|
|
|
|
|
| യുകെയില്‍ ക്രിസ്മസ് സീസണില്‍ സമരം നടത്താന്‍ റെയില്‍, മാരിടൈം & ട്രാന്‍സ്പോര്‍ട്ട് യൂണിയന്‍ |
|
തുടര്‍ച്ചയായി നാല് ശനിയാഴ്ചകളില്‍ പണിമുടക്കുമെന്ന് യൂണിയന്‍ പ്രഖ്യാപിച്ചു. റെയില്‍ ഓപ്പറേറ്റര്‍ ക്രോസ്‌കണ്‍ട്രിയിലെ ജോലിക്കാരാണ് അടുത്ത മാസം ശമ്പളത്തര്‍ക്കത്തില്‍ സമരത്തിന് ഇറങ്ങുന്നത്.
ഡിസംബര്‍ 6, 13, 20, 27 തീയതികളില്‍ അംഗങ്ങള്‍ പണിമുടക്കുമെന്ന് ആര്‍എംടി വ്യ.ക്തമാക്കി. ശമ്പളവിഷയത്തിന് പുറമെ സ്റ്റാഫിംഗ് സംബന്ധിച്ച ആവശ്യങ്ങളും പരിഹരിക്കപ്പെടാതെ കിടക്കുന്നത് പ്രതിസന്ധിയാണ്. ക്രിസ്മസിന് മുന്‍പുള്ള ശനിയാഴ്ച പരമ്പരാഗതമായി ഏറ്റവും കൂടുതല്‍ ആളുകള്‍ ബന്ധുക്കളെ കാണാനായി യാത്ര ചെയ്യുന്ന ദിവസം കൂടിയാണ്.
ക്രിസ്മസിന് ശേഷമുള്ള ആദ്യ ശനിയാഴ്ചയും ട്രെയിന്‍ യാത്രകള്‍ക്ക് തിരക്ക് അനുഭവപ്പെടുന്ന ദിവസമാണ്. ക്രിസ്മസ്, ബോക്സിംഗ് ഡേ ദിനങ്ങളില്‍ യാത്ര ചെയ്യാന്‍ കഴിയാതെ പോയവര്‍ ഈ ദിവസമാണ് പൊതുവെ ഇതിന് |
|
Full Story
|
|
|
|
|
|
|
| ലണ്ടനില്‍ നിന്നു നാട്ടിലെത്തിയ മലയാളി യുവതി അന്തരിച്ചു; വിട പറഞ്ഞത് സരോജ |
|
യുകെയില്‍ നിന്നു നാട്ടിലെത്തിയതിനു പിന്നാലെ തിരുവനന്തപുരം സ്വദേശിനി അന്തരിച്ചു. തിരുവനന്തപുരം പുല്ലുവിള സ്വദേശി സരോജ(41)യാണ് മരിച്ചത്. മൂന്നുവര്‍ഷം മുമ്പാണ് സരോജയും ഭര്‍ത്താവും യുകെയില്‍ എത്തിയത്. കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. ലണ്ടനില്‍ ചികിത്സയിലായിരുന്ന സരോജം ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലേക്ക് പോയത്. നാട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട സന്തോഷം മായും മുമ്പേ വിധി ഇവരെ തട്ടിയെടുക്കുകയായിരുന്നു. യുകെയില്‍ ന്യൂഹാം ഹോസ്പിറ്റലില്‍ അഡ്മിറ്റായിരുന്നു സരോജ.
