Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=109.0156 INR
ukmalayalampathram.com
Sat 21st Mar 2026
UK Special
  04-01-2026
ലണ്ടനിലെ തെരുവുകളില്‍ പാന്‍ കറ: ബ്രെന്റ് കൗണ്‍സില്‍ ശുചീകരണ ക്യാംപെയ്ന്‍ ആരംഭിച്ചു

ലണ്ടന്‍: ദക്ഷിണേഷ്യയിലെ തെരുവുകളില്‍ പതിവായി കാണുന്ന മുറുക്കിത്തുപ്പിയ ചുവന്ന കറകള്‍ ഇപ്പോള്‍ യൂറോപ്യന്‍ രാജ്യമായ ലണ്ടനിലും പ്രശ്നമായി മാറിയിരിക്കുകയാണ്. ഗുഡ്കയും പാനും ചവച്ചുതുപ്പിയതിന്റെ കറകള്‍ നഗരത്തിലെ പല തെരുവുകളിലും പ്രത്യക്ഷപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഈ കറകള്‍ വൃത്തിയാക്കാന്‍ നഗര കൗണ്‍സിലുകള്‍ക്ക് 35 ലക്ഷത്തിലധികം രൂപ ചെലവഴിക്കേണ്ടി വന്നിട്ടുണ്ട്. വടക്കുപടിഞ്ഞാറന്‍ ലണ്ടനിലെ ബ്രെന്റ് കൗണ്‍സില്‍ ഇതിനോടകം വലിയ ശുചീകരണ ക്യാംപെയ്ന്‍ ആരംഭിച്ചു.

ഇന്ത്യയിലെ പ്രശ്നവുമായി സാമ്യമുള്ള ഈ അവസ്ഥയെക്കുറിച്ചുള്ള ക്യാംപെയ്ന്‍ വീഡിയോ സാമൂഹികമാധ്യമമായ

Full Story
  04-01-2026
കൊലപാതകവും തീപിടിത്തവും നടന്ന വീട് ലേലത്തിന്

ലണ്ടന്‍: സാധാരണയായി റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ വസ്തു വില്‍ക്കുമ്പോള്‍ ചില സത്യങ്ങള്‍ മറച്ചുവയ്ക്കാറുണ്ട്. എന്നാല്‍ ലങ്കാഷയറിലെ ബേണ്‍ലിയില്‍ വില്‍പ്പനയ്ക്ക് വന്ന ഒരു വീട്, നടുക്കുന്ന സത്യം തുറന്നുപറഞ്ഞുകൊണ്ടാണ് ശ്രദ്ധ നേടുന്നത്.

2020-ല്‍ ഈ വീടിനുള്ളില്‍ ഡോ. സമന്‍ മിര്‍ സചാര്‍വി (49)യും മകള്‍ വിയാന്‍ മന്‍ഗ്രിയോ (14)യും കൊല്ലപ്പെട്ടിരുന്നു. കൊലപാതകത്തെ ആത്മഹത്യയായി വരുത്തിത്തീര്‍ക്കാനായി പ്രതിയായ ഷഹബാസ് ഖാന്‍ മൂന്ന് കിടപ്പുമുറികളുള്ള വീടിന് തീയിട്ടു. തീപിടിത്തത്തില്‍ വീടിന്റെ ലിവിങ് റൂം, കിടപ്പുമുറി, അടുക്കള, ബാത്ത്‌റൂം എന്നിവയ്ക്ക് വലിയ നാശനഷ്ടം സംഭവിച്ചു. കൊലപാതകത്തിന് ശേഷം അഞ്ച് വര്‍ഷമായി ഈ വീട്ടില്‍ ആരും

