|
|
|
|
|
| ബെല്‍ഫാസ്റ്റില്‍ മലയാളി കുടുംബത്തില്‍ ജനിച്ചു ക്രിസ്മസ് ബേബി |
ലോകമെമ്പാടും ക്രിസ്മസ് ആഘോഷങ്ങളുടെ ആവേശം നിറഞ്ഞിരിക്കെ, വടക്കന്‍ അയര്‍ലന്‍ഡില്‍ ഈ വര്‍ഷത്തെ ആദ്യത്തെ 'ക്രിസ്മസ് അതിഥി' എത്തിയത് ഒരു മലയാളി കുടുംബത്തിലേക്ക്.
തൊടുപുഴ കരിങ്കുന്നം സ്വദേശികളായ മനു മാത്യുവിന്റെയും ജസ്‌ന ആന്റണിയുടെയും മകളായ മീര മരിയ മനുയാണ് ഡിസംബര്‍ 25-ന് പുലര്‍ച്ചെ 12.25-ന് ജനിച്ച് 'ക്രിസ്മസ് ബേബി'യായി മാറിയത്. ബെല്‍ഫാസ്റ്റിന് സമീപമുള്ള ഡണ്ടൊണാള്‍ഡിലെ അള്‍സ്റ്റര്‍ ആശുപത്രിയിലാണ് മീറയുടെ ജനനം.
സൗത്ത് ഈസ്റ്റേണ്‍ ട്രസ്റ്റിലെ ഈ വര്‍ഷത്തെ ആദ്യത്തെ കുഞ്ഞായി മീറയെ ആശുപത്രി അംഗങ്ങളും ട്രസ്റ്റ് അധികൃതരും ചേര്‍ന്ന് വലിയ വരവേല്‍പ്പോടെ സ്വീകരിച്ചു. 2025 ഡിസംബര്‍ 29-നാണ് |
|
Full Story
|
|
|
|
|
|
|
| ഇംഗ്ലണ്ടില്‍ എന്‍എച്ച്എസ് ജീവനക്കാരെതിരായ അതിക്രമങ്ങള്‍ 20% വര്‍ധിച്ചു; ഏഴിലൊന്ന് ജീവനക്കാര്‍ ഇരകള്‍ |
ലണ്ടന്‍: ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് (NHS) ജീവനക്കാരെതിരായ അതിക്രമങ്ങള്‍ ആശങ്കാജനകമായി ഉയരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ജീവനക്കാരെതിരായ ആക്രമണങ്ങളും ഭീഷണികളും 20 ശതമാനം വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
വിവരാവകാശ നിയമപ്രകാരം ലഭിച്ച ഡാറ്റ പ്രകാരം, 2022-ലെ നിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 2024-ല്‍ 15,000-ലേറെ കേസുകള്‍ അധികമായി റിപ്പോര്‍ട്ട് ചെയ്തു. ഒരു മെഡിക്കല്‍ ട്രസ്റ്റില്‍ മാത്രം 8,000-ലേറെ അതിക്രമങ്ങളും ഭീഷണികളും രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം മേഴ്സിസൈഡിലെ ന്യൂട്ടണ്‍ കമ്മ്യൂണിറ്റി ഹോസ്പിറ്റലില്‍ അപ്പോയിന്റ്മെന്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാരെയും |
|
Full Story
|
|
|
|
|
|
|
| ലണ്ടനില്‍ നിന്ന് ദുബൈയിലേക്കുള്ള എമിറേറ്റ്‌സ് വിമാനം തിരിച്ചിറക്കി; 500 യാത്രക്കാരുടെ യാത്ര റദ്ദാക്കി |
ലണ്ടന്‍: പുതുവത്സര തലേന്ന ലണ്ടനില്‍ നിന്ന് ദുബൈയിലേക്കു പുറപ്പെട്ട എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കേണ്ടിവന്നു. എയര്‍ബസ് A380-800 വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയര്‍ സിസ്റ്റത്തിലുണ്ടായ പ്രശ്‌നമാണ് യാത്ര തടസ്സപ്പെടുത്തിയത്.