മുന്നോട്ട് കൂടുതലായി ചെയ്യാനൊന്നുമില്ലെന്ന് ആശുപത്രി പറഞ്ഞതോടെ ഇവര്‍ രണ്ട് ദിവസം മുമ്പേ നാട്ടിലേക്ക് പ്രിയപ്പെട്ടവരെ കാണാനായി പോവുകയായിരുന്നു. നാട്ടിലെത്തി അച്ഛനെയെയും അമ്മയെയും കണ്ടതിന് പിന്നാലെയാണ് സരോജക്ക് മരണം |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ നവംബര്‍ 24 മുതല്‍ ഡ്രൈവിംഗ് ടെസ്റ്റ് നിയമങ്ങളില്‍ മാറ്റം |
ലണ്ടന്‍: ഡ്രൈവര്‍ ആന്‍ഡ് വെഹിക്കിള്‍ സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സി (DVSA) പ്രഖ്യാപിച്ച പുതിയ നിയമങ്ങള്‍ നവംബര്‍ 24 മുതല്‍ യുകെയില്‍ പ്രാബല്യത്തില്‍ വരും. ഏകദേശം ആറു ലക്ഷത്തിലധികം വരുന്ന ഡ്രൈവിംഗ് ടെസ്റ്റ് ബാക്ക്‌ലോഗ് ഒഴിവാക്കുന്നതിനായാണ് ഈ മാറ്റം കൊണ്ടുവരുന്നത്. ഗ്രാഡ്വേറ്റഡ് ഡ്രൈവിംഗ് ലൈസന്‍സ് (GDL) നടപ്പാക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
- പ്രധാന മാറ്റങ്ങള്‍:
- ഡ്രൈവിംഗ് പഠിക്കുന്നവര്‍ക്ക് നിര്‍ബന്ധമായിട്ടുള്ള സ്റ്റോപ്പുകള്‍ നാലില്‍ നിന്നും മൂന്നായി കുറയ്ക്കുന്നു.
- ടെസ്റ്റ് |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ ശൈത്യകാലത്ത് വൈദ്യുതി-വാതക നിരക്ക് വര്‍ധന; ഉപഭോക്താക്കള്‍ക്ക് ആശങ്ക |
ലണ്ടന്‍: കടുത്ത ശൈത്യകാലത്ത് ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്ലന്‍ഡ് എന്നിവിടങ്ങളിലെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് പുതിയ വര്‍ഷത്തിന്റെ തുടക്കത്തില്‍ വൈദ്യുതി-വാതക നിരക്ക് വര്‍ധന നേരിടേണ്ടിവരുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 0.2% മാത്രമുള്ള വര്‍ധനയായിട്ടും കടുത്ത ശൈത്യകാലത്ത് ഉപഭോക്താക്കള്‍ക്ക് ഇത് വലിയ ആശങ്കയായി മാറിയിരിക്കുകയാണ്. സര്‍ക്കാരിന്റെ നയങ്ങളും പ്രവര്‍ത്തന ചെലവുകളും ആണ് നിരക്ക് വര്‍ധനയ്ക്ക് പ്രധാന കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
- വൈദ്യുതി യൂണിറ്റ് നിരക്കിലാണ് ഏറ്റവും കൂടുതല്‍ വര്‍ധന.
- ഉപയോഗം കൂടുതലുള്ളവര്‍ക്ക് ബില്‍ |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ കുടിയേറ്റ നിയന്ത്രണ നിര്‍ദ്ദേശം: 50,000-ഓളം നഴ്സുമാര്‍ രാജ്യം വിടാന്‍ സാധ്യതയെന്ന് ആര്‍സിഎന്‍ മുന്നറിയിപ്പ് |
ലണ്ടന്‍: ലേബര്‍ ഗവണ്‍മെന്റിന്റെ പുതിയ കുടിയേറ്റ നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍ നടപ്പായാല്‍ 50,000-ഓളം വിദേശ നഴ്സുമാര്‍ യുകെ വിടാന്‍ സാധ്യതയുണ്ടെന്ന് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് (RCN) മുന്നറിയിപ്പ് നല്‍കി. ഇത് യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന് (NHS) ഇതുവരെ നേരിട്ടിട്ടില്ലാത്ത ഏറ്റവും വലിയ തൊഴില്‍ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നാണ് ആശങ്ക.
- പശ്ചാത്തലം: റിഫോം പാര്‍ട്ടിയുടെ മുന്നേറ്റം തടയാനാണ് ലേബര്‍ ഗവണ്‍മെന്റ് കുടിയേറ്റ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കാനുള്ള നടപടികള്‍ പരിഗണിക്കുന്നത്.
- നിര്‍ദ്ദേശങ്ങള്‍:
- |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടനില്‍ സ്ഥിരതാമസത്തിനുള്ള ഐഎല്‍ആര്‍ കാലാവധി ഇരട്ടിയാക്കും |
ലണ്ടന്‍: ബ്രിട്ടനില്‍ സ്ഥിരതാമസത്തിനുള്ള അനുമതി (Indefinite Leave to Remain - ILR) നേടാനുള്ള യോഗ്യതാ കാലാവധി ഇരട്ടിയാക്കുന്ന നിര്‍ദേശം സര്‍ക്കാര്‍ വ്യാഴാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഇന്ത്യക്കാരും ഉള്‍പ്പെടെയുള്ള രാജ്യാന്തര കുടിയേറ്റക്കാര്‍ക്ക് ഇനി കൂടുതല്‍ കാലം കാത്തിരിക്കേണ്ടി വരും.
