|
|
|
|
|
| മലയാളി പെണ്‍കുട്ടി വെടിയേറ്റു ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ പ്രതി ഒളിവില്‍ |
ലണ്ടന്‍: മലയാളി പെണ്‍കുട്ടിക്കു വെടിയേറ്റു ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ പ്രതികളിലൊരാളായ ജാവോണ്‍ റൈലി (33) കുറ്റക്കാരനാണെന്ന് ഓള്‍ഡ് ബെയ്ലി കോടതി കണ്ടെത്തി. സെപ്റ്റംബര്‍ 12ന് ഇയാള്‍ക്കുള്ള ശിക്ഷ വിധിക്കും. അതേസമയം മുഖ്യപ്രതിയെ ഇപ്പോഴും പിടികൂടാനായിട്ടില്ല. എറണാകുളം പറവൂര്‍ ഗോതുരുത്ത് ആനത്താഴത്ത് അജീഷ്- വിനയ ദമ്പതികളുടെ മകള്‍ ലിസേല്‍ മരിയയ്ക്കാണു (10) വെടിയേറ്റത്. കിഴക്കന്‍ ലണ്ടനിലെ ഹാക്‌നിയില്‍ കഴിഞ്ഞവര്‍ഷം മേയ് 29ന് ആണ് സംഭവം. റസ്റ്ററന്റില്‍ മാതാപിതാക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു ലിസേല്‍. |
|
Full Story
|
|
|
|
|
|
|
| ഓരോ ഭക്ഷണത്തിനും യോജിച്ച വെള്ളം, വില 520 രൂപ മുതല്‍ 2000 രൂപ വരെ, യുകെ റസ്റ്ററന്റിലെ വാട്ടര്‍ മെനു |
ലണ്ടന്‍: യുകെയിലെ ചെഷയറിലുള്ള ഫ്രഞ്ച് സ്‌റ്റൈല്‍ റെസ്റ്റോറന്റ് ലാ പോപോട്ട് (La Popote) പുതുമയുള്ള ഒരു മെനുവാണ് തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഭക്ഷണത്തോടൊപ്പം ഒരു വാട്ടര്‍ മെനു എന്ന ആശയമാണ് റസ്റ്റോറന്റ് ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്നത്. മദ്യം കഴിക്കാത്തവരെ ലക്ഷ്യം വെച്ചു കൊണ്ടുള്ളതാണ് ഈ വാട്ടര്‍മെനു. സാധാരണയായി ഇവിടങ്ങളിലെ റെസ്റ്റോറന്റുകളില്‍ ഭക്ഷണ മെനുവിനോടൊപ്പം കാണപ്പെടുന്ന വൈന്‍ ലിസ്റ്റിന് പകരമായി വാട്ടര്‍ മെനു ആണ് ലാ പോപോട്ട് അവതരിപ്പിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രീമിയം വെള്ളങ്ങളാണ് മെനുവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മെനുവില്‍ ഏഴ് |
|
Full Story
|
|
|
|
|
|
|
| സര്‍ക്കാരിന്റെ ഭീകരപട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹമാസ് യുകെ കോടതിയില്‍ |
ലണ്ടന്‍: സര്‍ക്കാരിന്റെ ഭീകരപട്ടികയില്‍ നിന്നും നീക്കം ചെയ്യണമെന്ന ആവശ്യം നിരസിച്ചതിനെതിരേ യുകെ കോടതിയില്‍ ഹമാസ് അപ്പീല്‍ നല്‍കി. യുകെ ആഭ്യന്തര സെക്രട്ടറി വെറ്റെ കൂപ്പറുടെ തീരുമാനത്തെയാണ് ബാരിസ്റ്റര്‍മാരായ ഫ്രാങ്ക് മഗെന്നിസ്, ഡാനിയേല്‍ ഗ്രട്ടേഴ്സ് എന്നിവര്‍ മുഖേനെ ഹമാസ് ചോദ്യം ചെയ്യുന്നത്. ഏപ്രില്‍ ഒമ്പതിന് ആഭ്യന്തര സെക്രട്ടറി തങ്ങളുടെ അപ്പീല്‍ തള്ളിയെന്നും പക്ഷേ കൃത്യമായ കാരണം കാണിച്ചില്ലെന്നും ഹമാസിന്റെ ആറു പേജുള്ള അപ്പീല്‍ പറയുന്നു. '' സയണിസത്തോടും വര്‍ണവിവേചന ഇസ്രായേലി ഭരണകൂടത്തോടുമുള്ള കൂറ് നേരത്തെ തന്നെ പ്രഖ്യാപിച്ച വ്യക്തിയാണ് ആഭ്യന്തര സെക്രട്ടറി. ഫലസ്തീനികളോടുള്ള അവരുടെ വെറുപ്പാണ് തീരുമാനത്തിന് കാരണം.'' -അപ്പീല്‍ പറയുന്നു.
