Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2505 INR  1 EURO=108.2954 INR
ukmalayalampathram.com
Tue 24th Mar 2026
 
 
UK Special
  Add your Comment comment
ഋഷി സുനകിന് വധഭീഷണി സന്ദേശം: യുവാവിന് തടവ് ശിക്ഷ
reporter

ലണ്ടന്‍: ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരിക്കെ ഋഷി സുനകിന് വംശീയത നിറഞ്ഞ വധഭീഷണി സന്ദേശമയച്ച യുവാവിന് 14 ആഴ്ചത്തെ തടവുശിക്ഷ. വടക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ബിര്‍കെന്‍ഹെഡ് സ്വദേശിയായ ലിയം ഷാ (21) ആണു ശിക്ഷിക്കപ്പെട്ടത്.

ഇ മെയില്‍ വഴി ഭീഷണി സന്ദേശമയച്ച ഷായെ 2024 സെപ്റ്റംബര്‍ 3ന് ആണ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് ബോധമില്ലാതെ ചെയ്തതാണെന്നായിരുന്നു പ്രതിയുടെ കുറ്റസമ്മതം. ഇത്തരം വംശീയ വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window