Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=109.0156 INR
ukmalayalampathram.com
Sat 21st Mar 2026
UK Special
  01-01-2026
യുകെയില്‍ പുതുവത്സര ദിനം കൊടും മഞ്ഞുവീഴ്ച; ഒരാഴ്ച മുഴുവന്‍ ഒരടി വരെ മഞ്ഞുവീഴ്ചയ്ക്കു സാധ്യത; ജാഗ്രത
കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ആഴ്ച മുഴുവന്‍ മഞ്ഞുവീഴ്ച തുടരുമെന്നാണ് കരുതുന്നത്. ഇംഗ്ലണ്ടില്‍ മുഴുവന്‍ അപൂര്‍വ്വ അടിയന്തര ഹെല്‍ത്ത് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആര്‍ട്ടിക് ഫ്രീസ് മൂലം ചില ആളുകള്‍ മരണപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയും, മെറ്റ് ഓഫീസും സംയുക്തമായാണ് ഹെല്‍ത്ത് അലേര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലാണ് തണുപ്പ് മുന്നറിയിപ്പുള്ളതെങ്കിലും വെയില്‍സ്, സ്‌കോട്ട്ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളും തണുപ്പിന്റെ ആഘാതമുണ്ടാവും. യുകെയിലെ നാല് മേഖലകളിലും വരും ദിനങ്ങളില്‍ മഞ്ഞും, ഐസിനുമുള്ള മഞ്ഞ മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് നല്‍കിയിരിക്കുന്നത്.

ഇതിനകം താപനില -10 സെല്‍ഷ്യസിലേക്ക്
Full Story
  01-01-2026
ദക്ഷിണേന്ത്യയിലെ യാത്രാനുഭവങ്ങള്‍ വീഡിയോയിലൂടെ പങ്കുവെച്ച് യുകെ പൗരന്‍ റോറി പോര്‍ട്ടര്‍

ലണ്ടന്‍: ഈ വര്‍ഷം രണ്ട് തവണ ഇന്ത്യ സന്ദര്‍ശിച്ച യുകെ പൗരന്‍ റോറി പോര്‍ട്ടര്‍ ദക്ഷിണേന്ത്യയിലെ യാത്രാനുഭവങ്ങളെക്കുറിച്ചുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. 'Ranking Places in South India' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ അപ്ലോഡ് ചെയ്തത്.

മാര്‍ച്ചിലും ഒക്ടോബറിലുമായാണ് പോര്‍ട്ടര്‍ ഇന്ത്യ സന്ദര്‍ശിച്ചത്. ആ യാത്രകളില്‍ ദക്ഷിണേന്ത്യയില്‍ കണ്ട പ്രകൃതിസൗന്ദര്യം, ഭക്ഷണം, ജനങ്ങളുടെ സൗഹൃദപരമായ സമീപനം എന്നിവയെക്കുറിച്ച് അദ്ദേഹം വീഡിയോയില്‍ പ്രത്യേകം പ്രശംസിക്കുന്നു.

ആലപ്പുഴയിലെ ഹൗസ് ബോട്ട് അനുഭവത്തെ ''അവിശ്വസനീയമായത്'' എന്നാണ് പോര്‍ട്ടര്‍ വിശേഷിപ്പിച്ചത്. ബാക്ക് വാട്ടറിലൂടെയുള്ള യാത്രയും, സ്വയം

Full Story
  01-01-2026
പ്രസവത്തിന് പിന്നാലെ ലണ്ടന്‍ ആശുപത്രിയില്‍ നിന്ന് യുവതി മുങ്ങി; വ്യാപക തിരച്ചില്‍

ലണ്ടന്‍: കുഞ്ഞിന് ജന്മം നല്‍കിയ ശേഷം ലണ്ടനിലെ ആശുപത്രിയില്‍ നിന്ന് മുങ്ങിയ യുവതിക്കായി പൊലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് ഇതുസംബന്ധിച്ച വിവരം പൊലീസിന് ലഭിച്ചത്.

