Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.8751 INR  1 EURO=105.9659 INR
ukmalayalampathram.com
Fri 12th Dec 2025
UK Special
  13-11-2025
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ എഐ ദുരുപയോഗം തടയാന്‍ കര്‍ശന നിയമം കൊണ്ടുവരാന്‍ യുകെ

ലണ്ടന്‍: കുട്ടികളുടെ ചിത്രങ്ങള്‍ എഐ വഴി ദുരുപയോഗം ചെയ്യപ്പെടുന്ന പ്രവണത ആശങ്കാജനകമാണെന്ന് വിലയിരുത്തിയ യുകെ സര്‍ക്കാര്‍ കര്‍ശന നിയമം കൊണ്ടുവരാന്‍ തയ്യാറെടുക്കുന്നു. ടെക് കമ്പനികള്‍ക്കും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഏജന്‍സികള്‍ക്കും എഐ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പീഡന ചിത്രങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന സാധ്യത പരിശോധിക്കാന്‍ അനുമതി നല്‍കും.

ദുരുപയോഗം തടയാന്‍ മുന്‍കരുതലുകള്‍

- എഐ വഴി കുട്ടികളുടെ ചിത്രങ്ങള്‍ തെറ്റായി ഉപയോഗിക്കുന്നതിനെ നേരത്തെ കണ്ടെത്തി തടയാനുള്ള സംവിധാനമാണ് ആലോചിക്കുന്നത്

- ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഏജന്‍സികള്‍ ഈ

Full Story
  12-11-2025
എന്‍എച്ച്എസ് പ്രതിസന്ധിയില്‍; ഇടനാഴികളില്‍ ചികിത്സ പതിവാകുന്നു

ലണ്ടന്‍: വിന്ററിലെ കടുത്ത സമ്മര്‍ദ്ദം നേരിടാന്‍ തയ്യാറെടുക്കുന്നതിനിടെ തന്നെ എന്‍എച്ച്എസ് (നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്) പ്രതിസന്ധിയിലായിരിക്കുകയാണ്. വിന്ററില്‍ മാത്രം പ്രതീക്ഷിക്കുന്ന ഇടനാഴികളിലെ ചികിത്സ, ഈ വര്‍ഷം സമ്മറിലും പതിവായി തുടരുകയാണെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

ജൂലൈ മുതല്‍ ആഗസ്റ്റ് വരെ ഇംഗ്ലണ്ടിലെ 58 ആശുപത്രികളില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ വിവരങ്ങള്‍ പ്രകാരം, എമര്‍ജന്‍സി വിഭാഗത്തിലെ രോഗികളില്‍ അഞ്ചിലൊന്ന് പേരും ഇടനാഴികളിലാണ് ചികിത്സ ലഭിച്ചത്. ആശുപത്രി ബെഡുകള്‍ ലഭിക്കാനുള്ള കാലതാമസമാണ് രോഗികളെ അപകടത്തിലാക്കുന്നതെന്ന് 78% ഡോക്ടര്‍മാര്‍ വിശ്വസിക്കുന്നു.

Full Story

  12-11-2025
യുകെയില്‍ തൊഴിലില്ലായ്മ നിരക്ക് ആശങ്കാജനകം

ലണ്ടന്‍: സെപ്റ്റംബര്‍ അവസാനിക്കുന്ന മൂന്നുമാസത്തിനിടെ യുകെയിലെ തൊഴിലില്ലായ്മ 5 ശതമാനമായി ഉയര്‍ന്നതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 2020 ഡിസംബര്‍ മുതല്‍ 2021 ഫെബ്രുവരി വരെയുള്ള കാലയളവിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. വിദഗ്ധര്‍ പ്രവചിച്ചതിനേക്കാള്‍ കൂടുതലായ ഈ വര്‍ധന, അടുത്തിടെ ബജറ്റിന് മുന്നോടിയായി ഉയര്‍ന്ന സാമ്പത്തിക ആശങ്കകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് (ONS) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ശരാശരി വേതന വര്‍ധനയും കുറയുന്ന പ്രവണതയിലാണെന്ന് സൂചനയുണ്ട്. പൊതു മേഖലയിലെ വേതനവര്‍ധന 6.6% ആയപ്പോള്‍, സ്വകാര്യ മേഖലയിലെ വളര്‍ച്ച 4.2% ആയി ചുരുങ്ങിയതായും കണക്കുകള്‍

