Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.2854 INR  1 EURO=108.1198 INR
ukmalayalampathram.com
Tue 31st Mar 2026
UK Special
  06-02-2025
എയര്‍ ഇന്ത്യയുടെ കൊച്ചി- ലണ്ടന്‍ സര്‍വീസ് പുനഃരാരംഭിക്കാനുള്ള നീക്കത്തെ സ്വാഗതം ചെയ്ത് യുകെ മലയാളികള്‍

ലണ്ടന്‍: എയര്‍ ഇന്ത്യയുടെ കൊച്ചി - ലണ്ടന്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന 'സിയാല്‍' (കൊച്ചിന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്) അറിയിപ്പിന് നിറഞ്ഞ കയ്യടി. സര്‍വീസ് പുനരാരംഭിക്കുവാന്‍ വേണ്ടി പ്രവര്‍ത്തിച്ച ജനപ്രതിനിധികള്‍ക്കും യുകെയിലെ വിവിധ സംഘടനകള്‍ക്കും യുകെ മലയാളികളുടെ അഭിനന്ദനങ്ങള്‍ തുടരുകയാണ്. യുകെ മലയാളികളുടെ ഉള്‍പ്പടെ വിവിധ സമൂഹങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്നാണ് സിയാല്‍ പ്രതിനിധികള്‍ എയര്‍ ഇന്ത്യ അധികൃതരുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയത്. കൊച്ചിയില്‍ നിന്ന് യുകെയിലേക്കുള്ള ഏക വിമാന സര്‍വീസ് മാര്‍ച്ച് 30 ന് ശേഷം ഉണ്ടാകില്ലെന്ന അറിയിപ്പ് വന്നതിനെ തുടര്‍ന്ന് വ്യാപകപായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേ

Full Story
  06-02-2025
മോഷണം പോയ ഫോണ്‍ ഉടമയ്ക്ക് നല്‍കാന്‍ വിസമ്മതിച്ച് പൊലീസ്

ലണ്ടന്‍: വിചിത്ര കാരണം പറഞ്ഞ് മോഷണം പോയ ഫോണ്‍ ഉടമയ്ക്ക് തിരികെ നല്‍കാന്‍ വിസമ്മതിച്ച് പൊലീസ്. ഫോണ്‍ ഉടമയ്ക്ക് തിരികെ നല്‍കിയാല്‍ മോഷ്ടാവിന്റെ സ്വകാര്യത ലംഘിക്കപ്പെടുമെന്നായിരുന്നു പൊലീസ് ഭാഷ്യം. മേയ് 18നാണ് മെല്‍വിന്‍ മെയിന്‍വെയറിന്റെ ഫോണ്‍, ബാങ്ക് കാര്‍ഡുകള്‍, ബസ് പാസ് എന്നിവ നഷ്ടപ്പെട്ടത്. പിന്നീട് ഡാനിയല്‍ റെയ്ഡിന്റെ കൈവശത്തില്‍ നിന്ന് ഈ ഫോണ്‍ പൊലീസ് കണ്ടെത്തി. റെയ്ഡ് ഫോണ്‍ ഉപയോഗിക്കുകയും തന്റെതാണെന്ന് അവകാശപ്പെടുകയും ചെയ്തു. എന്നാല്‍, ഫോണ്‍ മെയിന്‍വെയറിന് തിരികെ നല്‍കാന്‍ നോര്‍ത്ത് വെയില്‍സ് പൊലീസ് വിസമ്മതിച്ചു. റെയ്ഡിന്റെ ജനറല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റഗുലേഷന്‍ അവകാശങ്ങള്‍ ലംഘിക്കപ്പെടുമെന്നായിരുന്നു പൊലീസിന്റെ വാദം.

Full Story
  06-02-2025
ഇംഗ്ലണ്ടില്‍ എട്ടുവയസുകാരന്‍ കാന്തം വിഴുങ്ങി, പിന്നെ സംഭവിച്ചത്

ലണ്ടന്‍: ഇംഗ്ലണ്ടില്‍ നിന്നുള്ള ലൂയിസ് മക്ഫാര്‍ലെയ്ന്‍ തന്റെ എട്ട് വയസുകാരന്‍ മകന്‍ ജൂനിയര്‍ ഗാലന് കളിക്കാനായി വാങ്ങിക്കൊടുത്തതാണ് ഒരു മാ?ഗ്‌നെറ്റ് ബില്‍ഡിം?ഗ് സെറ്റ്. കാന്തം കൊണ്ടുള്ള ഈ സെറ്റ് വച്ച് അവന്‍ കളിക്കാനും തുടങ്ങി. എന്നാല്‍, അതിനിടയില്‍ അതില്‍ രണ്ട് കാന്തങ്ങള്‍ എട്ട് വയസുകാരന്‍ അറിയാതെ വിഴുങ്ങിപ്പോയി. കഴിഞ്ഞ വര്‍ഷമായിരുന്നു സംഭവം. ജൂനിയര്‍ കളിക്കുന്നതിനിടയില്‍ രണ്ട് കാന്തങ്ങളെടുത്ത് വായില്‍ നാവിന്റെ രണ്ട് ഭാഗത്തുമായി വച്ച് നോക്കുകയായിരുന്നു. ആ സമയത്ത് അബദ്ധത്തില്‍ അത് വിഴുങ്ങിപ്പോയി. ഉടനെ തന്നെ അവന്‍ തന്റെ അമ്മയോട് കാര്യം പറഞ്ഞു. അമ്മ ഒട്ടും വൈകാതെ അവനെയും കൊണ്ട് ആശുപത്രിയിലേക്ക് പാഞ്ഞു. എക്‌സ് റേ എടുത്ത് നോക്കിയപ്പോഴാകട്ടെ അവന്റെ

