|
|
|
|
|
| കുട്ടികളുമായി അവധിയാഘോഷം, യുകെയില്‍ മാതാപിതാക്കള്‍ക്ക് നാലു കോടി പിഴ |
ലണ്ടന്‍: ഇംഗ്ലണ്ടില്‍ സ്‌കൂള്‍ ഹോളിഡേ ഫൈനായി കഴിഞ്ഞവര്‍ഷം മാതാപിതാക്കള്‍ അടച്ചത് റെക്കോര്‍ഡ് പിഴ. കഴിഞ്ഞ അധ്യയന വര്‍ഷം 443,322 പൗണ്ടാണ് ഇത്തരത്തില്‍ വിവിധ കൗണ്‍സിലുകള്‍ക്ക് മാതാപിതാക്കള്‍ പിഴയായി നല്‍കിയതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകള്‍. 2016-17 അധ്യയന വര്‍ഷത്തിലാണ് അനധികൃതമായി സ്‌കൂളുകളില്‍നിന്നു കുട്ടികളെ അവധിക്കു കൊണ്ടുപോകുന്ന മാതാപിതാക്കള്‍ക്ക് പിഴ വിധിക്കാന്‍ സര്‍ക്കാര്‍ ആരംഭിച്ചത്. അന്നു മുതല്‍ ഒരോ വര്‍ഷവും പിഴത്തുകയില്‍ വര്‍ധന ഉണ്ടെങ്കിലും കഴിഞ്ഞ വര്‍ഷമാണ് സര്‍വകാല റെക്കോര്‍ഡ് ഭേദിച്ചത്-24 ശതമാനമാണ് വര്‍ധന.
യോര്‍ക്ഷെയറിലാണ് ഏറ്റവും അധികം പേര്‍ പിഴയൊടുക്കിയത്. 2019-20, 2020-21 കാലയളവ് കോവിഡ് |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടനിലെ യൂണിവേഴ്സിറ്റികളില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുത്തനെ ഇടിഞ്ഞു |
|
വിദേശ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് യൂണിവേഴ്സിറ്റി പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. യുകെ യൂണിവേഴ്‌സിറ്റികളുടെ ഭാവി വലിയ ചോദ്യ ചിഹ്നം ആയി മാറുകയാണ്.
പതിനായിരത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകുകയോടെ താല്‍ക്കാലിക ജീവനക്കാരായോ മാറേണ്ടിവരുന്ന അവസ്ഥയാണ്. വേതന പ്രതിസന്ധിയില്‍ ഏകദേശം 90 ഓളം യൂണിവേഴ്സിറ്റികള്‍ നിര്‍ബന്ധിത പിരിച്ചുവിടല്‍ നടത്തുകയാണ്. കാര്‍ഡിങ് യൂണിവേഴ്സിറ്റിയുടെ നഴ്സിങ് കോഴ്സുകള്‍ വരെ നിര്‍ത്തലാക്കുന്ന സാഹചര്യമാണ്.
2019ന് ശേഷം കെമിസ്ട്രിയിലെ അണ്ടര്‍ ഗ്രാഡ്വേറ്റ് കോഴ്സുകളുടെ എണ്ണത്തില്‍ 25 ശതമാനത്തോളം കുറവാണ് വന്നിരിക്കുന്നത്. കെമിസ്ട്രിക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണെന്ന് യൂണിവേഴ്സിറ്റി ഓഫ് ഹള്ളും പറയുന്നു.
വിദേശ വിദ്യാര്‍ത്ഥികളുടെ |
|
Full Story
|
|
|
|
|
|
|
| പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയില്‍ നിന്നും സ്‌കില്‍ഡ് വിസയിലേക്ക് മാറാന്‍ പുതിയ കടമ്പകള്‍: യുകെയില്‍ ജോലി ഇനി അത്ര എളുപ്പമാവില്ല |
|
പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയില്‍ നിന്നും സ്‌കില്‍ഡ് വിസയിലേക്ക് മാറുന്നവരെ 'പുതിയ തൊഴിലാളികള്‍' എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പുതിയ ഇമിഗ്രേഷന്‍ നിയമം. സര്‍ട്ടിഫിക്കറ്റ് ഓഫ് സ്‌പോണ്‍സര്‍ഷിപ്പില്‍ നാലു വര്‍ഷക്കാലത്തിലധികം ബ്രിട്ടനില്‍ താമസിക്കാത്തവരെ മാത്രമെ 'പുതിയ തൊഴിലാളികള്‍' എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയുള്ളൂ.നിലവില്‍ ബ്രിട്ടനിലുള്ളവര്‍ക്ക് തന്നെ ആവശ്യത്തിന് പരിശീലനം നല്‍കി ജോലിയില്‍ നിയമിക്കുന്നതിനു പ്രേരണയാവുക എന്നതാണ് ഈ നയത്തിന്റെ ലക്ഷ്യം. കുടിയേറ്റം നിയന്ത്രിക്കുന്നതിനൊപ്പം ഏറ്റവും മിടുമിടുക്കരെ മാത്രം മതി എന്ന ഉദ്ദേശമാണ് സര്‍ക്കാരിന്.
പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയില്‍ നിന്നും സ്‌കില്‍ഡ് വിസയിലേക്ക് അപേക്ഷിക്കുന്ന സമയത്ത് 26 വയസില്‍ കൂടാന്‍ പാടില്ല. കൂടാതെ |
|
Full Story
|
|
|
|
|
|
|
| ഭാര്യാ പിതാവിനൊപ്പം മുംബൈയില്‍ ക്രിക്കറ്റ് ആസ്വദിച്ച് ഋഷി സുനക് |
ലണ്ടന്‍/മുംബൈ: മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ - ഇംഗ്ലണ്ട് ട്വന്റി20 ക്രിക്കറ്റ് മത്സരം ആസ്വദിച്ച് ബ്രിട്ടന്റെ മുന്‍ പ്രധാനമന്ത്രി ഋഷി സുനക്. ഇന്‍ഫോസിസ് സ്ഥാപകനും തന്റെ ഭാര്യപിതാവുമായ എന്‍. ആര്‍. നാരായണ മൂര്‍ത്തിക്കൊപ്പമാണ് ഋഷി സുനക് മത്സരം കാണാന്‍ എത്തിയത്. ഗാലറിയിലിരുന്ന ആരാധകര്‍ക്കൊപ്പം ആവേശത്തോടെ മത്സരം ആസ്വദിക്കുന്ന ചിത്രങ്ങള്‍ ഋഷി സുനക് തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവച്ച് വളരെ വേഗമാണ് വൈറല്‍ ആയത്. ഇംഗ്ലണ്ടിന്റെ തോല്‍വിയില്‍ ദുഃഖമുണ്ടെങ്കിലും ഇന്ത്യയെ അഭിനന്ദിക്കുന്നതായി ഋഷി സുനക് പറഞ്ഞു.
ഇംഗ്ലണ്ടിനെ പരാജപ്പെടുത്തി വിജയം സ്വന്തമാക്കിയ ടീം ഇന്ത്യയെ ഋഷി സുനക് നേരിട്ട് പ്രശംസിച്ചു. |
|
Full Story
|
|
|
|
|
|
|
| ഷെഫീല്‍ഡില്‍ സ്കൂളില്‍ വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചു |
ലണ്ടൻ : യുകെയിലെ കൗമാരക്കാര്‍ക്കിടയിലെ കത്തിയാക്രമണങ്ങളും മരണങ്ങളും പെരുകുന്നു. ഷെഫീല്‍ഡിലെ ഒരു സ്കൂളില്‍ 15 വയസ്സുള്ള വിദ്യാര്‍ഥിയാണ് ഏറ്റവും ഒടുവില്‍ കുത്തേറ്റ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.17നാണ് ഓള്‍ സെയിന്റ്സ് കാത്തലിക് ഹൈസ്കൂളില്‍ സംഭവം നടന്നത്.
ഹാര്‍വി വില്‍ഗൂസ് എന്ന വിദ്യാര്‍ഥിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ ഹാര്‍വിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരം 4 മണിയോടെ മരണം സംഭവിച്ചതായി സ്ഥിരീകരിച്ചു. സംഭവത്തില്‍ മറ്റൊരു 15 വയസ്സുള്ള വിദ്യാര്‍ഥിയെ കൊലപാതക കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് ക്ലാസ്സ്‌റൂമുകള്‍ അടച്ചിടുകയും സ്കൂള്‍ ഗ്രൗണ്ടുകള്‍ അടക്കുകയും ചെയ്തു. പൊലീസും |
|
Full Story
|
|
|
|
|
|
|
| കൗണ്‍സില്‍ ടാക്‌സ് വര്‍ധനയ്ക്ക് പച്ചക്കൊടി |
ലണ്ടൻ : യുകെയില്‍ സകലതിനും നിരക്ക് വര്‍ധനയുടെ കാലമാണ്. എല്ലാ സേവനങ്ങള്‍ക്കും നിരക്ക് ഉയരുകയാണ്. എന്തായാലും അതിലൊരു ടാക്‌സ് കൂടി വര്‍ധനവിന്റെ പട്ടികയിലേക്ക് നീങ്ങുകയാണ്. കൗണ്‍സില്‍ ടാക്‌സുകള്‍ക്ക് കുത്തനെ കൂട്ടാനാണ് ഗവണ്‍മെന്റ് ഇപ്പോള്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. സുപ്രധാനമായ സേവനങ്ങള്‍ മുടങ്ങാതെ ലഭ്യമാകാന്‍ ഇത് അനിവാര്യമാണെന്നാണ് മന്ത്രിമാരുടെ നിലപാട്.