Full Story
  12-11-2025
എന്‍എച്ച്എസിലെ കുടിയേറ്റ ജീവനക്കാര്‍ക്ക് വംശീയ ഭീഷണി; ജോലി സ്ഥലത്തും സോഷ്യല്‍ മീഡിയയിലും അധിക്ഷേപം

ലണ്ടന്‍: യുകെയില്‍ കുടിയേറ്റ വിരുദ്ധ പ്രചാരണം ശക്തിപ്പെടുന്നതോടെ എന്‍എച്ച്എസിലെ ന്യൂനപക്ഷ ജീവനക്കാരില്‍ കടുത്ത ആശങ്കയുണ്ടാകുന്നു. ജോലി സ്ഥലത്തും സോഷ്യല്‍ മീഡിയയിലുമുള്ള അധിക്ഷേപങ്ങളും വംശീയ ഭീഷണികളും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കോവിഡ് കാലത്തെ സേവനം മറക്കരുത്

പ്രതിസന്ധി കാലഘട്ടങ്ങളില്‍, പ്രത്യേകിച്ച് കോവിഡ് കാലത്ത്, സ്വന്തം ജീവനെ പോലും പണയപ്പെടുത്തി ആശുപത്രികളില്‍ സേവനം അനുഷ്ഠിച്ചവരാണ് എന്‍എച്ച്എസിലെ കുടിയേറ്റ ജീവനക്കാര്‍. വിശ്രമമില്ലാതെ, കുടുംബത്തെ പോലും അവഗണിച്ച് ജോലി ചെയ്തവരാണ് പലരും. എന്നാല്‍ ഇപ്പോഴിതാ കുടിയേറ്റ വിരുദ്ധ

Full Story
  12-11-2025
യുകെയില്‍ അഞ്ച് മോര്‍ട്ട്‌ഗേജ് ദായകര്‍ കൂടി നിരക്കുകള്‍ കുറച്ചു; ദീര്‍ഘകാല കുറവ് പ്രതീക്ഷിക്കേണ്ടതില്ലെന്ന് മുന്നറിയിപ്പ്

ലണ്ടന്‍: യുകെയിലെ അഞ്ച് പ്രമുഖ മോര്‍ട്ട്‌ഗേജ് ദായകര്‍ ഇന്ന് മുതല്‍ നിരക്കുകള്‍ കുറയ്ക്കുന്നതായി പ്രഖ്യാപിച്ചു. എച്ച്എസ്ബിസി, സാന്റാന്‍ഡര്‍, ടിഎസ്ബി, നാറ്റ്വെസ്റ്റ്, പ്രിന്‍സിപ്പാലിറ്റി ബില്‍ഡിംഗ് സൊസൈറ്റി എന്നിവരാണ് നിരക്കുകള്‍ കുറച്ചത്. വായ്പാ വിപണിയിലെ ശക്തമായ മത്സരം പരിഗണിച്ചാണ് ഈ നീക്കം. എന്നാല്‍, ദീര്‍ഘകാലത്തേക്ക് നിരക്കുകള്‍ കുറഞ്ഞുകൊണ്ടിരിക്കില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

വിവിധ ബാങ്കുകളുടെ കുറവുകള്‍

- എച്ച്എസ്ബിസി: താമസത്തിനായി വീട് വാങ്ങുന്നവര്‍ക്കും വാടകയ്ക്ക് നല്‍കാനായി വീടുകള്‍ വാങ്ങുന്നവര്‍ക്കും നല്‍കുന്ന

Full Story
  12-11-2025
ട്രംപിന്റെ വ്യാജ വീഡിയോ വിവാദം: ബിബിസി ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക്

ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസംഗങ്ങള്‍ തെറ്റായി എഡിറ്റ് ചെയ്ത് സംപ്രേക്ഷണം ചെയ്തതിനെ തുടര്‍ന്ന് ബിബിസി ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക്. വിവാദം പനോരമ ഡോക്യുമെന്ററിയെ ചുറ്റിപ്പറ്റിയാണ്. ജനുവരി 6-ന് ട്രംപ് നടത്തിയ പ്രസംഗം വ്യത്യസ്ത ദൃശ്യങ്ങളായി എഡിറ്റ് ചെയ്ത് സംപ്രേക്ഷണം ചെയ്തതിലൂടെ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപണം ഉയര്‍ന്നതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.

