|
|
|
|
|
| പുതുവര്‍ഷം പിറന്നു, ഇമിഗ്രേഷന്‍ നിയമം മാറി, വിദേശവിദ്യാര്‍ഥികള്‍ക്ക് ഇനി കുടുംബ വിസ ലഭിക്കില്ല |
ലണ്ടന്‍: 2024, ജനുവരി 1. പുതുവര്‍ഷം ആഗതമായിരിക്കുന്നു. ഇതോടൊപ്പം പല മാറ്റങ്ങളും തേടിയെത്താം. അതില്‍ ഏറ്റവും പ്രധാനമാണ് കുടിയേറ്റക്കാരെ ബാധിക്കുന്ന ഇമിഗ്രേഷന്‍ നിയമമാറ്റങ്ങള്‍. ലീഗല്‍ കുടിയേറ്റത്തിന് നിയന്ത്രണം ഏര്‍പ്പാടാക്കി നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കാനുള്ള നിയമങ്ങള്‍ ഇന്ന് മുതല്‍ ബ്രിട്ടനില്‍ നിലവില്‍ വരികയാണ്. ഇതോടെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി യുകെയിലേക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് വിലക്ക് വരും. ന്യായീകരണമില്ലാത്ത രീതികള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തുന്നതെന്ന് ഹോം സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി പറഞ്ഞു. ഇതുവഴി ആയിരക്കണക്കിന് പേരുടെ കുടിയേറ്റം കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പോസ്റ്റ് ഗ്രാജുവേറ്റ് റിസേര്‍ച്ച് കോഴ്സുകള്‍ക്കും, |
|
Full Story
|
|
|
|
|
|
|
| രാജ്യത്തെ നയിക്കാന്‍ പ്രതീക്ഷ അര്‍പ്പിക്കുന്ന നേതാക്കള്‍ ഋഷി തന്നെ മുന്നില്‍ |
ലണ്ടന്‍: രാജ്യത്തെ നയിക്കാന്‍ പറ്റിയ നേതാവ് ആര്? ഈ ചോദ്യത്തിനുള്ള ഉത്തരം തങ്ങളാണെന്ന് പല നേതാക്കളും രഹസ്യമായും, പരസ്യമായും പറയുന്നുണ്ട്. എന്നാല്‍ ഇക്കാര്യം അംഗീകരിക്കേണ്ട ജനങ്ങളില്‍ കാല്‍ശതമാനം പേരും അന്തിമതീരുമാനത്തില്‍ എത്തിയിട്ടില്ലെന്നതാണ് നിലവിലെ സര്‍വ്വെ വ്യക്തമാക്കുന്നത്. പ്രധാനമന്ത്രി ഋഷി സുനാകിന് പ്രതീക്ഷ നല്‍കിക്കൊണ്ടാണ് കാല്‍ശതമാനം വോട്ടര്‍മാരും ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് സര്‍വ്വെ സ്ഥിരീകരിച്ചത്. വിവിധ പോളുകളില്‍ കീര്‍ സ്റ്റാര്‍മറുടെ ലേബര്‍ പാര്‍ട്ടി മുന്നേറ്റം നടത്തുന്നതിനിടെയാണ് വലിയൊരു ശതമാനം ജനങ്ങള്‍ ഇപ്പോഴും ആരെ പിന്തുണയ്ക്കണമെന്ന് ഉറപ്പിട്ടില്ലെന്ന് വ്യക്തമാകുന്നത്.
