|
|
|
|
|
| അവധിക്ക് നാട്ടിലെത്തി സ്‌കോട്ട്‌ലന്‍ഡില്‍ താമസിക്കുന്ന മലയാളി കുഴഞ്ഞുവീണു മരിച്ചു |
എഡിന്‍ബറോ/പിറവം: അവധിക്ക് നാട്ടില്‍ എത്തിയ സ്‌കോട്ലന്‍ഡ് മലയാളി കുഴഞ്ഞു വീണു മരിച്ചു. പിറവം രാമമംഗലം സ്വദേശി ലിയോ ജോണ്‍ (53) ആണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് മരണമടഞ്ഞത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്‌കോട്‌ലന്‍ഡിലെ ഇന്‍വെര്‍നസില്‍ കുടുംബമായി താമസിക്കുകയായിരുന്നു. സ്‌കോട്‌ലന്‍ഡില്‍ ആയിരുന്ന ഭാര്യയും മക്കളും വിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചു.
ഫെബ്രുവരി 8ന് ഉച്ചക്ക് നാട്ടിലാണ് സംസ്‌കാരം. ലിയോ ജോണിന്റെ വേര്‍പാടില്‍ സ്‌കോട്ലന്‍ഡിലെ മലയാളി സമൂഹം പ്രത്യേക പ്രാര്‍ഥനയും നടത്തുന്നുണ്ട്. 8ന് ഇന്‍വെര്‍നെസ് സ്മിത്ത്‌ടോണ്‍ സെന്റ് കൊളംബിയ |
|
Full Story
|
|
|
|
|
|
|
| ഇന്ത്യ-യുകെ വ്യാപാര കരാര്‍ ചര്‍ച്ച ഫെബ്രുവരി 24 ന് |
ലണ്ടന്‍/ഡല്‍ഹി: ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഫെബ്രുവരി 24 ന് പുനരാരംഭിക്കുമെന്ന് സൂചന. യുകെയുടെ ബിസിനസ്‌വ്യാപാര വകുപ്പ് മന്ത്രി ജോനാഥാന്‍ റെയ്‌നോള്‍ഡ്‌സും സംഘവും ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ എത്തും. ഹൗസ് ഓഫ് ലോര്‍ഡ്സില്‍ നടന്ന ഇന്ത്യ ഗ്ലോബല്‍ ഫോറത്തിന്റെ (ഐജിഎഫ്) ഏഴാം വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ജോനാഥാന്‍ റെയ്‌നോള്‍ഡ്‌സ് ഇന്ത്യ സന്ദര്‍ശനത്തെ കുറിച്ച് സൂചന നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി ചര്‍ച്ചയെത്തുടര്‍ന്ന് 2025 ന്റെ തുടക്കത്തില്‍ മുടങ്ങിക്കിടന്ന യുകെ-ഇന്ത്യ സ്വതന്ത്ര വ്യാപാര ചര്‍ച്ചകള്‍ |
|
Full Story
|
|
|
|
|
|
|
| കേരളത്തിന് അഭിമാനമായി യുകെ പോര്‍ട്‌സ്മൗത്ത് സര്‍വകലാശാലയുടെ അഞ്ചംഗ സ്‌ക്വാഷ് ടീമില്‍ ഇടംപിടിച്ച് മലയാളി താരം |
ലണ്ടന്‍: സ്‌ക്വാഷ് സ്പോര്‍ട്സില്‍ 5 തവണ സംസ്ഥാന ചാംപ്യന്‍പട്ടം. 40 ദേശീയ ടൂര്‍ണമെന്റുകള്‍. രാജ്യാന്തര ടൂര്‍ണമെന്റില്‍ വെങ്കലം. 