|
|
|
|
|
| മലയാളി യുവ വ്യവസായിക്ക് ബ്രിട്ടീഷ് പാര്ലമെന്റില് ആദരം |
ലണ്ടന്: യുകെയിലെ ബിസിനസ് രംഗത്തെ മികച്ച സംഭാവനകള്ക്ക് മലയാളി യുവ വ്യവസായി ടിജോ ജോസഫ് ബ്രിട്ടീഷ് പാര്ലമെന്റില് ആദരിക്കപ്പെട്ടു. ചരിത്രപ്രസിദ്ധമായ വെസ്റ്റ്മിനിസ്റ്റര് ഹാളില് നടന്ന ചടങ്ങില് മുന് യുകെ ബിസിനസ് മന്ത്രിയും നിലവിലെ Minister of State for Police and Crimes ആയ സാറാ ജോണ്സ് പുരസ്കാരം സമ്മാനിച്ചു.
- കഴിഞ്ഞ ഒരു പതിറ്റാണ്ടായി യുകെയിലെ ബിസിനസ് രംഗത്ത് സജീവമായ ടിജോയ്ക്ക് Outstanding Achiever in Multiple Industries Award ലഭിച്ചു.
- ഫിനാന്സ്, മോര്ഗേജ്, ഹെല്ത്ത് കെയര്, ടെക്നോളജി, പ്രോപ്പര്ട്ടി ഡെവലപ്മെന്റ്, ബ്യൂട്ടി & വെല്നസ് തുടങ്ങിയ മേഖലകളില് അദ്ദേഹം വിജയകരമായ സംരംഭങ്ങള് നടത്തുന്നു.
|
|
Full Story
|
|
|
|
|
|
|
| ഹമാസിന്റെ ആക്രമണത്തെ പുകഴ്ത്തിയ യുകെയിലെ വനിതാ ഡോക്ടര്ക്ക് 15 മാസത്തേക്ക് സസ്പെന്ഷന് |
|
ഇസ്രയേലില് ഹമാസ് നടത്തിയ ആക്രമണത്തെ പുകഴ്ത്തിയ ഡോക്ടര്ക്ക് 15 മാസത്തെ വിലക്ക്. സമൂഹമാധ്യമങ്ങളില് യഹൂദ വിരുദ്ധവും, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ പോസ്റ്റുകള് ഇട്ടുവെന്ന് എന്എച്ച്എസ് അധികൃതര് ഡോക്ടര്ക്കെതിരേ റിപ്പോര്ട്ട് നല്കി. ഡോക്ടര് റഹ്മെഹ് അലാഡ്വാന് എന്നാണു ഡോക്ടറുടെ പേര്. 31 വയസ്സുള്ള വനിതയാണ് ഡോക്ടര് റഹ്മെഹ് അലാഡ്വാന്. ഡോക്ടറെ 15 മാസത്തേക്ക് വിലക്കിക്കൊണ്ട് ട്രിബ്യൂണല് ഉത്തരവായി.
ഇസ്രയേലികള് നാസികളേക്കാള് മോശമാണെന്നും, യഹൂദ സ്വേച്ഛാധിപത്യം എന്നുമൊക്കെ ആരോപിച്ച് എക്സില് പോസ്റ്റ് ചെയ്തത് വന് വിമര്ശനത്തിനിടയാക്കി. ഇവര്ക്ക് ഡോക്ടര് ആയി പ്രവര്ത്തിക്കാനുള്ള യോഗ്യതയുണ്ടോ എന്ന വിമര്ശനവും ഉയര്ന്നു. മാത്രമല്ല, ഹമാസ് ഭീകരര് നടത്തിയ ആക്രമണത്തെ |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടനിലെ ഡ്രൈവിംഗ് ടെസ്റ്റില് പുതിയ മാറ്റങ്ങള് |
ലണ്ടന്: ബ്രിട്ടനിലെ ഡ്രൈവിംഗ് ടെസ്റ്റില് പുതിയ മാറ്റങ്ങള് തിങ്കളാഴ്ച മുതല് നിലവില് വന്നു. മത്സരാര്ത്ഥികള്ക്ക് ഇനി കൂടിയ വേഗപരിധിയുള്ള റോഡുകളില് ദീര്ഘനേരം ടെസ്റ്റ് നടത്തേണ്ടതായിരിക്കും. യഥാര്ത്ഥ സാഹചര്യങ്ങളില് ഡ്രൈവര്മാര് നേരിടുന്ന രീതിയിലുള്ള പരീക്ഷണമാണ് ഡ്രൈവര് ആന്ഡ് വെഹിക്കിള് സ്റ്റാന്ഡേര്ഡ്സ് ഏജന്സി (ഉഢടഅ) കൊണ്ടുവന്നിരിക്കുന്നത്.
