Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6392 INR  1 EURO=105.8649 INR
ukmalayalampathram.com
Mon 16th Mar 2026
UK Special
  07-03-2026
പിആര്‍ കിട്ടിയാലും ഓരോ വര്‍ഷവും സ്റ്റാറ്റസ് ചെക്ക് ചെയ്യും: യുകെയില്‍ സ്ഥിര ജീവിതം വെറും സ്വപ്‌നമായി മാറുകയാണോ?
പെര്‍മനന്റ് റെസിഡന്‍സ് സ്റ്റാറ്റസ് കിട്ടിയാലും കാലങ്ങളോളം യുകെയില്‍ തുടരാമെന്ന് കരുതാനാകില്ല. കുടിയേറ്റ നിയമം കര്‍ശനമാക്കുമെന്നു ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് വ്യക്തമാക്കി. പിആര്‍ സ്റ്റാറ്റസ് എല്ലാ വര്‍ഷവും എന്ന രീതിയില്‍ നിശ്ചിത കാലയളവു വച്ച് പുന പരിശോധിക്കും. പുനപരിശോധനാ ഫലത്തെ ആശ്രയിച്ച് തീരുമാനമെടുക്കും. അഭയാര്‍ത്ഥികളെ എപ്പോള്‍ വേണമെങ്കിലും തിരിച്ചയക്കാന്‍ കഴിയും. നിലവിലെ കുടിയേറ്റക്കാര്‍ക്കും ഈ നിയമം ബാധികമാകും. കര്‍ശന നടപടികളുണ്ടാകുമെന്ന തീരുമാനത്തിലാണ് ഹോം സെക്രട്ടറി.

തൊഴിലിനായും പഠനത്തിനായും വരുന്നവര്‍ പിന്നീട് പെര്‍മനന്റ് റെസിഡന്‍സി ലഭിച്ച് യുകെയില്‍ സ്ഥിര ജീവിതം തുടരുന്നവരുണ്ട്. പിആര്‍ ലഭിക്കാന്‍ കാലയളവ് കൂട്ടുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
Full Story
  07-03-2026
യുകെയില്‍ എനര്‍ജി പ്രൈസ് ക്യാപ് 160 പൗണ്ട് ഉയരാന്‍ സാധ്യത

ലണ്ടന്‍: മദ്ധ്യപൂര്‍വ്വേഷ്യയിലെ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ പ്രകൃതിവാതക വില ഉയരുമെന്നതിനാല്‍ യുകെയിലെ എനര്‍ജി പ്രൈസ് ക്യാപ് 160 പൗണ്ട് വരെ ഉയരുമെന്ന് റിപ്പോര്‍ട്ട്. കോണ്‍വാള്‍ ഇന്‍സൈറ്റ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, വൈദ്യുതിയും പ്രകൃതി വാതകവും ഉപയോഗിക്കുന്ന ഒരു ശരാശരി കുടുംബത്തിന് ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 1801 പൗണ്ട് എനര്‍ജി ബില്ലായി നല്‍കേണ്ടിവരും. ഏപ്രിലിലെ പ്രൈസ് ക്യാപ്പിനെക്കാള്‍ 160 പൗണ്ട് അധികമാണിത്.

ഇറാന്റെ ആക്രമണത്തെ തുടര്‍ന്ന് ഖത്തറിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഊര്‍ജ്ജമേഖലയില്‍ തടസ്സം നേരിടുന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്. ലോകത്തിലെ രണ്ടാമത്തെ വലിയ ദ്രവീകൃത പ്രകൃതി വാതക

Full Story
  07-03-2026
യുകെയില്‍ സ്ഥിരതാമസത്തിന് ഉയര്‍ന്ന ഇംഗ്ലീഷ് പ്രാവീണ്യം നിര്‍ബന്ധം

ലണ്ടന്‍: യുകെയില്‍ സ്ഥിരതാമസത്തിനുള്ള അനുമതി (പി.ആര്‍) നേടാന്‍ ഇനി ഉയര്‍ന്ന നിലവാരത്തിലുള്ള ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിക്കേണ്ടിവരും. കുടിയേറ്റ നിയമങ്ങളില്‍ കൊണ്ടുവരുന്ന പുതിയ പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് ഈ മാറ്റം.