21-ാം വയസ്സില്‍ പരിശീലക കുപ്പായം. ഇന്നിപ്പോള്‍ യുകെയിലെ പോര്‍ട്സ്മൗത്ത് സര്‍വകലാശാലയുടെ അഞ്ചംഗ സ്‌ക്വാഷ് ടീമില്‍ ഇടം നേടിയ ഏക ഏഷ്യക്കാരനും ഇന്ത്യക്കാരനുമായി കേരളത്തിന്റ അഭിമാനതാരം. അധികമാരും അറിയപ്പെടാതെ പോയ പ്രാണ്‍ പ്രവീണ്‍ എന്ന അത്ലീറ്റില്‍ നിന്ന് കേരളത്തിന് തീര്‍ച്ചയായും ഇനിയുമേറെ പ്രതീക്ഷിക്കാം. വരും നാളുകളില്‍ തിരുവനന്തപുരം വലിയവിള സ്വദേശിയായ ഈ കായിക പ്രതിഭ കേരളത്തിന്റെ സ്‌ക്വാഷ് കായിക രംഗത്തിന് അഭിമാനകരമായ നേട്ടങ്ങള്‍ സമ്മാനിക്കുമെന്നതില്‍ സംശയമില്ല. കേരളത്തിലെ കുട്ടികള്‍ക്കായി സ്വന്തമായി സ്‌ക്വാഷ് അക്കാദമി |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടീഷ് ഇന്‍ഫ്‌ലൂവന്‍സറുടെ മരണ കാരണം കീടനാശിനി |
കൊളംബോ: ബ്രിട്ടിഷ് സമൂഹ മാധ്യമ ഇന്‍ഫ്‌ലുവന്‍സറായ 24കാരിയുടെ മരണവാര്‍ത്തയുടെ നടുക്കത്തിലാണ് കുടുംബം. ശ്രീലങ്കയില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെ മരിച്ച യുവ ബ്രിട്ടിഷ് ഫാഷന്‍, ട്രാവല്‍ ഇന്‍ഫ്‌ലുവന്‍സര്‍ എബോണി മക്കിന്റോഷ് താമസിച്ചിരുന്ന ഹോസ്റ്റലിലെ ജര്‍മന്‍ വിനോദസഞ്ചാരിയും സമാനമായ രീതിയില്‍ മരിച്ചു. ഇരുവരുടെയും മരണകാരണം കീടനാശിനി വിഷബാധയാണെന്ന് സംശയിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എബോണി താമസിച്ചിരുന്ന മിറാക്കിള്‍ കൊളംബോ സിറ്റി ഹോസ്റ്റലിലെ ജര്‍മന്‍ വനിതയും സമാനമായ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ശേഷമാണ് മരിച്ചത്. ജര്‍മന്‍ വനിതയുടെ പേര് പുറത്തുവിട്ടിട്ടില്ല. ഇരുവരും ഒരേ മുറിയിലാണ് താമസിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രീലങ്കന്‍ |
|
Full Story
|
|
|
|
|
|
|
| അമിത മദ്യപാനം യുകെയില്‍ കഴിഞ്ഞ വര്‍ഷം 10,473 പേരുടെ മരണത്തിനു കാരണമായെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് |
|
യുകെയില്‍ 2023-ല്‍ 10,473 പേരാണ് അമിത മദ്യപാനത്തിന്റെ ഫലമായി മരിച്ചതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് വെളിപ്പെടുത്തി. 2022ല്‍ രേഖപ്പെടുത്തിയ 10,048 പേരില്‍ നിന്നുമാണ് ഈ വര്‍ധന. ഒരൊറ്റ വര്‍ഷത്തില്‍ പതിനായിരത്തിലേറെ പേര്‍ മരിച്ചത് ആദ്യമായാണ് ആ ഘട്ടത്തില്‍ രേഖപ്പെടുത്തിയത്.
ഈ കണക്കുകള്‍ ഹൃദയം തകര്‍ക്കുന്നതാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. 2020ലെ കോവിഡ് ലോക്ക്ഡൗണുകളിലാണ് പ്രശ്നബാധിതമായ അമിത മദ്യപാനത്തിന് വഴിതുറന്നതെന്നാണ് കരുതുന്നത്. അപകടകരമായ മദ്യപാനം തടയാന്‍ മന്ത്രിമാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.