- ഈ രീതി ആദ്യം ബ്രിട്ടനിലെ 20 ടെസ്റ്റ് കേന്ദ്രങ്ങളില് പരീക്ഷണാടിസ്ഥാനത്തില് നടപ്പാക്കിയിരുന്നു.
- 1724 വയസ്സുകാരാണ് പുതിയ ലൈസന്സ് നേടുന്നവരില് അപകടങ്ങളില് കൂടുതലായി മരണമടയുകയോ ഗുരുതരമായി പരിക്കേല്ക്കുകയോ |
|
Full Story
|
|
|
|
|
|
|
| അയര്ലണ്ടില് ലോറി-ബസ്-കാര് കൂട്ടിയിടി: രണ്ട് പേര് മരിച്ചു, മലയാളികള്ക്ക് പരുക്ക് |
ഡബ്ലിന്: അയര്ലണ്ടിലെ കോ മീത്തില് ലോറി, ബസ്, കാര് എന്നിവ കൂട്ടിയിടിച്ചുണ്ടായ അപകടത്തില് രണ്ട് പേര് മരിക്കുകയും ഒട്ടറെ പേര്ക്ക് പരുക്കേല്ക്കുകയും ചെയ്തു. പരുക്കേറ്റവരില് മലയാളികളും ഉള്പ്പെട്ടതായി വിവരം.
- അപകടം കഴിഞ്ഞ ദിവസം രാവിലെ 6.30ന് ഗോര്മന്സ്ടൗണിലെ ആര്132 റോഡില് നടന്നു.
- ലോറിയുടെയും ബസിന്റെയും ഡ്രൈവര്മാരാണ് മരിച്ചത്. ഇരുവരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
- കാര് ഡ്രൈവറായ സ്ത്രീ ഗുരുതരാവസ്ഥയില് ബ്യൂമോണ്ട് ആശുപത്രിയില് ചികിത്സയിലാണ്.
- കാറിലുണ്ടായിരുന്ന കൗമാരക്കാരി ഗുരുതര |
|
Full Story
|
|
|
|
|
|
|
| അയര്ലണ്ടില് മലയാളി കുളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു |
ഡബ്ലിന്/എറണാകുളം: അയര്ലണ്ടില് മലയാളി കുളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരണമടഞ്ഞു. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് കുറുപ്പുംപടി വേങ്ങൂര് വക്കുവള്ളി സ്വദേശി തെക്കുംകുടി ബേസില് വര്ഗീസ് (39) ആണ് കഴിഞ്ഞ ദിവസം രാത്രി മരിച്ചത്.
- ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
- കുഴഞ്ഞുവീണ ഉടനെ സി.പി.ആര്. ഉള്പ്പെടെയുള്ള പ്രാഥമിക ശുശ്രൂഷകള് നല്കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കുടുംബം
മേയോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായ കുക്കു സജിയാണ് ഭാര്യ. ദമ്പതികള്ക്ക് ഒരു മകനുണ്ട്. |
|
Full Story
|
|
|
|
|
|
|
| ലണ്ടനില് പുതിയ തരം മൊബൈല് ഫോണ് തട്ടിപ്പുകള് വര്ധിക്കുന്നു |
ലണ്ടന്: തിരക്കേറിയ നഗരങ്ങളിലെ യാത്രക്കാരെയും പൊതുജനങ്ങളെയും ലക്ഷ്യമിട്ട് പുതിയ രീതിയിലുള്ള മൊബൈല് ഫോണ് തട്ടിപ്പുകള് വ്യാപകമാകുന്നതായി റിപ്പോര്ട്ടുകള്. 'എസ്എംഎസ് ബ്ലാസ്റ്ററുകള്' എന്നറിയപ്പെടുന്ന പോര്ട്ടബിള് ട്രാന്സ്മിറ്ററുകള് ഉപയോഗിച്ചാണ് തട്ടിപ്പുകാര് പ്രവര്ത്തിക്കുന്നത്. സമീപത്തുള്ള എല്ലാ മൊബൈല് ഫോണുകളിലേക്കും ഒരേസമയം സന്ദേശങ്ങള് അയയ്ക്കാന് കഴിയുന്ന ഈ ഉപകരണങ്ങള് വാഹനങ്ങളില് ഒളിപ്പിച്ച് നഗരത്തിലൂടെ സഞ്ചരിച്ചാണ് തട്ടിപ്പുകള് നടക്കുന്നത്.
