Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.9044 INR  1 EURO=104.8988 INR
ukmalayalampathram.com
Sat 17th Jan 2026
 
 
UK Special
  Add your Comment comment
ക്രിസ്മസ് ദിനം മഞ്ഞില്‍ കുളിരുമെന്ന് മുന്നറിയിപ്പ്: വൈറ്റ് ക്രിസ്മസിനു സാധ്യതയെന്നും റിപ്പോര്‍ട്ട്
Text By: UK Malayalam Pathram
ക്രിസ്മസിന് ഇംഗ്ലണ്ടില്‍ കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ബ്രിട്ടനില്‍ 2010ലാണ് ഏറ്റവുമൊടുവില്‍ വൈറ്റ് ക്രിസ്മസ് രേഖപ്പെടുത്തിയത്. 2020 മുതല്‍ പലയിടത്തും മഞ്ഞുവീഴ്ച ശക്തമെങ്കിലും ചില പ്രദേശങ്ങളില്‍ മാത്രമാണ് മഞ്ഞുകെട്ടികിടക്കാറുള്ളത്. കാലാവസ്ഥാ വ്യതിയാനങ്ങള്‍ മൂലം വൈറ്റ് ക്രിസ്മസ് സാധ്യത തള്ളികളയാനാകില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധരും പറയുന്നത്.

പലയിടത്തും മഞ്ഞുവീഴ്ച ശക്തമായേക്കുമെന്ന സൂചനകളുണ്ട്. കാലാവസ്ഥാ വിദഗ്ധരും ഇക്കാര്യത്തില്‍ കുറച്ചുദിവസത്തിന് ശേഷമേ വ്യക്തമായ ചിത്രം വരൂവെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

ക്രിസ്മസ് പൊതുവേ തണുത്തുറഞ്ഞ കാലാവസ്ഥയാണ്. പസഫിക് സമുദ്ര മേഖലയിലെ സാഹചരങ്ങളും യൂറോപ്പിലേക്കുള്ള താപനില, മര്‍ദ്ദം എന്നിവയും കാലാവസ്ഥയില്‍ സ്വാധീനം ചെല്ലുത്തുമെന്നാണ് വിലയിരുത്തുന്നത്.
 
Other News in this category

 
 




 
Close Window