Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=110.9262 INR  1 EURO=92.5069 INR
ukmalayalampathram.com
Fri 28th Mar 2025
 
 
UK Special
  Add your Comment comment
യുകെയിലെ ലിവിങ്‌സ്റ്റണില്‍ മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു
Text By: Reporter, ukmalayalampathram
യുകെയിലെ എഡിന്‍ബറോയ്ക്കു സമീപം ലിവിങ്‌സ്റ്റണില്‍ മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു. 36 വയസ്സുകാരന്‍ മനീഷ് നമ്പൂതിരിയാണു മരിച്ചത്. നാറ്റ് വെസ്റ്റ് ബാങ്ക് ടെക്‌നോളജി ഓഫിസറാണു മനീഷ്. ഭാര്യ - ദിവ്യ. പാലക്കാട് ഷൊര്‍ണൂരിനു സമീപം ആറ്റൂര്‍ സ്വദേശിയാണ്. അച്ഛന്‍ - എം.ആര്‍ മുരളീധരന്‍, അമ്മ നളിനി മുരളീധരന്‍. ഏക സഹോദരന്‍ - അഭിലാഷ്.
ടേബിള്‍ ടെന്നീസ് കളിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. സുഹൃത്തുക്കളും പാരാമെഡിക്‌സും ജീവന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും മരണം സംഭവിച്ചു. ഉടന്‍ സ്ഥലത്തെത്തിയ പോലീസ് മൃതദേഹം ലിവിങ്സ്റ്റണ്‍ ഹോസ്പിറ്റലിലേക്ക് മാറ്റി.
 
Other News in this category

 
 




 
Close Window