Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.2268 INR  1 EURO=105.7753 INR
ukmalayalampathram.com
Thu 25th Dec 2025
 
 
സിനിമ
  Add your Comment comment
ശ്രീ അയ്യപ്പന്‍ റിലീസ് ഡിസംബറില്‍: റിയാസ് ഖാനോടൊപ്പം വന്‍ താരനിര
Text By: UK Malayalam Pathram
വിഷ്ണു വെഞ്ഞാറമൂട് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ശ്രീ അയ്യപ്പന്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ശബരിമലയിലും പരിസരങ്ങളിലുമായി ഷൂട്ടിംഗ് പൂര്‍ത്തീകരിച്ച സിനിമ ഡിസംബര്‍ ആദ്യവാരം പുറത്ത് ഇറങ്ങും.

ആദി മീഡിയ, നിഷാ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ യുഎഇ യിലെ പ്രമുഖ വ്യവസായ പ്രമുഖനും സംഘാടകനുമായ ഡോ. ശ്രീകുമാര്‍ (എസ്.കെ. മുംബൈ), ഷാജി പുനലാല്‍ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. പൂര്‍ണ്ണമായും ത്രില്ലര്‍ മൂഡില്‍ അവതരിപ്പിക്കപ്പെടുന്ന ചിത്രമാണ്. ഹിന്ദി അടക്കം അഞ്ച് ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന് അണിയറക്കാര്‍ പറയുന്നു.

റിയാസ് ഖാന്‍, അനീഷ് രവി,സുധീര്‍ സുകുമാരന്‍,കോട്ടയം രമേഷ്, , ദിനേശ് പണിക്കര്‍, കൊല്ലം തുളസി, പൂജപ്പുര രാധാകൃഷ്ണന്‍, കുടശ്ശനാട് കനകം, രതീഷ് ഗിന്നസ്, എന്നിവര്‍ക്കൊപ്പം ബോളിവുഡ് താരം അന്‍സര്‍ മുംബൈ അടക്കമുള്ള താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. കിഷോര്‍, വിഷ്ണു വെഞ്ഞാറമൂട് എന്നിവരാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.സംഗീതം. ജീവന്‍ സോമന്‍ വരികള്‍. Dr സുകേഷ് പശ്ചാത്തല സംഗീതം ഷെറി. ശബരിമല, മുംബൈ, രാജസ്ഥാന്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. പിആര്‍ഓ. ഐശ്വര്യ രാജ്
 
Other News in this category

 
 




 
Close Window