|
|
|
|
|
| 760 മില്ല്യണ് പൗണ്ട് നഷ്ടപരിഹാരം നല്കണം; ഖേദം പ്രകടിപ്പിക്കണം: ബിബിസിയെ കോടതി കയറ്റുമെന്ന് ഡൊണാള്ഡ് ട്രംപ് |
|
സമ്പൂര്ണ്ണ ഖേദപ്രകടനം ഉണ്ടായില്ലെങ്കില് വന് തുക നഷ്ടപരിഹാരം തേടുമെന്ന് യുഎസ് പ്രസിഡന്റിന്റെ മുന്നറിയിപ്പ്. ബിബിസി സമ്പൂര്ണ്ണ മാപ്പ് അപേക്ഷ നല്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്. ഇത് ഉണ്ടായില്ലെങ്കില് 760 മില്ല്യണ് പൗണ്ട് നഷ്ടപരിഹാരം തേടി കോര്പ്പറേഷനെ കോടതി കയറ്റുമെന്നാണ് ട്രംപിന്റെ ഭീഷണി. ഈ ആഴ്ചാവസാനത്തോടെ ഇത് ഉണ്ടാകണമെന്നാണ് കത്തില് ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലെങ്കില് കോടതിയില് കാണാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
പനോരമ വീഡിയോക്കായി പല ഭാഗങ്ങള് വെട്ടിക്കയറ്റി തെറ്റിദ്ധരിപ്പിച്ചതായി വ്യക്തമായതോടെ ബിബിസി ചെയര്മാന് സമീര് ഷാ ഖേദപ്രകടനം നടത്തിയതിന് പിന്നാലെയാണ് ലീഗല് ലെറ്റര് എത്തിയത്. നിരവധി തെറ്റുകള് പറ്റിയതായി വ്യക്തമായതോടെ ഡയറക്ടര് |
|
Full Story
|
|
|
|
|
|
|
| സിറിയന് പ്രസിഡന്റിനും ആഭ്യന്തര മന്ത്രിക്കും നേരെയുള്ള ബ്രിട്ടീഷ് ഉപരോധം പിന്വലിച്ചു |
ലണ്ടന്: സിറിയന് പ്രസിഡന്റ് അഹമ്മദ് അല്-ഷറയ്ക്കും ആഭ്യന്തര മന്ത്രി അനസ് ഖത്താബിനുമെതിരായ ഉപരോധം ബ്രിട്ടന് പിന്വലിച്ചു. തിങ്കളാഴ്ച അല്-ഷറയും യുഎസ് പ്രസിഡന്റ് ഡൊണള്ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് ഈ നീക്കം.
ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്സില് നേരത്തെ തന്നെ സിറിയയ്ക്കെതിരായ നിയന്ത്രണങ്ങള് നീക്കാനുള്ള തീരുമാനം കൈക്കൊണ്ടിരുന്നു. അസ്ഥിരത അനുഭവിക്കുന്ന മേഖലയിലെ രാജ്യങ്ങള് തമ്മിലുള്ള ബന്ധങ്ങള് പുനഃക്രമീകരിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളുടെ ഭാഗമായാണ് ബ്രിട്ടന്റെ പുതിയ നിലപാട് എന്നാണു വിലയിരുത്തല്.
ഇസ്ലാമിക് സ്റ്റേറ്റ്, അല് ഖ്വയ്ദ തുടങ്ങിയ |
|
Full Story
|
|
|
|
|
|
|
| കേരളത്തിലെ എന്ബിഎഫ്സികളുടെ സ്വര്ണശേഖരം ബ്രിട്ടനും സ്പെയിനും പിന്നിലാക്കുന്നു |
തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള് (എന്ബിഎഫ്സികള്) കൈവശം വയ്ക്കുന്ന സ്വര്ണശേഖരത്തില് വന് വര്ധനവ്. ദി ന്യൂ ഇന്ത്യന് എക്സ്പ്രസിന്റെ റിപ്പോര്ട്ട് പ്രകാരം, സംസ്ഥാനത്തെ മുത്തൂറ്റ്, മണപ്പുറം, മുത്തൂറ്റ് ഫിന്കോര്പ്, കെ.എസ്.എഫ്.ഇ., ഇന്ഡല് മണി തുടങ്ങിയ സ്ഥാപനങ്ങള് ചേര്ന്ന് കൈവശം വയ്ക്കുന്ന സ്വര്ണത്തിന്റെ ആകെ തൂക്കം 381 ടണ്. ഈ കണക്കുകള് പ്രകാരം, കേരളത്തിലെ എന്ബിഎഫ്സികള് ഒരു രാജ്യമായിരുന്നെങ്കില്, ലോക സ്വര്ണശേഖരത്തില് 16-ാം സ്ഥാനത്തെത്തുമായിരുന്നു.
