Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6392 INR  1 EURO=105.8649 INR
ukmalayalampathram.com
Mon 16th Mar 2026
 
 
സിനിമ
  Add your Comment comment
ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന 'ഐ ആം ഗെയിം' ഫസ്റ്റ് ലുക്ക് പുറത്തു വന്നു
Text By: UK Malayalam Pathram
ചിത്രത്തിലെ ദുല്‍ഖര്‍ സല്‍മാന്റെ ലുക്ക് ആണ് പുറത്ത് വിട്ടിരിക്കുന്നത്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം, വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ആരാധകരെയും സിനിമാ പ്രേമികളേയും അക്ഷരാര്‍ത്ഥത്തില്‍ ആവേശം കൊള്ളിക്കുന്ന സ്റ്റൈലിഷ്, മാസ്സ് ലുക്കിലാണ് ദുല്‍ഖര്‍ സല്‍മാനെ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സജീര്‍ ബാബ, ഇസ്മായില്‍ അബൂബക്കര്‍, ബിലാല്‍ മൊയ്തു എന്നിവര്‍ തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഭാഷണങ്ങള്‍ ഒരുക്കിയത് ആദര്‍ശ് സുകുമാരനും ഷഹബാസ് റഷീദുമാണ്.

ആര്‍ഡിഎക്സ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഐ ആം ഗെയിം'. ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളുടെ പോസ്റ്ററുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ ഫസ്റ്റ് ലുക്ക് കൂടെ റിലീസ് ചെയ്തതോടെ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ ആരാധക മനസ്സുകളില്‍ വാനോളം ഉയര്‍ന്നിരിക്കുകയാണ്.

ചിത്രീകരണം ഇനിയും അവസാനിച്ചിട്ടില്ലാത്ത ഈ ബിഗ് ബഡ്ജറ്റ് ആക്ഷന്‍ ത്രില്ലര്‍ ദുല്‍ഖര്‍ സല്‍മാന്റെ നാല്‍പതാം ചിത്രമായി ആണ് ഒരുങ്ങുന്നത്. ആന്റണി വര്‍ഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്‌കിന്‍, കതിര്‍, പാര്‍ത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥന്‍ എന്നിവരും ചിത്രത്തില്‍ നിര്‍ണ്ണായക കഥാപാത്രങ്ങളായി വേഷമിടുന്നുണ്ട്. കബാലി, കെജിഎഫ് സീരിസ്, കൈതി, വിക്രം, ലിയോ, സലാര്‍ എന്നീ പാന്‍ ഇന്ത്യന്‍ ചിത്രങ്ങളുടെ സംഘട്ടന സംവിധാനം നിര്‍വഹിച്ചിട്ടുള്ള അന്‍പറിവ് മാസ്റ്റേഴ്സ് ആണ് 'ഐ ആം ഗെയിം' നു വേണ്ടിയും സംഘട്ടനം ഒരുക്കുന്നത്. ആര്‍ഡിഎക്സ് എന്ന ആക്ഷന്‍ ഹിറ്റിന് ശേഷം അന്‍പറിവ് ടീം വീണ്ടും നഹാസിനൊപ്പം ഇതിലൂടെ ഒന്നിക്കുകയാണ്.

ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമന്‍ ചാക്കോ, പ്രൊഡക്ഷന്‍ ഡിസൈനര്‍- അജയന്‍ ചാലിശ്ശേരി, മേക്കപ്പ് - റോണക്സ് സേവ്യര്‍. കോസ്റ്റ്യൂം- മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, അസോസിയേറ്റ് ഡയറക്ടര്‍- രോഹിത് ചന്ദ്രശേഖര്‍. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാര്‍, VFX - തൗഫീഖ് - എഗൈ്വറ്റ്, പോസ്റ്റര്‍ ഡിസൈന്‍- ടെന്‍ പോയിന്റ്, സൗണ്ട് ഡിസൈന്‍- സിങ്ക് സിനിമ, സൗണ്ട് മിക്സ് - കണ്ണന്‍ ഗണപത്, സ്റ്റില്‍സ്- എസ് ബി കെ, പിആര്‍ഒ- ശബരി.
 
Other News in this category

 
 




 
Close Window