Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 14th May 2024
UK Special
  04-12-2022
പ്രിസപ്റ്റര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് മലയാളി നഴ്‌സ് ബില്‍ഷ ബേബിയ്ക്ക്

ലണ്ടന്‍: ഏറ്റവും കൂടുതല്‍ ആത്മാര്‍പ്പണം വേണ്ട ജോലിയാണ് നേഴ്‌സിംഗ് മേഖല. അതുകൊണ്ടു തന്നെയാണ് അവരെ മാലാഖമാര്‍ എന്ന് വിളിക്കുന്നതും. ലോകമെങ്ങുമുള്ള മലയാളി നേഴ്‌സുമാര്‍ ശ്രദ്ധിക്കപ്പെടുന്നത് അവരുടെ കഴിവിനുപരി രോഗി പരിപാലനത്തിലെ ആത്മാര്‍ത്ഥതയും ആത്മസമര്‍പ്പണവും കൊണ്ടു കൂടിയാണ്. നേഴ്‌സിംഗ് മേഖലയിലേക്ക് തന്റെ കഴിവിനും ആത്മസമര്‍പ്പണത്തിനും ഒരു മലയാളി നേഴ്‌സ് അംഗീകരിക്കപ്പെട്ട വാര്‍ത്തയാണ് ഇന്ന് മലയാളം യുകെ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അയര്‍ലണ്ടിലെ പ്രശസ്തമായ ട്രിനിറ്റി യൂണിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് നേഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ പ്രിസപ്റ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന് അര്‍ഹയായിരിക്കുന്നത് മൂവാറ്റുപുഴ

Full Story
  04-12-2022
ജീവിതച്ചെലവ് ഏറ്റവും കുറവ് ഇന്ത്യയില്‍, കൂടുതല്‍ ബ്രിട്ടനില്‍

ലണ്ടന്‍: ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ രാജ്യം ഇന്ത്യയാണെന്ന് സ്റ്റേ് ബാങ്ക് ഓഫ് ഇന്ത്യ ഗവേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ജീവിതച്ചെലവില്‍ മറ്റു രാജ്യങ്ങള്‍ കുതിച്ചുയര്‍ന്നു. എന്നാല്‍ ഇന്ത്യ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട നിലയിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്. യുഎസ്, യുകെ, ജര്‍മനി എന്നീ രാജ്യങ്ങളുമായി താരതമ്യം ചെയ്താല്‍ ഇന്ത്യയാണ് ജീവിതച്ചെലവിലെ വര്‍ധനവില്‍ ഏറ്റവും കുറവ്.നാല് രാജ്യങ്ങളിലെയും ജീവിതച്ചെലവ് രൂപയെ അടിസ്ഥാനമാക്കിയ കണക്കാക്കിയാണ് റിപ്പോര്‍ട്ട്.

ഈ രാജ്യങ്ങളിലെ ജീവിതച്ചെലവ് 2021 സെപ്റ്റംബറില്‍ 100 രൂപയാണെന്ന് കരുതിയാല്‍ നിലവില്‍ ഏറ്റവും കൂടുതല്‍ യുകെയിലാണ്,

Full Story
  04-12-2022
ക്രിസ്മസിന് മുന്നോടിയായുള്ള പണിമുടക്കുകള്‍ നേരിടാന്‍ സൈന്യം രംഗത്തേക്ക്

ലണ്ടന്‍: ക്രിസ്മസിന് മുന്നോടിയായി ആസൂത്രിതമായ പണിമുടക്കുകള്‍ മൂലമുണ്ടാകുന്ന തടസ്സങ്ങള്‍ പരിമിതപ്പെടുത്താന്‍ സൈനിക ഉദ്യോഗസ്ഥരെ തയ്യാറാക്കും. ആംബുലന്‍സ് ഡ്രൈവര്‍മാരായും അഗ്‌നിശമന സേനാംഗങ്ങളായും സൈനിക ഉദ്യോഗസ്ഥരെ വിന്യസിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു.വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ബോര്‍ഡര്‍ ഫോഴ്സ് ഉള്‍പ്പെടെയുള്ള വിവിധ സേവനങ്ങളെ പിന്തുണയ്ക്കുന്നതിനായി 2,000 സൈനിക ഉദ്യോഗസ്ഥര്‍, സിവില്‍ സര്‍വീസുകാര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് നിലവില്‍ പരിശീലനം നല്‍കുന്നുണ്ട്.