ബ്രിട്ടന്റെ ഔദ്യോഗിക സ്വര്ണശേഖരം 310 ടണ് മാത്രമാണെന്നും, സ്പെയിനിന്റെത് 282 ടണ് മാത്രമാണെന്നും |
|
Full Story
|
|
|
|
|
|
|
| പേപ്പര്ലെസ് എയര്ലൈന് ആയി റയാന് എയര്: നവംബര് 12 മുതല് അച്ചടിച്ച ബോര്ഡിങ് പാസുകള് നിരോധനം |
ലണ്ടന്: യൂറോപ്പിലെ ബജറ്റ് വിമാന സര്വീസായ ഐറിഷ് എയര്ലൈന് റയാന് എയര് ലോകത്തിലെ ആദ്യത്തെ പേപ്പര്ലെസ് എയര്ലൈന് ആകുന്നു. നവംബര് 12 മുതല് റയാന് എയര് അച്ചടിച്ച ബോര്ഡിങ് പാസുകള് സ്വീകരിക്കില്ലെന്ന് കമ്പനി അറിയിച്ചു. ഇനി മുതല് യാത്രക്കാര്ക്ക് ഡിജിറ്റല് ബോര്ഡിങ് പാസുകള് മാത്രം ഉപയോഗിക്കേണ്ടതായിരിക്കും.
യൂറോപ്പിലെ ഏറ്റവും വലിയ നേരിട്ടുള്ള എയര്ലൈന് എന്ന നിലയില്, വിമാനത്താവള ചെക്ക്-ഇന് കൗണ്ടറുകളില് യാത്രക്കാര് 'myRyanair' ആപ്പിലൂടെയാണ് ബോര്ഡിങ് പാസ് ഹാജരാക്കേണ്ടത്. മറ്റ് പോര്ട്ടലുകള് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്ക്ക് പോലും ആപ്പ് ഡൗണ്ലോഡ് ചെയ്യേണ്ടതായിരിക്കും. നിലവില് 80% |
|
Full Story
|
|
|
|
|
|
|
| ഭാര്യയെ കൊലപ്പെടുത്തി ഇന്ത്യയിലേക്ക് കടന്ന പ്രതിയെ തേടി ബ്രിട്ടിഷ് പൊലീസ് ഇന്ത്യയില് |
ലണ്ടന്: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇന്ത്യയിലേക്ക് കടന്നുകളഞ്ഞ പ്രതിയെ പിടികൂടാന് ബ്രിട്ടിഷ് പൊലീസ് ഇന്ത്യയില് അന്വേഷണം ശക്തമാക്കി. കഴിഞ്ഞ വര്ഷം ഇന്ത്യന് വംശജയായ ഹര്ഷിത ബ്രെല്ല (24) കൊല്ലപ്പെട്ട കേസില് ഭര്ത്താവും ഇന്ത്യന് വംശജനുമായ പങ്കജ് ലാംബയെ തേടിയാണ് നോര്ത്താംപ്ടണ്ഷര് പൊലീസ് ഇന്ത്യയിലെത്തിയിരിക്കുന്നത്.
2023 നവംബര് 14ന് ഇല്ഫോര്ഡില് വച്ച് പങ്കജിന്റെ കാറിന്റെ ഡിക്കിയില്നിന്നാണ് ഹര്ഷിതയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടില് കഴുത്തുഞെരിച്ചാണ് കൊലപാതകം നടന്നതെന്ന് സ്ഥിരീകരിച്ചിരുന്നു. സംഭവത്തിന് നാല് ദിവസം മുന്പാണ് ഹര്ഷിതയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ |
|
Full Story
|
|
|
|
|
|
|
| ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്ത ഡോക്യുമെന്ററി വിവാദം: ബിബിസി അധ്യക്ഷന് ക്ഷമാപണം നടത്തി |
ലണ്ടന്: യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയില് പ്രസംഗങ്ങള് എഡിറ്റ് ചെയ്ത് തെറ്റായ സന്ദേശം നല്കിയത് സംബന്ധിച്ച വിവാദത്തില് ബ്രിട്ടിഷ് പബ്ലിക് ബ്രോഡ്കാസ്റ്റര് ബിബിസിയുടെ അധ്യക്ഷന് സമീര് ഷാ ഔദ്യോഗികമായി ക്ഷമാപണം നടത്തി. സംഭവത്തെ തുടര്ന്ന് ബിബിസി ഡയറക്ടര് ജനറല് ടിം ഡേവിയും വാര്ത്താവിഭാഗം മേധാവി ഡെബോറ ടേണിസും രാജിവെച്ചു.