ഇരുപതുകളിലുള്ള യുവതിയാണ് കിഴക്കന്‍ ലണ്ടനിലെ റോംഫോര്‍ഡ് ആശുപത്രിയില്‍ നിന്ന് മുങ്ങിയത്. കുഞ്ഞ് ആശുപത്രിയില്‍ ആരോഗ്യവിദഗ്ധരുടെ പരിചരണത്തിലാണ്. നിലവില്‍ കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് അധികൃതര്‍ അറിയിച്ചു.

കറുത്ത മുടിയും മെലിഞ്ഞ ശരീരവുമുള്ള യുവതി കാണാതാകുമ്പോള്‍ ഇളം നിറത്തിലുള്ള ടോപ്പും പാവാടയുമാണ് ധരിച്ചിരുന്നത്. പ്രസവിച്ച് അധികം വൈകാതെ ആശുപത്രി വിട്ടതിനാല്‍,

Full Story
  01-01-2026
ഏള്‍സ് കോര്‍ട്ട് സ്റ്റോറില്‍ മോഷണം നടത്തിയ സ്ത്രീ പിടിയില്‍

ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനിലെ ഏള്‍സ് കോര്‍ട്ടിലുള്ള കോ-ഓപ്പറേറ്റീവ് ബ്രാഞ്ച് സ്റ്റോറില്‍ നിന്ന് മോഷണം നടത്തിയ സ്ത്രീ പിടിയിലായി. മേല്‍വസ്ത്രങ്ങള്‍ കൊണ്ട് മറച്ച് 'രഹസ്യ പാവാടയ്ക്കുള്ളില്‍' മോഷണ മുതലുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.

പാവാടയിലെ അസാധാരണ വലിപ്പവും നടക്കുമ്പോഴുണ്ടായ വ്യത്യാസവും മറ്റൊരു ഉപഭോക്താവ് ശ്രദ്ധിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ സ്ത്രീയെ സമീപിച്ചു. മുട്ട, ടോയ്ലറ്റ് റോള്‍ എന്നിവയാണ് യുവതി മോഷ്ടിച്ചത്. £20 വിലമതിക്കുന്ന സാധനങ്ങളാണ് ആകെ മോഷ്ടിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Full Story
  01-01-2026
ബ്രിട്ടീഷ് പൊലീസില്‍ മുസ്ലിം വനിതകളുടെ സുരക്ഷയ്ക്കായി 'മാഗ്‌നറ്റിക് ഹിജാബ്'

ലണ്ടന്‍: ബ്രിട്ടിഷ് പൊലീസ് സേനയില്‍ മുസ്ലിം വനിതകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനായി നൂതനമായ 'മാഗ്‌നറ്റിക് ഹിജാബുകള്‍' (Magnetic Hijabs) അവതരിപ്പിച്ചു. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കുന്നതിനോടൊപ്പം മതപരമായ വിശ്വാസങ്ങള്‍ സംരക്ഷിക്കാനും സഹായിക്കുന്ന രീതിയിലാണ് ഇവ രൂപകല്‍പന ചെയ്തിരിക്കുന്നത്.

ലെസ്റ്റര്‍ഷെയര്‍ പൊലീസ് വിജയകരമായി നടപ്പിലാക്കിയ ഈ പദ്ധതി രാജ്യത്തെ മറ്റ് പൊലീസ് സേനകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. 'ബ്ലൂ ലൈറ്റ് ഹിജാബ്' എന്ന് പേരിട്ടിരിക്കുന്ന ഈ വസ്ത്രം രണ്ട് ഭാഗങ്ങളായാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇവ തമ്മില്‍ കാന്തം ഉപയോഗിച്ചാണ് ഘടിപ്പിച്ചിരിക്കുന്നത്.

Full Story
  01-01-2026
ബ്രിട്ടനിലെ ജയിലുകളില്‍ പലസ്തീന്‍ അനുകൂല പ്രവര്‍ത്തകരുടെ നിരാഹാര സമരം: ആരോഗ്യനിലയില്‍ ഗുരുതര ആശങ്ക

ലണ്ടന്‍: ബ്രിട്ടനിലെ വിവിധ ജയിലുകളില്‍ കഴിയുന്ന പലസ്തീന്‍ അനുകൂല പ്രവര്‍ത്തകരുടെ നിരാഹാര സമരം 45 ദിവസം പിന്നിടുമ്പോള്‍ ഇവരുടെ ആരോഗ്യനിലയില്‍ കടുത്ത ആശങ്ക ഉയര്‍ന്നിരിക്കുകയാണ്.