Full Story
  03-01-2026
യുകെ മലയാളിയായ യുവാവ് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ അന്തരിച്ചു; വിട പറഞ്ഞത് കോട്ടയം പനച്ചിക്കാട് സ്വദേശി പി.കെ. ടോമി
കോട്ടയം പനച്ചിക്കാട് സ്വദേശി പി.കെ. ടോമി അന്തരിച്ചു. യുകെയിലെ ബര്‍മിങ്ഹാമില്‍ നിന്നു നാട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് മരണം. ഹൃദയാഘാതമാണു മരണ കാരണം. സഹോദരന്റെ മരണവിവരം അറിഞ്ഞ് നാട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് അന്ത്യം. മുംബൈയില്‍ വച്ച് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് അവിടെ തന്നെയുള്ള ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Full Story
  03-01-2026
യുകെയില്‍ വച്ച് ഭാര്യയെ കൊലപ്പെടുത്തിയ യുവാവിന് ഇന്ത്യയില്‍ സുഖവാസം: ഭാര്യയുടെ മൃതദേഹം കാറില്‍ ഒളിപ്പിച്ചയാളാണ് പങ്കജ്
ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി കാറിന്റെ ബൂട്ടില്‍ ഒളിപ്പിച്ച് നാട്ടിലേക്ക് കടന്ന യുവാവ് ഇന്ത്യയില്‍ പുതിയ ജീവിതം തുടങ്ങിയതായി റിപ്പോര്‍ട്ട്. പങ്കജ് ലാംബ എന്ന 24 കാരനാണ് മുന്‍ കാമുകി മധു പാണ്ഡെയുമൊത്ത് ജീവിക്കാന്‍ ഭാര്യ ഹര്‍ഷിത ബ്രെല്ലയെ കൊലപ്പെടുത്തിയത്. ലണ്ടനില്‍ കാറില്‍ യുവതിയുടെ മൃതദേഹം കണ്ടുകിട്ടും മുമ്പ് ഇയാള്‍ ഇന്ത്യയിലേക്ക് മുങ്ങിയിരുന്നു.

നോര്‍ത്താംപ്ടണ്‍ കോര്‍ബിയയിലെ വീട്ടില്‍ വച്ച് കഴിഞ്ഞ നവംബര്‍ 10നാണ് ബ്രെല്ലയെ ഭര്‍ത്താവ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്. പിന്നീട് മൃതദേഹം ഒരു കാറിന്റെ ബൂട്ടില്‍ ഒളിപ്പിച്ച് പിറ്റേന്ന് കാര്‍ ഇല്‍ഫോര്‍ഡില്‍ ഉപേക്ഷിച്ചു. അടുത്ത ദിവസം ലാംബ മുംബൈയിലേക്കുള്ള എയര്‍ഇന്ത്യ വിമാനത്തില്‍ കയറി മുംബൈയില്‍ നിന്ന് ഡല്‍ഹിയിലെത്തി സ്വന്തം നാടായ
Full Story
  03-01-2026
ബ്രിട്ടനില്‍ തൊഴിലില്ലായ്മ പ്രതിസന്ധി; പലിശ നിരക്കുകള്‍ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക്

ലണ്ടന്‍: തൊഴിലില്ലായ്മ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഈ വര്‍ഷം പലിശ നിരക്കുകള്‍ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറയ്ക്കുമെന്ന് റിപ്പോര്‍ട്ട്.

വേനല്‍ക്കാലത്തിനുശേഷം നിലവിലെ 3.75% നിരക്ക് 2.75% ആയി കുറയുമെന്ന് സ്വിസ് ബാങ്കായ ലോംബാര്‍ഡ് ഒഡിയര്‍ ദി ടെലിഗ്രാഫിനോട് പ്രവചിച്ചു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നയരൂപീകരണ വിദഗ്ധര്‍ അടിസ്ഥാന നിരക്ക് 4% ല്‍ നിന്ന് 3.75% ആയി കുറയ്ക്കാന്‍ വോട്ട് ചെയ്തിരുന്നു.

വായ്പ നല്‍കുന്നവര്‍ പലിശ നിരക്കുകള്‍ നിര്‍ണ്ണയിക്കാന്‍ അടിസ്ഥാന നിരക്ക് ഉപയോഗിക്കുന്നു. ഉപഭോക്താക്കള്‍ക്ക്

Full Story
  03-01-2026
പുതുവര്‍ഷത്തില്‍ എന്‍എച്ച്എസ് അതീവ സമ്മര്‍ദത്തില്‍

പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് (NHS) അതീവ സമ്മര്‍ദത്തിലാണെന്ന് ആരോഗ്യ മേധാവികള്‍ മുന്നറിയിപ്പ് നല്‍കുന്നു. രാജ്യത്ത് തണുപ്പിനുള്ള ഹെല്‍ത്ത് അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചതോടെ രോഗികളുടെ എണ്ണം കുതിച്ചുയരുമെന്ന ആശങ്ക ശക്തമാണ്.

