|
|
|
|
|
| നോര്ത്തേണ് അയര്ലന്ഡില് വീണ്ടും വര്ണവിവേചന അതിക്രമം; മലയാളി കുടുംബത്തിന്റെ കാറ് കത്തി നശിച്ചു |
ബെല്ഫാസ്റ്റ്: നോര്ത്തേണ് അയര്ലന്ഡിലെ ലണ്ടന് ഡെറി കൗണ്ടിയില് വീണ്ടും വര്ണവിവേചന അതിക്രമം. ലിമാവാഡിയിലെ ഐറിഷ് ഗ്രീന് സ്ട്രീറ്റ് പ്രദേശത്ത് താമസിക്കുന്ന മലയാളി കുടുംബത്തിന്റെ കാറാണ് വെള്ളിയാഴ്ച പുലര്ച്ചെ രണ്ടുമണിയോടെ അഗ്നിക്കിരയായത്. കാര് പൂര്ണമായും കത്തി നശിച്ചതായി നോര്ത്തേണ് അയര്ലന്ഡ് പൊലീസ് സര്വീസ് അറിയിച്ചു. സമീപത്തെ ചെടികള്ക്കും മറ്റ് വസ്തുക്കള്ക്കും നാശം സംഭവിച്ചിട്ടുണ്ട്.
സംഭവത്തെ തുടര്ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. സിസിടിവി ദൃശ്യങ്ങളും മൊബൈല് ഫൂട്ടേജുകളും ശേഖരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തെ അപലപിച്ച് ഡെമോക്രാറ്റിക് യൂണിയന് പാര്ട്ടി (DUP) |
|
Full Story
|
|
|
|
|
|
|
| അന്താരാഷ്ട്ര റോബോട്ടിക്സ് ഒളിംപ്യാഡ്: അയര്ലന്ഡ് ടീമിന് ലോക റാങ്കില് എട്ടാം സ്ഥാനം |
ഡബ്ലിന്: അമേരിക്കയിലെ പനാമ സിറ്റിയില് നടന്ന അന്താരാഷ്ട്ര റോബോട്ടിക്സ് ഒളിംപ്യാഡ് ഫൈനലില് അയര്ലന്ഡ് ദേശീയ ടീം ലോക റാങ്കിങ്ങില് എട്ടാം സ്ഥാനത്തെത്തി. ഇരുനൂറിലധികം രാജ്യങ്ങളില് നിന്നുള്ള ടീമുകള് പങ്കെടുത്ത മത്സരത്തില് മലയാളി വിദ്യാര്ഥികളായ അമല് രാജേഷും, ജോയല് ഇമ്മാനുവേലും ഉള്പ്പെടെ ഏഴ് അംഗങ്ങളാണ് അയര്ലന്ഡ് ടീമില് പങ്കെടുത്തത്.
ലോകത്തെ ഏറ്റവും വലിയ 14 എഞ്ചിനീയറിങ് വെല്ലുവിളികളില് ഒന്നിനെ അടിസ്ഥാനമാക്കിയുള്ള 'ഗ്ലോബല് ചലഞ്ച്' തീമിലായിരുന്നു ഈ വര്ഷത്തെ മത്സരം. ആര്ട്ടിഫിഷ്യല് ഇന്റലിജന്സ്, മെഷീന് ലേണിങ് തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകള് റോബോട്ടിക്സുമായി സംയോജിപ്പിച്ച്, ലോകത്തെ |
|
Full Story
|
|
|
|
|
|
|
| യുകെ ജോലി വാഗ്ദാനത്തില് തട്ടിപ്പ്: രണ്ട് പേര്ക്ക് 20 ലക്ഷം രൂപ നഷ്ടം; മൂന്ന് പേരെതിരെ കേസ് |
തിരുവനന്തപുരം: യുകെയില് ജോലി വാഗ്ദാനം ചെയ്ത് രണ്ട് മലയാളികളില് നിന്ന് മൊത്തം 20 ലക്ഷം രൂപ തട്ടിയെടുത്ത കേസില് മൂന്ന് പേരെതിരെ വട്ടപ്പാറയും മ്യൂസിയവും പൊലീസ് സ്റ്റേഷനുകളില് കേസുകള് രജിസ്റ്റര് ചെയ്തു. പേയാട് സ്വദേശിനിയില് നിന്ന് 16 ലക്ഷം രൂപയും വട്ടിയൂര്ക്കാവ് സ്വദേശിനിയില് നിന്ന് 4 ലക്ഷം രൂപയുമാണ് പ്രതികള് തട്ടിയെടുത്തത്.
