അവസരങ്ങള്‍ കാത്തിക്കുന്നവരാണ് മലയാളികള്‍. നല്ല അവസരങ്ങള്‍ക്കായി കഠിനാദ്ധ്വാനം ചെയ്യുന്നവര്‍. യുകെയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിരവധി ഓപ്പണിങ് ഇപ്പോള്‍ ഉണ്ട്. ഇറങ്ങി പുറപ്പെടുന്നതിനു മുന്‍പ് നിയമപരമായി യുകെ ഗവണ്‍മെന്റ് നിഷ്‌കര്‍ഷിച്ചിട്ടുള്ള എല്ലാ കടമ്പകളെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാക്കണം. നിങ്ങള്‍ക്ക് യുകെയിലേക്ക് കുടിയേറണമെന്ന് ആത്മാര്‍ഥമായ ആഗ്രഹമുണ്ടെങ്കില്‍, ഇമിഗ്രേഷന്‍ കാര്യങ്ങളില്‍ വ്യക്തമായ ധാരണ വരുത്തുക. ഒരു കാര്യം പ്രത്യേകം ഓര്‍ക്കുക - യുകെ വിസ വിലയ്ക്ക് വില്‍ക്കുന്ന വസ്തുവല്ല. യുണൈറ്റഡ് കിങ്ഡം നിഷ്‌കര്‍ഷിച്ചിട്ടുള്ള കുടിയേറ്റ നിയമങ്ങളെക്കുറിച്ചു നിങ്ങള്‍ക്കുള്ള സംശയങ്ങളാണ് ഇവിടെ ദുരീകരിക്കപ്പെടുന്നത്.