|
|
|
|
|
| മഞ്ഞുവീഴ്ച: ബ്രിട്ടനിലെ സ്‌കൂളുകള്‍ തുറക്കല്‍ തടസ്സപ്പെട്ടു |
ലണ്ടന്‍: ക്രിസ്മസ് അവധിക്കു ശേഷം സ്‌കൂളുകള്‍ തുറക്കാനിരിക്കെ ശക്തമായ മഞ്ഞുവീഴ്ച സ്‌കൂള്‍ പ്രവര്‍ത്തനങ്ങളേയും ഗതാഗത സംവിധാനങ്ങളേയും ബാധിച്ചു. പലയിടത്തും ഗതാഗത തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പു നല്‍കി. വടക്കന്‍ സ്‌കോട്ലന്‍ഡില്‍ ഞായറാഴ്ച വൈകീട്ട് ആംബര്‍ മുന്നറിയിപ്പ് നിലവില്‍ വന്നു. ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്ത് അയര്‍ലന്‍ഡ് മേഖലകളില്‍ യെല്ലോ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. താപനില അല്പം ഉയര്‍ന്നേക്കുമെങ്കിലും ഈ ആഴ്ച മുഴുവന്‍ ഇംഗ്ലണ്ടിലും വെയില്‍സിലും വിവിധയിടങ്ങളില്‍ മഞ്ഞുവീഴുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്.
Full Story
|
|
|
|
|
|
|
| ബ്രിട്ടനിലെ ഷോപ്പ് മോഷണങ്ങളില്‍ ശിക്ഷ ലഭിക്കുന്നത് 2.2 ശതമാനം കേസുകളില്‍ മാത്രം |
ലണ്ടന്‍: ബ്രിട്ടനിലെ ഷോപ്പുകളില്‍ നടക്കുന്ന മോഷണങ്ങള്‍ സംബന്ധിച്ച പോലീസ് അന്വേഷണങ്ങള്‍ പ്രതികളെ ജയിലില്‍ എത്തിക്കുന്നത് കേവലം 2.2 ശതമാനം കേസുകളില്‍ മാത്രമാണെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 2025 ജൂണ്‍ വരെയുള്ള വര്‍ഷത്തില്‍ 12,000-ല്‍ താഴെ ഷോപ്പ് മോഷ്ടാക്കള്‍ക്കാണ് കസ്റ്റോഡിയല്‍ ശിക്ഷ ലഭിച്ചതെന്ന് ഹോം ഓഫീസ് ഡാറ്റ വ്യക്തമാക്കുന്നു. അന്വേഷണം നേരിട്ട 8 ശതമാനം പേരും ജയിലില്‍ പോകാതെ രക്ഷപ്പെടുന്നുവെന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഷോപ്പ് മോഷണങ്ങള്‍ 20 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍ എത്തിയതോടെ സൂപ്പര്‍മാര്‍ക്കറ്റുകളിലും കോര്‍ണര്‍ ഷോപ്പുകളിലും ജോലി ചെയ്യുന്നവര്‍ ആശങ്കയിലായിരിക്കുകയാണ്. ഇപ്പോള്‍ |
|
Full Story
|
|
|
|
|
|
|
| കുട്ടികളിലും കൗമാരക്കാരിലും ഹൈപ്പര്‍ടെന്‍ഷന്‍ വര്‍ധിക്കുന്നു; എന്‍എച്ച്എസിന് പുതിയ വെല്ലുവിളി |
ലണ്ടന്‍: രോഗികളുടെ ബാഹുല്യം മൂലം കടുത്ത സമ്മര്‍ദ്ദം നേരിടുന്ന എന്‍എച്ച്എസിന് മുന്നില്‍ ഇപ്പോള്‍ കുട്ടികളും കൗമാരക്കാരും പുതിയ ആരോഗ്യ വെല്ലുവിളി ഉയര്‍ത്തുകയാണ്. കുട്ടികളിലും കൗമാരക്കാരിലും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം (ഹൈപ്പര്‍ടെന്‍ഷന്‍) വര്‍ധിക്കുന്നതായുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
കഴിഞ്ഞ 20 വര്‍ഷത്തിനിടെ സ്‌കൂള്‍ പ്രായക്കാര്‍ക്കിടയിലെ ഹൈപ്പര്‍ടെന്‍ഷന്‍ നിരക്ക് ഇരട്ടിയായി ഉയര്‍ന്നിട്ടുണ്ടെങ്കിലും, യുകെയില്‍ ഇതുവരെ കുട്ടികള്‍ക്കായി ദേശീയ തലത്തില്‍ രക്തസമ്മര്‍ദ്ദ പരിശോധനാ സംവിധാനം നിലവിലില്ല. ഇതുമൂലം പ്രശ്‌നത്തിന്റെ വ്യാപ്തിയും ഏറ്റവും അപകടസാധ്യതയുള്ള കുട്ടികളും ആരെന്നതും |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടന്‍ കഴിഞ്ഞ വര്‍ഷം നൂറിലേറെ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പൗരത്വം അനുവദിച്ചു |
ലണ്ടന്‍: 2025 സെപ്റ്റംബറില്‍ അവസാനിച്ച വര്‍ഷത്തില്‍ നൂറിലേറെ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് ബ്രിട്ടീഷ് പൗരത്വം നല്‍കി. നേപ്പാള്‍, നോര്‍ത്ത് കൊറിയ, ഫിജി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ ആയിരക്കണക്കിന് പേര്‍ ബ്രിട്ടീഷ് പാസ്പോര്‍ട്ട് നേടി.
