|
|
|
|
|
| യുകെയില്‍ ഡീസല്‍ വില 16 മാസത്തിനിടയിലെ ഉയര്‍ന്ന നിലയില്‍ |
ലണ്ടന്‍: മദ്ധ്യപൂര്‍വ്വേഷ്യയിലെ യുദ്ധം മൂര്‍ച്ഛിക്കുന്ന സാഹചര്യത്തില്‍ യുകെയിലെ ഇന്ധനവില കുതിച്ചുയരുന്നു. ആര്‍.എ.സി ഫ്യുവല്‍ വാച്ച് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ഡീസലിന്റെ വില കഴിഞ്ഞ 16 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.
ഡീസല്‍ വില ലിറ്ററിന് ആറു പെന്‍സ് വര്‍ധിച്ച് ശരാശരി 148.35 പെന്‍സ് ആയി. പെട്രോള്‍ വിലയും ലിറ്ററിന് നാലു പെന്‍സ് ഉയര്‍ന്ന് 136.53 പെന്‍സ് ആയി.
സാധാരണ 55 ലിറ്റര്‍ കപ്പാസിറ്റിയുള്ള ഒരു ഫാമിലി കാറില്‍ ഫുള്‍ ടാങ്ക് ഇന്ധനം നിറയ്ക്കുമ്പോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് 3.30 പൗണ്ട് അധികവും, പെട്രോള്‍ വാഹനങ്ങള്‍ക്ക് 2 പൗണ്ട് അധികവും ചെലവാകുമെന്ന് |
|
Full Story
|
|
|
|
|
|
|
| ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ വിദ്യാഭ്യാസ നയങ്ങളില്‍ മാറ്റം |
ലണ്ടന്‍: ഇംഗ്ലണ്ടിലെ സ്‌കൂളുകളുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ നയങ്ങളില്‍ കാതലായ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ ചില നിര്‍ബന്ധിത വിദ്യാഭ്യാസ നയങ്ങള്‍ പുനഃപരിശോധിച്ച് അവയില്‍ മാറ്റം വരുത്താനുള്ള നടപടികള്‍ ആരംഭിച്ചതായി വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
പുതിയ നിര്‍ദേശങ്ങള്‍ പ്രകാരം വിദ്യാര്‍ത്ഥികളുടെ പ്രായത്തിന് അനുയോജ്യമായ രീതിയില്‍ പാഠ്യവിഷയങ്ങള്‍ അവതരിപ്പിക്കണമെന്നതാണ് പ്രധാന ലക്ഷ്യം. മാതാപിതാക്കളുടെയും അധ്യാപകരുടെയും ആശങ്കകള്‍ പരിഗണിച്ച് നിരവധി സംഘടനകള്‍ വിദ്യാഭ്യാസ |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടനില്‍ അമേരിക്കന്‍ ബി-1ബി ലാന്‍സര്‍ ബോംബറുകള്‍ |
ലണ്ടന്‍: പശ്ചിമേഷ്യയില്‍ ഇറാനുമായുള്ള സംഘര്‍ഷം പുതിയ തലത്തിലേക്ക് കടക്കുന്നതിനിടെ, ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ വ്യാപകമായ വ്യോമാക്രമണങ്ങള്‍ നടത്താന്‍ ലക്ഷ്യമിട്ട് അമേരിക്ക തങ്ങളുടെ പ്രഹരശേഷിയുള്ള ബി-1ബി ലാന്‍സര്‍ സ്ട്രാറ്റജിക് ബോംബറുകള്‍ ബ്രിട്ടനില്‍ വിന്യസിച്ചു. ഗ്ലൗസെസ്റ്റര്‍ഷെയറിലെ ആര്‍.എ.എഫ് ഫെയര്‍ഫോര്‍ഡ് വ്യോമതാവളത്തിലാണ് ഈ ബോംബറുകള്‍ എത്തിയത്.
പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നതനുസരിച്ച്, ഇത് അമേരിക്ക ഇറാനെതിരെയുള്ള വ്യോമാക്രമണങ്ങള്‍ വ്യാപിപ്പിക്കാന്‍ തയ്യാറെടുക്കുന്നതിന്റെ വ്യക്തമായ സൂചനയാണ്. ദീര്‍ഘദൂര പ്രഹരശേഷിയുള്ള ഈ ബോംബറുകള്‍ എത്തിയതോടെ പശ്ചിമേഷ്യയിലെ ഏത് ലക്ഷ്യസ്ഥാനവും |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ കുടിയേറ്റ നിയമം കൂടുതല്‍ കടുപ്പം |
ലണ്ടന്‍: യുകെയിലെ കുടിയേറ്റം ഇനി എളുപ്പമല്ലെന്ന് ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് വ്യക്തമാക്കി. കുടിയേറ്റക്കാര്‍ക്ക് പെര്‍മനന്റ് റെസിഡന്‍സ് (പി.ആര്‍) സ്റ്റാറ്റസ് ലഭിച്ചാലും കാലങ്ങളോളം ഇവിടെ തുടരാമെന്ന് കരുതാനാകില്ല. കുടിയേറ്റ നിയമം കൂടുതല്‍ കര്‍ശനമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
തൊഴിലിനായും പഠനത്തിനായും വരുന്നവര്‍ക്ക് പിന്നീട് പി.ആര്‍ ലഭിച്ച് സ്ഥിരജീവിതം തുടരുന്ന സാഹചര്യം നിയന്ത്രിക്കാനാണ് നടപടി. പി.ആര്‍ ലഭിക്കാന്‍ വേണ്ട കാലയളവ് പത്ത് വര്‍ഷമായി കൂട്ടിയിട്ടുണ്ട്. കൂടാതെ ഇംഗ്ലീഷ് ഭാഷയില്‍ ഉയര്‍ന്ന പ്രാവീണ്യം തെളിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
വൈദഗ്ധ്യമുള്ളവരെ മാത്രമാണ് |
|
Full Story
|
|
|
|
|
|
|
| ലണ്ടന്‍ ഫാഷന്‍ വീക്കില്‍ ഇന്ത്യന്‍ യുവ ഡിസൈനറുടെ തിളക്കമാര്‍ന്ന അരങ്ങേറ്റം |
ലണ്ടന്‍: ലോകപ്രശസ്ത മോഡലുകളും ഡിസൈനര്‍മാരും അണിനിരക്കുന്ന ലണ്ടന്‍ ഫാഷന്‍ വീക്കില്‍ 23 കാരിയായ ഖുഷി കുമാര്‍ തന്റെ സ്വന്തം ഡിസൈനുകളുമായി റാമ്പില്‍ എത്തി. കാണികളെ വിസ്മയിപ്പിച്ച അവതരണത്തോടെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ ഡിസൈനര്‍ എന്ന ബഹുമതി ഖുഷിക്ക് ലഭിച്ചു.
''എന്റെ വസ്ത്രത്തില്‍ സ്ത്രീകള്‍ക്ക് സന്തോഷം തോന്നണം'' എന്നതാണ് ഖുഷിയുടെ ആഗ്രഹം. പുതുതലമുറയായ ജെന്‍ സി യുവാക്കളെ ലക്ഷ്യമാക്കി അന്താരാഷ്ട്ര അരങ്ങേറ്റം നേടിയത് വലിയ നേട്ടമായി. 2026 ഫെബ്രുവരി 21-ന് നടന്ന ഫാഷന്‍ വീക്കിലെ ഫാഷന്‍ സ്‌കൗട്ട് വണ്‍സ് ടു വാച്ച് പരിപാടിയില്‍ 'കലന്ത - അവേക്കണിങ് ഓഫ് ദി ഹൗസ്' എന്ന പേരില്‍ എട്ട് ഔട്ട്ഫിറ്റുകളാണ് ഖുഷി അവതരിപ്പിച്ചത്. നടി പൂജ ഹെഗ്ഡെ |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടന്‍ പങ്കാളിയാകാത്തതില്‍ ട്രംപിന്റെ നീരസം |
വാഷിങ്ടണ്‍: ഇറാനിതെരായ ആക്രമണത്തില്‍ ബ്രിട്ടന്‍ പങ്കാളിയാകാത്തതില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നീരസം പ്രകടിപ്പിച്ചു. ''യുദ്ധം ജയിച്ചതിനുശേഷം ആരും ഇനി കൂടെ കൂടേണ്ടതില്ല. ബ്രിട്ടന്‍ ഇനി യുദ്ധക്കപ്പലുകള്‍ അയക്കേണ്ട ആവശ്യമില്ല. ബ്രിട്ടന്റെ ഈ നിലപാട് മറക്കില്ല'' എന്നും ട്രംപ് വ്യക്തമാക്കി.
