുപ്പത്തിലും വേഗത്തിലും നടത്തുന്നതിനാണിത്. ജീവന്‍ രക്ഷാ ചികിത്സകള്‍ വീടിനടുത്ത് എത്തിക്കാനാണു സര്‍ക്കാര്‍ പദ്ധതി.
നിലവിലുള്ള എന്‍ എച്ച് എസ് ജിനോമിക് മെഡിസിന്‍ സര്‍വീസിനെ ആധാരമാക്കിയായിരിക്കും പുതിയ ജിനോമിക് പോപ്പുലേഷന്‍ ഹെല്‍ത്ത് സര്‍വീസ് ആരംഭിക്കുക. ഇതില്‍, ജനിതക പരിശോധനകളില്‍ രോഗികളെ സഹായിക്കുകയും, അവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയുമാകും നഴ്‌സുമാരുടെ പ്രധാന കടമ.
Full Story
  29-08-2025
വിമാനയാത്രയ്ക്കിടെ ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് നഗ്നനായി, ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് എയര്‍വേയ്‌സ്

ലണ്ടന്‍: വിമാനയാത്രയ്ക്കിടെ നഗ്‌നനായി ഫ്‌ലൈറ്റ് അറ്റന്‍ഡന്റ്. ബ്രിട്ടിഷ് എയര്‍വേയ്സ് ഫ്‌ലൈറ്റ് അറ്റന്‍ഡന്റായ ഹേഡന്‍ പെന്തക്കോസ്റ്റിനെ(41) ആണ് കലിഫോര്‍ണിയയില്‍ നിന്ന് ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിലെ ശുചിമുറിയില്‍ നഗ്‌നനായി കണ്ടെത്തിയത്. വയറുവേദനയാണെന്ന് പറഞ്ഞ് വിമാനത്തിലെ ടോയ്ലറ്റില്‍ കയറിയ ഇയാള്‍ ഏറെ നേരം പുറത്തുവന്നില്ല. ഒടുവില്‍ സഹപ്രവര്‍ത്തകര്‍ വാതില്‍ തുറന്നപ്പോള്‍ നഗ്‌നനായി കാണപ്പെടുകയായിരുന്നു. ഉക്സ്ബ്രിഡ്ജ് മജിസ്ട്രേറ്റ് കോടതിയില്‍ ഹേഡന്‍ കുറ്റസമ്മതം നടത്തി.

ടോയ്ലറ്റിനുള്ളില്‍ നഗ്‌നനായി കണ്ടെത്തിയ ഹേഡനെ മറ്റൊരു ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് സ്ത്രം ധരിപ്പിക്കുകയും വിമാനത്തിലെ ഒഴിഞ്ഞ

Full Story
[144][145][146][147][148]
 
-->




 
Close Window