- നിലവില്‍ 5 വര്‍ഷം ആയിരുന്ന കാലാവധി, പുതിയ നയപ്രകാരം കുറഞ്ഞ ശമ്പളമുള്ള ജോലിക്കാര്‍ക്ക് 15 വര്‍ഷം വരെയും നികുതിദായകരുടെ പണം കൊണ്ടുള്ള ആനുകൂല്യങ്ങള്‍ സ്വീകരിക്കുന്നവര്‍ക്ക് 20 വര്‍ഷം വരെയും നീളും.
- അതേസമയം, NHS ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മുന്‍നിര മേഖലകളിലെ വിദഗ്ധര്‍, ഉയര്‍ന്ന വരുമാനക്കാര്‍, സംരംഭകര്‍ |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടനിലെ കോവിഡ് നിയന്ത്രണത്തില്‍ സര്‍ക്കാര്‍ പരാജയം: അന്വേഷണ റിപ്പോര്‍ട്ട് |
ലണ്ടന്‍: കോവിഡ് മഹാമാരിയെ ചെറുക്കാനും മരണസംഖ്യ കുറയ്ക്കാനും ബ്രിട്ടനിലെ ദേശീയ സര്‍ക്കാരും പ്രാദേശിക സര്‍ക്കാരുകളും സ്വീകരിച്ച നടപടികള്‍ അപര്യാപ്തമായിരുന്നുവെന്ന് അന്വേഷണ റിപ്പോര്‍ട്ട് വെളിപ്പെടുത്തി.
- മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്ററായിരുന്ന നിക്കോള സ്റ്റര്‍ജന്‍, ചീഫ് മെഡിക്കല്‍ അഡൈ്വസര്‍, മന്ത്രിമാര്‍, മറ്റ് ഉന്നത സര്‍ക്കാര്‍ ഉപദേശകര്‍ എന്നിവരെല്ലാം റിപ്പോര്‍ട്ടില്‍ പ്രതിസ്ഥാനത്തു നിര്‍ത്തപ്പെട്ടിട്ടുണ്ട്.
- 2020 മാര്‍ച്ച് 16-ന് സര്‍ക്കാര്‍ സ്വയം നിയന്ത്രണ നിര്‍ദേശങ്ങള്‍ മാത്രമാണ് നല്‍കിയതെങ്കിലും, അതേ ദിവസം തന്നെ |
|
Full Story
|
|
|
|
|
|
|
| യൂറോപ്യന്‍ പൗരന്മാര്‍ക്ക് യൂണിവേഴ്സല്‍ ക്രെഡിറ്റ് നിഷേധിക്കും; റിഫോം യുകെയുടെ നയങ്ങള്‍ വിവാദത്തില്‍ |
ലണ്ടന്‍: റിഫോം യുകെ അധികാരത്തിലേറിയാല്‍ യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ ഉള്‍പ്പെടെ എല്ലാ വിദേശ പൗരന്മാര്‍ക്കും യൂണിവേഴ്സല്‍ ക്രെഡിറ്റ് നിഷേധിക്കുമെന്ന് പ്രഖ്യാപനം. മൂന്ന് മാസത്തെ നോട്ടീസ് നല്‍കിയാകും പദ്ധതി നടപ്പാക്കുക. ഇതിലൂടെ ആറു ബില്യണ്‍ പൗണ്ടിന്റെ ലാഭമുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.
റിഫോം നേതാവ് നൈജല്‍ ഫരാഗെ അവതരിപ്പിച്ച പദ്ധതികള്‍ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം വഷളാക്കുമെന്ന് നിരീക്ഷകര്‍ മുന്നറിയിക്കുന്നു. യൂറോപ്യന്‍ പൗരന്മാര്‍ക്കുള്ള ക്ഷേമപദ്ധതികള്‍ അവസാനിപ്പിക്കുന്നതിലൂടെ പ്രതിവര്‍ഷം 25 ബില്യണ്‍ പൗണ്ടിന്റെ ലാഭമുണ്ടാകുമെന്നാണ് ഫരാഗെയുടെ അവകാശവാദം.
Full Story
|
|
|
|
| |