ബിബിസി ചെയര്‍പേഴ്‌സണ്‍ സമീര്‍ ഷാ പാര്‍ലമെന്ററി ഉപസമിതിക്കു മുന്നില്‍ എല്ലാ കുറ്റങ്ങളും ഏറ്റുപറഞ്ഞ് മാപ്പ് പറഞ്ഞെങ്കിലും, പ്രശ്‌നം അതിനാല്‍ അവസാനിച്ചില്ല. ഡോക്യുമെന്ററി നവംബര്‍ 14-നകം

Full Story
  11-11-2025
യുകെയില്‍ അന്തരിച്ച നഴ്‌സ് ആന്‍സിയുടെ മൃതദേഹ സംസ്‌കാരം 17ന് സ്ട്രൂഡ് ഇംഗ്ലീഷ് മാര്‍ട്ടിയാഴ്സ് ചര്‍ച്ച് സെമിത്തേരിയില്‍
കെന്റിലെ നഴ്‌സ് ആന്‍സി പദ്മകുമാറി (സോണിയ- 46) ന്റെ സംസ്‌കാരം 17ന് തിങ്കളാഴ്ച നടക്കും. രാവിലെ ഒന്‍പതു മണിയ്ക്ക് സ്ട്രൂഡ് ഇംഗ്ലീഷ് മാര്‍ട്ടിയാഴ്സ് ചര്‍ച്ചില്‍ കുര്‍ബാനയോടു കൂടിയാണ് ചടങ്ങുകള്‍ ആരംഭിക്കുക. പത്തു മണി മുതല്‍ പൊതുദര്‍ശനവും പ്രാര്‍ത്ഥനാ ചടങ്ങുകളും ഉണ്ടാകും. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് ജില്ലിംഗ്ഹാമിലെ വൂഡ്ലാന്‍ഡ് സെമിത്തേരിയിലാണ് സംസ്‌കാരം. ആന്‍സിയെ അവസാന നോക്കുകാണാന്‍ എത്തുന്ന പുരുഷന്മാര്‍ കറുത്ത വസ്ത്രത്തിലും സ്ത്രീകള്‍ വെളുത്ത വസ്ത്രത്തിലും എത്തണമെന്ന് കുടുംബം അഭ്യര്‍ത്ഥിച്ചു.

ആന്‍സിയോടുള്ള ആദരസൂചകമായി പൂക്കള്‍ കൊണ്ടുവരുന്നതിനുപകരം മാക്മില്ലന്‍ കാന്‍സര്‍ സപ്പോര്‍ട്ടിന് സംഭാവനകള്‍ നല്‍കണമെന്നും കുടുംബം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പള്ളിയില്‍ പാര്‍ക്കിംഗ്
Full Story
  11-11-2025
760 മില്ല്യണ്‍ പൗണ്ട് നഷ്ടപരിഹാരം നല്‍കണം; ഖേദം പ്രകടിപ്പിക്കണം: ബിബിസിയെ കോടതി കയറ്റുമെന്ന് ഡൊണാള്‍ഡ് ട്രംപ്
സമ്പൂര്‍ണ്ണ ഖേദപ്രകടനം ഉണ്ടായില്ലെങ്കില്‍ വന്‍ തുക നഷ്ടപരിഹാരം തേടുമെന്ന് യുഎസ് പ്രസിഡന്റിന്റെ മുന്നറിയിപ്പ്. ബിബിസി സമ്പൂര്‍ണ്ണ മാപ്പ് അപേക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇത് ഉണ്ടായില്ലെങ്കില്‍ 760 മില്ല്യണ്‍ പൗണ്ട് നഷ്ടപരിഹാരം തേടി കോര്‍പ്പറേഷനെ കോടതി കയറ്റുമെന്നാണ് ട്രംപിന്റെ ഭീഷണി. ഈ ആഴ്ചാവസാനത്തോടെ ഇത് ഉണ്ടാകണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലെങ്കില്‍ കോടതിയില്‍ കാണാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

പനോരമ വീഡിയോക്കായി പല ഭാഗങ്ങള്‍ വെട്ടിക്കയറ്റി തെറ്റിദ്ധരിപ്പിച്ചതായി വ്യക്തമായതോടെ ബിബിസി ചെയര്‍മാന്‍ സമീര്‍ ഷാ ഖേദപ്രകടനം നടത്തിയതിന് പിന്നാലെയാണ് ലീഗല്‍ ലെറ്റര്‍ എത്തിയത്. നിരവധി തെറ്റുകള്‍ പറ്റിയതായി വ്യക്തമായതോടെ ഡയറക്ടര്‍
Full Story
[20][21][22][23][24]
 
-->




 
Close Window