ഇതിന്റെ ഭാഗമായി മദ്യത്തിന് മിനിമം യൂണിറ്റ് പ്രൈസിംഗ് പോലുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം. വര്‍ഷാവര്‍ഷം മദ്യവുമായി ബന്ധപ്പെട്ട മരണങ്ങള്‍ വര്‍ധിക്കുന്നത് |
|
Full Story
|
|
|
|
|
|
|
| യുകെയിലെ ലിവിങ്‌സ്റ്റണില്‍ മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു |
|
യുകെയിലെ എഡിന്‍ബറോയ്ക്കു സമീപം ലിവിങ്‌സ്റ്റണില്‍ മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു. 36 വയസ്സുകാരന്‍ മനീഷ് നമ്പൂതിരിയാണു മരിച്ചത്. നാറ്റ് വെസ്റ്റ് ബാങ്ക് ടെക്‌നോളജി ഓഫിസറാണു മനീഷ്. ഭാര്യ - ദിവ്യ. പാലക്കാട് ഷൊര്‍ണൂരിനു സമീപം ആറ്റൂര്‍ സ്വദേശിയാണ്. അച്ഛന്‍ - എം.ആര്‍ മുരളീധരന്‍, അമ്മ നളിനി മുരളീധരന്‍. ഏക സഹോദരന്‍ - അഭിലാഷ്.
ടേബിള്‍ ടെന്നീസ് കളിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. സുഹൃത്തുക്കളും പാരാമെഡിക്‌സും ജീവന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും മരണം സംഭവിച്ചു. ഉടന്‍ സ്ഥലത്തെത്തിയ പോലീസ് മൃതദേഹം ലിവിങ്സ്റ്റണ്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. |
|
Full Story
|
|
|
|
|
|
|
| ഈസ്റ്റ് ലണ്ടനിലെ ആദ്യകാല മലയാളി ഗില്‍ബര്‍ട്ട് റോമന്‍ അന്തരിച്ചു |
ലണ്ടന്‍: ഈസ്റ്റ് ലണ്ടനിലെ ആദ്യകാല മലയാളികളില്‍ ഒരാളും ലണ്ടന്‍ മലയാളികള്‍ക്കിടയില്‍ ഏറെ സുപരിചിതനുമായ ഗില്‍ബര്‍ട്ട് റോമന്‍ അന്തരിച്ചു. ബിസിനസ് ആവശ്യങ്ങള്‍ക്കായി മലേഷ്യയിലായിരുന്ന ഗില്‍ബര്‍ട്ട് ഇന്നലെ രാവിലെ ക്വലാലംപൂരിലാണ് അന്തരിച്ചത്. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ഈസ്റ്റ്ഹാമിലായിരുന്നു ഗില്‍ബര്‍ട്ട് കുടുംബസമേതം താമസിച്ചിരുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമേ സംസ്‌കാര ചടങ്ങുകള്‍ നിശ്ചയിക്കൂ. ഭാര്യ: ഫ്രീഡ ഗോമസ്. മക്കള്‍: രേഷ്മ, ഗ്രീഷ്മ, റോയ്. |
|
Full Story
|
|
|
|
|
|
|
| കൊച്ചി- യുകെ നേരിട്ടുള്ള സര്‍വീസ് പുനരാരംഭിക്കുമെന്ന് എയര്‍ ഇന്ത്യ |
ലണ്ടന്‍: കൊച്ചി-യുകെ ഡയറക്ട് വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നത് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഒഐസിസി (യുകെ)യും യുഡിഎഫ് എംപിമാരും നടത്തിയ ഇടപെടലുകള്‍ ഫലം കണ്ടു. കൊച്ചി-യുകെ ഡയറക്ട് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ എയര്‍ ഇന്ത്യ തുടങ്ങി. വിമാന സര്‍വീസുകള്‍ തടസ്സങ്ങളില്ലാതെ നടത്തുന്നതിനും കാലക്രമേണ കൂടുതല്‍ സര്‍വീസുകള്‍ ഈ റൂട്ടില്‍ ലഭ്യമാക്കുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ സിയാല്‍ എംഡി എസ്. സുഹാസ് എയര്‍ ഇന്ത്യ ഗ്രൂപ്പ് തലവന്‍ ക്യാമ്പ്‌ബെല്‍ വില്‍സണുമായി ചര്‍ച്ച ചെയ്തു. ചില സാങ്കേതിക അനുമതികള്‍ക്ക് ശേഷം സര്‍വീസുകള്‍ തുടരുന്നതിനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്.
കോവിഡ് |
|
Full Story
|
|
|
|
| |