ലണ്ടന്‍: 2024 ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച് പുതിയൊരു തുടക്കത്തിന്റെ നാളുകളായി മാറുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. അതിനുള്ള പ്രധാന കാരണം കുറയുന്ന പണപ്പെരുപ്പം തന്നെ. പണപ്പെരുപ്പം കുറയുന്നതിന്റെ ചലനങ്ങള്‍ മറ്റ് മേഖലകളിലേക്കും വ്യാപിക്കുമെന്ന് വിദഗ്ധര്‍ പ്രവചിക്കുന്നു. 2024-ല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ ചുരുക്കി ബിസിനസ്സുകള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുമെന്നാണ് ഇക്കണോമിസ്റ്റുകളുടെ വിശ്വാസം. ഇതുവഴി സാമ്പത്തിക മുരടിപ്പില്‍ നില്‍ക്കുന്ന ഹൈസ്ട്രീറ്റും തിരിച്ചുവരുമെന്ന് ഇവര്‍ പറയുന്നു. 'മുന്നോട്ട് നോക്കുമ്പോള്‍ പണപ്പെരുപ്പം കുറയുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്', ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് കമ്പനി ഹാര്‍ഗ്രീവ്സ് ലാന്‍സ്ഡൗണിലെ