ഇന്ത്യ, പാകിസ്ഥാന്‍, നൈജീരിയ എന്നിവിടങ്ങളില്‍ നിന്നുമാത്രം 55,000 പേര്‍ക്കാണ് പൗരത്വം ലഭിച്ചത്. ഹോര്‍ഷാം, ഡണ്‍സ്റ്റേബിള്‍, ക്ലാക്ടണ്‍ പട്ടണങ്ങള്‍ നിറയ്ക്കാന്‍ പാകത്തിന് ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പൗരത്വം നേടിയിട്ടുണ്ടെന്നാണ് കണക്ക് വ്യക്തമാക്കുന്നത്.
എന്നാല്‍ ഹോം ഓഫീസ് 'മൃദു' സിറ്റിസണ്‍ഷിപ്പ് സിസ്റ്റം |
|
Full Story
|
|
|
|
|
|
|
| എച്ച്എസ്ബിസി പുതുവര്‍ഷത്തില്‍ മോര്‍ട്ട്‌ഗേജ് നിരക്കു കുറച്ചു |
ലണ്ടന്‍: പുതുവര്‍ഷത്തില്‍ മോര്‍ട്ട്‌ഗേജ് നിരക്കു കുറയ്ക്കല്‍ മത്സരത്തിന് തുടക്കമിട്ടു എച്ച്എസ്ബിസി. 2006-ല്‍ മോര്‍ട്ട്‌ഗേജ് നിരക്ക് കുറച്ച ആദ്യ വായ്പാ സ്ഥാപനമായി എച്ച്എസ്ബിസി മാറി. റെസിഡന്‍ഷ്യല്‍ മോര്‍ട്ട്‌ഗേജുകളും 'ബൈ-ടു-ലെറ്റ്' ലോണ്‍ ഉല്‍പ്പന്നങ്ങളും ഉള്‍പ്പെടെയുള്ള പല പദ്ധതികളിലെ നിരക്കാണ് ബാങ്ക് കുറച്ചത്. പുതുക്കിയ നിരക്കുകള്‍ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.