Full Story
|
|
|
|
|
|
|
| അയര്‍ലന്‍ഡിലെ കുടിയേറ്റക്കാരെ പിന്തുണച്ച് കത്തോലിക്ക സഭ |
ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ഇന്ത്യക്കാര്‍ക്കെതിരെ ഒട്ടറെ വംശീയാക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ഇന്ത്യക്കാരെ പിന്തുണച്ച് ലത്തീന്‍ കത്തോലിക്കാ സഭയുടെ ഡബ്ലിന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഇടയലേഖനം പുറത്തിറങ്ങി. 'അവരെ ചേര്‍ത്തുപിടിക്കണം, അവര്‍ നമ്മുടെ സ്വന്തമാണ്' എന്നിങ്ങനെയുള്ള വരികള്‍ ഉള്‍പ്പെടുന്ന ഇടയ ലേഖനമാണ് ആര്‍ച്ച് ബിഷപ് ഡെര്‍മോട്ട് ഫാറെല്‍ പുറത്തിറക്കിയത്. ആദ്യമായാണ് രാജ്യത്തുള്ള ഒരു വിഭാഗം ജനങ്ങള്‍ക്ക് വേണ്ടി ഡബ്ലിന്‍ അതിരൂപത ഇടയലേഖനം പുറപ്പെടുവിക്കുന്നത്. ഇന്ത്യന്‍ ജനതയെ പിന്തുണയ്ക്കണമെന്നും അവര്‍ക്ക് സര്‍വവിധ സഹകരണവും നല്‍കണമെന്നും ആര്‍ച്ച് ബിഷപ് ഡെര്‍മോട്ട് ഫാറെല്‍ ആവശ്യപ്പെട്ടു. വിശ്വാസസമൂഹത്തിന് ഇന്ത്യന്‍ സമൂഹത്തെ |
|
Full Story
|
|
|
|
|
|
|
| വീട്ടുടമസ്ഥയുടെ അടിവസ്ത്രം മോഷ്ടിച്ച സംഭവത്തില്‍ പൊലീസുകാരന് നാലു മാസം തടവ് |
ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍: റെയ്ഡിനിടെ വീട്ടുടമസ്ഥയുടെ അടിവസ്ത്രം മോഷ്ടിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന് നാല് മാസം തടവ് ശിക്ഷ വിധിച്ച് കോടതി . 2024 സെപ്റ്റംബര്‍ 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലിയ-ആന്‍ സള്ളിവന്റെ വീട്ടിലെ ഡ്രോയറുകള്‍ പരിശോധിക്കുന്നതിനിടെയാണ് ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍ പൊലീസ് സേനയിലെ ഉദ്യോഗസ്ഥനായിരുന്ന മാര്‍സിന്‍ സീലിന്‍സ്‌കി അടിവസ്ത്രം മോഷ്ടിച്ചത്. മാര്‍സിന്‍ ഇത് പോക്കറ്റിലിടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവം പുറത്തറിയുന്നത്. മോഷണം, അധികാര ദുര്‍വിനിയോഗം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ശിക്ഷ. സംഭവദിവസം ലിയ-ആന്‍ സള്ളിവനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് നിരപരാധിയാണെന്ന് കണ്ടെത്തി വിട്ടയക്കുകയായിരുന്നു. ലിയ പൊലീസ് |
|
Full Story
|
|
|
|
|
|
|
| ഋഷി സുനകിന് വധഭീഷണി സന്ദേശം: യുവാവിന് തടവ് ശിക്ഷ |
ലണ്ടന്‍: ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരിക്കെ ഋഷി സുനകിന് വംശീയത നിറഞ്ഞ വധഭീഷണി സന്ദേശമയച്ച യുവാവിന് 14 ആഴ്ചത്തെ തടവുശിക്ഷ. വടക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ബിര്‍കെന്‍ഹെഡ് സ്വദേശിയായ ലിയം ഷാ (21) ആണു ശിക്ഷിക്കപ്പെട്ടത്.