ഫ്ളൂ ബാധിച്ച രോഗികളുടെ എണ്ണം ഇപ്പോള്‍ കുറയുന്നുണ്ടെങ്കിലും, താപനില താഴ്ന്നതോടെ ആശുപത്രികള്‍ അപകടകരമായ സമ്മര്‍ദത്തിലാണെന്ന് അധികൃതര്‍ പറയുന്നു. ഡിസംബര്‍ 21 അവസാനിച്ച ആഴ്ചയില്‍ ശരാശരി 3061 ഫ്ളൂ രോഗികളാണ് ഓരോ ദിവസവും ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്നത്. അതേസമയം 95% ബെഡുകളും നിറഞ്ഞ് കിടക്കുന്നതിനാല്‍ ആശുപത്രികള്‍ പ്രവര്‍ത്തന സമ്മര്‍ദം നേരിടുകയാണ്.

Full Story
  03-01-2026
യുകെയില്‍ പുതുവര്‍ഷം കടുത്ത ആര്‍ട്ടിക് തണുപ്പ്

പുതുവര്‍ഷത്തിന്റെ തുടക്കം മുതല്‍ യുകെയില്‍ കടുത്ത ആര്‍ട്ടിക് ഫ്രീസ് തുടരുകയാണ്. ഒരാഴ്ചയോളം നീളുന്ന ഈ തണുപ്പ് കാലാവസ്ഥയില്‍ പകല്‍ സമയത്തുപോലും താപനില പൂജ്യം സെല്‍ഷ്യസിന് മുകളില്‍ നില്‍ക്കാന്‍ ബുദ്ധിമുട്ടുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി.

ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും മഞ്ഞുവീഴ്ച ഉണ്ടാകുമെന്നാണ് പ്രവചനം. 2026-ന്റെ തുടക്കം തന്നെ കടുത്ത തണുപ്പോടെ ആരംഭിച്ച സാഹചര്യത്തില്‍ ഇത് തുടരുകയാണ്.

ബുധനാഴ്ച രാത്രി അബെര്‍ഡീന്‍ഷയറില്‍ താപനില -10 സെല്‍ഷ്യസ് വരെ താഴ്ന്നു. വടക്കന്‍ മേഖലകളില്‍ നിന്നുള്ള

Full Story
  03-01-2026
ഭാര്യയെ കൊലപ്പെടുത്തി കാറിന്റെ ബൂട്ടില്‍ ഒളിപ്പിച്ച് ഇന്ത്യയിലേക്ക് കടന്ന യുവാവ്

ലണ്ടനില്‍ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കാറിന്റെ ബൂട്ടില്‍ ഒളിപ്പിച്ച യുവാവ് ഇന്ത്യയില്‍ പുതിയ ജീവിതം തുടങ്ങിയതായി റിപ്പോര്‍ട്ട്.

24 കാരനായ പങ്കജ് ലാംബയാണ് മുന്‍ കാമുകി മധു പാണ്ഡെയുമൊത്ത് ജീവിക്കാന്‍ ഭാര്യ ഹര്‍ഷിത ബ്രെല്ലയെ കൊലപ്പെടുത്തിയത്. കഴിഞ്ഞ നവംബര്‍ 10-ന് നോര്‍ത്താംപ്ടണ്‍ കോര്‍ബിയയിലെ വീട്ടില്‍ വച്ച് ബ്രെല്ലയെ ഭര്‍ത്താവ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം, മൃതദേഹം കാറിന്റെ ബൂട്ടില്‍ ഒളിപ്പിച്ച് പിറ്റേന്ന് ഇല്‍ഫോര്‍ഡില്‍ ഉപേക്ഷിക്കുകയായിരുന്നു.

അടുത്ത ദിവസം ലാംബ മുംബൈയിലേക്കുള്ള എയര്‍ഇന്ത്യ വിമാനത്തില്‍ കയറി, പിന്നീട് ഡല്‍ഹിയിലെത്തി സ്വന്തം നാടായ

Full Story
[52][53][54][55][56]
 
-->




 
Close Window