ലണ്ടന്‍ സമയം ഉച്ചയ്ക്ക് 1.40-ന് പുറപ്പെട്ട EK002 വിമാനത്തില്‍ തകരാര്‍ കണ്ടെത്തിയതോടെ യാത്ര റദ്ദാക്കി. പറന്നുയര്‍ന്ന ഉടന്‍ തന്നെ പൈലറ്റുമാര്‍ പ്രശ്‌നം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇന്ധനം ചെലവഴിക്കാന്‍ ഏകദേശം രണ്ട് മണിക്കൂറോളം വിമാനം ആകാശത്ത് വട്ടമിട്ട് പറന്നശേഷം, രാത്രി 8.28-ഓടെ ഹീത്രോ വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.
|
|
Full Story
|
|
|
|
|
|
|
| ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ ഇഡിയുടെ വമ്പന്‍ നടപടി; ലണ്ടനിലെ 150 കോടി രൂപയുടെ ആഡംബര സ്വത്ത് കണ്ടുകെട്ടി |
ന്യൂഡല്‍ഹി: ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വമ്പന്‍ നടപടി സ്വീകരിച്ചു. ലണ്ടനിലെ പ്രശസ്തമായ ബെക്കിംഗ്ഹാം കൊട്ടാരത്തിന് സമീപമുള്ള 150 കോടി രൂപ വിലമതിക്കുന്ന ആഡംബര സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. പ്രമുഖ വസ്ത്ര നിര്‍മ്മാണ കമ്പനിയായ എസ് കുമാര്‍സ് നേഷന്‍വൈഡ് ലിമിറ്റഡ് (S Kumars Nationwide Ltd) അതിന്റെ മുന്‍ ചെയര്‍മാന്‍ നിതിന്‍ കസ്ലിവാള്‍ ഉള്‍പ്പെട്ട കേസിലാണ് നടപടി.
വിവിധ ബാങ്കുകളുടെ കൂട്ടായ്മയില്‍ നിന്ന് കമ്പനി വലിയ തുക വായ്പ എടുത്തിരുന്നെങ്കിലും, അത് ബിസിനസ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് പകരം വിദേശത്തേക്ക് കടത്തിയെന്നാണ് കണ്ടെത്തല്‍. വിദേശ നിക്ഷേപം |
|
Full Story
|
|
|
|
|
|
|
| ലണ്ടനിലെ ബസില്‍ മലയാളി യുവതികള്‍ക്ക് നേരെ കത്തി ആക്രമണം; മൂന്ന് പേര്‍ക്ക് പരിക്ക് |
പത്തനംതിട്ട: ലണ്ടനിലെ തിരക്കേറിയ ബസില്‍ മലയാളി യുവതികള്‍ക്ക് നേരെ നടന്ന കത്തി ആക്രമണം ഭീതിയുണര്‍ത്തി. പ്രകോപനമില്ലാതെ ഇന്ത്യക്കാരെ ലക്ഷ്യമാക്കി ഒരു സ്ത്രീ ആക്രമണം നടത്തിയതോടെ പത്തനംതിട്ടയും പുനലൂറും സ്വദേശികളായ മൂന്ന് യുവതികള്‍ക്ക് പരിക്കേറ്റു.
ക്രൊയ്‌ഡോണില്‍നിന്ന് ജോലിസ്ഥലത്തേക്കു പോകുന്നതിനിടെ, സെയ്ന്റ് ലിയോണാസ് സ്ട്രീറ്റ് ബസ് സ്റ്റോപ്പില്‍നിന്ന് രണ്ടാമത്തെ ബസില്‍ കയറിയപ്പോഴാണ് സംഭവം. മെലിഞ്ഞും മുഷിഞ്ഞ വസ്ത്രം ധരിച്ചിരുന്ന സ്ത്രീ, ഇന്ത്യക്കാരെ ചീത്തവിളിക്കുകയും കത്തിയെടുത്ത് വീശുകയും ചെയ്തു.
ആക്രമണത്തില്‍ പത്തനംതിട്ട മാടപ്പള്ളില്‍ സ്വദേശിനി സോബി (37), മാക്കാംകുന്ന് |
|
Full Story
|
|
|
|
|
|
|
| ലണ്ടനിലെ ട്രെയിനില്‍ 'ബിഹാറി സമൂസ' വില്‍പന; വൈറലായ വിഡിയോക്ക് സമ്മിശ്ര പ്രതികരണം |
ലണ്ടന്‍: തിരക്കേറിയ ട്രെയിനില്‍ തനി ബിഹാറി വേഷത്തില്‍ കണ്ണാടി മുഖത്ത്, നെറ്റിയില്‍ തോര്‍ത്തുമിട്ട്, കൈയില്‍ സമൂസ നിറച്ച ട്രേ പിടിച്ച് ഒരാള്‍ വില്‍പന നടത്തുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇന്ത്യന്‍ തെരുവുകളില്‍ കണ്ടുവരുന്ന കാഴ്ചയെ ഓര്‍മ്മിപ്പിക്കുന്ന ഈ രംഗം വിദേശ നഗരത്തില്‍ നടന്നതോടെ ആളുകള്‍ അത്ഭുതത്തോടെയാണ് പ്രതികരിച്ചത്.