വിദേശത്ത് ജോലി ചെയ്യുന്ന ശരത് രഘു, ബിനോയ് പോള്, ബിനോയ് പോളിന്റെ ഭാര്യ ടീന എന്നിവരാണ് കേസിലെ പ്രതികള്. ഫോണ് വഴി ബന്ധപ്പെടുകയും ഗൂഗിള് മീറ്റ് വഴി സംസാരിച്ച് വിശ്വാസം നേടിയ ശേഷമാണ് പണം കൈപ്പറ്റിയത്. തുക കൈമാറിയാല് മാസങ്ങള്ക്കകം വിസ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം.
|
|
Full Story
|
|
|
|
|
|
|
| യുകെയില് ഉഴവൂര് സ്വദേശികള് ഇക്കുറി ലെസ്റ്ററില് ഒത്തു ചേരും: അഞ്ഞൂറിലേറെ ഉഴവൂര് സ്വദേശികള് ഇവിടെ ഒരുമിക്കുമ്പോള് അതു ചരിത്രം.... |
|
ചരിത്രത്തിലാദ്യമായി യുകെയില് 500ന് മുകളില് ഉഴവൂര്ക്കാര് ഒന്നിച്ച് കൂടുന്നത് ഈ മാസം 15 ന് ലെസ്റ്ററില് വച്ച് ആയിരിക്കുമെന്നും ഈ സംഗമത്തിലേക്ക് യുകെയിലും വിദേശത്തുമുള്ള എല്ലാ ഉഴവൂര്ക്കാരെയും ലെസ്റ്ററിലേക്ക് ക്ഷണിച്ചുകൊള്ളുന്നു എന്നും ചെയര്മാന് ജോണി കുന്നുംപുറം അറിയിച്ചു.
യുകെയുടെ നാനാഭാഗത്തുനിന്നുമുള്ള ഏരിയാ കോഓര്ഡിനേറ്റേഴ്സിന്റെ നേത്രുത്ത്വത്തില് നടത്തപ്പെടുന്ന ഈ സംഗമത്തില് നാട്ടുകാരും കൂട്ടുകാരും കുടുംബക്കാരും ഒരുമിച്ച് ഒത്തുചേരുവാനും കളി തമാശകള് പറഞ്ഞിരിക്കുവാനും കലാ കായിക മാമാങ്കങ്ങളില് ഏര്പ്പെടുവാനുമുള്ള ഈ സുവര്ണാവസരത്തിലേക്ക് നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു എന്ന് ചീഫ് കോര്ഡിനേറ്റര് റ്റോജോ എബ്രഹാം അറിയിച്ചു.
ഗൂഗിള് ഫോം വഴി ഉള്ള |
|
Full Story
|
|
|
|
|
|
|
| കാര്ഡിഫില് അന്തരിച്ച ലിന്സി മാത്യുവിന്റെ മൃതദേഹ സംസ്കാരം ഈമാസം 17ന് |
|
പക്ഷാഘാതം വന്ന് ഏറെക്കാലമായി ചികിത്സയില് കഴിയവേ മരണത്തിനു കീഴടങ്ങിയ കാര്ഡിഫിലെ ലിന്സി മാത്യുവിന്റെ സംസ്കാരം ഈമാസം 17ന് നടക്കും. ഒക്ടോബര് 30നാണ് ലിന്സി മരണത്തിനു കീഴടങ്ങിയത്. 17ന് തിങ്കളാഴ്ച രാവിലെ 10 മണിക്കാണ് ചര്ച്ച് സര്വ്വീസുകള് ആരംഭിക്കുക. 2.30ന് വെസ്റ്റേണ് സെമിത്തേരിയില് സംസ്കരിക്കും.
ദേവാലയത്തിന്റെ വിലാസം
Llanaff Cathedral, Cardiff, CF5 2LA
സെമിത്തേരിയുടെ വിലാസം
Western Cemetery, Cowbridge Road West, Ely, Cardiff, CF5 5TG |
|
Full Story
|
|
|
|
|
|
|
| എംഎച്ച്ആര്എയുടെ ആദ്യ ചീഫ് മെഡിക്കല് ആന്ഡ് സയന്റിഫിക് ഓഫീസറായി മലയാളി പ്രൊഫ. ജേക്കബ് ജോര്ജ് |
ലണ്ടന്: ബ്രിട്ടനിലെ മെഡിസിന്സ് ആന്ഡ് ഹെല്ത്ത്കെയര് പ്രൊഡക്റ്റ്സ് റെഗുലേറ്ററി ഏജന്സി (MHRA)യുടെ ആദ്യത്തെ ചീഫ് മെഡിക്കല് ആന്ഡ് സയന്റിഫിക് ഓഫീസറായി മലയാളിയായ പ്രൊഫസര് ജേക്കബ് ജോര്ജ് നിയമിതനായി. ശാസ്ത്രീയ മികവ് ഉറപ്പാക്കാനും ഭാവിയിലെ ആരോഗ്യ റെഗുലേഷനുകള്ക്ക് ദിശനല്കാനും സഹായിക്കുന്ന സുപ്രധാന തസ്തികയിലേക്കാണ് അദ്ദേഹത്തെ നിയമിച്ചത്.
