Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 14th May 2024
UK Special
  07-12-2022
ക്രിസ്മസിന് ആംബുലന്‍സ് ജീവനക്കാരും സമരത്തിലേക്ക്, രോഗികള്‍ കൂടുതല്‍ ദുരിതത്തിലാകും

ലണ്ടന്‍: വിന്ററില്‍ ബ്രിട്ടന്‍ സമരങ്ങളില്‍ മുങ്ങുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. എന്നാല്‍ ഈ സമരങ്ങള്‍ ആളുകള്‍ക്ക് ജീവന്‍ നഷ്ടമാകുമെന്ന ആശങ്കയാണ് ഇപ്പോള്‍ പടരുന്നത്. ക്രിസ്മസിന് ദിവസങ്ങള്‍ക്ക് മുന്‍പ് ആംബുലന്‍സ് ജീവനക്കാര്‍ സമരത്തിന് ഇറങ്ങുമെന്നാണ് പ്രഖ്യാപനം. ഇത് രോഗികള്‍ക്ക് കൂടുതല്‍ ദുരിതം സമ്മാനിക്കുന്നതാണ്. ശമ്പളവര്‍ദ്ധനവിന്റെ പേരിലുള്ള തര്‍ക്കങ്ങളാണ് ഡിസംബര്‍ 21ന് നടക്കുന്ന പണിമുടക്കിലേക്ക് വഴിമാറുന്നത്. ഇംഗ്ലണ്ടിലെ രണ്ട് ആംബുലന്‍സ് സര്‍വ്വീസുകള്‍ ഒഴികെയുള്ള 25,000 പാരാമെഡിക്കുകളും, എമര്‍ജന്‍സി സ്റ്റാഫുമാണ് സമരത്തിനിറങ്ങുന്നത്. ഒരു ലക്ഷത്തോളം നഴ്സുമാര്‍ രണ്ട് ദിവസത്തെ സമരം പൂര്‍ത്തിയാക്കുന്ന ദിവസമാണ് ആംബുലന്‍സ് ജീവനക്കാര്‍

Full Story
  07-12-2022
യുകെയില്‍ താപനില മൈനസ് പത്തിലേക്ക് താഴുന്നു, ജാഗ്രത വേണമെന്ന് അധികൃതര്‍

ലണ്ടന്‍ : യുകെയിലേക്ക് തണുത്തുറഞ്ഞ കാലാവസ്ഥ വീശിയടിപ്പിച്ച് 'ട്രോള്‍ ഓഫ് ട്രോണ്‍ഡെം' എത്തുന്നതോടെ താപനില രാത്രിയോടെ -10 സെല്‍ഷ്യസിലേക്ക് കൂപ്പുകുത്തുമെന്ന് പ്രവചനം. വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, ഇംഗ്ലണ്ടിന്റെ കിഴക്കന്‍ തീരങ്ങള്‍, നോര്‍ത്തേണ്‍ സ്‌കോട്ട്ലണ്ട്, വെസ്റ്റേണ്‍ ഐല്‍സ് എന്നിവിടങ്ങളില്‍ മെറ്റ് ഓഫീസ് യെല്ലോ മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ച വൈകുന്നേരത്തോടെ ആര്‍ട്ടിക് കാറ്റ് യുകെയിലേക്ക് വീശിത്തുടങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി. തണുപ്പ് കാലാവസ്ഥാ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയ യുകെ ഹെല്‍ത്ത് & സെക്യൂരിറ്റി ഏജന്‍സി ആളുകളോട് വീടുകള്‍ 18 സെല്‍ഷ്യസിലെങ്കിലും ചൂടാക്കി നിര്‍ത്താനാണ് ഉപദേശിക്കുന്നത്.

'നിങ്ങള്‍

Full Story
  07-12-2022
സ്‌ട്രെപ് എ കേസുകള്‍ വര്‍ധിക്കുന്നു, ആശുപത്രികളിലേക്ക് മാതാപിതാക്കളുടെ ഒഴുക്ക്

ലണ്ടന്‍: കുട്ടികള്‍ക്ക് സ്ട്രെപ് എ ബാധിച്ചതായി സംശയിക്കുന്ന മാതാപിതാക്കള്‍ ജിപി പ്രാക്ടീസുകളിലേക്ക് ഒഴുകുന്നു. ഇതോടെ അപ്പോയിന്റ്മെന്റ് എടുക്കുന്നതിന് മുന്‍പ് രണ്ട് വട്ടമെങ്കിലും ആലോചിക്കണമെന്ന് ജിപിമാര്‍ അഭ്യര്‍ത്ഥന പുറപ്പെടുവിച്ച് കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. സീസണല്‍ വൈറസുകളും, ബാക്ടീരിയയും മൂലം കുട്ടികള്‍ രോഗബാധിതരാകുന്നതിനാല്‍ സര്‍ജറികള്‍ നിറഞ്ഞുകവിയുന്ന അവസ്ഥയാണ്. വര്‍ദ്ധിക്കുന്ന ആശങ്ക ശമിപ്പിക്കാന്‍ ഓണ്‍ലൈനില്‍ ഉപദേശം തേടാനാണ് രക്ഷിതാക്കളോട് ജിപിമാര്‍ നിര്‍ദ്ദേശിക്കുന്നത്. ചെറിയ കുട്ടികളില്‍ രൂപപ്പെടുന്ന പ്രധാന ലക്ഷണങ്ങള്‍ ലിസ്റ്റ് ചെയ്യാനും, ഇത് നോക്കി അടിയന്തരമായി കൂടിക്കാഴ്ച ആവശ്യമായവര്‍ക്കായി അപ്പോയിന്റ്മെന്റ് നല്‍കാനുമാണ്