വിഡിയോയില്‍, ''ഇനി ക്രോയിസന്റസ് വേണ്ട, എല്ലാവരും ബിഹാറി സമൂസ കഴിക്കണം'' എന്ന ആത്മവിശ്വാസത്തോടെ വിളിച്ചുപറയുന്ന സമൂസ മുതലാളി, യാത്രക്കാരെ ചൂടന്‍ സമൂസയും മിന്റ് ചട്ട്ണിയും നല്‍കി ആകര്‍ഷിക്കുന്നു. 9.3 മില്യണ്‍ പേര്‍ ഇതിനകം കണ്ടുകഴിഞ്ഞ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചൂടന്‍ |
|
Full Story
|
|
|
|
|
|
|
| സ്വിന്‍ഡന്‍ കേരളാ സോഷ്യല്‍ ക്ലബ്ബ് വിവിധ കലാപരിപാടികളോടെ ക്രിസ്തുമസ് - പുതുവത്സര ആഘോഷം നടത്തി |
|
സ്വിന്‍ഡന്‍ കേരളാ സോഷ്യല്‍ ക്ലബിന്റെ ക്രിസ്തുമസ് - പുതുവത്സര ആഘോഷം നടത്തി. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒരുമയുടെയും ഹൃദയത്തിന്റെ ഉള്‍ത്തടങ്ങളില്‍ മങ്ങാതെ മായാതെ നില്‍ക്കുന്ന ആഘോഷമായി മാറി. ആഘോഷത്തോട് അനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ക്ലബിന്റെ പ്രസിഡന്റ് സോണി കാച്ചപ്പിള്ളി ഉത്ഘാടനം ചെയ്തു. സെക്രട്ടറി ജോര്‍ജ് തോമസ് ഏവരെയും സ്വാഗതം ചെയ്തു സംസാരിക്കുകയുണ്ടായി.
ഏവര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് ട്രെഷറര്‍ പ്രദീഷ് ഫിലിപ്പ്, ജോയിന്റ് സെക്രെട്ടറി അഗസ്റ്റിന്‍ ജോസഫ് (പാപ്പച്ചായന്‍)എന്നിവര്‍ സംസാരിച്ചു. ഏവര്‍ക്കും നന്ദി അറിയിച്ചുകൊണ്ട് വൈസ് പ്രസിഡന്റ് സജി മാത്യു സംസാരിച്ചു. ക്ലബ്ബിന്റെ എല്ലാ അംഗങ്ങള്‍ക്കും ക്രിസ്തുമസ് പുതുവത്സര ആശംസകള്‍ നേര്‍ന്നുകൊണ്ട് കേക്കും |
|
Full Story
|
|
|
|
|
|
|
| ഹീത്രൂവില്‍ പറന്നുയര്‍ന്ന വിമാനം 2 മണിക്കൂര്‍ കറങ്ങിയ ശേഷം നിലത്തിറക്കി: സാങ്കേതിക തകരാര്‍ കാരണം എമര്‍ജന്‍സി ലാന്‍ഡിങ് |
|
ഹീത്രൂ വിമാത്താവളത്തില്‍ നിന്നു ദുബായിലേക്ക് പറന്നുയര്‍ന്ന വിമാനം 2 മണിക്കൂര്‍ ലണ്ടനിലെ ആകാശത്തു വട്ടമിട്ട് പറന്ന ശേഷം തിരിച്ചറക്കി. ഡബിള്‍ ഡെക്കര്‍ എയര്‍ബസ് എ380 വിമാനം ഹീത്രൂവിന്റെ റണ്‍വേയില്‍ നിന്ന് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.32 ന് പുറപ്പെട്ടു. 52 മിനിറ്റ് വൈകിയാണ് യാത്ര തിരിച്ചത്. 12.40 ന് ദുബായില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ പറന്നുയര്‍ന്നതിന് പിന്നാലെ ലാന്‍ഡിംഗ് ഗിയര്‍ വാതിലില്‍ ഒരു പ്രശ്‌നമുണ്ടെന്ന് വിമാന ജീവനക്കാര്‍ റിപ്പോര്‍ട്ട് ചെയ്തു.
പുതുവത്സരാഘോഷത്തിനിടെ വിമാനം സാങ്കേതിക തകരാറില്‍പ്പെട്ടത് . പറക്കുന്ന വേളയിലാണ് തകരാര്‍ മനസിലായത്. തുടര്‍ന്ന് വിമാനത്തിന് ലണ്ടന് മുകളില്‍ ഒരു മണിക്കൂറിലധികം വട്ടമിട്ട് പറക്കേണ്ടിവരുകയായിരുന്നു. ദുബായില്‍ എത്തി ന്യു ഇയര്‍ ആഘോഷി ച്ച് നാട്ടിലേക്ക് |
|
Full Story
|
|
|
|
| |