Full Story
|
|
|
|
|
|
|
| യൂറോസ്റ്റര്‍ ട്രെയിന്‍ സര്‍വീസുകള്‍ ഇന്ന് പുനഃസ്ഥാപിച്ചേക്കും, ട്രെയിന്‍ സര്‍വീസുകള്‍ താളം തെറ്റിയത് മൂലം ആയിരങ്ങള്‍ അവതാളത്തിലായി |
ലണ്ടന്‍: ക്രിസ്തുമസ് വാരാന്ത്യത്തിന് പുറമെ ന്യൂ ഇയര്‍ ആഘോഷിക്കാനുള്ള യാത്രയ്ക്കുള്ള ഒരുക്കത്തിലായിരുന്നു ഒട്ടുമിക്ക ബ്രിട്ടീഷുകാരും . എന്നാല്‍ ലണ്ടനിലെ സെന്റ് പാന്‍ക്രാസിന് ഇന്റര്‍നാഷണലിലും തിരിച്ചുമുള്ള യൂറോസ്റ്റാര്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചത് ആയിരങ്ങളുടെ അവധിക്കാല യാത്രാ പദ്ധതികളെയാണ് താറുമാറാക്കിയത്. ട്രെയിന്‍ കടന്നു പോകുന്ന ഒരു ടണലിലുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്നാണ് ട്രെയിനുകള്‍ നിര്‍ത്തിവയ്‌ക്കേണ്ടതായി വന്നത്. തരാറിലായ ട്രെയിന്‍ സര്‍വീസുകള്‍ ഇന്ന് പുനസ്ഥാപിക്കുമെന്ന് യൂറോസ്റ്റര്‍ അറിയിച്ചു. ലണ്ടന്‍, പാരീസ്, ബ്രസല്‍സ്, ആംസ്റ്റര്‍ഡാം എന്നിവിടങ്ങളിലേയ്ക്കുള്ള എല്ലാ സര്‍വീസുകളും ഇന്ന് ഉണ്ടായിരിക്കുമെന്നാണ് കമ്പനി |
|
Full Story
|
|
|
|
|
|
|
| എന്‍എച്ച്എസിലെ പാളിച്ചകള്‍ മൂലം നിരവധി രോഗികള്‍ക്ക് അവയവങ്ങള്‍ നഷ്ടമായി |
ഓപ്പറേഷന്‍ എന്ന് പറയുന്നത് തന്നെ ഒരു അപകടകരമായ പണിയാണ്. ശരീരം കീറിമുറിച്ച് ചെയ്യുന്ന ഓപ്പറേഷനുകള്‍ ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കുമെന്നതാണ് ആശ്വാസം. എന്നാല്‍ ആശ്വാസം നല്‍കേണ്ടതിന് പകരം സര്‍ജറികള്‍ ആശങ്കയായി മാറുന്ന കാഴ്ചയാണ് എന്‍എച്ച്എസിലുള്ളത്. ആയിരക്കണക്കിന് രോഗികള്‍ക്കാണ് ഡോക്ടര്‍മാര്‍ക്ക് സംഭവിക്കുന്ന പിശകുകള്‍ മൂലം അംഗഭംഗം സംഭവിക്കുന്നത്. അവയവങ്ങള്‍ മാറി മുറിച്ച് നീക്കുന്നതും, സര്‍ജറിക്കിടയില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ശരീരത്തിന് അകത്തായി പോകുന്നത് ഉള്‍പ്പെടെ പ്രശ്നങ്ങളില്‍ ഉള്‍പ്പെടുന്നു. 2015 മുതല്‍ 2023 വരെ ജീവന്‍ അപകടത്തിലാക്കുന്ന ഏകദേശം 3684 കേസുകളാണ് ഡോക്ടര്‍മാര്‍ നടത്തിയതെന്ന് ഹെല്‍ത്ത് സര്‍വ്വീസ് ഡാറ്റ പറയുന്നു. ഒരിക്കലും |
|
Full Story
|
|
|
|
|
|
|
| ഇംഗ്ലണ്ടിലും വെയില്‍സിലും ചുഴലിക്കാറ്റ് മുന്നറിയിപ്പ്, വെള്ളപ്പൊക്കത്തിനും സാധ്യത |