യൂണിവേഴ്സിറ്റി ഓഫ് ഡണ്ടീ മെഡിക്കല് സ്കൂളില് കാര്ഡിയോവാസ്കുലര് മെഡിസിന് ആന്ഡ് തെറപ്യുററ്റിക്സ് വിഭാഗത്തിലെ പ്രൊഫസറായാണ് അദ്ദേഹം നിലവില് പ്രവര്ത്തിക്കുന്നത്. കൂടാതെ എന്എച്ച് ടെയ്സൈഡില് കണ്സള്ട്ടന്റ് ഫിസിഷ്യനായും കാര്ഡിയോവാസ്കുലര് |
|
Full Story
|
|
|
|
|
|
|
| ജൂനിയര് ഡോക്ടര്മാര് സമരത്തിലേക്ക്: വിന്ററില് എന്എച്ച്എസിനും രോഗികള്ക്കും ദുരിതം |
ലണ്ടന്: ശമ്പളവര്ധന ആവശ്യപ്പെട്ട് ജൂനിയര് ഡോക്ടര്മാര് വീണ്ടും സമരത്തിലേക്ക്. ഹെല്ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗിന്റെ പുതിയ ശമ്പള ഓഫര് തള്ളിയതിനെ തുടര്ന്ന്, വിന്റര് കാലത്ത് ജനങ്ങള് എത്ര ബുദ്ധിമുട്ടിയാലും സമരം തുടരുമെന്ന് ബ്രിട്ടീഷ് മെഡിക്കല് അസോസിയേഷന് (BMA) പ്രഖ്യാപിച്ചു. നവംബര് 14 മുതല് 19 വരെ അഞ്ച് ദിവസം തുടര്ച്ചയായി പണിമുടക്കുമെന്ന തീരുമാനം സമരത്തെ കൂടുതല് കടുപ്പിക്കുന്നു.
സ്ട്രീറ്റിംഗിന്റെ വിമര്ശനം
രാജ്യത്തെ ബന്ദികളാക്കി നിര്ത്തുകയാണ് ഡോക്ടര്മാരെന്ന് സ്ട്രീറ്റിംഗ് ആരോപിച്ചു. '28.9% ശമ്പളവര്ധനയെ വെറും 'കഷ്ണങ്ങള്' എന്ന നിലയിലാണ് BMA കാണുന്നത്. |
|
Full Story
|
|
|
|
|
|
|
| കെനിയയില് വിഷ ഫോസ്ഫറസ് ഉപയോഗം അവസാനിപ്പിച്ച് ബ്രിട്ടന്: സൈനിക പരിശീലനത്തില് മാറ്റം |
നെയ്റോബി: ആഫ്രിക്കന് രാജ്യമായ കെനിയയില് ബ്രിട്ടീഷ് സൈന്യം സൈനിക പരിശീലനത്തിനായി ഉപയോഗിച്ചിരുന്ന വിഷ ഫോസ്ഫറസ് ഇനി ഉപയോഗിക്കില്ലെന്ന് ബ്രിട്ടന് പ്രഖ്യാപിച്ചു. 2022-ലെ റിപ്പോര്ട്ടില് ഫോസ്ഫറസ് കൃഷിഭൂമിക്കും കര്ഷകര്ക്കും ഗുരുതരമായ ദുഷ്പ്രഭാവം ഉണ്ടാക്കിയെന്ന് കണ്ടെത്തിയതിനെ തുടര്ന്നാണ് നടപടി.
തെക്കന് കെനിയയിലെ ജനവാസ മേഖലകളില് ബ്രിട്ടീഷ് സൈന്യം വ്യാപകമായി ഫോസ്ഫറസ് ഉപയോഗിച്ചിരുന്നു. ഇതിന്റെ ഫലമായി നിരവധി കര്ഷകര് ആരോഗ്യപ്രശ്നങ്ങള് അനുഭവിക്കുകയും കൃഷിഭൂമികള് ഉപയോഗശൂന്യമാകുകയും ചെയ്തു. കൂടാതെ ഉപേക്ഷിച്ച സ്ഫോടകവസ്തുക്കള് പൊട്ടിത്തെറിച്ച് നിരവധി കെനിയക്കാര്ക്ക് പരിക്കേല്ക്കുകയും |
|
Full Story
|
|
|
|
| |