Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.1057 INR  1 EURO=104.9098 INR
ukmalayalampathram.com
Tue 09th Dec 2025
 
 
UK Special
  Add your Comment comment
ബാങ്ക് ഓഫ് ഇംഗ്ലണ്ട് അനുകൂല നടപടിയെടുക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍
reporter

ലണ്ടന്‍: 2024 ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച് പുതിയൊരു തുടക്കത്തിന്റെ നാളുകളായി മാറുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. അതിനുള്ള പ്രധാന കാരണം കുറയുന്ന പണപ്പെരുപ്പം തന്നെ. പണപ്പെരുപ്പം കുറയുന്നതിന്റെ ചലനങ്ങള്‍ മറ്റ് മേഖലകളിലേക്കും വ്യാപിക്കുമെന്ന് വിദഗ്ധര്‍ പ്രവചിക്കുന്നു. 2024-ല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ ചുരുക്കി ബിസിനസ്സുകള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുമെന്നാണ് ഇക്കണോമിസ്റ്റുകളുടെ വിശ്വാസം. ഇതുവഴി സാമ്പത്തിക മുരടിപ്പില്‍ നില്‍ക്കുന്ന ഹൈസ്ട്രീറ്റും തിരിച്ചുവരുമെന്ന് ഇവര്‍ പറയുന്നു. 'മുന്നോട്ട് നോക്കുമ്പോള്‍ പണപ്പെരുപ്പം കുറയുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്', ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് കമ്പനി ഹാര്‍ഗ്രീവ്സ് ലാന്‍സ്ഡൗണിലെ മാര്‍ക്കറ്റ് അനലിസ്റ്റ് സൂസന്നാ സ്ട്രീറ്റര്‍ കൂട്ടിച്ചേര്‍ത്തു.

2024 ഒരു മെച്ചപ്പെട്ട വര്‍ഷമാകുമെന്ന പ്രതീക്ഷയുണ്ട്, പണപ്പെരുപ്പത്തില്‍ അയവ് വരുന്നതും, ഉപഭോക്താക്കളുടെ ആത്മവിശ്വാസം പതിയെ ഉയരുകയും ചെയ്യുന്നുണ്ട്, മാര്‍ക്കറ്റ് റിസേര്‍ച്ച് ഗ്രൂപ്പ് മിന്റെലിലെ നിക്ക് കരോള്‍ പറഞ്ഞു. ജീവിതച്ചെലവും, പണപ്പെരുപ്പവും മൂലം റീട്ടെയിലര്‍മാര്‍ 6400 സ്റ്റോറുകള്‍ അടയ്ക്കുകയും, 37000 തൊഴിലുകള്‍ വെട്ടിച്ചുരുക്കുകയും ചെയ്തെന്നാണ് കണക്കുകള്‍. എന്നാല്‍ തിരിച്ചുവരവ് സംഭവിക്കാന്‍ 2025 വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് സെന്റര്‍ ഫോര്‍ റീട്ടെയില്‍ റിസേര്‍ച്ചിലെ പ്രൊഫസര്‍ ജോഷ്വാ ബാംഫീല്‍ഡിന്റെ മുന്നറിയിപ്പ്. ലോകത്തിന് ഭക്ഷണം നല്‍കുന്ന രാജ്യങ്ങളില്‍ യുദ്ധം നടക്കുമ്പോള്‍ പണപ്പെരുപ്പം രണ്ട് ശതമാനത്തിലക്ക് താഴുമെന്ന് പ്രതീക്ഷിക്കാന്‍ സാധിക്കില്ലെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം.

 
Other News in this category

 
 




 
Close Window