2021 ജനുവരിയില് നടന്ന യുഎസ് ക്യാപ്പിറ്റല് കലാപത്തില് ട്രംപിന്റെ പങ്ക് ഉണ്ടെന്ന തോന്നല് സൃഷ്ടിക്കുന്ന തരത്തില് രണ്ട് വ്യത്യസ്ത പ്രസംഗങ്ങള് ചേര്ത്താണ് ഡോക്യുമെന്ററി തയ്യാറാക്കിയതെന്ന് വിമര്ശനം ഉയര്ന്നിരുന്നു. യുഎസ് പ്രസിഡന്റ് |
|
Full Story
|
|
|
|
|
|
|
| യുകെയിലെ ഗ്രാജുവേറ്റ് വിസ: 2027 മുതല് സ്റ്റേ ബാക്ക് കാലാവധി 18 മാസമായി ചുരുങ്ങും |
ലണ്ടന്: യുകെയിലെ ഗ്രാജുവേറ്റ് വിസയിലൂടെ പഠനം പൂര്ത്തിയാക്കിയ വിദേശ വിദ്യാര്ത്ഥികള്ക്ക് ലഭിക്കുന്ന സ്റ്റേ ബാക്ക് കാലാവധി 2027 ജനുവരി മുതല് 18 മാസമായി ചുരുക്കുമെന്ന് ബ്രിട്ടീഷ് സര്ക്കാര് സ്ഥിരീകരിച്ചു. നിലവില് ഈ വിസയിലൂടെ രണ്ട് വര്ഷം വരെ യുകെയില് താമസിക്കാനുള്ള അനുമതിയുണ്ട്.
2026 ഡിസംബര് 31ന് മുമ്പ് ഗ്രാജുവേറ്റ് വിസയ്ക്ക് അപേക്ഷിക്കുന്നവര്ക്ക് നിലവിലെ രണ്ട് വര്ഷത്തെ കാലാവധി തുടരുമെന്നും, 2027 ജനുവരി 1ന് ശേഷം അപേക്ഷിക്കുന്നവര്ക്ക് 18 മാസത്തേക്ക് മാത്രമേ അനുമതിയുണ്ടാകൂ എന്നും സര്ക്കാര് വ്യക്തമാക്കി. പി.എച്ച്.ഡി. ബിരുദധാരികള്ക്കും മറ്റ് ഡോക്ടറല് കോഴ്സുകള് പൂര്ത്തിയാക്കിയവര്ക്കും മൂന്ന് വര്ഷത്തെ |
|
Full Story
|
|
|
|
|
|
|
| യുകെയില് 'നീറ്റ്സ്' യുവാക്കളുടെ എണ്ണം വര്ധിക്കുന്നു; സര്ക്കാര് സ്വതന്ത്ര അവലോകനത്തിന് തുടക്കം കുറിച്ചു |
ലണ്ടന്: വിദ്യാഭ്യാസം, തൊഴില്, പരിശീലനം എന്നിവയില് പങ്കാളികളല്ലാത്ത 'നീറ്റ്സ്' (NEETs) വിഭാഗത്തില്പ്പെടുന്ന യുവാക്കളുടെ എണ്ണം യുകെയില് ആശങ്കാജനകമായി വര്ധിച്ചുവരികയാണ്. ഈ പ്രശ്നം സമ്പദ്വ്യവസ്ഥയ്ക്കും സാമൂഹിക ക്ഷേമ സംവിധാനത്തിനും വലിയ ബാധ്യതയാകുന്നുവെന്ന ആശങ്കയോടെ, സര്ക്കാര് ഇതുസംബന്ധിച്ച് ഒരു സ്വതന്ത്ര അവലോകനം ആരംഭിച്ചു.
മുന് ലേബര് ഹെല്ത്ത് സെക്രട്ടറി അലന് മില്ബേണ് ഈ അവലോകനത്തിന് നേതൃത്വം നല്കും. 16-24 വയസ്സുള്ള യുവാക്കള് വിദ്യാഭ്യാസവും ജോലിയും ഉപേക്ഷിക്കുന്നതിനെ 'അവസര പ്രതിസന്ധി'യെന്നു വിശേഷിപ്പിച്ച തൊഴില്, പെന്ഷന് സെക്രട്ടറി പാറ്റ് മക്ഫാഡന് അടിയന്തര നടപടികള് ആവശ്യമാണ് എന്നും |
|
Full Story
|
|
|
|
| |