Full Story
  05-02-2025
7 ലക്ഷം വനിതകള്‍ക്ക് ബ്രെസ്റ്റ് ക്യാന്‍സര്‍ സ്‌ക്രീനിങ് നടത്താന്‍ യുകെ: എഐ ഉപയോഗിച്ചാണ് സ്‌ക്രീനിങ് പരീക്ഷണം നടത്തുന്നത്
ലോകത്തിലെ ഏറ്റവും വലിയ എഐ അധിഷ്ഠിത സ്തനാര്‍ബുദ സ്‌ക്രീനിംഗ് പരീക്ഷണത്തിന് യുകെയില്‍ തുടക്കമാവുകയാണ്. സ്താനാര്‍ബുദം തുടക്കത്തിലെ കണ്ടെത്താന്‍ സഹായിക്കുന്ന എഐ ടൂളുകളുടെ പരീക്ഷണത്തില്‍ യുകെയില്‍ ഏഴ് ലക്ഷത്തോളം വനിതകള്‍ ഭാഗമാകുമെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. സ്തനാര്‍ബുദം തിരിച്ചറിയാനുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ബ്രെസ്റ്റ് കാന്‍സര്‍ സ്‌ക്രീനിംഗ് പരീക്ഷണത്തിന് 700,000ത്തോളം സ്ത്രീകളെയാണ് എന്‍എച്ച്എസ് കണ്ടെത്തിയിരിക്കുന്നത്.

എഐ ടൂളുകള്‍ വഴി സ്ത്രീകളിലെ സ്താനാര്‍ബുദം വേഗത്തിലും കൃത്യതയിലും കണ്ടെത്താനാകുമോ എന്ന് ഏപ്രില്‍ മാസം മുതല്‍ യുകെയില്‍ 30 ഇടങ്ങളില്‍ നടക്കുന്ന പരിശോധനകള്‍ വഴി അറിയാം. ഈ വര്‍ഷാവസാനം കാന്‍സര്‍ പ്രതിരോധ പദ്ധതി യുകെയില്‍ ആരംഭിക്കാനിരിക്കേയാണ്
Full Story
  05-02-2025
സ്തനാര്‍ബുദം കണ്ടെത്താന്‍ എഐ, ഏഴു ലക്ഷത്തോളം വനിതകളെ പങ്കെടുപ്പിച്ച് ലോകത്തിലെ ഏറ്റവും വലിയ പരീക്ഷണത്തിന് യുകെ

ലണ്ടന്‍: സ്തനാര്‍ബുദ ചികില്‍സാ രംഗത്ത് വഴിത്തിരിവുണ്ടാക്കാന്‍ എഐ...ലോകത്തിലെ ഏറ്റവും വലിയ എഐ അധിഷ്ഠിത സ്തനാര്‍ബുദ സ്‌ക്രീനിംഗ് പരീക്ഷണത്തിന് യുകെയില്‍ തുടക്കമാവുകയാണ്. സ്താനാര്‍ബുദം തുടക്കത്തിലെ കണ്ടെത്താന്‍ സഹായിക്കുന്ന എഐ ടൂളുകളുടെ പരീക്ഷണത്തില്‍ യുകെയില്‍ ഏഴ് ലക്ഷത്തോളം വനിതകള്‍ ഭാഗമാകുമെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. സ്തനാര്‍ബുദം തിരിച്ചറിയാനുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ബ്രെസ്റ്റ് കാന്‍സര്‍ സ്‌ക്രീനിംഗ് പരീക്ഷണത്തിന് 700,000ത്തോളം സ്ത്രീകളെയാണ് യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍എച്ച്എസ്) കണ്ടെത്തിയിരിക്കുന്നത്. എഐ ടൂളുകള്‍ വഴി സ്ത്രീകളിലെ സ്താനാര്‍ബുദം വേഗത്തിലും കൃത്യതയിലും കണ്ടെത്താനാകുമോ എന്ന്

Full Story
  05-02-2025
യുകെ സ്വദേശിയോട് മോറോക്കോയിലേക്ക് പോകാന്‍ ആവശ്യപ്പെട്ട് യുവതി