Full Story
  06-12-2022
ഗര്‍ഭിണിയായ മകളെ സഹായിക്കാന്‍ കേരളത്തില്‍ നിന്നു യുകെയില്‍ എത്തിയ വീട്ടമ്മ അന്തരിച്ചു
മകളോടൊപ്പം താമസിക്കാന്‍ നാട്ടില്‍ നിന്നെത്തിയ വീട്ടമ്മയ്ക്ക് ആകസ്മിക മരണം. ആഗസ്റ്റില്‍ നാട്ടില്‍ നിന്നെത്തിയ തിരുവനന്തപുരം മടവൂര്‍ സ്വദേശിയായ ശാന്ത മാധവന്‍(68 ) ആണ് ഇന്നലെ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയത്. ഏതാനും ദിവസമായി അസ്വസ്ഥത തോന്നിയ ശാന്ത രണ്ടു ദിവസമായി ആശുപത്രി നിരീക്ഷണത്തില്‍ ആയിരുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞപ്പോള്‍ പൊടുന്നനെ നില വഷളാവുകയും മരണം സംഭവിക്കുകയും ആയിരുന്നു. നേരത്തെ കാര്യമായ ശാരീരിക അസ്വസ്ഥതകള്‍ ഒന്നും ശാന്തക്ക് ഉണ്ടായിരുന്നില്ല എന്നതാണ് വിവരം.

മകള്‍ സിന്ധു രാജേഷിന്റെ പ്രസവ സംബന്ധമായ സഹായത്തിനു വേണ്ടിയാണു ശാന്ത യുകെയില്‍ എത്തിയത്. അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലില്‍ കഴിയുന്ന സിന്ധുവിനേയും ഭര്‍ത്താവ് രാജേഷ് റോഷനെയും ആശ്വസിപ്പിക്കാനുള്ള ശ്രമത്തിലാണ്
Full Story
  06-12-2022
ലേബര്‍പാര്‍ട്ടിയില്‍ അധികാര വടംവലി, ജെറമിയും കെയറും പോരാടുന്നു

ലണ്ടന്‍: അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ജെറമി കോര്‍ബ് ഇടം പിടിക്കുന്നതിന് സാധ്യതയില്ലെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് കെയര്‍ സ്റ്റാമര്‍ വ്യക്തമാക്കി. ലേബര്‍ പാര്‍ട്ടിയുടെ പ്രതിപക്ഷ നേതാവായിരുന്ന ജെറമി കോര്‍ബിന് പാര്‍ട്ടിയിലെ യഹൂദ വിരുദ്ധതയെ കുറിച്ചുള്ള വിവാദങ്ങളെ തുടര്‍ന്ന് സ്ഥാനം നഷ്ടപ്പെടുകയായിരുന്നു. ബിബിസിയുടെ ടുഡേ പ്രോഗ്രാമില്‍ സംസാരിച്ചപ്പോഴാണ് അടുത്ത തിരഞ്ഞെടുപ്പില്‍ ലേബര്‍ എംപിയായി ജെറമി കോര്‍ബ് നില്‍ക്കേണ്ട സാഹചര്യമില്ലെന്ന് കെയര്‍ സ്റ്റാമര്‍ വ്യക്തമാക്കിയത്. 1983 മുതല്‍ ഇസ്ലിംഗ്ടണ്‍ നോര്‍ത്തിനെ പ്രതിനിധീകരിച്ചു വന്നിരുന്ന കോര്‍ബിന്റെ രാഷ്ട്രീയഭാവി എന്തായിരിക്കും എന്ന

Full Story
  06-12-2022
സ്‌ട്രെപ് എ ബാധയില്‍ മരിച്ചവരുടെ എണ്ണം എട്ടായി, ആശങ്കയില്‍ മാതാപിതാക്കള്‍