ലണ്ടന്‍: യുകെയില്‍ ആഘോഷങ്ങള്‍ക്ക് മേല്‍ വെള്ളം കോരിയൊഴിച്ച് ശോഭ കെടുത്താന്‍ കാലാവസ്ഥ വില്ലനായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. ന്യൂഇയര്‍ തലേന്ന് 75 എംപിഎച്ച് വരെ കാറ്റും, വെള്ളപ്പൊക്കവും, മഞ്ഞും, ഐസുമൊക്കെയാണ് യുകെയ്ക്കായി മെറ്റ് ഓഫീസ് പറഞ്ഞുവെയ്ക്കുന്നത്. യുകെയില്‍ ഉടനീളം മഞ്ഞ ജാഗ്രത പുറപ്പെടുവിച്ചതിന് പുറമെ ഇംഗ്ലണ്ടിലും, വെയില്‍സിലുമായി ചുഴലിക്കാറ്റ് അറിയിപ്പുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റ് ഒറ്റപ്പെട്ട മേഖലകളിലായാണ് പ്രത്യക്ഷപ്പെടുക. നോര്‍ത്തേണ്‍ ഇംഗ്ലണ്ട്, മിഡ്ലാന്‍ഡ്സ്, ഈസ്റ്റ് ആംഗ്ലിയ, സതേണ്‍ ഇംഗ്ലണ്ട്, വെയില്‍സ്, ചാനല്‍ ഐലന്‍ഡ്സ് എന്നിവിടങ്ങളിലാണ് ഇത് ബാധിക്കുക. മാഞ്ചസ്റ്ററില്‍ |
|
Full Story
|
|
|
|
|
|
|
| ആളുകളെ കടിച്ചുകീറുന്ന നായ്ക്കള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ബ്രിട്ടന്‍ |
ലണ്ടന്‍: തെറ്റായ പ്രവണതകള്‍ മൂലം നായകളുടെ യഥാര്‍ത്ഥ രൂപത്തിലും, സ്വഭാവത്തിലും വരെ മാറ്റം വരുന്ന അവസ്ഥയുണ്ട്. ഈ ഘട്ടത്തിലാണ് ബ്രിട്ടനെ വിറപ്പിച്ച ഒരിനം നായകള്‍ക്ക് വിലക്ക് വരുന്നത്. എക്സ്എല്‍ ബുള്ളി ഇനത്തില്‍ പെട്ട നായകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കാണ് ഇന്ന് നിലവില്‍ വരുന്നത്. നിലവിലുള്ള ഈ ബ്രീഡ് നായകളെ മുഖാവരണം ധരിപ്പിക്കാതെ പുറത്തിറക്കാന്‍ ഇനി അനുവാദമുണ്ടാകില്ല. കൂടാതെ ജനുവരി അവസാനത്തോടെ ഇവയ്ക്ക് നിയമപരമായ രജിസ്ട്രേശന്‍ ആവശ്യമാണ്. യുകെയിലെ വിവിധ ഭാഗങ്ങളിലായി ഗുരുതരമായ അക്രമണങ്ങള്‍ നടത്തിയതോടെയാണ് അപകടകാരികളായ നായകള്‍ക്ക് രാജ്യം വിലങ്ങിടുന്നത്.
പുതിയ നിയമപ്രകാരം എക്സ്എല്‍ ബുള്ളി നായകളെ വില്‍ക്കുന്നതും, |
|
Full Story
|
|
|
|
|
|
|
| ബാങ്ക് ഓഫ് ഇംഗ്ലണ്ട് അനുകൂല നടപടിയെടുക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ |
ലണ്ടന്‍: 2024 ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച് പുതിയൊരു തുടക്കത്തിന്റെ നാളുകളായി മാറുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. അതിനുള്ള പ്രധാന കാരണം കുറയുന്ന പണപ്പെരുപ്പം തന്നെ. പണപ്പെരുപ്പം കുറയുന്നതിന്റെ ചലനങ്ങള്‍ മറ്റ് മേഖലകളിലേക്കും വ്യാപിക്കുമെന്ന് വിദഗ്ധര്‍ പ്രവചിക്കുന്നു. 2024-ല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ ചുരുക്കി ബിസിനസ്സുകള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുമെന്നാണ് ഇക്കണോമിസ്റ്റുകളുടെ വിശ്വാസം. ഇതുവഴി സാമ്പത്തിക മുരടിപ്പില്‍ നില്‍ക്കുന്ന ഹൈസ്ട്രീറ്റും തിരിച്ചുവരുമെന്ന് ഇവര്‍ പറയുന്നു. 'മുന്നോട്ട് നോക്കുമ്പോള്‍ പണപ്പെരുപ്പം കുറയുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്', ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് കമ്പനി ഹാര്‍ഗ്രീവ്സ് ലാന്‍സ്ഡൗണിലെ |
|
Full Story
|
|
|
|
| |