'പലസ്തീന്‍ ആക്ഷന്‍' എന്ന സംഘടനയിലെ എട്ട് അംഗങ്ങളാണ് ഇസ്രയേലിന് ആയുധം നല്‍കുന്ന ഫാക്ടറികള്‍ അടച്ചുപൂട്ടുക, വിചാരണ തടവുകാര്‍ക്ക് ജാമ്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സമരം ആരംഭിച്ചത്. ഇതില്‍ നാല് പേര്‍ ഇപ്പോഴും നിരാഹാര സമരം തുടരുന്നു.

എച്ച്.എം.പി പീറ്റര്‍ബറോ ജയിലില്‍ കഴിയുന്ന കാമറാന്‍ അഹമ്മദിനെ ഇതിനോടകം നാല് തവണ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. ശരീരത്തില്‍ അനിയന്ത്രിതമായ വിറയലും

Full Story
  31-12-2025
പുതിയ നികുതി പരിഷ്‌കാരങ്ങള്‍: വാഹന ഉടമകള്‍ക്ക് തിരിച്ചടി

ലണ്ടന്‍: ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ നികുതി പരിഷ്‌കാരങ്ങള്‍ വാഹന ഉടമകള്‍ക്ക് തിരിച്ചടിയായി. പരിസ്ഥിതി സൗഹൃദ വാഹനങ്ങളിലേക്കുള്ള മാറ്റത്തിനൊപ്പം സര്‍ക്കാര്‍ വരുമാനം സ്ഥിരപ്പെടുത്തുക എന്നതാണ് ലക്ഷ്യം.

ഏപ്രില്‍ 1 മുതല്‍ കാറുകള്‍ക്കും വാനുകള്‍ക്കും മോട്ടോര്‍ സൈക്കിളുകള്‍ക്കും ബാധകമായ എല്ലാ Vehicle Excise Duty (VED) നിരക്കുകളും റീട്ടെയില്‍ പ്രൈസ് ഇന്‍ഡക്‌സ് അനുസരിച്ച് 4.6 ശതമാനം വരെ വര്‍ധിക്കും. പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെ എല്ലാം ഇതിന്റെ പരിധിയില്‍ വരും. ഇതോടെ പല ഡ്രൈവര്‍മാര്‍ക്കും വര്‍ഷംതോറും 10 പൗണ്ട് മുതല്‍ 40 പൗണ്ട് വരെ അധിക നികുതി നല്‍കേണ്ടിവരും.

Full Story

  31-12-2025
പുതുവത്സരാഘോഷത്തിന് മുന്നോടിയായി ലണ്ടനില്‍ കര്‍ശന സുരക്ഷാ നടപടികള്‍

ലണ്ടന്‍: പുതുവത്സരാഘോഷം മുന്നില്‍ കണ്ടു ലണ്ടനിലും പരിസര പ്രദേശങ്ങളിലും കര്‍ശന സുരക്ഷാ നടപടികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനം അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. യാത്ര പുറപ്പെടും മുമ്പേ കൃത്യമായ പ്ലാനിങ് വേണമെന്നും വഴിയിലുള്ള നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുകയാണ്.

സെന്‍ട്രല്‍ ലണ്ടനിലെ പ്രധാന പരിപാടിയായ പുതുവത്സര വെടിക്കെട്ട് പ്രദര്‍ശനത്തിനുള്ള ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റുതീര്‍ന്നിട്ടുണ്ട്. ടിക്കറ്റില്ലാത്തവര്‍ക്ക് തേംസ് നദിക്കരയില്‍ പ്രവേശനം അനുവദിക്കില്ല. പ്രിംറോസ്

Full Story
[54][55][56][57][58]
 
-->




 
Close Window