സേനയെ വിന്യസിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും എന്നാല്‍ ഈ മേഖലകളില്‍ ആസൂത്രണം ചെയ്തതുപോലെ സമരം

Full Story
  04-12-2022
അടുത്തയാഴ്ച സ്‌കോട്ട്‌ലന്‍ഡില്‍ തണുത്തുവിറയ്ക്കുമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: സ്‌കോട്ട്ലണ്ട് അടുത്ത ആഴ്ചയോടെ തണുത്തുറഞ്ഞ കാലാവസ്ഥ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. ഈ സീസണിലെ ആദ്യത്തെ യെല്ലോ മഞ്ഞ് മുന്നറിയിപ്പ് പുറപ്പെടുവിച്ചാണ് മെറ്റ് ഓഫീസ് ഇക്കാര്യം വ്യക്തമാക്കിയത്. കാലാവസ്ഥാ മുന്നറിയിപ്പ് നോര്‍ത്തേണ്‍ സ്‌കോട്ട്ലണ്ടിലെ ഭൂരിഭാഗം പ്രദേശങ്ങളെയും കവര്‍ ചെയ്യുന്നതാണ്. കനത്ത മഞ്ഞും, ശക്തമായ നോര്‍ത്തേണ്‍ കാറ്റും യാത്രകളില്‍ ദുരിതം വിതയ്ക്കും. ഇത് ബുധനാഴ്ചയോടെ പ്രതീക്ഷിക്കാം. താഴ്ന്ന പ്രദേശങ്ങളില്‍ 5 സെന്റിമീറ്റര്‍ വരെ മഞ്ഞും, 200 മീറ്ററിന് മുകളില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ 10 സെന്റിമീറ്റര്‍ വരെ മഞ്ഞും വീഴുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് വ്യക്തമാക്കുന്നു. മഞ്ഞുവീഴ്ച യാത്രാ തടസ്സങ്ങല്‍ കൊണ്ടുവരുമെന്ന് മെറ്റ് ഓഫീസ് പറഞ്ഞു.

Full Story
  04-12-2022
ലിവര്‍പൂളില്‍ മലയാളി വിദ്യാര്‍ഥി മരിച്ച നിലയില്‍

ലിവര്‍പൂള്‍: ലിവര്‍പൂളിനടുത്ത് വിരാല്‍,ബെര്‍ക്കന്‍ ഹെഡ്, റോക്ക് ഫെറിയില്‍ വിചിന്‍ വര്‍ഗ്ഗീസ്സ് എന്ന യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടു. വിചിന്‍ കൊല്ലം, കൊട്ടാരക്കര, കിഴക്കേ തെരുവ് സ്വദേശിയാണ്. ചെസ്റ്റര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയാണ് വിചിന്‍. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വിചിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏകദേശം പത്തുമണിയോടെയാണ് മലയാളി സമൂഹത്തെ തേടി വിവരമെത്തുന്നത്. സ്റ്റുഡന്റ്റ് വിസയില്‍ എത്തിയ ഇയാള്‍ ഒരു മലയാളി കെയര്‍ ഏജന്‍സിയിലാണ് ജോലി ചെയ്തിരുന്നത്. കാര്യമായ സൗഹൃദവലയം ഇയാള്‍ക്ക് ഉണ്ടായിരുന്നില്ല എന്നാണ് പ്രാഥമിക സൂചന. യുവാവ് മാനസിക സമ്മര്‍ദത്തിന് വിധേയനായിരുന്നു എന്നും സൂചനയുണ്ട്. പോലീസ് അന്വേഷണം

Full Story
  03-12-2022
അമ്പരന്ന് കണ്ണുതള്ളി ടോറികള്‍: ചെസ്റ്റര്‍ ഉപതിരഞ്ഞെടുപ്പില്‍ ലേബറുകളുടെ വിജയം ഞെട്ടിച്ചു
ബോറിസ് ജോണ്‍സണും ലിസ് ട്രസും പ്രധാനമന്ത്രി പദവി രാജിവച്ചതിന് ശേഷം ആദ്യമായി നടന്ന പൊതു തിരഞ്ഞെടുപ്പില്‍ ലേബറിനു തിളക്കമാര്‍ന്ന വിജയം ആണ് ലഭിച്ചത്. ലേബറിന്റെ സാമന്ത ഡിക്‌സണ്‍ 11,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കെതിരെ വിജയം കൈവരിച്ചത്. സാമന്ത17,309 വോട്ടുകള്‍ നേടി.