കഴിഞ്ഞ ഡിസംബറില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശനിരക്ക് 3.75 ശതമാനമായി കുറച്ചതിനെ തുടര്‍ന്നാണ് ഈ നീക്കം. ഇതോടെ മറ്റ് ബാങ്കുകളും നിരക്ക് കുറയ്ക്കാന്‍ മുന്നോട്ടുവരാന്‍ സാധ്യതയുണ്ടെന്നും, വരും മാസങ്ങളില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകളില്‍ |
|
Full Story
|
|
|
|
|
|
|
| കുടിയേറ്റ വിരുദ്ധ പോസ്റ്റിനെ തുടര്‍ന്ന് ബ്രിട്ടനില്‍ നഴ്സിന്റെ ലൈസന്‍സ് റദ്ദാക്കി |
ലണ്ടന്‍: കുടിയേറ്റ വിരുദ്ധ റാലികളും പ്രതിഷേധങ്ങളും മാത്രമല്ല, സോഷ്യല്‍ മീഡിയയിലും പലരും തങ്ങളുടെ രോഷം പങ്കുവയ്ക്കാറുണ്ട്. അത്തരത്തിലിട്ട ഒരു പോസ്റ്റിനെ തുടര്‍ന്ന് ബ്രിട്ടനിലെ അവാര്‍ഡ് ജേതാവായ നഴ്സിന്റെ ലൈസന്‍സ് റദ്ദാക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ബ്രിട്ടനിലേക്കെത്തുന്ന വിദേശികള്‍ നമ്മളെ ഭരിക്കുന്ന കാലം വിദൂരമല്ല എന്നായിരുന്നു റോബെര്‍ട്ട ബാച്ചിലര്‍ പങ്കുവച്ച പോസ്റ്റ്. അന്വേഷണ പാനല്‍ പരിശോധിച്ച മറ്റു പോസ്റ്റുകളും കുടിയേറ്റക്കാരോട്, പ്രത്യേകിച്ച് ഇസ്ലാം മത വിശ്വാസികളായ കുടിയേറ്റക്കാരോട് വിദ്വേഷം പ്രകടിപ്പിക്കുന്നവയാണെന്ന് വിലയിരുത്തി. തുടര്‍ന്ന് ഇവരുടെ നഴ്സിംഗ് ലൈസന്‍സ് റദ്ദാക്കി.
Full Story
|
|
|
|
|
|
|
| യുകെയിലെ അനധികൃത കുടിയേറ്റം: കണക്കുകള്‍ സര്‍ക്കാരിന് തിരിച്ചടി |
ലണ്ടന്‍: അനധികൃത കുടിയേറ്റത്തിനെതിരെ ശക്തമായ നടപടിയെന്നാവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന യുകെ സര്‍ക്കാരിന് കണക്കുകള്‍ തിരിച്ചടിയാകുകയാണ്. കഴിഞ്ഞ വര്‍ഷം ചെറിയ ബോട്ടുകളില്‍ ചാനല്‍ കടന്ന് യുകെയിലെത്തിയവരുടെ എണ്ണം 41,000 കടന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2025-ല്‍ മാത്രം 41,472 പേരാണ് അപകടകരമായ യാത്ര നടത്തിയിരിക്കുന്നത്. 2022-ലെ റെക്കോര്‍ഡായ 45,774ന് ശേഷം രണ്ടാമത്തെ ഉയര്‍ന്ന കണക്കാണിത്.
2024നെ അപേക്ഷിച്ച് 13 ശതമാനം വര്‍ധന ഉണ്ടായെങ്കിലും കഴിഞ്ഞ രണ്ടു മാസങ്ങളില്‍ കടന്നുവരുന്നവരുടെ എണ്ണം കുറവായതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സ്ഥിതി മോശമാണെന്ന് ഹോം ഓഫീസ് സമ്മതിച്ചു.
മനുഷ്യക്കടത്ത് |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ കുട്ടികള്‍ക്ക് സൗജന്യമായി ചിക്കന്‍പോക്‌സ് വാക്‌സിന്‍ |
ലണ്ടന്‍: യുകെയില്‍ ആദ്യമായി എന്‍എച്ച്എസ് മുഖേന എല്ലാ കുട്ടികള്‍ക്കും ചിക്കന്‍പോക്‌സിനെതിരായ സംരക്ഷണം ലഭ്യമാക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചു. ജനുവരി 1 മുതല്‍ എംഎംആര്‍ വാക്‌സിനോടൊപ്പം ചിക്കന്‍പോക്‌സ് (വരിസെല്ല) ഉള്‍പ്പെടുത്തിയ എംഎംആര്‍വി വാക്‌സിന്‍ 12 മാസവും 18 മാസവും പ്രായമുള്ള കുട്ടികള്‍ക്ക് നല്‍കിത്തുടങ്ങി. ഇതുവരെ 200 പൗണ്ട് വരെ ചെലവിട്ട് വാങ്ങേണ്ടി വന്നിരുന്ന ഈ വാക്‌സിന്‍ ഇനി സൗജന്യമായി ലഭ്യമാകും. ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്ത് അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ പദ്ധതി ആരംഭിച്ചിരിക്കുകയാണ്. സ്‌കോട്ട്ലന്‍ഡിലും ജനുവരി തുടക്കത്തില്‍ മരുന്ന് നല്‍കിത്തുടങ്ങും.
ചിക്കന്‍പോക്‌സ് സാധാരണയായി കുട്ടികളില്‍ |
|
Full Story
|
|
|
|
| |