- റോയല് യുണൈറ്റഡ് സര്വീസസ് ഇന്സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ റിപ്പോര്ട്ടില്, മൊബൈല് ഉപകരണങ്ങള്ക്കെതിരായ സൈബര് കുറ്റകൃത്യങ്ങള് |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടനില് ഏപ്രില് മുതല് മിനിമം വേതനം വര്ധിക്കും |
ലണ്ടന്: ബ്രിട്ടനില് ഏപ്രില് 1 മുതല് മിനിമം വേതനം ഉയര്ത്തുമെന്ന് ചാന്സലര് റെയ്ച്ചല് റീവ്സ് പ്രഖ്യാപിച്ചു.
- 21 വയസ്സ് പൂര്ത്തിയായവര്ക്ക് മണിക്കൂറിന് £12.71 ആയി വേതനം ഉയരും.
- 18-20 വയസ്സുകാരുടെ വേതനം £10.85 ആയി ഉയര്ത്തും (85 പെന്സ് വര്ധന).
- 18 വയസ്സില് താഴെയുള്ളവരും അപ്രന്റീസുമാരും മണിക്കൂറിന് £8 ലഭിക്കും (45 പെന്സ് വര്ധന).
ഇന്നത്തെ ബജറ്റില് ഇതുസംബന്ധിച്ച വിശദാംശങ്ങള് ഔദ്യോഗികമായി പ്രഖ്യാപിക്കും. ശമ്പള വര്ധന സംബന്ധിച്ച പേ കമ്മിഷന്റെ റിപ്പോര്ട്ട് സര്ക്കാര് അതേപടി |
|
Full Story
|
|
|
|
|
|
|
| യുകെയിലെ മന്ത്രി സീമ മല്ഹോത്ര ഇന്ത്യയിലെത്തി: പുതിയ കുടിയേറ്റ നയത്തില് എന്തെങ്കിലും മാറ്റം വരുത്തുമെന്നു പ്രതീക്ഷ |
|
ബ്രിട്ടീഷ് ഇന്ഡോ പസഫിക് കാര്യ മന്ത്രി ഇന്ത്യന് വംശജയായ സീമ മല്ഹോത്ര ഇന്ത്യ സന്ദര്ശനത്തിന് എത്തി. യുകെ സര്ക്കാരിന്റെ പുതിയ കുടിയേറ്റ നയങ്ങള് വിശദീകരിക്കുമെന്നാണ് സൂചന. പുതിയ നിയമമനുസരിച്ച് ചില കുടിയേറ്റക്കാര്ക്ക് ബ്രിട്ടനില് സ്ഥിരതാമസം ആക്കുന്നതിനുള്ള ഇന്ഡെഫെനിറ്റ് ലീവ് ടു റിമെയ്ന് ലഭിക്കാന് 20 വര്ഷം വരെ കാത്തിരിക്കേണ്ടതായി വരും. മറ്റുള്ളവര്ക്ക് ഇത് അഞ്ച് വര്ഷമായിരുന്നത് പത്ത് വര്ഷമായി നീട്ടുകയും ചെയ്തു.
2021 മുതല് ബ്രിട്ടനിലെത്തിയ ഏകദേശം 26 ലക്ഷത്തോളം വിദേശികളെ ഈ പുതിയ നിര്ദ്ദേശങ്ങള് ബാധിക്കും എന്നാണ് കണക്കാക്കുന്നത്. കണ്സര്വേറ്റീവ് പാര്ട്ടി ഈ നയത്തെ അനുകൂലിക്കുന്നുണ്ടെങ്കിലും, ലേബര് പാര്ട്ടിയിലെ ചില എം പിമാര് തന്നെ ഇതിന് എതിരായി രംഗത്ത് വന്നിട്ടുണ്ട്. |
|
Full Story
|
|
|
|
| |