തങ്ങള്‍ ജനതയ്ക്ക് നല്ലൊരു ഭാവി വാഗ്ദാനം ചെയ്യുന്ന പദ്ധതികളുമായി മുന്നോട്ടു വരുമെന്ന് ലേബര്‍ നേതാവ് സര്‍ കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിലെ ഫലം പ്രധാനമന്ത്രി റിഷി സുനകിനുള്ള വ്യക്തമായ സന്ദേശമാണെന്നും ഇത് ജനങ്ങള്‍ എത്രമാത്രം മാറ്റത്തെ ആഗ്രഹിക്കുന്നുവെന്നുള്ളതിന്റെ വ്യക്തമായ തെളിവായി കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഈ തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി വിജയിക്കുമെന്ന് നേരത്തെ
Full Story
  03-12-2022
യുകെയില്‍ എട്ടു ലക്ഷം പേര്‍ മരിക്കുമെന്നു മുന്നറിയിപ്പു കിട്ടിയപ്പോഴാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്: മുന്‍ ആരോഗ്യമന്ത്രി
ലോക്ക്ഡൗണുകള്‍ പ്രഖ്യാപിച്ചതിന്റെ ഏറെ പഴികേട്ട മുന്‍ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക് ഇതിന് പിന്നിലെ വസ്തുതകള്‍ വെളിപ്പെടുത്തുകയാണ്.

ബ്രിട്ടനില്‍ ആദ്യ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് രണ്ട് മാസം മുന്‍പ് തന്നെ രാജ്യത്ത് വന്‍തോതില്‍ ആളുകള്‍ മരിക്കുമെന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നതായി ഹാന്‍കോക് വെളിപ്പെടുത്തി. തന്റെ പുസ്തകമായ പാന്‍ഡെമിക് ഡയറീസിലാണ് മുന്‍ ഹെല്‍ത്ത് സെക്രട്ടറി ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

2020 ജനുവരി 17-നാണ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ക്രിസ് വിറ്റി ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട വൈറസിനെ കുറിച്ച് സംസാരിച്ചത്. ചൈനയില്‍ നിന്നും വൈറസ് പുറത്തുവരാനും, ബ്രിട്ടനില്‍ വന്‍തോതില്‍ മരണങ്ങള്‍ സൃഷ്ടിക്കാനുമുള്ള സാധ്യത 50:50 ആണെന്ന് ക്രിസ് വിറ്റി വ്യക്തമാക്കി.

11
Full Story
  03-12-2022
ചെസ്റ്റര്‍ ഉപതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് വന്‍ വിജയം

ലണ്ടന്‍: ലേബര്‍ പാര്‍ട്ടിക്കു ജനങ്ങളുടെ പിന്തുണ കൂടിവരുന്നെന്ന അഭിപ്രായ സര്‍വേകള്‍ ശരിവയ്ക്കുന്നതായി ചെസ്റ്റര്‍ ഉപതിരഞ്ഞെടുപ്പില്‍ ലേബര്‍ സ്ഥാനാര്‍ഥിയുടെ വന്‍ വിജയം. ബോറിസ് ജോണ്‍സണും ലിസ് ട്രസും പ്രധാനമന്ത്രി പദവി രാജിവച്ചതിന് ശേഷം ആദ്യമായി നടന്ന പൊതു തിരഞ്ഞെടുപ്പില്‍ ലേബറിനു തിളക്കമാര്‍ന്ന വിജയം ആണ് ലഭിച്ചത്. ലേബറിന്റെ സാമന്ത ഡിക്‌സണ്‍ 11,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കെതിരെ വിജയം കൈവരിച്ചത്. സാമന്ത17,309 വോട്ടുകള്‍ നേടി. തങ്ങള്‍ ജനതയ്ക്ക് നല്ലൊരു ഭാവി വാഗ്ദാനം ചെയ്യുന്ന പദ്ധതികളുമായി മുന്നോട്ടു വരുമെന്ന് ലേബര്‍ നേതാവ് സര്‍ കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിലെ ഫലം പ്രധാനമന്ത്രി റിഷി സുനകിനുള്ള വ്യക്തമായ

Full Story
[382][383][384][385][386]
 
-->




 
Close Window