ഉപപ്രധാനമന്ത്രി ആഞ്ചെലാ റെയ്‌നര്‍ ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന സാമ്പത്തിക സെറ്റില്‍മെറ്റ് പ്രഖ്യാപിച്ചതോടെയാണ് ഭൂരിപക്ഷം കൗണ്‍സിലുകളും 4.9 ശതമാനം ക്യാപ്പിന് മുകളില്‍ നിരക്ക് വര്‍ധിപ്പിക്കുന്ന സ്ഥിതി വന്നിരിക്കുന്നത്.
വിന്‍ഡ്‌സര്‍ & മെയ്‌ഡെന്‍ഹെഡ് ബറോ കൗണ്‍സില്‍ 25% നിരക്ക് |
|
Full Story
|
|
|
|
|
|
|
| ലേബര്‍ പാര്‍ട്ടിയെയും ഓവര്‍ടേക്ക് ചെയ്ത് റിഫോം യുകെ |
ലണ്ടൻ :റിഫോം യുകെ പാര്‍ട്ടി പ്രധാന പാര്‍ട്ടികള്‍ക്ക് ഭീഷണിയായി മുന്നേറുന്നു. ജനപ്രീതിയില്‍ ടോറികളെ മറികടന്ന നിഗല്‍ ഫരാഗെയുടെ പാര്‍ട്ടി ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയെയും ഇപ്പോള്‍ 'ഓവര്‍ടേക്ക് ചെയ്തിരിക്കുകയാണ്. കഴിഞ്ഞയാഴ്ച ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയില്‍ നിന്നും കേവലം മൂന്ന് പോയിന്റ് മാത്രം അകലെയായിരുന്ന റിഫോം യുകെ പുതിയ സര്‍വേയില്‍ അവരെ മറികടന്നു.ചരിത്രത്തില്‍ ആദ്യമായി ലേബര്‍ പാര്‍ട്ടിയെ റിഫോം യുകെ മറികടന്നതായാണ് ഒരു ദേശീയ സര്‍വേ വ്യക്തമാക്കുന്നത്. യൂഗോവ് നടത്തിയ സര്‍വേയില്‍ 25 ശതമാനം പോയിന്റിലാണ് ഫരാഗിന്റെ പാര്‍ട്ടി. ലേബര്‍ പാര്‍ട്ടിയെ ഒരു പോയിന്റ് വ്യത്യാസത്തില്‍ മറികടന്ന റിഫോം യുകെയ്ക്ക്
കൺസര്‍വേറ്റീവുകളേക്കാള്‍ നാല് പോയിന്റ് |
|
Full Story
|
|
|
|
|
|
|
| ഇന്ത്യ -യുകെ സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കും |
ലണ്ടൻ :ഡൊണാള്‍ഡ് ട്രംപ് തീരുവ യുദ്ധവുമായി ലോക രാജ്യങ്ങളെ വെല്ലുവിളിക്കുമ്പോള്‍ പുതിയ പ്രതീക്ഷകളുമായി ഇന്ത്യ - യു കെ സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍. നിര്‍ദ്ദിഷ്ട ഇന്ത്യ - യു കെ വ്യാപാര കരാര്‍ പ്രാവര്‍ത്തികമാക്കാനുള്ള ചര്‍ച്ചകള്‍ ഉടന്‍ പുനരാരംഭിക്കും. ഫെബ്രുവരി 24 ന് ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒരു ഉന്നത ഉദ്യോഗസ്ഥ അറിയിച്ചു. യുകെ ട്രേഡ് മിനിസ്റ്ററും സംഘവും ഇതിന്റെ ഭാഗമായി ഡല്‍ഹിയില്‍ എത്തിച്ചേരും. നിര്‍ദ്ദിഷ്ട വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ 2022 ജനുവരിയിലാണ് ആരംഭിച്ചത്. യുകെയിലും ഇന്ത്യയിലും നടന്ന പൊതു തിരഞ്ഞെടുപ്പുകളെ തുടര്‍ന്ന് ഇടക്കാലത്ത് ചര്‍ച്ചകള്‍ നിര്‍ത്തിവച്ചിരുന്നു. ഉഭയകക്ഷി വ്യാപാരവും നിക്ഷേപങ്ങളും വര്‍ധിപ്പിക്കുക എന്നതാണ് |
|
Full Story
|
|
|
|
| |