ബ്രിട്ടന്‍ വിമാനവാഹിനി കപ്പലായ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് അയക്കാന്‍ ആലോചിക്കുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു ട്രംപ്. ഇറാന്റെ സമ്പൂര്‍ണ നാശമാണ് ലക്ഷ്യമെന്നും, ഇതുവരെ ആക്രമണം നടത്താത്ത സ്ഥലങ്ങളിലും ആക്രമിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Full Story
|
|
|
|
|
|
|
| ഗള്‍ഫ് മേഖലയിലെ സംഘര്‍ഷത്തിനിടെ ബ്രിട്ടനിലേക്കുള്ള വിമാന സര്‍വീസ് ഭാഗികമായി പുനഃരാരംഭിച്ചു |
ലണ്ടന്‍: ബ്രിട്ടനിലേക്കും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കുമുള്ള ഇത്തിഹാദ്, എമിറേറ്റ്‌സ് വിമാന സര്‍വീസുകള്‍ ഭാഗികമായി പുനഃരാരംഭിച്ചു. അബുദാബി, ദുബായ് എന്നിവിടങ്ങളില്‍ നിന്ന് ഇന്നലെ മുതലാണ് ചില വിമാനങ്ങള്‍ സര്‍വീസ് ആരംഭിച്ചത്.
ഖത്തര്‍ എയര്‍വേയ്‌സ്, ഗള്‍ഫ് എയര്‍ സര്‍വീസുകള്‍ തുടങ്ങുന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. നിലവിലെ സാഹചര്യത്തില്‍ എല്ലാ സര്‍വീസുകളും നടത്താനാകില്ലെങ്കിലും, ലിമിറ്റഡ് സര്‍വീസുകളിലൂടെ യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കാനാണ് എയര്‍ലൈന്‍ കമ്പനികളുടെ തീരുമാനം.
അമേരിക്കന്‍-ഇസ്രയേലി സേനകളുടെ ഇറാന്‍ ആക്രമണവും ഇറാന്റെ |
|
Full Story
|
|
|
|
|
|
|
| ലണ്ടനില്‍ മലയാളി വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട കേസില്‍ പ്രതിക്ക് 8 വര്‍ഷം തടവ് |
ലണ്ടന്‍: കിങ്‌സ് കോളജ് വിദ്യാര്‍ത്ഥിനി ആലിയ മുഹമ്മദ് (20) കൊല്ലപ്പെട്ട കേസില്‍ പ്രതിക്ക് എട്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ക്യാംപസിന് പുറത്തെ ബെഞ്ചില്‍ ഇരിക്കുകയായിരുന്ന ആലിയയെ അമിത വേഗതയില്‍ എത്തിയ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
സതാംപ്ടണില്‍ നിന്നുള്ള ക്രിസ്റ്റഫര്‍ ജാക്‌സന്‍ (27) ആദ്യമായി ഇലക്ട്രിക് വാഹനം ഓടിക്കുമ്പോഴാണ് അപകടം നടന്നത്. ബ്രേക്ക് അമര്‍ത്തിയെന്ന് കരുതി ആക്‌സിലറേറ്റര്‍ അമര്‍ത്തിയതാണ് അപകടകാരണമെന്ന് കോടതി കണ്ടെത്തി.
അപകടത്തില്‍ മറ്റ് വിദ്യാര്‍ത്ഥിനികളായ ഐറെം യോള്‍ഡാസ് (28), യാമിന്‍ ബെല്‍മെസോസ് (24) എന്നിവര്‍ക്ക് പരുക്കേറ്റിരുന്നു. പ്രതി കോടതിയില്‍ |
|
Full Story
|
|
|
|
| |