ഇ മെയില്‍ വഴി ഭീഷണി സന്ദേശമയച്ച ഷായെ 2024 സെപ്റ്റംബര്‍ 3ന് ആണ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് ബോധമില്ലാതെ ചെയ്തതാണെന്നായിരുന്നു പ്രതിയുടെ കുറ്റസമ്മതം. ഇത്തരം വംശീയ വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. |
|
Full Story
|
|
|
|
|
|
|
| അയര്‍ലന്‍ഡില്‍ ഒമ്പതു വയസുകാരന്‍ ഇന്ത്യന്‍ വംശജനെ തലയ്‌ക്കെറിഞ്ഞ് പരുക്കേല്‍പ്പിച്ചു |
ഡബ്ലിന്‍: അയര്‍ലണ്ടില്‍ കളിച്ചുകൊണ്ടിരുന്ന ഒന്‍പത് വയസുകാരനായ ഇന്ത്യന്‍ വംശജനെ തലയ്ക്ക് കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചു. ആക്രമണം നടത്തിയ കൗമാരക്കാരനെ അയര്‍ലണ്ട് പൊലീസ് തിരിച്ചറിഞ്ഞതായാണ് വിവരം. 15 വയസുകാരനാണ് പ്രതി. കോര്‍ക്ക് കൗണ്ടിയില്‍ വെച്ചാണ് കുട്ടി ആക്രമിക്കപ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വംശീയ പ്രേരിതമായ വിദ്വേഷ ആക്രമണമാണിതെന്ന് പരിക്കേറ്റ കുട്ടിയുടെ കുടുംബം ആരോപിക്കുന്നു. ആക്രമണം കുട്ടിക്ക് ജീവിതകാലം മുഴുവന്‍ അനുഭവിക്കേണ്ട മാനസികാഘാതം ഉണ്ടാക്കുമെന്നാണ് സംഭവത്തില്‍ അയര്‍ലന്‍ഡ് ഇന്ത്യ കൗണ്‍സില്‍ മേധാവി പ്രശാന്ത് ശുക്ല പ്രതികരിച്ചത്. രണ്ട് രാജ്യങ്ങളിലെയും സര്‍ക്കാരുകളോട് വിഷയം |
|
Full Story
|
|
|
|
|
|
|
| സ്‌കിബിഡി മുതല്‍ ഡെലുലു വരെ, കേംബ്രിഡ്ജ് നിഘണ്ടുവില്‍ 6000 പുതിയ വാക്കുകള്‍ |
ലണ്ടന്‍: ജെന്‍സിയും ജെന്‍ ആല്‍ഫയും ഉപയോഗിക്കുന്ന പല വാക്കുകളും 80-90 കിഡ്‌സിന് അത്ര പരിചിതമല്ല, അപ്പോള്‍ പിന്നെ പഴയ തലമുറയുടെ കാര്യം പറയാനുണ്ടോ. സ്‌കിബിഡി, ഡെലുലു...എന്നൊക്കെ കേട്ടാല്‍ ഇതെന്തൂട്ട് സാധനം എന്ന് അന്തം വിടുകയേ നിവൃത്തിയുള്ളൂ..എന്നാല്‍ ഈ ന്യൂജെന്‍ വാക്കുകളെയൊക്കെ കേംബ്രിഡ്ജ് ഡിക്ഷണറിക്ക് നന്നായി പിടിച്ചിട്ടുണ്ട്. പുതിയതായി ചേര്‍ത്ത 6000 വാക്കുകളുടെ കൂട്ടത്തില്‍ സ്‌കിബിഡിയും ഡെലുലുവും ഇടംപിടിച്ചിരിക്കുകയാണ്.കഴിഞ്ഞ കൊല്ലം സോഷ്യല്‍ മീഡിയ ഏറ്റവും അധികം ഏറ്റെടുത്ത വാക്കുകളാണ് സ്‌കിബിഡിയും ഡെലുലുവും. അനിമേറ്റഡ് സീരിസില്‍ നിന്നും ഉത്ഭവിച്ച സ്‌കിബിഡി എന്ന വാക്ക് കഴിഞ്ഞ വര്‍ഷം ഇന്‍സ്റ്റ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ ട്രന്‍ഡായിരുന്നു.
Full Story
|
|
|
|
| |