പുതിയ നിയമപ്രകാരം, അപേക്ഷകര്‍ക്ക് എ-ലെവല്‍ നിലവാരത്തിലുള്ള ഇംഗ്ലീഷ് പരിജ്ഞാനം തെളിയിക്കണം. എഴുത്ത്, വായന, സംസാരിക്കല്‍, മനസ്സിലാക്കല്‍ എന്നീ നാല് മേഖലകളിലും മികച്ച പ്രകടനം കാഴ്ചവയ്‌ക്കേണ്ടതായിരിക്കും.

നിയമം നടപ്പിലാകുന്നതിന് മുമ്പ് അപേക്ഷകര്‍ക്ക് ഇംഗ്ലീഷ് പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ ഒരു വര്‍ഷത്തെ മുന്‍കൂര്‍ സമയം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Full Story
  07-03-2026
എന്‍.എച്ച്.എസ്. ദന്ത ഡോക്ടര്‍മാരുടെ കുറവ്: രോഗികള്‍ സ്വകാര്യ ചികിത്സയിലേക്ക്

ലണ്ടന്‍: എന്‍.എച്ച്.എസ്. (NHS) സംവിധാനത്തില്‍ ദന്ത ഡോക്ടര്‍മാരുടെ കുറവ് രൂക്ഷമായതോടെ രോഗികള്‍ സ്വകാര്യ ക്ലിനിക്കുകളെ ആശ്രയിക്കേണ്ടിവരുന്ന അവസ്ഥയാണ്. വിരോധാഭാസകരമായി, സ്വകാര്യ ചികിത്സ നല്‍കുന്നത് ജോലി നിര്‍ത്തിയ എന്‍.എച്ച്.എസ്. ഡോക്ടര്‍മാരാണ്.

എന്‍.എച്ച്.എസ്. വഴി ലഭിക്കേണ്ട ചികിത്സകള്‍ ലഭിക്കാത്തതിനാല്‍ സാധാരണക്കാര്‍ക്ക് വലിയ സാമ്പത്തിക ഭാരമാണ് നേരിടേണ്ടി വരുന്നത്. ചില പ്രദേശങ്ങളില്‍ എന്‍.എച്ച്.എസ്. ഡെന്റിസ്റ്റുകളുടെ സേവനം തന്നെ ലഭ്യമല്ല.

സര്‍ക്കാര്‍ കരാര്‍ പരിഷ്‌കരണം കൊണ്ടുവരാത്ത പക്ഷം സ്ഥിതി കൂടുതല്‍ വഷളാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. കുറഞ്ഞ ചെലവില്‍

Full Story
  07-03-2026
യുകെയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വീണ്ടും ഉയരുന്നു

ലണ്ടന്‍: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിപണിയിലെ അനിശ്ചിതത്വം വര്‍ധിച്ചതോടെ യുകെയിലെ പ്രധാന വായ്പാ സ്ഥാപനങ്ങള്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ തുടങ്ങി. എച്ച്എസ്ബിസി യുകെ വെള്ളിയാഴ്ച മുതല്‍ ചില മോര്‍ട്ട്‌ഗേജ് ഓഫറുകളുടെ നിരക്കുകള്‍ ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചു. ആദ്യമായി വീട് വാങ്ങുന്നവര്‍, വീട് മാറ്റുന്നവര്‍, റീ-മോര്‍ട്ട്‌ഗേജ് ചെയ്യുന്നവര്‍, ബൈ-ടു-ലെറ്റ് ഉടമകള്‍ എന്നിവര്‍ക്ക് ഇത് തിരിച്ചടിയാകും.

കവന്‍ട്രി ബില്‍ഡിംഗ് സൊസൈറ്റിയും തിങ്കളാഴ്ച മുതല്‍ നിരക്കുകള്‍ ഉയര്‍ത്താന്‍ ഒരുങ്ങുകയാണ്. നേഷന്‍വൈഡ് ബില്‍ഡിംഗ് സൊസൈറ്റിയും സമാനമായ നടപടികളിലേക്ക് നീങ്ങുന്നുണ്ട്.