ലണ്ടന്‍: ഈ ശൈത്യകാലത്ത് ഗുരുതര സ്ട്രെപ് എ ബാധ പിടിപെട്ട് മരിച്ച കുട്ടികളുടെ എണ്ണം എട്ടായി ഉയര്‍ന്നു. ബ്രിട്ടനിലെ കുട്ടികള്‍ക്കിടയില്‍ വ്യാപനം വര്‍ദ്ധിക്കുന്നതിനിടെയാണ് മരണനിരക്കും പതിയെ ഉയരുന്നത്. ഹാംപ്ഷയറില്‍ നിന്നുള്ള കുട്ടിയാണ് സാധാരണയായി അത്രയൊന്നും പ്രശ്നം സൃഷ്ടിക്കാത്ത വൈറസ് പിടിപെട്ട് മരണത്തിന് കീഴടങ്ങിയത്.കുട്ടിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ആരോഗ്യ മേധാവികള്‍ പങ്കുവെച്ചിട്ടില്ല. വാട്ടര്‍ലൂവില്ലെയിലെ മോര്‍ലാന്‍ഡ്സ് പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് മരണപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുകെയില്‍ ആന്റിബയോട്ടിക്കുകളുടെ ശേഖരം കുറഞ്ഞ നിലയിലാണെന്ന മുന്നറിയിപ്പും ഇതോടൊപ്പം പുറത്തുവന്നിട്ടുണ്ട്.

Full Story
  06-12-2022
ഇ വിസ പുനഃസ്ഥാപിച്ചു, ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യക്കാര്‍ക്ക് ആശ്വാസം

ലണ്ടന്‍: നീണ്ട കാലത്തിന് ശേഷം ഇന്ത്യന്‍ സമൂഹത്തിന് ആശ്വാസമായി ബ്രിട്ടീഷ് പൗരന്മാര്‍ക്കും ഇന്ത്യയിലേക്ക് ഇവിസയ്ക്ക് സാധ്യം.കോവിഡ് വ്യാപനത്തോടെ 2020 മാര്‍ച്ചില്‍ നിര്‍ത്തലാക്കിയ ഈ സൗകര്യം പുനരാരംഭിക്കുകയാണ്. എല്ലാ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഇ വിസ സൗകര്യം കോവിഡ് കാലത്ത് നിര്‍ത്തിയിരുന്നു. പിന്നീട് മറ്റ് രാജ്യങ്ങള്‍ പുനസ്ഥാപിച്ചപ്പോഴും യുകെ, കാനഡ എന്നിവ വൈകിപ്പിച്ചു.ഇന്ത്യയിലേക്ക് വിസ അനുവദിക്കാത്തതിനെതിരെ കടുത്ത പ്രതിഷേധം ബ്രിട്ടനിലെ ഇന്ത്യന്‍ സമൂഹത്തില്‍ ഉയര്‍ന്നിരുന്നു. ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യാക്കാര്‍ക്ക് നാട്ടിലേക്ക് വരാന്‍ ബുദ്ധിമുട്ടിയതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ നേരിട്ട് അപേക്ഷ

Full Story
  06-12-2022
യാതൊരു ഉറപ്പും പറയാന്‍ കഴിയാത്ത കാലാവസ്ഥയാണ് ഇനി യുകെയില്‍

ലണ്ടന്‍: ബ്രിട്ടന്‍ ബുധനാഴ്ച മുതല്‍ കനത്ത കാലാവസ്ഥയിലേക്ക് ചുവടുമാറുമ്പോള്‍ ജനങ്ങള്‍ക്ക് സുപ്രധാന നിര്‍ദ്ദേശവുമായി മെറ്റ് ഓഫീസ്. ഈയാഴ്ച മുതല്‍ പുറത്തിറങ്ങുന്നവര്‍ കുടുംബാംഗങ്ങളെയോ, സുഹൃത്തുക്കളെയോ ഇക്കാര്യം അറിയിക്കുകയും, എപ്പോള്‍ തിരിച്ചെത്തുമെന്ന് സൂചന നല്‍കുകയും വേണമെന്നാണ് മെറ്റ് ഓഫീസ് അറിയിപ്പ്. 'ട്രോള്‍ ഫ്രം ട്രോണ്‍ഡീം' എന്നുപേരിട്ട ആര്‍ട്ടിക് എയര്‍ യുകെയിലേക്ക് എത്തുന്നതോടെ ഈയാഴ്ച താപനില -10 സെല്‍ഷ്യസിലേക്ക് താഴുമെന്നാണ് കരുതുന്നത്. കനത്ത മഞ്ഞുവീഴ്ചയും, ശക്തമായ ഫ്രോസ്റ്റും, ഐസുമാണ് ഈ ബ്ലാസ്റ്റ് എത്തിക്കുന്നത്. ലെവല്‍ 3 ആംബര്‍ മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷകര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇംഗ്ലണ്ടില്‍ നാളെ വൈകുന്നേരം 6 മുതല്‍ ഡിസംബര്‍

Full Story
[381][382][383][384][385]
 
-->




 
Close Window