സ്വന്തം മതവിശ്വാസത്തോടോ, ആശയത്തോടോ അനുഭാവപൂര്‍വ്വമല്ലാതെ ആരെങ്കിലും പെരുമാറിയാല്‍ മറ്റൊരു രാജ്യം ചൂണ്ടിക്കാട്ടി അങ്ങോട്ട് പോകാന്‍ ആവശ്യപ്പെടുന്നത് ഇന്നൊരു പതിവായിരിക്കുന്നു. ചൂണ്ടിക്കാട്ടുന്ന രാജ്യം തന്റെ രാജ്യത്തേക്കാള്‍ മോശമാണെന്നും അവിടെ താമസിക്കാനുള്ള യോഗ്യത മാത്രമേ നിങ്ങള്‍ക്കൊള്ളൂവെന്ന ധ്വനിയും ഇത്തരം പറച്ചിലുകള്‍ക്ക് പിന്നിലുണ്ട്. സ്വന്തം രാജ്യത്ത് സമാനമായൊരു അനുഭവത്തിലൂടെ കടന്ന് പോകോണ്ടിവന്ന ഒരു ബ്രിട്ടീഷുകാരന്‍ ആ സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചപ്പോള്‍ അവരെ കണ്ടാല്‍ ഇന്ത്യക്കാരിയെ പോലുണ്ടെന്നായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കള്‍ ഒന്നടങ്കം എഴുതിയത്. അതേസമയം യുവതിയുടെ ദേശീയതയെ കുറിച്ച് സ്ഥിരീകരണമൊന്നുമില്ല.
Full Story

  05-02-2025
കൊച്ചി-ലണ്ടന്‍ വിമാനസര്‍വീസ് നിര്‍ത്തരുത്': കെ വി തോമസിന്റെ ആവശ്യത്തിന് പിന്തുണയുമായി ന്യൂകാസില്‍ സിറ്റി കൗണ്‍സില്‍ കാബിനറ്റ് അംഗം

ന്യൂഡല്‍ഹി: കൊച്ചിയില്‍നിന്ന് നേരിട്ട് ലണ്ടനിലേക്കുള്ള വിമാനസര്‍വീസ് നിര്‍ത്തലാക്കാനുള്ള എയര്‍ ഇന്ത്യയുടെ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരളസര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് നല്‍കിയ നിവേദനത്തിന് കൂടുതല്‍ പിന്തുണ. യുകെയിലെ പ്രധാനപ്പെട്ട രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പെടെ മലയാളി സമൂഹമാണ് പിന്തുണയുമായി മുന്നോട്ടുവന്നിരിക്കുന്നത്. ലണ്ടനിലെ ന്യൂകാസില്‍ സിറ്റി കൗണ്‍സില്‍ കാബിനറ്റ് അംഗമായ ഇന്ത്യന്‍ വംശജ ഡോ. ജൂണ സത്യന്‍ അടക്കമുള്ളവരാണ് ആവശ്യത്തിന് പിന്തുണ പ്രഖ്യാപിച്ചത്. യു കെയില്‍ താമസിക്കുന്ന മലയാളികള്‍ വിമാനസര്‍വീസ് തുടരണമെന്ന് ആവശ്യപ്പെട്ടതായി ഡോ. ജൂണ സത്യന്‍ ഇ-മെയില്‍ സന്ദേശത്തില്‍ അറിയിച്ചു. 2025

Full Story
  05-02-2025
അയര്‍ലന്‍ഡില്‍ ഗതാഗത നിയമലംഘനം കണ്ടെത്താന്‍ ഗാര്‍ഡ

ഡബ്ലിന്‍: അനുവദനീയമായതിലും അധികം വേഗത്തില്‍ റോഡുകളില്‍ വാഹനം ഓടിക്കുന്നവരെ കണ്ടെത്താന്‍ നിരീക്ഷണം ശക്തമാക്കി അയര്‍ലന്‍ഡ് പൊലീസ് സേനയായ 'ഗാര്‍ഡ' രംഗത്ത്. അയര്‍ലന്‍ഡിലെ വിവിധ റോഡുകളില്‍ ബാങ്ക് ഹോളിഡേ വീക്കെന്‍ഡ് ക്യാംപെയ്‌ന്റെ ഭാഗമായി വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് ആരംഭിച്ച ഗാര്‍ഡ ഓപ്പറേഷന്‍ ഇന്ന് രാവിലെ 7 വരെ നീണ്ടുനിന്നു. ക്യാംപെയ്‌ന്റെ ഭാഗമായി ആദ്യ 48 മണിക്കൂറില്‍ 600ല്‍പ്പരം ഡ്രൈവര്‍മാര്‍ വേഗത ലംഘിച്ചതായി കണ്ടെത്തി. ഇവര്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ ഉണ്ടാകും. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കേണ്ട റോഡില്‍ 106 കിലോമീറ്റര്‍ വേഗതയില്‍ ഓടിയവരും 80 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കേണ്ട റോഡില്‍ 116 കിലോമീറ്റര്‍

Full Story
[297][298][299][300][301]
 
-->




 
Close Window