Full Story
  07-03-2026
ലണ്ടനില്‍ ഇറാനുമായി ബന്ധപ്പെട്ട ചാരപ്രവര്‍ത്തന കേസില്‍ 10 പേര്‍ അറസ്റ്റില്‍

ലണ്ടന്‍: ഇറാന്റെ രഹസ്യാന്വേഷണ വിഭാഗത്തിനായി ചാരപ്രവര്‍ത്തനം നടത്തിയെന്ന സംശയത്തെ തുടര്‍ന്ന് മെട്രോപൊളിറ്റന്‍ പൊലീസിന്റെ ഭീകരവിരുദ്ധ വിഭാഗം ലണ്ടനില്‍ 10 പേരെ അറസ്റ്റ് ചെയ്തു. പശ്ചിമേഷ്യയില്‍ ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ വിവിധ ഇടങ്ങളില്‍ പൊലീസ് റെയ്ഡുകള്‍ നടത്തിയത്.

വിദേശ രഹസ്യാന്വേഷണ ഏജന്‍സിയെ സഹായിച്ചതിന് നാലുപേരെയാണ് പ്രധാനമായും പിടികൂടിയത്. ഇവരില്‍ ഒരാള്‍ ഇറാന്‍ പൗരനും, മൂന്നുപേര്‍ ഇറാന്‍-ബ്രിട്ടിഷ് ഇരട്ട പൗരത്വമുള്ളവരുമാണ്. ഹാരോയിലെ ഒരു വീട്ടില്‍ നിന്ന് ആറ് പേരെ കൂടി കസ്റ്റഡിയിലെടുത്തു. ഇവര്‍ കുറ്റവാളികളെ ഒളിവില്‍ കഴിയാന്‍

Full Story
  06-03-2026
സൈപ്രസിലെ ബ്രിട്ടീഷ് വ്യോമതാവളം ആക്രമിച്ച ഡ്രോണിന്റെ ഉറവിടം ഇറാനല്ലെന്ന് യുകെ

ലണ്ടന്‍: സൈപ്രസിലെ അക്രോട്ടിരി വ്യോമതാവളത്തിന് നേരെയുണ്ടായ ഡ്രോണാക്രമണം ഇറാനില്‍ നിന്ന് വിക്ഷേപിച്ചതല്ലെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇറാന്റെ ഷഹെദ് മോഡലിനോട് സാമ്യമുള്ള ഡ്രോണുകളാണ് ആക്രമണത്തില്‍ ഉപയോഗിച്ചതെങ്കിലും, അവ ഇറാനില്‍ നിന്നല്ലെന്ന് വ്യക്തമായതായി മന്ത്രാലയം അറിയിച്ചു.

മാര്‍ച്ച് 3-നാണ് സൈപ്രസിലെ ബ്രിട്ടീഷ് വ്യോമസേനാ താവളത്തിന് നേരെ ആക്രമണമുണ്ടായത്. പശ്ചിമേഷ്യയ്ക്ക് പുറത്തുണ്ടായ ആദ്യ ആക്രമണമെന്ന നിലയില്‍ സംഭവം ശ്രദ്ധേയമായി. രണ്ട് ഡ്രോണുകളാണ് പതിച്ചതെങ്കിലും, ആരും പരിക്കേല്‍ക്കുകയോ കാര്യമായ നാശനഷ്ടമുണ്ടാകുകയോ ചെയ്തിരുന്നില്ല.

Full Story

  06-03-2026
ലോകം യുദ്ധഭീഷണിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍

ലണ്ടന്‍: മൂന്നാം ലോകമഹായുദ്ധത്തിന്റെ വക്കില്‍ ലോകം നില്‍ക്കെ, ബ്രിട്ടീഷ് പാര്‍ലമെന്റിനുള്ളില്‍ എംപിമാര്‍ നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. പ്രശസ്ത ടെലിവിഷന്‍ പരിപാടിയായ സ്ട്രിക്റ്റ്ലി കം ഡാന്‍സിംഗ് താരങ്ങളോടൊപ്പം എംപിമാര്‍ ചുവടുവെക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു.

ജനങ്ങളുടെ ആരോഗ്യത്തിലും ക്ഷേമത്തിലും നൃത്തം ചെലുത്തുന്ന നല്ല സ്വാധീനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് കഴിഞ്ഞ വ്യാഴാഴ്ച പാര്‍ലമെന്റ് സമുച്ചയത്തിലെ പോര്‍ട്ട്കള്ളീസ് ഹൗസില്‍ പരിപാടി സംഘടിപ്പിച്ചത്. പ്രൊഫഷണല്‍ കൊറിയോഗ്രാഫര്‍ കായ് വിഡ്രിംഗ്ടണിന്റെ നിര്‍ദ്ദേശാനുസരണം ഗ്രീന്‍

Full Story
[5][6][7][8][9]
 
-->




 
Close Window